കാവ്യ ചേച്ചിയുടെ ജീവിതം തകര്‍ക്കാന്‍ ഞാന്‍ ദിലീപേട്ടന്റെ വീട്ടില്‍ പോയത്രെ; ജൂനിയര്‍ കങ്കണ വിളികളോട് ഗായത്രി

മലയാളികളുടെ പ്രിയപ്പെട്ട യുവനടിയാണ് ഗായത്രി സുരേഷ്. ഒരിക്കല്‍ തന്നെ കുറിച്ചുള്ള നുണ പ്രചരണങ്ങള്‍ക്കെതിരെ ഗായത്രി സോഷ്യല്‍ മീഡിയയിലൂടെ രംഗത്ത് എത്തിയിരുന്നു. താന്‍ ദിലീപിനെ വലവീശിപ്പിടിച്ച് കാവ്യ മാധവന്റെ ജീവിതം തകര്‍ക്കാന്‍ പോവുകയാണെന്ന പ്രചരണത്തിനെതിരെയാണ് ഗായത്രി രംഗത്ത് എത്തിയത്. ഇപ്പോഴിതാ ആ സംഭവങ്ങളെക്കുറിച്ച് പ്രതികരണങ്ങളുമായി എത്തിയിരിക്കുകയാണ് ഗായത്രി. ഇന്ത്യ ഗ്ലിറ്റ്‌സ് മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഗായത്രി മനസ്തുറന്നത്. താരത്തിന്റെ വാക്കുകളിലേക്ക്.

ദിലീപേട്ടനെ വലവീശിപ്പിടിച്ച് കാവ്യ ചേച്ചിയുടെ ജീവിതം തകര്‍ക്കാന്‍ പോവുകയാണെന്നായിരുന്നു തന്നെക്കുറിച്ച് ചിലര്‍ പറഞ്ഞത്. അവരെ തനിക്ക് അറിയുക പോലുമില്ലെന്ന് ഗായത്രി പറഞ്ഞു. ദിലീപേട്ടന്റെ സിനിമകള്‍ ഇഷ്ടമാണെന്നും അദ്ദേഹത്തിനൊപ്പമുള്ള സിനിമ സ്വപ്നമായി കൊണ്ടുനടക്കുന്നയാളാണ് താനെന്നും ഗായത്രി പറയുന്നു. അങ്ങനെയുള്ള തന്നെക്കുറിച്ചാണ് കുപ്രചാരണം നടന്നതെന്ന് ഗായത്രി സുരേഷ് നേരത്തെ സോഷ്യല്‍ മീഡിയ ലൈവിലൂടെ പ്രതികരിച്ചിരുന്നു. ഇതേക്കുറിച്ച് അഭിമുഖത്തില്‍ ഗായത്രി സംസാരിക്കുന്നുണ്ട്. രണ്ട് യൂട്യൂബ് ചാനലുകളിലൂടെയായാണ് അന്ന് വാര്‍ത്ത് പ്രചരിച്ചതെന്നാണ് ഗായത്രി ചൂണ്ടിക്കാണിക്കുന്നത്.

കാവ്യ ചേച്ചിയുടെ ജീവിതം തകര്‍ക്കാനായി

കാവ്യ ചേച്ചിയുടെ ജീവിതം തകര്‍ക്കാനായി ഞാനിനി ദിലീപേട്ടന്റെ വീട്ടില്‍ പോവുകയാണെന്നായിരുന്നു അവരുടെ കണ്ടെത്തല്‍. ഞാന്‍ ദിലീപേട്ടനെ വലവീശിപ്പിടിച്ചു എന്നൊക്കെയാണ് പറഞ്ഞത്. എനിക്ക് ദിലീപേട്ടനെ പേഴ്സണലി അറിയുക പോലുമില്ല എന്നാണ് ഗായത്രി പറയുന്നത്. അതേസമയം തന്നെക്കുറിച്ച് പ്രചരിക്കുന്നതില്‍ ്ചില കാര്യങ്ങള്‍ താന്‍ തന്നെ പറഞ്ഞതാണെന്നും ഗായത്രി പറയുന്നുണ്ട്. അത് എന്താണെന്നും താരം പറയുന്നുണ്ട്. ''ബാക്കിയൊക്കെ ഞാന്‍ പറഞ്ഞതാണ്. പ്രണവ് മോഹന്‍ലാലിന്റെ കാര്യം ഞാന്‍ പറഞ്ഞതാണ്. ആക്സിഡന്റ് ഉണ്ടായതാണ്. അതൊക്ക ഉള്ള കാര്യമാണ്'' എന്നാണ് ഗായത്രി പറയുന്നത്.

