For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ലാലേട്ടന്റെ മരുമകളാകാന്‍ വേണ്ടി ആരാണ് ആഗ്രഹിക്കാത്തത്; പ്രണവിനെ കല്യാണം കഴിക്കുക ആഗ്രഹം തന്നെ; ഗായത്രി

  |

  മലയാളത്തിലെ യുവനടിമാരില്‍ ശ്രദ്ധേയ ആയ നടിയാണ് ഗായത്രി സുരേഷ്. മിസ് കേരള പട്ടം നേടിയാണ് ഗായത്രി സിനിമയിലേക്ക് എത്തുന്നത്. സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് ഗായത്രി. അതേസമയം ഗായത്രിയുടെ ചില പ്രസ്താവനകള്‍ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. കേരള മുഖ്യമന്ത്രി പിണറായി വിജയനോട് ട്രോളുകള്‍ നിരോധിക്കാന്‍ അഭ്യര്‍ത്ഥിച്ചും പ്രണവ് മോഹന്‍ലാലിനെ വിവാഹം കഴിക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ചുമൊക്കെ ഗായ്ത്രി വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.

  സീരിയലില്‍ നിന്നും താരങ്ങള്‍ ഒരുമിച്ച് പിന്മാറുന്നു; നായകനും നായികയുമൊക്കെ മാറേണ്ടി വന്ന സാഹചര്യമിതാണ്

  ഇപ്പോഴിതാ തന്റെ പ്രസ്താവനകളെക്കുറിച്ചുള്ള വാര്‍ത്തകളോട് പ്രതികരിക്കുകയാണ് ഗായത്രി സുരേഷ്. പ്രണവിനെ തനിക്ക് ഇഷ്ടമാണെന്ന് പറഞ്ഞത് ശരിയാണെന്നാണ്് ഗായത്രി പറയുന്നത്. ഇന്ത്യ ഗ്ലിറ്റ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് ഗായത്രി മനസ് തുറന്നത്. പ്രണവിനെ തനിക്ക് പണ്ട് മുതലേ ഇഷ്ടമായിരുന്നുവെന്നും പെട്ടെന്നുണ്ടായ ഇഷ്ടമല്ലെന്നുമാണ് ഗായത്രി പറയുന്നത്. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്. ഗായത്രിയുടെ വാക്കുകളിലേക്ക്.

  എനിക്ക് മാത്രമല്ല ഒരുപാട് പെണ്‍കുട്ടികള്‍ക്ക് പ്രണവിനെ ഇഷ്ടമായിരിക്കും. അതുപോലെ ഇഷ്ടമാണ് എനിക്കും. അദ്ദേഹത്തെ കല്യാണം കഴിക്കണം എന്നുള്ളതും ഒരു ആഗ്രഹമാണ്. പക്ഷേ അതിനുവേണ്ടി നോക്കിയിരിക്കുകയൊന്നുമല്ലെന്നാണ് ഗായത്രി പറയുന്നത്. അതേസമയം, എന്റെ യാത്രയില്‍ വേറെ ഒരാളെ കണ്ട് ഇഷ്ടപ്പെട്ടാല്‍, ഒരുപക്ഷേ ഞാന്‍ അയാളെ കല്യാണം കഴിച്ചേക്കാം എന്നും ഗായത്രി പറയുന്നു. എന്നാലും പ്രണവിനെ കല്യാണം കഴിക്കുക എന്നത് ഒരു ആഗ്രഹം തന്നെയാണെന്നും ഗായത്രി പറയുന്നുണ്ട്. താരത്തിന്റെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്.

