നിവിന്റെ വൈബുള്ള ആളെ കെട്ടണം, ലിവിങ് റിലേഷനല്ല കല്യാണം മതി; ഗായത്രിയുടെ പുതിയ ആഗ്രഹം

മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഗായത്രി. നിരവധി സിനിമകളില്‍ അഭിനയിച്ച് കയ്യടി നേടിയിട്ടുള്ള ഗായത്രി സോഷ്യല്‍ മീഡിയയിലെ വാര്‍ത്താ താരമാണ്. താരത്തിന്റെ അഭിമുഖങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പലപ്പോഴും ട്രെന്റായി മാറാറുണ്ട്. ട്രോളന്മാരുടെ സ്ഥിരം വേട്ട മൃഗമാണ് ഗായത്രി. പ്രണവ് മോഹന്‍ലാലിനെ വിവാഹം കഴിക്കാന്‍ ആഗ്രഹമുണ്ടെന്ന് പറഞ്ഞത് മുതല്‍ ട്രോളുകള്‍ നിരോധിക്കാന്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടുമൊക്കെയാണ് ഗായത്രി ട്രോളുകളിലെ താരമായി മാറിയത്.

ഇപ്പോഴിതാ തനിക്ക് നിവിന്‍ പോളിയോടുള്ള ഇഷ്ടത്തെക്കുറിച്ചും ഗായത്രി മനസ് തുറന്നിരിക്കുകയാണ്. നിവിന്‍ പോളിയുടെ വൈബ് ഉള്ള ആളെ കെട്ടണം എന്നാണ് ആഗ്രഹമെന്നാണ് ഗായത്രി പറയുന്നത്. നിവിനൊപ്പം സഖാവ് എന്ന ചിത്രത്തില്‍ ഗായത്രി അഭിനയിച്ചിരുന്നു. നിവിന്‍ വളരെ കോമഡിയാണെന്നാണ് ഗായത്രി പറയുന്നത്. സഖാവിന്റെ ലൊക്കേഷനിലെ അനുഭവവും താരം പങ്കുവെക്കുന്നുണ്ട്. തന്റെ പുതിയ സിനിമയായ എസ്‌കേപ്പിന്റെ പ്രൊമോഷന്റെ ഭാഗമായി യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഗായത്രി മനസ് തുറന്നത്.

നിവിന്‍ ഭയങ്കര കോമഡി

'നിവിന്‍ ഭയങ്കര കോമഡിയാണ്. അടിപൊളി മനുഷ്യനാണ്. കണ്ടാല്‍ തന്നെ അറിയാം നിവിന്‍ നല്ലൊരു മനുഷ്യനാണെന്ന്. പ്രണവിനെ കൂടാതെ മറ്റൊരാളോട് ക്രഷ് തോന്നിയിട്ടുണ്ടോ എന്ന് ചോദിച്ചാല്‍, നിവിന്‍ എന്നാകും എന്റെ ഉത്തരം. നിവിന്‍ പോളിയുടെ ലവ് ആക്ഷന്‍ ഡ്രാമ എന്ന സിനിമയിലെ കഥാപാത്രത്തെ വളരെ ഇഷ്ടമാണ്. ആ വൈബ് ഉള്ള ഒരാളെ വിവാഹം കഴിക്കാന്‍ ആഗ്രഹമുണ്ട്. എനിക്ക് നിയമത്തില്‍ വിശ്വാസം ഉണ്ട്. അതുകൊണ്ട്, ലിവിങ് റിലേഷനെക്കാള്‍ വിവാഹ ജീവിതത്തോടാണ് താല്‍പ്പര്യം' എന്നാണ് ഗായത്രി പറയുന്നത്. താരത്തിന്റെ വാക്കുകള്‍ സോഷ്യല്‍ മീഡിയയും ട്രോളന്മാരും ഏറ്റെടുത്തിരിക്കുകയാണ്. താരത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.

