ഇന്റര്‍വ്യുകള്‍ക്ക് നിന്ന് കൊടുക്കുന്നത്! എനിക്കറിയാം എല്ലാവരും വരുന്നത് കളിയാക്കാനാണെന്ന്: ഗായത്രി സുരേഷ്‌

മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഗായത്രി സുരേഷ്. മിസ് കേരളയായി സിനിമയിലെത്തിയ താരമാണ് ഗായത്രി. ജമ്നപ്യാരി എന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്റെ നായികയായിട്ടായിരുന്നു അരങ്ങേറ്റം. പിന്നീട് നിരവധി സിനിമകളുടെ ഭാഗമായി മാറി. സോഷ്യല്‍ ്മീഡിയയിലും താരമാണ് ഗായത്രി. താരത്തിന്റെ ലൈവ് വീഡിയോ ഈയ്യടുത്ത് വൈറലായിരുന്നു. അതേസമയം ട്രോളന്മാരുടെ പ്രധാന ഇരയാണ് ഗായത്രി. താരത്തിന്റെ അഭിമുഖങ്ങളിലെ പ്രസ്താവനകള്‍ പലപ്പോഴും ട്രോളുകളായി മാറാറുണ്ട്.

താന്‍ മനപൂര്‍വം ഇന്റര്‍വ്യൂകള്‍ക്ക് നിന്ന് കൊടുക്കുന്നതാണെന്നാണ് ഗായത്രി പറയുന്നത്. ഒരു അഭിമുഖത്തിലാണ് ഗായത്രി മനസ് തുറന്നത്. തനിക്കറിയാം എല്ലാവരും തന്നെ കളിയാക്കാനാണ് വരുന്നതെന്ന്. അവര്‍ക്ക് വ്യൂസ് കൂട്ടാനാണ് തന്നെ ഇന്റര്‍വ്യൂന് വിളിക്കുന്നത്. അത് അവര്‍ പൈസയുണ്ടാക്കട്ടെ എന്നാണ് ട്രോള്‍ വീഡിയോകളെക്കുറിച്ച് ഗായത്രി പറയുന്നത്.

ട്രോളുകള്‍

ടിവി കേരളയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ഗായത്രി മനസ് തുറന്നത്. ട്രോളുകള്‍ കാരണമായിരിക്കാം തനിക്ക് അവസരങ്ങള്‍ കിട്ടാതിരുന്നതെന്നും ഗായത്രി പറയുന്നുണ്ട്. തന്നെ സിനിമയിലെടുത്താല്‍ അത് സിനിമയെ നെഗറ്റീവായി ബാധിക്കുമെന്ന് കരുതുന്നുണ്ടാകുമെന്നും താരം പറയുന്നു. 'അവസരങ്ങള്‍ കിട്ടാതായതിന് കാരണം ചിലപ്പോള്‍ ട്രോളുകളായിരിക്കാം. ആദ്യം ട്രോള്‍ കിട്ടിതുടങ്ങിയ വ്യക്തികളിലൊരാളാണ് ഞാന്‍. അന്നൊക്കെ ട്രോളിനെ ഭയങ്കര നെഗറ്റീവായിട്ടാണ് ആളുകള്‍ കാണുന്നത്. ട്രോള്‍ കിട്ടുന്ന വ്യക്തി ഒന്നിനും കൊള്ളാത്തതാണെന്നും, അങ്ങനെയുള്ളവരെ സിനിമയിലേക്കെടുക്കരുത് അങ്ങനെയൊക്കെയായിരിക്കും ആളുകള്‍ ചിന്തിച്ചത്'' എന്നാണ് ഗായത്രി പറയുന്നത്.

സിനിമയില്ലെങ്കില്‍ വേറെന്തെങ്കിലും ചെയ്യും


ആ കുട്ടിയെ ആര്‍ക്കും ഇഷ്ടമല്ലെന്നും സിനിമയിലെടുത്താല്‍ സിനിമയെ നെഗറ്റീവായിട്ട് ബാധിക്കുമെന്നും ആളുകള്‍ സിനിമയ്ക്ക് കയറില്ലെന്നും ചിന്തിച്ചിട്ടുണ്ടാകാമെന്നും ഗായത്രി പറയുന്നു. അതേസമയം ആദ്യമൊക്ക തന്നെയിത് അലട്ടിയിരുന്നുവെന്നാണ് ഗായത്രി പറയുന്നത്. സിനിമ കിട്ടിയില്ലെങ്കില്‍ എന്ത് ചെയ്യുമെന്ന് ആദ്യമൊക്കെ ചിന്തിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ അങ്ങനെയൊരു ചിന്തയില്ലെന്നും സിനിമ കിട്ടിയില്ലെങ്കില്‍ വേറെന്തെങ്കിലും ചെയ്യും അത്രയേയുള്ളൂവെന്നാണ് ഗായത്രി ആത്മവിശ്വാസത്തോടെ പറയുന്നത്.

