twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഗംഗുഭായ് കണ്ടിട്ട് ആ വേഷം ചെയ്യണമെന്ന് തോന്നി; സിനിമയിൽ വന്നില്ലെങ്കിൽ മോട്ടിവേഷണൽ സ്‌പീക്കറായേനെ: ഗായത്രി

    |

    മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഗായത്രി സുരേഷ്. മിസ് കേരള പട്ടം നേടി സിനിമയിലെത്തിയ താരമാണ് ഗായത്രി. കുഞ്ചാക്കോ ബോബൻ നായകനായ ജംനപ്യാരി ആയിരുന്നു ആദ്യ സിനിമ. പിന്നീട് മലയാളത്തിലും തമിഴിലുമായി താരം സിനിമകളിൽ സജീവമാവുകയായിരുന്നു.

    സിനിമകളേക്കാള്‍ കൂടുതല്‍ ഗായ്ത്രിയെ ആളുകള്‍ക്ക് പരിചയം അഭിമുഖങ്ങളിലൂടെയായിരിക്കും. മറയില്ലാതെ, എന്തും വെട്ടിത്തുറന്ന് സംസാരിക്കുന്ന വ്യക്തിയാണ് ഗായത്രി സുരേഷ്. അതുകൊണ്ട് തന്നെ പലപ്പോഴും ട്രോളുകള്‍ക്ക് ഇരയായി മാറാറുമുണ്ട് ഗായത്രി. എന്നാല്‍ അതൊന്നും ഗായ്രതിയെ തളര്‍ത്താറില്ല.

    Also Read: 'കാവ്യയെ മറന്നിട്ടില്ല മീനാക്ഷി..., പ്രിയപ്പെട്ടയാൾക്ക് പിറന്നാൾ ആശംസകൾ നേർന്ന് താരപുത്രി'; വൈറലായി ചിത്രങ്ങൾ!Also Read: 'കാവ്യയെ മറന്നിട്ടില്ല മീനാക്ഷി..., പ്രിയപ്പെട്ടയാൾക്ക് പിറന്നാൾ ആശംസകൾ നേർന്ന് താരപുത്രി'; വൈറലായി ചിത്രങ്ങൾ!

    പലപ്പോഴും ഗായത്രിയുടെ സംസാരത്തിലെ നിഷ്കളങ്കതയാണ്

    പലപ്പോഴും ഗായത്രിയുടെ സംസാരത്തിലെ നിഷ്കളങ്കതയാണ് പലരും മുതലെടുക്കുന്നത്. എന്തും തുർന്നുപറയുന്ന ഗായത്രിയുടെ സ്വഭാവമാണ് പല ട്രോളുകൾക്കും സൈബർ ആക്രമണങ്ങൾക്കും കാരണമായിട്ടുള്ളത്. എന്നാൽ ട്രോളുകളോടുള്ള തന്റെ സമീപനം മാറിയെന്ന് പറയുകയാണ് ഗായത്രി സുരേഷ്. യുബിഎൽ ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് ഗായത്രി ഇക്കാര്യം പറഞ്ഞത്. കൂടാതെ തനിക്ക് ചെയ്യണമെന്ന് തോന്നിയ കഥാപാത്രത്തെ കുറിച്ചും തന്റെ മറ്റു വിശേഷങ്ങളും താരം പങ്കുവയ്ക്കുന്നുണ്ട്. ഗായത്രിയുടെ വാക്കുകൾ വായിക്കാം വിശദമായി.

    'ട്രോളുകൾ ഒക്കെ ഇന്ന് സാധാരണമാണല്ലോ. ട്രോളുകൾ ഇപ്പോൾ സിനിമയുടെ ഭാഗമാണ്. എല്ലാവർക്കും ഇപ്പോൾ കിട്ടുന്നുണ്ട്. ഒരുകാര്യം കോമ്മൺ ആയി കഴിഞ്ഞാൽ പിന്നെ കുഴപ്പമില്ല,' ഗായത്രി പറഞ്ഞു. പണ്ട് മുതലേ കൂട്ടുകാരുടെ കളിയാക്കലുകൾ ഏറ്റുവാങ്ങുന്ന ആളാണ് താനെന്നും ഗായത്രി പറഞ്ഞു. 'ഞാൻ സ്‌കൂൾ കാലഘട്ടം മുതലേ കളിയാക്കലുകൾ ഏറ്റുവാങ്ങുന്ന ആളാണ്. എന്നെ കളിയാക്കിയാൽ ഞാൻ തിരിച്ച് ഒന്നും പറയില്ല. എന്തെങ്കിലും തിരിച്ചു പറഞ്ഞാൽ പിന്നെ അവർ പറയില്ലായിരിക്കും. പക്ഷെ ഞാൻ അങ്ങനെ ചെയ്യുന്ന ആളല്ല,'

    Also Read: മഞ്ജു വാര്യര്‍ കാരണം ഷൂട്ട് മുടങ്ങി, ലക്ഷങ്ങളുടെ നഷ്ടം; മരണം വരെ ദേഷ്യം മാറാതെ മുരളിയും!Also Read: മഞ്ജു വാര്യര്‍ കാരണം ഷൂട്ട് മുടങ്ങി, ലക്ഷങ്ങളുടെ നഷ്ടം; മരണം വരെ ദേഷ്യം മാറാതെ മുരളിയും!

