For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സ്ഥിരമായി വൃത്തികേട് പറയുന്ന പയ്യന്‍, ട്രോളുകള്‍ കാരണം കൂട്ടുകാരി കല്യാണത്തിന് വിളിച്ചില്ല: ഗായത്രി

  |

  മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഗായത്രി സുരേഷ്. സിനിമകളേക്കാള്‍ കൂടുതല്‍ ഗായ്ത്രിയെ ആളുകള്‍ക്ക് പരിചയം അഭിമുഖങ്ങളിലൂടെയായിരിക്കും. മറയില്ലാതെ, എന്തും വെട്ടിത്തുറന്ന് സംസാരിക്കുന്ന വ്യക്തിയാണ് ഗായത്രി സുരേഷ്. അതുകൊണ്ട് തന്നെ പലപ്പോഴും ട്രോളുകള്‍ക്ക് ഇരയായി മാറാറുമുണ്ട് ഗായത്രി സുരേഷ്. എന്നാല്‍ അതൊന്നും ഗായ്രതിയെ തളര്‍ത്താറില്ല.

  Also Read: ഞാന്‍ മരിച്ചിട്ടില്ലെന്ന് ഭാര്യയെ വിളിച്ച് പറയേണ്ടി വന്നു; സ്വന്തം മരണ വാര്‍ത്തയെ പറ്റി സാജന്‍ പള്ളുരുത്തി

  ഇപ്പോഴിതാ തനിക്കെതിരെയുള്ള ട്രോളുകളെക്കുറിച്ചും പ്രണവ് മോഹന്‍ലാലിനെക്കുറിച്ചുമൊക്കെ ഗായത്രി വീണ്ടും മനസ് തുറന്നിരിക്കുകയാണ്. ബിഹൈന്‍ഡ് വുഡ്‌സ് ഐസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഗായത്രി മനസ് തുറന്നത്. ആ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

  ഒരിക്കല്‍ തനിക്കുണ്ടായൊരു മോശം അനുഭവം ഗായ്ത്രി പങ്കുവെക്കുന്നുണ്ട്. ''തൃശ്ശൂര്‍ ശോഭ സിറ്റി മാളില്‍ പോകുമ്പോള്‍ അവിടെ സ്ഥിരമായിട്ട് ഒരു ചെക്കനെ കാണാറുണ്ടായിരുന്നു. ഭയങ്കര വൃത്തികേടായിട്ടാണ് എന്നോട് സംസാരിക്കുക. ഞാന്‍ തിരിച്ചൊന്നും പറയാറില്ല. ചിരിച്ച് പോരും. പിന്നെയാണ് ആലോചിക്കുക, അത് പറയാമായിരുന്നു ഇത് പറയാമായിരുന്നുവെന്ന്'' എന്നാണ് ഗായത്രി പറയുന്നത്.

  പ്രണവ് മോഹന്‍ലാലിനെ ഇഷ്ടമാണെന്ന് പറഞ്ഞത് വിവാദമായതിനെക്കുറിച്ചും ഗായത്രി മനസ്തുറന്നു. കോഫി വിത്ത് കരണില്‍ ആളുകള്‍ എന്തൊക്കെ തുറന്ന് പറയാറുള്ളത്. അതൊക്കെ ആളുകള്‍ ആ സെന്‍സിലാണ് എടുക്കുക. ഇവിടെ മാത്രമാണ് ഇതൊക്കെ പ്രശ്‌നമാകുന്നതെന്നാണ് ഗായത്രി പറയുന്നത്. അതേസമയം സംഭവം ലാലേട്ടനൊന്നും അറിഞ്ഞു കാണില്ല. അവരൊക്കെ തിരക്കുള്ളവരല്ലേ. പ്രണവും അറിഞ്ഞു കാണില്ല. ഫുള്‍ ടൈം ടൂറൊക്കെയല്ലേ എന്നും ഗായത്രി പറയുന്നു.


  ആലിയ ഭട്ട് എല്ലായിടത്തും പോയി രണ്‍ബീര്‍ കപൂറിനെ ഇഷ്ടമാണെന്ന് പറയും. എന്നിട്ടിപ്പോള്‍ എന്തായി? ഞാന്‍ അങ്ങനെയാണെന്നല്ല. ആലിയ ഭട്ട് മഹേഷ് ഭട്ടിന്റെ മകളാണ്. ആലിയ ഭട്ടാണ് എന്റെ ധൈര്യം. തുറന്ന് പറയുന്നതില്‍ എന്താണ് കുഴപ്പമെന്നും ഗായത്രി ചോദിക്കുന്നു.

  പ്രണവ് ഇഷ്ടമല്ലെന്ന് പറഞ്ഞാല്‍ എനിക്ക് വിഷമമാകില്ല. എനിക്ക് അങ്ങേരോട് ഇമോഷണല്‍ കണക്ഷന്‍ ഒന്നുമില്ലല്ലോ എന്നും ഗായത്രി പറയുന്നു. എന്നാല്‍ പ്രണവിനെ നേരിട്ട് കണ്ടാല്‍ പറയില്ലെന്നാണ് ഗായത്രി പറയുന്നത്. എനിക്കങ്ങനെ പിന്നാലെ നടക്കുന്നത് ഇഷ്ടമല്ല. ഇന്റര്‍വ്യൂവില്‍ ചോദിക്കുമ്പോള്‍ പറയുന്നുവെന്നേയുള്ളൂവെന്നും ഗായത്രി വ്യക്തമാക്കുന്നുണ്ട്.