  പ്രണവിനോട് ആദ്യമായി ഇഷ്ടം തോന്നിയതിനെക്കുറിച്ചും ഗായത്രി മനസ് തുറക്കുന്നുണ്ട്. തനിക്ക് പതിനാലോ, പതിമൂന്നോ വയസ് പ്രായമുള്ളപ്പോള്‍ ഒരു ബുക്കില്‍ ലാലേട്ടന്റെ ഒരു ഫാമിലി ഇന്റര്‍വ്യൂവില്‍ പ്രണവിനെ കണ്ടിട്ടുണ്ട്. അന്ന് പ്രണവിനെ കണ്ടപ്പോള്‍ കൊള്ളാലോ ഇവന്‍ എന്ന് ഞാന്‍ പറഞ്ഞിട്ടുണ്ടെന്നാണ് ഗായത്രി ഓര്‍ക്കുന്നത്. പിന്നെ പ്രണവിനെ കാണുന്നത് സാഗര്‍ എലിയാസ് ജാക്കിയിലെ ആ ഒറ്റ സീനിലാണ്. പിന്നെ പ്രണവ് സിനിമയിലേക്ക് വന്നു. പിന്നീടാണ് പ്രണവിന്റെ സ്വഭാവത്തെക്കുറിച്ച് കൂടുതല്‍ അറിയാന്‍ കഴിഞ്ഞതെന്നാണ് ഗായത്രി പറയുന്നത്. അതേസമയം, ലാലേട്ടന്റെ മരുമകളാകാന്‍ വേണ്ടി ആരാണ് ആഗ്രഹിക്കാത്തത് എന്നാണ് ഗായ്ത്രി സുരേഷ് ചോദിക്കുന്നത്. ലാലേട്ടനും താനും തമ്മില്‍ പ്രത്യേകം കണക്ട് ചെയ്യാന്‍ സാധിക്കുമെന്നാണ് കരുതുന്നതെന്നും ഗായത്രി പറയുന്നുണ്ട്.

  അതേസമയം ട്രോളുകള്‍ നിരോധിക്കണം എന്ന തന്റെ പ്രസ്താവനയെക്കുറിച്ചും താരം മനസ് തുറക്കുന്നുണ്ട്. പരിഹസിക്കപ്പെടല്‍ ഒരു ട്രെന്‍ഡ് ആയപ്പോഴാണ് ട്രോള്‍സ് നിരോധിക്കണം എന്ന് താന്‍ മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥിച്ചത് എന്നാണ് ഗായത്രി പറയുന്നത്. പരിഹസിക്കുന്നവരല്ല നമുക്ക് വേണ്ടതെന്നും നല്ലോണം പൊക്കിപ്പറയുന്ന, ഇന്‍സ്പെയര്‍ ചെയ്യുന്ന ഒരു ജനതയെയാണ് നമുക്ക് വേണ്ടതെന്നുമാണ് ഗായത്രി അഭിപ്രായപ്പെടുന്നത്. താരത്തിന്റെ അഭ്യര്‍ത്ഥന വലിയ ചര്‍ച്ചയായി മാറിയിരുന്നു. ഇന്‍സ്റ്റഗ്രാം ലൈവിലൂടെയായിരുന്നു ഗായത്രിയുടെ അഭ്യര്‍ത്ഥന.

  Recommended Video

  ട്രോളുകളും മോശം കമന്റുകളും നിരോധിക്കണമെന്ന് പിണറായിയോട് നടി ഗായത്രി

  2015 ല്‍ പുറത്തിറങ്ങിയ ജമ്‌നപ്യാരി എന്ന സിനിമയിലൂടെയായിരുന്നു ഗായത്രിയുടെ അരങ്ങേറ്റം. പിന്നീട് ഒരേ മുഖം, കരിക്കുന്നം സിക്‌സസ്, സഖാവ്, വര്‍ണ്യത്തില്‍ ആശങ്ക, കല വിപ്ലവം പ്രണയം, നാം, ഒരു മെക്‌സിക്കന്‍ അപാരത തുടങ്ങിയ നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട് ഗായത്രി. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലുമെല്ലാം അഭിനയിച്ചിട്ടുണ്ട് ഗായത്രി. നിരവധി സിനിമകളാണ് ഗായത്രിയുടേതായി പുറത്തിറങ്ങാനുണ്ട്. 2014 ലാണ് ഗായത്രിയ്ക്ക് മിസ് കേരള പട്ടം ലഭിക്കുന്നത്. അഭിനയത്തിനും മോഡലിംഗിനും പുറമെ ബാങ്ക് ഉദ്യോഗസ്ഥയുമാണ് ഗായത്രി. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ ഗായത്രിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്.

  Read more about: gayathri suresh
  English summary
  Gayathri Suresh Opens Up About Her Like Towards Pranav Mohanlal
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X