Don't Miss!
- News
പണം വാങ്ങി ഹെല്‍ത്ത് കാര്‍ഡ്: ഡോക്ടര്‍മാര്‍ക്ക് സസ്പെന്ഷന്, അന്വേഷണത്തിന് ഉത്തരവ്
- Travel
200 രൂപയ്ക്ക് സാമൂതിരിയുടെ നാട് കാണാം, നഗരംചുറ്റി യാത്രയുമായി കെഎസ്ആർടിസി
- Sports
ഇനിയെന്തിന് രോഹിത്? ഹാര്‍ദിക് ഇന്ത്യ കാത്തിരുന്ന നായകന്! 12ല്‍ 2 തോല്‍വി മാത്രം
- Finance
60 വയസ് കഴിഞ്ഞാൽ പെൻഷൻ ഉറപ്പിക്കാം; മാസം 10,000 രൂപ പെൻഷൻ നേടാൻ നിക്ഷേപിക്കേണ്ടത് 10 ലക്ഷം
- Lifestyle
ആഴ്ചയില്‍ രണ്ട് നേരം റാഗി പുട്ട്: പ്രമേഹവും പ്രഷറുമെല്ലാം വന്നവഴിയേ പോവും
- Technology
അവിശ്വാസികൾക്കും അപമാനിച്ചവർക്കും ഇനി വായടയ്ക്കാം; ഉടൻ വരുന്നൂ ബിഎസ്എൻഎൽ 4ജി
- Automobiles
കാഴ്ച്ചയിൽ പുതുമയിരിക്കട്ടെ! അഡ്വഞ്ചർ, സ്ക്രാംബ്ലർ ബൈക്കുകൾക്ക് പുത്തൻ നിറങ്ങളുമായി യെസ്ഡി
പോകുന്നിടത്തെല്ലാം വരും, ഡോറില്‍ വന്ന് മുട്ടും, ഞാന്‍ അയാളെ പ്രണയിച്ച് ചതിച്ചെന്ന് പറഞ്ഞു നടന്നു!
മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഗായത്രി സുരേഷ്. മിസ് കേരള പട്ടം നേടി സിനിമയിലെത്തിയ താരമാണ് ഗായത്രി. മലയാളത്തിലെ യുവനടിമാരില്‍ ശ്രദ്ധേയയായ ഗായത്രി നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.അതേസമയം സിനിമകളിലെ പ്രേകടനം പോലെ തന്നെ ഗായത്രിയെ പ്രേക്ഷകര്‍ക്ക് പരിചിതയാക്കുന്നതാണ് താരത്തിന്റെ അഭിമുഖങ്ങളും. മറയില്ലാത്ത സംസാരമാണ് ഗായത്രി നിരന്തരം വാര്ത്താതാരമാക്കുന്നത്.
Also Read: ഞങ്ങളുടെ വിജയി റോബിന് തന്നെ! കപ്പ് നല്കി സ്വീകരിച്ച് ആരാധകർ, വരവേല്‍ക്കാന്‍ ജനസാഗരം
പ്രണവ് മോഹന്‍ലാലിനെ വിവാഹം കഴിക്കണമെന്ന് ആഗ്രഹം പങ്കുവച്ച് മുതല്‍ ട്രോളുകള്‍ നിരോധിക്കണമെന്ന് മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥിച്ചത് വരെ ഗായത്രി വാര്‍ത്തകളില്‍ ഇടം നേടിയ സംഭവങ്ങള്‍ ഒരുപാടാണ്. ഇപ്പോഴിതാ തന്റെ പിറകെ നടന്ന ഒരാളെക്കുറിച്ച് ഗായത്രി മനസ് തുറന്നിരിക്കുകയാണ്. ഫ്ളവേഴ്സ് ചാനലിലെ പരിപാടിയായ ഒരു കോടിയില്‍ അതിഥിയായി എത്തിയപ്പോഴായിരുന്നു ഗായത്രി മനസ് തുറന്നത്. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

സിനിമയിലെത്തുന്നതിന് മുമ്പ് ബാങ്കില്‍ ജോലി ചെയ്തിരുന്നു ഗായ്ത്രി. ഈ കാലത്തായിരുന്നു ഗായത്രിയുടെ പിന്നാലെ ഒരാള്‍ നടന്നത്. താന്‍ പോകുന്നയിടത്തെല്ലാം അയാള്‍ വരുമായിരുന്നുവെന്നും താന്‍ താമസിച്ചിരുന്ന ഫ്ളാറ്റിന്റെ താഴെ താമസമാക്കുക വരെ ചെയ്തിരുന്നുവെന്നും ഗായത്രി പറയുന്നുണ്ട്. താരത്തിന്റെ വാക്കുകളിലേക്ക്.
''ബാങ്കില്‍ ജോലി ചെയ്യുന്ന കാലത്ത് എന്റെ പിറകെ ഒരാള്‍ നടക്കുമായിരുന്നു. പോവുന്ന ഇടത്ത് എല്ലാം പിന്നാലെ വരും. ഞാന്‍ താമസിയ്ക്കുന്ന ഫ്ളാറ്റിന്റെ താഴെ തന്നെ മുറിയെടുത്ത് താമസം തുടങ്ങി. അടിക്കടി വന്ന് ഡോറില്‍ മുട്ടും. ബാങ്കില്‍ എല്ലാവരോടും പറഞ്ഞത് ഞാന്‍ അയാളെ പ്രണയിച്ച്, സിനിമയില്‍ എത്തിയപ്പോള്‍ ചതിച്ചു എന്നാണ്. അത് എനിക്ക് ഭയങ്കര ബുദ്ധിമുട്ട് ആയിരുന്നു. പിന്നീട് ഞാന്‍ അഭിമുഖങ്ങളില്‍ ഈ സംഭവം പറയാന്‍ തുടങ്ങിയതോടെ അയാള്‍ പിന്നാലെ നടക്കുന്നത് നിര്‍ത്തി'' എന്നാണ് ഗായത്രി പറയുന്നത്.