  ഇന്റര്‍വ്യൂകളൊക്കെ ചര്‍ച്ചയായി മാറുമ്പോഴും വീട്ടില്‍ അമ്മ നല്ല സപ്പോര്‍ട്ടാണെന്ന് ഗായത്രി പറയുന്നു. എന്നാല്‍ അമ്മ ഇപ്പോള്‍ വേറെ കല്യാണം ആലോചിക്കാം എന്നൊക്കെയാണ് പറയുന്നത്. കല്യാണം പ്രായം ആയെന്നും താരം പറയുന്നു. എന്നാല്‍ തനിക്ക് അറേഞ്ച് വിവാഹത്തോട് താല്‍പര്യമില്ലെന്ന് ഗായത്രി വ്യക്തമാക്കുന്നു.

  കല്യാണം കഴിക്കാന്‍ വേണ്ടി ഒരാളെ കല്യാണം കഴിക്കാന്‍ താല്‍പര്യമില്ല. ഒരാളെ കണ്ടുമുട്ടി അങ്ങനെ കല്യാണം കഴിക്കുന്നതാണ് ഇഷ്ടം. കെട്ടുവാണെങ്കില്‍ പ്രണയ വിവാഹമായിരിക്കുമെന്നും ഗായ്രതി പറയുന്നു. ട്രോളുകള്‍ നിരോധിക്കണമെന്ന് താന്‍ പറഞ്ഞതിനെക്കുറിച്ചും ഗായത്രി മനസ് തുറക്കുന്നുണ്ട്.

  അന്ന് അങ്ങനെ പ്രതികരിച്ചത് ട്രോളുകള്‍ കിട്ടി തുടങ്ങിയ കാലത്തായിരുന്നു. ആ സമയത്ത് എല്ലാവരും നമ്മളെ കളിയാക്കുകയാണല്ലോ ഞാന്‍ കളിയാക്കപ്പെടുന്ന ഫിഗര്‍ ആണല്ലോ എന്ന ചിന്തയായിരുന്നു. പിന്നെയാണ് എന്റെ ചിന്താഗതി മാറുന്നത്. ആലിയ ഭട്ടും ലാലേട്ടനും ട്രോള്‍ ചെയ്യപ്പെടുന്നവരാണ്. ഇവരൊക്കെ എക്‌സ്ട്രാ ഓര്‍ഡനറി ആളുകളാണെന്നാണ് ഗായത്രി പറയുന്നത്.

  അതുകൊണ്ട് ഞാന്‍ അടിപൊളിയായത് കൊണ്ടാണ് എന്നെ ട്രോളുന്നത് എന്ന് ഞാന്‍ വിശ്വസിക്കാന്‍ തുടങ്ങി. സത്യം ചിലപ്പോള്‍ ഞാന്‍ മണ്ടിയായത് കൊണ്ടാകാം. പക്ഷെ ഞാന്‍ അതാണ് വിശ്വസിക്കുന്നത്. എന്റെ കൂടെ ആരും നിക്കുന്നില്ല. എന്റെ അമ്മയും അനിയത്തും പോലും നില്‍ക്കുന്നില്ല. എന്റെ കൂടെ ഒരു ഇന്നര്‍ വോയ്‌സുണ്ട്. അത് പറയുന്നത് പോലെയാണ് ഞാന്‍ ചെയ്യുന്നതെന്നും ഗായത്രി വ്യക്തമാക്കി.

  Recommended Video

  Dr. Robin About Jasmine | ജീവനെപ്പോലെ സ്നേഹിച്ച ആ ചെടിച്ചട്ടി പൊട്ടിയപ്പോൾ | *Interview | FilmiBeat


  ട്രോളുകള്‍ കാരണം ഒറ്റപ്പെടല്‍ നേരിട്ടിട്ടുണ്ടെന്നും ഗായത്രി പറഞ്ഞു. ഒരു സുഹൃത്ത് കല്യാണത്തിന് വിളിച്ചില്ല. എന്നോട് സംസാരിക്കുന്നത് എന്തോ ഔദാര്യം പോലെയാണെന്നാണ് കരുതുന്നത്. അങ്ങനെയുള്ളവരെ ഞാന്‍ കട്ട് ചെയ്യും. ഇഷ്ടപ്പെടുന്നില്ലെങ്കില്‍ വേണ്ട. ആളുകള്‍ നമ്മളെ ഇഷ്ടപ്പെടാത്തത് കംഫര്‍ട്ടബിള്‍ ആയ അവസ്ഥയാണ്. എന്ത് ചെയ്താലും ഇഷ്ടപ്പെടില്ല, എന്നാല്‍ പിന്നെ എനിക്ക് എനിക്കിഷ്ടമുള്ളത് മാത്രം ചെയ്താല്‍ മതിയല്ലോ എന്നാണ് ഗായത്രി ചോദിക്കുന്നത്.

  ട്രോളുകള്‍ കാരണം സിനിമ കിട്ടിയില്ലെങ്കില്‍ വേണ്ട, ഞാന്‍ വേറെ വഴി കണ്ടു വച്ചിട്ടുണ്ടെന്നും ഗായത്രി പറയുന്നു. യൂട്യൂബ് ചാനല്‍ തുടങ്ങും. അവിടെ നമ്മള്‍ ആണ് രാജാവ്. ആരുടേയും വിളിയും കാത്തു നില്‍ക്കണ്ട. മറ്റുള്ളവരെ താളത്തിനൊത്ത് തുള്ളണ്ടല്ലോയെന്നാണ് ഗായത്രി പറയുന്നത്.

  Read more about: gayathri suresh
  English summary
  Gayathri Suresh On Why She Opened Up About Her Crush For Pranav And Being Trolled
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X