തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ദിലീപ് വലിയ ദുഷ്ടന്‍, വലിയ ശിക്ഷ അര്‍ഹിക്കുന്നു; അതിജീവിതയ്‌ക്കൊപ്പമെന്ന് ഗായത്രി

മലയാളത്തിലെ യുവനടിമാരില്‍ ശ്രദ്ധ നേടിയ താരമാണ് ഗായത്രി. സിനിമയിലെ പ്രകടനങ്ങള്‍ പോലെ തന്നെ ഗായത്രിയുടെ അഭിമുഖങ്ങള്‍ക്കും കാഴ്ചക്കാരുണ്ട്. താരത്തിന്റെ പല പ്രസ്താവനകളും വാര്‍ത്തയായി മാറാറുണ്ട്. പ്രണവ് മോഹന്‍ലാലിനോടുള്ള ഇഷ്ടം പറഞ്ഞത് മുതല്‍ ട്രോളുകള്‍ നിരോധിക്കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടത് വരെ ഗായത്രിയെ വാര്‍ത്ത താരമാക്കിയ പ്രസ്താവനകള്‍ അനവധിയാണ്.

നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ടുള്ള ഗായത്രിയുടെ പ്രതികരണം ചര്‍ച്ചയായി മാറുകയാണ്. കേസില്‍ ദിലീപ് തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ദിലീപ് വലിയ ദുഷ്ടനാണെന്നാണ് ഗായത്രി പറയുന്നത്. റിപ്പോര്‍ട്ടര്‍ ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ഗായത്രിയുടെ പ്രതികരണം. താന്‍ എന്നും അതിജീവിതയുടെ ഒപ്പമാണെന്നും ഗായത്രി വ്യക്തമാക്കുന്നു. അതിജീവിതയ്ക്ക് മെസേജ് അയക്കാറുണ്ടെന്നും തന്റെ പ്രിയപ്പെട്ട നടിയാണെന്നും ഗായത്രി പറയുന്നു. താരത്തിന്റെ വാക്കുകളിലേക്ക്.

ഞാനെന്നും അതിജീവിതക്കൊപ്പമാണ്

'ഞാനെന്നും അതിജീവിതക്കൊപ്പമാണ്. പരസ്യമായി ഒരു കേസിലും പ്രതികരിക്കാറില്ല. അതിജീവിതക്ക് മെസേജുകള്‍ അയക്കാറുണ്ട്. എനിക്ക് ഏറ്റവും ഇഷ്ടമുള്ള നടിമാരില്‍ ഒരാളാണ്. അതിജീവിതയുടെ പോസ്റ്റ് ഞാന്‍ സ്റ്റോറിയാക്കിയിരുന്നു. അതല്ലാതെ ഒരു വിഷയത്തിലും ഇടപെടാത്ത ആളാണ് ഞാന്‍'' എന്നായിരുന്നു ഗായത്രി പറഞ്ഞത്. എന്തുകൊണ്ട് പരസ്യമായി പ്രതികരണങ്ങളൊന്നും നടത്തിയില്ല്െന്ന ചോദ്യത്തിന് താന്‍ ഒരു വിഷയങ്ങളിലും പരസ്യമായി അഭിപ്രായം പറയുന്ന വ്യക്തിയല്ലെന്നായിരുന്നു ഗായത്രി നല്‍കിയ വിസദീകരണം. കേസില്‍ ദിലീപ് കുറ്റം ചെയ്തിട്ടുണ്ടോയെന്ന് അറിയില്ല. അങ്ങനെ ചെയ്തിട്ടുണ്ടെങ്കില്‍ ദിലീപ് ദുഷ്ടനാണ്. ആ കുറ്റം വലിയ ശിക്ഷ അര്‍ഹിക്കുന്നുണ്ടെന്നും ഗായത്രി അഭിപ്രായപ്പെടുന്നു.

ഡബ്ല്യുസിസി

പിന്നാലെ ഡബ്ല്യുസിസിയെക്കുറിച്ചും അമ്മയെക്കുറിച്ചും ഗായത്രിയോട് ചോദ്യം ചോദിക്കുന്നുണ്ട്. ഡബ്ല്യുസിസിയെ പറ്റി തനിക്ക് നല്ല അഭിപ്രായമാണെന്ന് പറഞ്ഞ ഗായത്രി താന്‍ ഒരു സംഘടനയിലും അംഗമല്ലെന്നാണ് പറയുന്നത്. താന്‍ ഡബ്യുസിസിയിലുമില്ല അമ്മയിലുമില്ലെന്ന് ഗായത്രി പറയുന്നു. ഒന്നിലും അംഗമാകാന്‍ തനിക്ക് താല്‍പര്യമില്ലെന്ന് പറയുന്ന ഗായത്രി ഡബ്യുസിസിയുടേയും അമ്മയുടേയും പ്രവര്‍ത്തനങ്ങള്‍ നല്ല രീതിയ്ക്ക് തന്നെ മുന്നോട്ട് പോകുന്നതായും പറയുന്നു.