അതേസമയം സിനിമാ രംഗത്തു നിന്നും തനിക്ക് ലഭിച്ചൊരു പ്രൊപ്പോസലിനെക്കുറിച്ചും ഗായത്രി മനസ് തുറക്കുന്നുണ്ട്. അവതാരകനായ ശ്രീകണ്ഠന് നായര്‍ ചോദിച്ചപ്പോഴായിരുന്നു താരത്തിന്റെ വെളിപ്പെടുത്തല്‍. എന്നാല്‍ താന്‍ അദ്ദേഹത്തോട് നോ പറയുകയായിരുന്നുവെന്നാണ് ഗായത്രി പറയുന്നത്. സിനിമ നടന് ആയത് കൊണ്ട് അല്ല അദ്ദേഹത്തോട് നോ പറഞ്ഞത്. എനിക്ക് ഐ വൈബ് കിട്ടിയില്ല എന്നത് കൊണ്ടാണെന്നാണ് നോ പറഞ്ഞതിനെക്കുറിച്ച് ഗായത്രി പറയുന്നത്. സിനിമയില്‍ നിന്ന് വിവാഹം ചെയ്യാന്‍ ആഗ്രഹിച്ചില്ലായിരുന്നുവെങ്കില്‍ പ്രണവിനെ വിവാഹം ചെയ്യാന്‍ ആഗ്രഹമുണ്ട് എന്ന് ഞാന്‍ പറയില്ലായിരുന്നു എന്നും ഗായത്രി പറയുന്നുണ്ട്.

പ്രണവിനോട് ഇഷ്ടമുണ്ടെന്നും താരത്തെ വിവാഹം കഴിക്കാന്‍ ആഗ്രഹമുണ്ടെന്നും ഗായത്രി പറഞ്ഞത് വലിയ വാര്‍ത്തയായിരുന്നു. മോഹന്‍ലാലിന്റെ മരുമകളായി മാറാന്‍ ആഗ്രഹമുണ്ടെന്നാണ് താരം പറഞ്ഞത്. ഇതിന്റെ പേരില്‍ താരത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ പൂരമായിരുന്നു. എന്നാല്‍ പിന്നീടും താന്‍ പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു ഗായത്രി. തനിക്കെതിരെയുള്ള ട്രോളുകളില്‍ തളരാതെ മുന്നോട്ട് പോവുകയാണ് ഗായത്രി.
നേരത്തെ തനിക്കെതിരെ ട്രോളുകള്‍ കുന്നുകൂടിയപ്പോള്‍ ട്രോളുകള്‍ നിരോധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനോട് ഗായത്രി സോഷ്യല്‍ മീഡിയയിലൂടെ അഭ്യര്‍ത്ഥിച്ചിരുന്നു. ഇതും വലിയ വാര്‍ത്തയായി മാറിയിരുന്നു. ഗായത്രിയുടെ അഭിമുഖങ്ങള്‍ക്കും ഒരുപാട് ആരാധകരുണ്ട്. എന്നാല്‍ തനിക്കെതിരെയുള്ള ട്രോളുകള്‍ ഗായത്രി മറയില്ലാതെ സംസാരിക്കുന്നതില്‍ നിന്നും പിന്തിരിപ്പിക്കുന്നില്ല. അതുകൊണ്ട് തന്നെ താരത്തിന്റെ ജനപ്രീതിയും കുറയുന്നില്ല.

2014 ല്‍ മിസ് കേരളയായിരുന്നു ഗായത്രി. പിന്നീട് 2015 ല്‍ കുഞ്ചാക്കോ ബോബന് ചിത്രം ജമ്നപ്യാരിയിലൂടെയാണ് സിനിമയിലെത്തുന്നത്. തൃശ്ശൂര്‍ ശൈലിയിലുള്ള സംസാരമാണ് ഗായത്രിയെ തുടക്കത്തിലെ ശ്രദ്ധിക്കപ്പെടുന്ന താരമാക്കി മാറ്റുന്നത്. പിന്നീട് സഖാവ്, ഒരേ മുഖം, ഒരു മെക്സിക്കന്‍ അപരാത, തുടങ്ങിയ സിനിമകളില്‍ അഭിനിയിച്ചു. എസ്കേപ്പ് ആണ് ഗായത്രിയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ.
-
ജൂനിയർ പുലിമുരുകൻ ഇവിടെയുണ്ട്! തീർത്തും സാധാരണക്കാരനായി ഒരു സാധാരണ സർക്കാർ സ്കൂളിൽ; കുറിപ്പ് വൈറൽ
-
'എനിക്കും ഒരു ചേച്ചിയോട് ഇത്തരത്തിൽ ഇഷ്ടമുണ്ടായിരുന്നു, പുറകെ നടന്നിരുന്നുവെന്ന് പറഞ്ഞിരുന്നു'; മാത്യു തോമസ്
-
കൂട്ടുകാരിയുടെ ഭര്‍ത്താവിനെ തന്നെ തട്ടിയെടുത്ത ഹന്‍സിക; എന്നിട്ടിപ്പോള്‍ വിവാഹ വീഡിയോയും, വിമർശനവുമായി ആരാധകർ