എന്റെ ശരീരവും മൂല്യവും കോംപ്രമൈസ് ചെയ്യാന്‍ തയ്യാറല്ല; വിനായകന്റെ പ്രസ്താവനയെക്കുറിച്ച് ഗായത്രി
മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഗായത്രി. സിനിമകളിലെ പ്രകടനത്തേക്കാള്‍ ഗായത്രിയെ വാര്‍ത്തകളിലെ താരമാക്കി നിര്‍ത്തുന്നത് അഭിമുഖങ്ങളും ട്രോളുകളുമാണ്. പ്രണവ് മോഹന്‍ലാലിനെ വിവാഹം കഴിക്കണമെന്ന ആഗ്രഹം മുതല്‍ ട്രോളുകള്‍ നിരോധിക്കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടത് വരെ ഗായത്രിയെ ട്രോളന്മാരുടെ സ്ഥിരം വേട്ടമൃഗമാക്കി മാറ്റിയ സംഭവങ്ങള്‍ ഒരുപാടുണ്ട്. ഇപ്പോഴിതാ വിനായകന്റെ മീടുവിനെക്കുറിച്ചുള്ള വിവാദ പ്രസ്താവനയോട് പ്രതികരിച്ചിരിക്കുകയാണ് ഗായത്രി സുരേഷ്. മൂവി മാന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഗായത്രി മനസ് തുറന്നത്. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.
തന്നെ സംബന്ധിച്ച് എനിക്ക് ഒരിക്കലും മ്യൂച്ചല്‍ കണ്‍സെന്റിന്റെ പേരില്‍ ആരോ ഒരാളുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ കഴിയില്ലെന്നാണ് ഗായത്രി പറയുന്നത്. എനിക്ക് അതൊന്നും ചിന്തിക്കാന്‍ പോലും പറ്റില്ല. എന്നെ സംബന്ധിച്ച് ശാരീരിക ബന്ധം അത്ര പ്രധാന്യമുള്ള ഒരു കാര്യവുമല്ലെന്ന് ഗായത്രി വ്യക്തമാക്കുന്നു. അഥവാ വേണമെങ്കില്‍ തന്നെയും എനിക്ക് അത്രയും ഇഷ്ടമുള്ള ആളോടൊപ്പം വിവാഹം ശേഷം മാത്രം താത്പര്യമുള്ള കാര്യമാണെന്നും ഗായത്രി പറയുന്നു. എത്ര ഫോര്‍വേ്ഡ് ആയി ചിന്തിച്ചാലും എനിക്ക് ഇപ്പോഴും അത്തരം കാര്യങ്ങളില്‍ തന്നെയാണ് വിശ്വാസമെന്ന് വ്യക്തമാക്കുകയാണ് ഗായത്രി.

അതേസമയം, ഒരു സംവിധായകനോ നടനോ ഒരു പെണ്ണിനോട്, നടിയോട് ലൈംഗിക ആവശ്യം പ്രകടിപ്പിയ്ക്കുമ്പോള്‍ അവളുടെ സാഹചര്യം തീര്‍ത്തും വ്യത്യസ്തമായിരിയ്ക്കും. ആ ഒരു സാഹചര്യത്തില്‍ നിവൃത്തികേട് കൊണ്ട് തെറ്റായ തീരുമാനം എടുക്കേണ്ടിയും വന്നേക്കും. അവളുടെ സമ്മതത്തോടെ ആ ബന്ധം നടന്നാല്‍ അതിനെ മീ ടൂ ആയി കാണാന്‍ സാധിയ്ക്കില്ലെന്നാണ് ഗായത്രിപറയുന്നത്. സമ്മതത്തോടെ തന്നെ നടന്നതിനാല്‍ അത് മ്യൂച്ചല്‍ കണ്‍സന്റ് തന്നെയാണെന്നും അതിനെ മീടുവായി കാണാന്‍ സാധിക്കില്ലെന്നും ഗായത്രി പറയുന്നു.

