twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'ഇവിടെ ഒന്നും സംഭവിച്ചില്ല, പക്ഷെ റഷ്യയില്‍ ട്രോളുകള്‍ നിര്‍ത്തി'; ഗായത്രി സുരേഷ് വീണ്ടും എയറില്‍!

    |

    മലയാളത്തിലെ യുവനടിയാണ് ഗായത്രി സുരേഷ്. സിനിമകളിലെ പ്രകടനത്തേക്കാള്‍ ഇന്ന് ഗായത്രി വാര്‍ത്തകളില്‍ നിറയുന്നത് തന്റെ പ്രസ്താവനകളിലൂടെയാണ്. പ്രണവ് മോഹന്‍ലാലിനെ വിവാഹം കഴിക്കാന്‍ ആഗ്രഹമുണ്ടെന്നത് മുതല്‍ ട്രോളുകള്‍ നിരോധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനോട് അഭ്യര്‍ത്ഥിച്ച് വരെ ഗായത്രി സോഷ്യല്‍ മീഡിയയിലെ താരമായി മാറിയിട്ടുണ്ട്. ഗായ്ത്രിയുടെ പ്രസ്താവനകള്‍ പലതും വലിയ ട്രോളുകള്‍ക്കാണ് ഇടയാക്കിയിട്ടുള്ളത്. എങ്കിലും അതിലൊന്നും തളരാതെ ഗായത്രി തന്റെ വാക്കുകളില്‍ ഉറച്ചു നില്‍ക്കുകയാണ്.

    സംവിധാനം താല്‍പര്യം ഉണ്ടായിരുന്നു; സിനിമ എപ്പോള്‍; വെളിപ്പെടുത്തി മമ്മൂട്ടിസംവിധാനം താല്‍പര്യം ഉണ്ടായിരുന്നു; സിനിമ എപ്പോള്‍; വെളിപ്പെടുത്തി മമ്മൂട്ടി

    ഇന്‍സ്റ്റഗ്രാം ലൈവിലൂടെയായിരുന്നു ട്രോളുകള്‍ നിരോധിക്കണമെന്ന് ഗായത്രി മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടത്. താന്‍ സഞ്ചരിച്ചിരുന്ന വാഹനം മറ്റൊരു വാഹനത്തില്‍ ഇടിച്ചതുമായി ബന്ധപ്പെട്ട് തനിക്കെതിരെ ട്രോളുകള്‍ ശക്തമായതിന് പിന്നാലെയായിരുന്നു ഗായത്രിയുടെ ഈ അഭ്യര്‍ത്ഥന. ഇപ്പോഴിതാ ട്രോളുകള്‍ നിരോധിക്കാന്‍ ്പറഞ്ഞിട്ട് എന്തെങ്കിലും സംഭവിച്ചുവോ എന്ന ചോദ്യത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് ഗായത്രി സുരേഷ്. ബിഹൈന്‍ഡ് വുഡ്‌സ് ഐസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഗായത്രിയുടെ പ്രതികരണം. താരത്തിന്റെ വാക്കുകള്‍ വൈറലായി മാറിയിരിക്കുകയാണ്.

    റഷ്യയില്‍ ട്രോള്‍സ് നിര്‍ത്തി

    'ഇവിടെ ഒന്നും സംഭവിച്ചില്ല, പക്ഷേ റഷ്യയില്‍ ട്രോള്‍സ് നിര്‍ത്തി എന്ന് പറഞ്ഞിട്ട് ഒരു ന്യൂസ് എനിക്ക് അയച്ച് തന്നിട്ടുണ്ടായിരുന്നു', എന്നായിരുന്നു ഗായത്രിയുടെ പ്രതികരണം. പതിവ് പോലെ ഇത്തവണയും ഗായത്രിയെ എയറിലാക്കിയിരിക്കുകയാണ് ഇതോടെ സോഷ്യല്‍ മീഡിയ. നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്.. 'എനിക്ക് കേരളത്തില്‍ മാത്രമല്ലെടാ, അങ്ങ് റഷ്യയിലുമുണ്ട് പിടി' എന്നിങ്ങനെയാണ് സോഷ്യല്‍ മീഡിയയുടെ പരിഹാസകമന്റുകള്‍. അഭിമുഖത്തിന്റെ ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തി നിരവധി ട്രോളുകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. താരത്തിനെതിരെയുള്ള ട്രോളുകളെ വിമര്‍ശിച്ചും ചിലര്‍ രംഗത്ത് എത്തിയിട്ടുണ്ട്.

