'മമ്മൂക്ക എന്റെ പിണക്കം മൈൻഡ് ചെയ്യില്ല; എന്റെ ഏറ്റവും നല്ല ക്വാളിറ്റി അതാണ്': സുരേഷ് ഗോപി

മലയാള സിനിമയിലെ മുൻനിര താരങ്ങളിൽ ഒരാളാണ് സുരേഷ് ​ഗോപി. മോഹൻലാലിനും മമ്മൂട്ടിക്കും ശേഷം മലയാളത്തിൽ ഏറ്റവും ആഘോഷിക്കപ്പെട്ട നടനാണ് അദ്ദേഹം. ആക്ഷൻ, മാസ് സിനിമകളിൽ തിളങ്ങിയിട്ടുള്ള സുരേഷ് ​ഗോപിയുടെ പൊലീസ് വേഷങ്ങൾക്ക് പ്രത്യേക ആരാധക വൃന്ദം തന്നെയുണ്ട്. അതേസമയം കരിയറിൽ ഉയർച്ച താഴ്ചകൾ ഒരുപോലെ നേരിടേണ്ടി വന്നിട്ടുള്ള നടനാണ് സുരേഷ് ഗോപി. ഏറെക്കാലം സിനിമയിൽ നിന്ന് വിട്ട് നിന്ന സുരേഷ് ​ഗോപി വീണ്ടും സിനിമകളിൽ സജീവമായിക്കൊണ്ടിരിക്കുകയാണ്.

ഗരുഡനാണ് സുരേഷ് ഗോപിയുടെ ഏറ്റവും പുതിയ ചിത്രം. നവാഗതനായ അരുൺ വർമ്മയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. സുരേഷ് ഗോപിയും ബിജു മേനോനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് മിഥുൻ മാനുവൽ തോമസ് ആണ്. സുരേഷ് ഗോപിയ്‌ക്കും ബിജു മേനോനും ഒപ്പം സിദ്ദിഖ്, ജഗദീഷ്, ദിലീഷ് പോത്തൻ, അഭിരാമി, ദിവ്യ പിള്ള, മേജർ രവി, ബാലാജി ശർമ എന്നിവരും അഭിനയിക്കുന്നു. സിനിമയുടെ പ്രമോഷൻ തിരക്കുകളിലാണ് സുരേഷ് ഗോപി ഇപ്പോൾ.

Mammootty, suresh gopi

പൊതുവെ പൊതുവേദികളിൽ കൊണ്ടുവരുന്നതിൽ നിന്നും തീർത്തും വ്യത്യസ്തനായ സുരേഷ് ഗോപിയെ ആണ് സിനിമാ പ്രൊമോഷനുകളിൽ ആരാധകർക്ക് കാണാൻ സാധിക്കുക. തന്റെ സിനിമാ ഓർമ്മകളും സെറ്റുകളിൽ നടന്ന രസകരമായ സംഭവങ്ങളുമെല്ലാം നടൻ പങ്കുവയ്ക്കാറുണ്ട്. അങ്ങനെ മമ്മൂട്ടിയുമായി തനിക്കുണ്ടായ പിണക്കത്തെ കുറിച്ച് സുരേഷ് ഗോപി പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. പ്രമോഷന്റെ ഭാഗമായി ഓണലൈൻ മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടൻ.

മലയാള സിനിമയിൽ സുരേഷേട്ടനെ പോലെ പിണങ്ങുന്ന ഒരാൾ വേറെ ഉണ്ടാകില്ല എന്നാണ് പറയപ്പെടുന്നത്, ഇങ്ങനെ പിണങ്ങിയിട്ട് എന്തെങ്കിലും പണി കിട്ടിയിട്ടുണ്ടോ എന്ന അവതാരകയുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. തന്നെക്കാൾ പിണങ്ങുന്ന ആൾ സംവിധായകൻ ഷാജി കൈലാസ് ആണെന്ന് സുരേഷ് ഗോപി പറഞ്ഞു.