    ട്രോളുകൾ പണ്ട് തന്നെ വിഷമിപ്പിച്ചിട്ടുണ്ട്

    ട്രോളുകൾ പണ്ട് തന്നെ വിഷമിപ്പിച്ചിട്ടുണ്ട് എന്നാൽ ഇപ്പോൾ അതിനെ കാണുന്ന രീതി മാറിയെന്ന് നടി വ്യക്തമാക്കി. 'ട്രോളുകൾ കാരണം വിഷമം ആയിട്ടുണ്ട്. പക്ഷെ മുഴുവൻ ശ്രദ്ധയും നമുക്ക് ആണലോ വരുന്നത് അത് ഉപയോഗിക്കാനാണ് ഇപ്പോൾ ശ്രമിക്കുന്നത്. ആരെങ്കിലും ഒക്കെ വന്ന് ചോദിക്കുമ്പോൾ പ്രതികരിക്കാതെ അതിനെ അംഗീകരിക്കുകയാണ് ഇപ്പോൾ ചെയ്യുന്നത്,' ഗായത്രി പറഞ്ഞു. ഒരു ട്രോളനെ നേരിൽ കണ്ടാൽ എന്താകും പ്രതികരണം എന്ന ചോദ്യത്തിന് അവരുടെ ക്ഷമയ്ക്ക് അഭിനന്ദിക്കും എന്നാണ് ഗായത്രി പറഞ്ഞത്.

    സമൂഹമാധ്യമങ്ങളിൽ കാണുന്നതൊന്നും മനസിലേക്ക് എടുക്കാതെയിരുന്നാൽ ഒരു പ്രശ്നവുമില്ലെന്നും താരം പറഞ്ഞു. 'സോഷ്യൽ മീഡിയയിൽ വരുന്നതൊക്കെ താത്കാലികമാണ്.നെഗറ്റീവ് ആയാലും പോസിറ്റീവ് ആയാലും മനസിലേക്ക് എടുക്കാതെയിരുന്നാൽ മതി. എന്റെ നെഗറ്റീവ് കണ്ടിട്ട് പോസിറ്റിവ് കണ്ടാൽ മതിയെന്നാണ്. അങ്ങനെയുള്ള ഇഷ്ടം കാലങ്ങളോളം നിലനിൽക്കും. പൃഥ്വിരാജിനെ ആരും അംഗീകരിച്ചിരുന്നില്ല. ഇപ്പോൾ കണ്ടില്ലേ. ആ ഇഷ്ടം ഇനി പോവില്ല. ആ വ്യക്തിയെ ആണ് ഇപ്പോൾ ആളുകൾ ഇഷ്ടപ്പെടുന്നത്,'

    Also Read: അമ്മ കടം വാങ്ങി തന്ന 200 രൂപയും കൊണ്ട് ട്രെയിൻ കയറി; ജീവിതത്തിൽ വഴിത്തിരിവായ തീരുമാനങ്ങൾ: ഡെയിൻ പറയുന്നു
    താൻ ഇപ്പോൾ ചെറിയ സിനിമകളിലേക്ക് ഒതുങ്ങിപോയതിനെ

    താൻ ഇപ്പോൾ ചെറിയ സിനിമകളിലേക്ക് ഒതുങ്ങിപോയതിനെ കുറിച്ചും ഗായത്രി സംസാരിക്കുന്നുണ്ട്. 'ആകെ കുറച്ചു സിനിമകളാണ് വലിയ ബാനറിൽ ലഭിച്ചത്. പിന്നീട് കിട്ടാതായി. അതിനിടയിൽ ചെറിയ സിനിമകൾ പലതും വന്നു ഞാൻ വേണ്ടെന്ന് വച്ചു എന്നാൽ പിന്നീട് എനിക്ക് ഒന്നും കിട്ടാതെ ആയപ്പോൾ എനിക്ക് മനസിലായി എന്നെ ഞാൻ തന്നെ രക്ഷിക്കണമെന്ന് അങ്ങനെയാണ് ഞാൻ ചെറിയ സിനിമകളുടെ ഭാഗമാകുന്നത്. ഈ ഒരു യാത്രയിൽ ഞാൻ ഹാപ്പിയാണ്. ഞാൻ ഇത് ചെയ്തില്ലായിരുന്നെങ്കിൽ ഒരുപക്ഷെ ഞാൻ ഒന്നുമറിയാത്ത അമൂൽ ബേബി ആയി പോയേനെ,' നടി പറഞ്ഞു.

    ഒരുപാട് സിനിമകൾ ഇപ്പോൾ ഇറങ്ങുന്നുണ്ടല്ലോ അതിൽ കണ്ടിട്ട് തനിക്ക് ചെയ്യാൻ തോന്നിയ വേഷം ഏതാണെന്ന ചോദ്യത്തിന് ഗംഗുഭായ് കത്ത്യാവാടി എന്ന സിനിമയിലെ ആലിയ ഭട്ടിന്റെ വേഷവും അതുപോലെ പൃഥ്വിരാജിന്റെ ബ്രോ ഡാഡിയിലെ കല്യാണിയുടെ വേഷം ചെയ്യണമെന്നും തോന്നിയെന്നാണ് ഗായത്രി പറഞ്ഞത്. സിനിമയിൽ വന്നില്ലായിരുന്നെങ്കിൽ എന്താകുമെന്ന ചോദ്യത്തിന് ഒരു ഫാഷൻ ഡിസൈനറോ അല്ലെങ്കിൽ മോട്ടിവേഷണൽ സ്പീക്കറോ ആയേനെ എന്നാണ് ഗായത്രി പറഞ്ഞത്.
    മോട്ടിവേഷണൽ വീഡിയോസ് കാണാറുണ്ടെന്നും നമുക്കും ഒരുപാട് അനുഭവങ്ങൾ അങ്ങനെ പറയാൻ ഉണ്ടാകില്ലേയെന്നും ഗായത്രി പറഞ്ഞു.

    Read more about: gayathri suresh
    English summary
    Gayathri Suresh opens up that she Would have been a motivational speaker if not came to films
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X