വലിയ സംവിധായകരുടെ സിനിമ

അതേസമയം തന്നെ താന്‍ ചെയ്യുന്ന സിനിമകള്‍ നന്നായി ചെയ്തത്, അതിലൂടെ എവിടെയെങ്കിലും എത്തണമെന്ന് തന്നെയാണ് തന്റെ ആഗ്രഹമെന്നും ഗായത്രി പറയുന്നു. പക്ഷെ അതോടൊപ്പം തന്നെ താന്‍ വേറെ വഴികളെക്കുറിച്ചും ചിന്തിക്കുന്നുണ്ടെന്നും ജീവിക്കാന്‍ നല്ല വഴികളിലൂടെ പൈസയുണ്ടാക്കാമെന്നാണ് താന്‍ ആലോചിക്കുന്നതെന്നും ഗായത്രി പറയുന്നത്. വലിയ സംവിധായകരുടെ സിനിമകളില്‍ അവസരം കിട്ടുന്നില്ലെന്ന് തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തിനും ഗായത്രി മറുപടി നല്‍്കുന്നുണ്ട്.

വലിയ സംവിധായകരുടെ സിനിമ ചെയ്യാന്‍ താല്‍പര്യമില്ലാത്തത് ആര്‍ക്കാണെന്ന് ചോദിക്കുന്ന ഗായത്രി അവര്‍ക്ക് താന്‍ നല്ലൊരു നടിയാണെന്ന് തോന്നിയിട്ടുണ്ടാകില്ലെന്നാണ് പറയുന്നത്. അതായിരിക്കാം തന്നെ വിളിക്കാത്തതെന്ന് പറയുന്ന ഗായത്രി അതേസമയം താന്‍ ഷാഫിയുടേയും സിദ്ധാര്‍ത്ഥ് ശിവയുടേയും സിനിമകള്‍ ചെയ്തിട്ടുണ്ടെന്നതും ചൂണ്ടിക്കാണിക്കുന്നുണ്ട്. എസ്‌കേപ്പ് എന്ന ചിത്രമാണ് ഗായത്രിയുടേതായി എറ്റവുമൊടുവില്‍ പുറത്തിറങ്ങിയത്.

മിസ് കേരള

2014ല്‍ മിസ് കേരള ആയിരുന്നു ഗായത്രി സുരേഷ്. പിന്നീട് 2015 ല്‍ ജമ്‌നപ്യാരി എന്ന സിനിമയിലൂടെയായിരുന്നു അരങ്ങേറുന്നത്. തുടര്‍ന്ന് ഒരേ മുഖം, കരിങ്കുന്നം സിക്‌സസ്, സഖാവ്, വര്‍ണ്യത്തില്‍ ആശങ്ക, കല വിപ്ലവം പ്രണയം, നാം, ഒരു മെക്‌സിക്കന്‍ അപാരത തുടങ്ങിയ നിരവധി സിനിമകളില്‍ അഭിനയിച്ചു. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലുമെല്ലാം ഗായത്രി അഭിനയിച്ചിട്ടുണ്ട്. ഈയ്യടുത്ത് ട്രോളുകള്‍ നിരോധിക്കണമെന്ന് മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥിക്കുന്ന ഗായത്രിയുടെ വീഡിയോ വൈറലായി മാറിയിരുന്നു. ഇതോടെയാണ് താരം നിരന്തരം ട്രോളുകളുടെ ഇരയായി മാറിയത്. പ്രണവ് മോഹന്‍ലാലിനെ വിവാഹം കഴിക്കാന്‍ ആഗ്രഹമുണ്ടെന്ന് പറഞ്ഞതിന്റെ പേരിലും ഗായത്രി ട്രോളുകള്‍ക്ക് ഇരയായിരുന്നു. എന്നാല്‍ ട്രോളുകളില്‍ തളരാതെ തന്റെ മനസിലുള്ളത് പറയുന്നത് തുടരുകയാണ് ഗായത്രി സുരേഷ്.

Read more about: gayathri suresh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X