പിണങ്ങുന്നതാണ് തന്റെ ഏറ്റവും നല്ല ക്വാളിറ്റി എന്ന് പറഞ്ഞാണ് സുരേഷ് ഗോപി സംസാരിച്ചു തുടങ്ങിയത്. 'പണിയൊന്നും കിട്ടിയിട്ടില്ല. കാരണം അവർക്ക് അറിയാം എന്നെ. മമ്മൂക്ക ആണെങ്കിൽ പോലും, ഓഹ്... അവൻ അങ്ങനെയാ എന്ന് പറഞ്ഞ് മൈൻഡ് ചെയ്യില്ല', സുരേഷ് ഗോപി പറഞ്ഞു. ഒരു സ്വീറ്റ്‌സ് കൊടുത്തിട്ട് അത് മറന്നു പോയതിന്റെ പേരിൽ ഉണ്ടായ സംഭവവും സുരേഷ് ഗോപി പങ്കുവച്ചു.

'അത് ഭയങ്കര പ്രശ്നമായിരുന്നു. എനിക്ക് നഷ്ടപ്പെട്ട എന്റെ മകൾ ലക്ഷ്മിയുടെ നിറം, രസ്മലായിയുടെ നിറമാണെന്നാണ് ഞാൻ വിചാരിക്കുന്നത്. പരമ്പര എന്ന സിനിമയുടെ ഷൂട്ടിങ് നടക്കുമ്പോൾ രാധിക ഗർഭിണിയാണ്. ആ സമയത്ത് രാധിക സെറ്റിൽ വന്നിരുന്നു. അന്നവൾ പൂർണ ഗർഭിണിയാണ്. ആ സമയത്ത് ഏകദേശം ആറ് മാസം, ഞാൻ എപ്പോഴൊക്കെ മദ്രാസിൽ വന്നിട്ടുണ്ടോ, അപ്പോഴൊക്കെ സുലൂത്ത അല്ലെങ്കിൽ മമ്മൂക്ക ആരെങ്കിലും അറിയും. ഫോൺ വിളിക്കും. ഫ്രീസറിൽ വെച്ചിരുന്ന രസ്മലായി എടുത്ത് തരും. രാധികയ്ക്ക് ആണ് അത്',

Mammootty, suresh gopi

'ഒരിക്കൽ ഡൽഹിയിൽ നിന്ന് വന്നപ്പോൾ ഞാൻ രസ്മലായി വാങ്ങി മമ്മൂക്കയ്ക്ക് കൊണ്ടുപോയി കൊടുത്തു. എന്നിട്ട് ഇതിന് പിന്നിൽ ഒരു കഥയുണ്ട് എന്നൊക്കെ പറഞ്ഞു. പക്ഷെ അതെനിക്ക് ഓർമ്മയൊന്നും ഇല്ലെന്ന് ആയിരുന്നു അദ്ദേഹത്തിന്റെ മറുപടി. അതെനിക്ക് സഹിക്കാൻ പറ്റിയില്ല. ഞാൻ പിണങ്ങി. അത് ഇനിയും പിണങ്ങും. പക്ഷെ ഈ പിണക്കത്തിന്റെ ഇടയിൽ അങ്ങേരുടെ ഒരു ഫോൺ വന്നാൽ ആ... മമ്മൂക്ക എന്ന് പറഞ്ഞ് എഴുന്നേൽക്കും. അത്രയേ ഉള്ളൂ', സുരേഷ് ഗോപി പറഞ്ഞു.

മലയാള സിനിമയിലെ മറ്റു പിണക്കക്കരെയും, പിണങ്ങാത്ത ആളുകളെ കുറിച്ചും സുരേഷ് ഗോപി സംസാരിച്ചു. 'വിജയരാഘവൻ, സിദ്ദിഖ് അവരൊന്നും പിണങ്ങില്ല. രഞ്ജി പണിക്കാരായിട്ട് വഴക്കിട്ട് ഇറങ്ങി പോയിട്ടൊക്കെ ഉണ്ട്. ഷാജി കൈലാസ് എന്നേക്കാൾ വലിയ പിണക്കക്കാരനാണ്. റാസ്‌ക്കൽസ് എന്നൊക്കെ വിളിച്ച് ഒറ്റ പോക്കാണ്', സുരേഷ് ഗോപി പറഞ്ഞു.

Read more about: suresh gopi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X