പിന്നീട് താന്‍ ചെയ്തത് തെറ്റായിരുന്നു എന്ന് ആ കുട്ടി തിരിച്ചറിയുമ്പോള്‍, അല്ലൈങ്കില്‍ ഒരിക്കലും അവര്‍ എന്നോട് അത് ചോദിക്കാന്‍ പാടില്ലായിരുന്നു എന്ന് തിരിച്ചറിഞ്ഞാല്‍ വേണമെങ്കില്‍ സ്വീറ്റ് റിവഞ്ച് ചെയ്യാം. എന്നാല്‍ അതിന് വേണ്ടി പബ്ലിക്ക് ആയി മീ ടു കാമ്പയിനിങ് നടത്തേണ്ട ആവശ്യമില്ലെന്നും ഗായത്രി പറയുന്നു.. പ്രതികാരം ചെയ്യണം എന്നുണ്ടെങ്കില്‍ തന്നോട് അത് ആവശ്യപ്പെട്ട കുറ്റത്തിന് അയാളുടെ ഭാര്യയോട് പോയി പറയാമെന്നാണ് ഗായത്ത്രി പറയുന്നത്.. അല്ലെങ്കില്‍ സുഹൃത്തുക്കളോട് പറയാമെന്നും താരം പറയുന്നു.

അതേസമയം തനിക്ക് കാസ്റ്റിംഗ് കൗച്ച് അനുഭവമുണ്ടായിട്ടുണ്ടെന്നാണ് ഗായത്രി പറയുന്നത്. തന്നോട് ചോദിച്ചിട്ടുണ്ടെന്ന് താരം പറയുന്നു. പക്ഷെ ഞാന്‍ ഒരിക്കലും എന്റെ ശരീരവും എന്റെ മൂല്യവും കോംപ്രമൈസ് ചെയ്തിട്ടുള്ള ഒരു കാര്യത്തിനും തയ്യാറല്ലെന്ന് വ്യക്തമാക്കുകയാണ് താരം. അത്തരം ഒരു സാഹചര്യത്തില്‍ ഏതൊരു സ്ത്രീയും മാന്യമായി പറ്റില്ല എന്ന് പറഞ്ഞ് വിട്ടു കളയുന്നത് തന്നെയാണ് എന്റെ അഭിപ്രായത്തില്‍ നല്ലതെന്നും ഗായത്രി അഭിപ്രായപ്പെടുന്നു. സെറ്റില്‍ സ്ത്രീകള്‍ അനുഭവിയ്ക്കുന്ന പീഡനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനായി ഇപ്പോള്‍ ഒരു ഇന്റേണല്‍ കമ്മിറ്റി വന്നത് എന്ത് കൊണ്ടും നല്ലതാണെന്നും ഗായത്രി അഭിപ്രായപ്പെടുന്നുണ്ട്.

അതേസമയം തനിക്ക് ബിഗ് ബോസ് മലയാളം സീസണ്‍ 4 ലേക്ക് ക്ഷണം ലഭിച്ചിരുന്നുവെന്നാണ് ഗായത്രി പറയുന്നത്. എന്നാല്‍ സിനിമകളുടെ തിരക്കുള്ളതിനാല്‍ താന്‍ വേണ്ടെന്ന് വ്യക്തമാക്കുകയായിരുന്നുവെന്നാണ് ഗായത്രി പറയുന്നത്. എന്നാല്‍ താന്‍ ബിഗ് ബോസില്‍ പോയിരുന്നുവെങ്കില്‍ യഥാര്‍ത്ഥ തന്നെ തിരിച്ചറിയാന്‍ സാധിക്കുമായിരുന്നുവെന്നും ഗായത്രി പറയുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷം തനിക്ക് വീണ്ടും അവസരം ലഭിക്കുകയാണെങ്കില്‍ ബിഗ് ബോസില്‍ പോകുമെന്നും ഗായത്രി പറയുന്നുണ്ട്.


Click it and Unblock the Notifications