അതേസമയം തന്റെ അഭിമുഖങ്ങള്‍ ഇപ്പോള്‍ വ്യൂസ് കൂടിയിട്ടുണ്ടെന്നാണ് ഗായത്രി പറയുന്നത്. കാറപകടം ഉണ്ടായതിന് ശേഷമാണ് തന്റെ അഭിമുഖങ്ങള്‍ക്ക് വ്യൂസ് കൂടാന്‍ തുടങ്ങിയതെന്നാണ് നടി പറയുന്നത്. ഇതിന് മുമ്പും താന്‍ നിരവധി തവണ അഭിമുഖങ്ങള്‍ നല്‍കിയിട്ടുണ്ടെങ്കിലും അന്നൊന്നും ആരും കാണാറാല്ലിയിരുന്നു എന്നാണ് ഗായത്രി പറയുന്നത്. കാറപകടം ഉണ്ടായതിന് ശേഷം എന്ത് ചെയ്യുന്ന കാര്യങ്ങളും ട്രോളാവാനും വൈറല്‍ ആവാനും ആളുകളിലെത്താനും തുടങ്ങി എന്നാണ് ഗായത്രി പറയുന്നത്. അതേസമയം താനിപ്പോള്‍ ട്രോളുകള്‍ ആസ്വദിക്കുന്നുണ്ടെന്നാണ് ഗായത്രി പറയുന്നത്.

ട്രോളുകള്‍

ആദ്യമൊന്നും ട്രോളുകള്‍ എന്‍ജോയി ചെയ്തിരുന്നില്ല്. ഞാന്‍ ഭയങ്കര ഫാന്റസിയില്‍ ജീവിക്കുന്നയാളാണ്. അങ്ങനെ സിനിമയില്‍ നായകനും നായികയും പോരാടുന്നതൊക്കെ കണ്ട് അതുപോലെ ആവണമെന്ന് കരുതി. അങ്ങനെയാണ് ട്രോളുകള്‍ നിരോധിക്കണമെന്ന് പറഞ്ഞ് കൊണ്ട് മുഖ്യമന്ത്രിയ്ക്ക് കത്ത് എഴുതിയത്. എന്നാണ് ട്രോളുകള്‍ നിരോധിക്കാന്‍ അഭ്യര്‍ത്ഥിച്ചതിനെക്കുറിച്ച് ഗായത്രി പറയുന്നത്. ഇപ്പോള്‍ താന്‍ ട്രോളുകളെ പോസിറ്റീവായി കാണാന്‍ തുടങ്ങിയെന്നാണ് ഗായത്രി പറയുന്നത്. ട്രോളുകള്‍ വരാന്‍ വേണ്ടി താനൊന്നും ചെയ്യാറില്ലെന്നും പറയുമ്പോള്‍ ട്രോളായി പോവുകയാണെന്നുമാണ് ഗായത്രി പറയുന്നത്.

Recommended Video

കൂടെ നിന്നവർക്ക് സിനിമ നഷ്ടമായി, പ്രിയപ്പെട്ട ചിലർ കാലുമാറിയത് വേദനിപ്പിച്ചു : ഭാവന | Filmibeat
വാർത്താ താരം

മിസ് കേരളയിലൂടെ ശ്രദ്ധ നേടിയ താരമാണ് ഗായത്രി സുരേഷ്. പിന്നീട് കുഞ്ചാക്കോ ബോബന്റെ നായികയായി ജമ്‌നപ്യാരി എന്ന സിനിമയിലൂടെയാണ്് ഗായത്രി അരങ്ങേറിയത്. സോഷ്യല്‍ മീഡിയയിലെ താരമാണ് ഗായത്രി. പ്രണവ് മോഹന്‍ലാലിനെ ഇഷ്ടമാണെന്നും വിവാഹം കഴിക്കാന്‍ ആഗ്രഹമുണ്ടെന്നുമുള്ള ഗായത്രിയുടെ പ്രസ്താവന സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഗായത്രി സഞ്ചരിച്ച് വാഹനം അമിതവേഗത്തില്‍ പോവുകയും മറ്റ് വാഹനങ്ങളെ ഇടിച്ചതും താരത്തെ വിവാദത്തില്‍ ചാടിച്ചിരുന്നു. പിന്നാലെയാണ് തനിക്കെതിരെ ഉയരുന്ന ട്രോളുകള്‍ക്കെതിരെ ഗായത്രി രംഗത്ത് എത്തിയത്.

Read more about: gayathri suresh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X