ഇല്ലാത്ത കാര്യം ഉണ്ടാക്കി പറയുമ്പോള്‍

''ഇല്ലാത്ത കാര്യം ഉണ്ടാക്കി പറയുമ്പോള്‍ അതങ്ങനെ വളരാന്‍ പാടില്ലാല്ലോ, അതാണ് ഞാന്‍ ലൈവില്‍ വന്നിട്ട് ആ 2 ചാനലിന്റേയും പേരെടുത്ത് പറഞ്ഞത്. പിന്നെ ഞാന്‍ നോക്കിയപ്പോള്‍ ഒരാള്‍ വീഡിയോ ഡിലീറ്റ് ചെയ്തിട്ടുണ്ട്. മറ്റേ പേജ് തന്നെ കാണാനില്ല'' എന്നും ഗായത്രി പറയുന്നു. ഇതിനിടെ തന്നെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന മറ്റ് ചില പ്രചരണങ്ങളെക്കുറിച്ചും ഗായത്രി മനസ് തുറന്നു. ജൂനിയര്‍ കങ്കണയെന്ന പേരിലും ചിലര്‍ ഗായത്രിയെ വിശേഷിപ്പിക്കുന്നുണ്ട്. അത്രയ്ക്ക് ഓണ്‍ ദ ഫേസായി ഞാന്‍ പറയാറില്ലെന്നാണ് ഗായത്രി വ്യക്തമാക്കുന്നത്. കുറച്ച് ലാഘവത്തോടെയാണ് ഞാന്‍ പറയാറുള്ളത്. അതേസമയം കങ്കണ കുറച്ചൂടെ സ്ട്രയ്റ്റ് ഫോര്‍വേഡായുമൊക്കെയല്ലേ പറയാറ് എന്നും ഗായത്രി പറയുന്നത്. അതേസമയം എനിക്കിഷ്ടമുള്ള നടിയാണ് കങ്കണ എന്നും നല്ല ഫാഷന്‍ സെന്‍സും ഡ്രസിംഗ് സെന്‍സുമൊക്കെയാണ് അവരുടേത്. എന്നും ഗായത്രി പറയുന്നുണ്ട്.

ട്രോളുകള്‍ നിരോധിക്കണം

അതേസമയം, ട്രോളുകള്‍ നിരോധിക്കണം എന്ന തന്റെ പ്രസ്താവനയെക്കുറിച്ചും തുടര്‍ന്നുണ്ടായ ട്രോളുകളെക്കുറിച്ചും താരം മനസ് തുറക്കുന്നുണ്ട്. പരിഹസിക്കപ്പെടല്‍ ഒരു ട്രെന്‍ഡ് ആയപ്പോഴാണ് ട്രോള്‍സ് നിരോധിക്കണം എന്ന് താന്‍ മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥിച്ചത് എന്നാണ് ഗായത്രി പറയുന്നത്. ഇന്‍സ്റ്റഗ്രാം ലൈവിലൂടെയായിരുന്നു ഗായത്രി മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥനയുമായി എത്തിയത്. പരിഹസിക്കുന്നവരല്ല നമുക്ക് വേണ്ടതെന്നും നല്ലോണം പൊക്കിപ്പറയുന്ന, ഇന്‍സ്‌പെയര്‍ ചെയ്യുന്ന ഒരു ജനതയെയാണ് നമുക്ക് വേണ്ടതെന്നാണ് ഗായത്രി പറയുന്നത്. താരത്തിന്റെ അഭ്യര്‍ത്ഥന വലിയ ചര്‍ച്ചയായി മാറിയിരുന്നു. ഇന്‍സ്റ്റഗ്രാം ലൈവിലൂടെയായിരുന്നു ഗായത്രിയുടെ അഭ്യര്‍ത്ഥന.

മിസ് കേരള

2014 മിസ് കേരള ആയിരുന്നു ഗായത്രി സുരേഷ്. പിന്നീട് 2015 ല്‍ ജമ്നപ്യാരി എന്ന സിനിമയിലൂടെയായിരുന്നു ഗായത്രിയുടെ സിനിമാ അരങ്ങേറ്റം. തുടര്‍ന്ന ഒരേ മുഖം, കരിക്കുന്നം സിക്സസ്, സഖാവ്, വര്‍ണ്യത്തില്‍ ആശങ്ക, കല വിപ്ലവം പ്രണയം, നാം, ഒരു മെക്സിക്കന്‍ അപാരത തുടങ്ങിയ നിരവധി സിനിമകളില്‍ അഭിനയിച്ചു. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലുമെല്ലാം അഭിനയിച്ചിട്ടുണ്ട് ഗായത്രി. സാഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ ഗായത്രിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്.

Read more about: gayathri suresh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X