സെലിബ്രിറ്റി

അതേസമയം സെലിബ്രിറ്റിയായതിന്റെ ബുദ്ധിമുട്ടുകളെക്കുറിച്ചും ഗായത്രി മനസ് തുറന്നിരുന്നു. ചില സമയത്ത് സെലിബ്രിറ്റി ടാഗ് വേണ്ടെന്ന് തോന്നിയിട്ടുണ്ടെന്നാണ് ഗായത്രി പറയുന്നത്. ''ആളുകള്‍ കളിയാക്കുമ്പോള്‍ ഈ സെലിബ്രിറ്റ് എന്ന ടാഗ് ലൈന്‍ വേണ്ട എന്ന് തോന്നിയിട്ടുണ്ട്. സെലിബ്രിറ്റികളും വലിയ പ്രശ്‌നങ്ങള്‍ നേരിടുന്നവരാണ്. എവിടെ പോയാലും അവരെ എന്തെങ്കിലുമൊക്കെ പറഞ്ഞ് കളിയാക്കുന്നത് ഒക്കെ വലിയ ബുദ്ധമുട്ടാണ്. എന്നെ അലട്ടുന്നത് ട്രോളുകള്‍ ആണെങ്കില്‍ മറ്റ് പലരെയും പല പ്രശ്‌നങ്ങളുമാണ് വേട്ടയാടുന്നത്. അപ്പോള്‍ എനിക്ക് തോന്നും, ഹൊ സെലിബ്രിറ്റി ആവണ്ടായിരുന്നു എന്ന്' എന്നാണ് ഗായത്രി പറഞ്ഞത്.

വാലന്റൈന്‍സ് ഡേ

തനിക്ക് ഇതുവരെ വാലന്റൈന്‍സ് ഡേ ആഘോഷിക്കാന്‍ പറ്റിയില്ലെന്നും ഗായത്രി പറയുന്നുണ്ട്. എന്റെ ആദ്യത്തെ പ്രണയം പതിനേഴ് വയസ്സിലായിരുന്നു. അത് മാത്രമാണ് നാല് വര്‍ഷം വരെ പോയത്. പക്ഷെ അപ്പോള്‍ വാലന്റൈന്‍സ് ഡേ ആഘോഷിച്ചോ എന്നൊന്നും ഓര്‍മയില്ല എന്നാണ് ഗായത്രി പറയുന്നത്. പിന്നീടുള്ള പ്രണയ ബന്ധങ്ങള്‍ അത്ര നീണ്ടു പോയിട്ടില്ല. വാലന്റൈന്‍സ് ഡേ ആകമ്പോഴേക്കും ചിലപ്പോള്‍ ഞാന്‍ ബ്രേക്കപ്പ് ആയിട്ടുണ്ടാവുമെന്നാണ് ഗായത്രി പറയുന്നത്. ട്രോളുകളോടുളള തന്റെ സമീപനവും ഗായത്രി നേരത്തെ പങ്കുവച്ചിരുന്നു. ട്രോളുകളെ താന്‍ ഗൗനിക്കാറില്ലെന്നാണ് ഗായത്രി പറയുന്നത്.

Recommended Video

Gayathri Suresh about Vinayakan's statement | FilmiBeat Malayalam
എക്‌സ്ട്രാ ഓര്‍ഡിനറി

'ലാലേട്ടനും ആലിയയുമൊക്കെ എക്‌സ്ട്രാ ഓര്‍ഡിനറി ആയിട്ടുള്ള ആളുകളല്ലേ? അവരെ എന്തിനാണ് ആളുകള്‍ ട്രോളുന്നത് എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. അവരെ കളിയാക്കുന്നത് കാണുമ്പോള്‍ അതുമായി താരതമ്യപ്പെടുത്തി നോക്കിയാണ് ഞാന്‍ ആശ്വാസം കണ്ടെത്തുന്നത്. സാധാരണക്കാരെ ആരും ട്രോളില്ലല്ലോ... എന്തെങ്കിലും എക്‌സ്ട്രാ ഓര്‍ഡിനറിയായി ചെയ്തവരെ മാത്രമാണ് ആളുകള്‍ ശ്രദ്ധിക്കുന്നതും കളിയാക്കുന്നതും' എന്നാണ് താരം പറയുന്നത്. താരത്തിന്റെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. ട്രോളുകളും വരുന്നുണ്ട്.

Read more about: gayathri suresh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X