    ട്രോളുകള്‍ അടിച്ചമര്‍ത്തലുകള്‍

    ട്രോളുകള്‍ അടിച്ചമര്‍ത്തലുകള്‍ ആണെന്നും ഇത് അവസാനിപ്പിക്കണമെന്നും ആയിരുന്നു ഗായ്ത്രി നേരത്തെ പറഞ്ഞത്. ഇത്തരം അടിച്ചമര്‍ത്തലുകള്‍ക്ക് അറുതി വരുത്തി ട്രോളുകള്‍ സംസ്ഥാനത്ത് നിന്ന് ബാന്‍ ചെയ്യണം എന്നതായിരുന്നു താരത്തിന്റെ ആവശ്യം. ട്രോളുകളും കളിയാക്കലുകളുമല്ല വേണ്ടത് പരസ്പരം നല്ലത് സംസാരിക്കുന്നവരെയാണ് സമൂഹത്തിന് ആവശ്യമെന്നായിരുന്നു ഗായത്രി പറഞ്ഞത്. അതേസമയം തന്റെ സിനിമ ജീവിതത്തെക്കുറിച്ചും അഭിമുഖത്തില്‍ ഗായത്രി മനസ് തുറന്നിരുന്നു.

    ആത്മഹത്യ ഭീഷണി

    'അച്ഛന് ഞാന്‍ സിനിമയില്‍ വരുന്നത് തീരെ താല്‍പര്യമുണ്ടായിരുന്നില്ല. അഭിനയിക്കാന്‍ പോവുകയാണെന്ന് പറഞ്ഞ സമയത്ത് അച്ഛന്‍ ആത്മഹത്യ ഭീഷണി വരെ മുഴക്കി. എന്നാല്‍ ഞാന്‍ പിന്മാറാന്‍ തയ്യാറായില്ല. അവസാനം അച്ഛന് എന്നോടൊപ്പം നില്‍ക്കേണ്ടി വന്നു' എന്നാണ് ഗായത്രി പറയുന്നത്. ഫാമിലി ഷൂട്ടിങ് സ്ഥലങ്ങളില്‍ എന്നോടൊപ്പം വരാറുണ്ടെന്നും താരം പറയുന്നു. വണ്ടി ഇടിച്ച ശേഷം ട്രോളുകള്‍ കൂടിയപ്പോള്‍ അമ്മയ്ക്കും അനിയത്തിക്കും എല്ലാം വിഷമമായി അവര്‍ എന്നോട് നിരന്തരം പറയുമായിരുന്നു നീ മിണ്ടാതിരുന്നാല്‍ മതി പ്രതികരിക്കാന്‍ പോകണ്ട അപ്പോള്‍ ആണ് പ്രശ്‌നം വഷളാകുന്നത് എന്ന്. എന്നാല്‍ അവര്‍ കാണാതെ ഞാന്‍ ഒരു ദിവസം ട്രോളുകള്‍ നിരോധിക്കണം എന്ന് പറഞ്ഞ് ലൈവ് വരികയായിരുന്നുവെന്നാണ് ഗായത്രി പറയുന്നത്.

    Recommended Video

    ട്രോളുകളും മോശം കമന്റുകളും നിരോധിക്കണമെന്ന് പിണറായിയോട് നടി ഗായത്രി
    കുഴപ്പം തോന്നിയിട്ടില്ല

    അവര്‍ അറിയാതിരിക്കാന്‍ ടെറസില്‍ വന്നാണ് ലൈവ് എടുത്തത്. നോട്ടിഫിക്കേഷന്‍ കണ്ട് അമ്മ ഓടിയെത്തി. നിര്‍ത്തൂ... മതി മതി.. എന്ന് പറഞ്ഞുകൊണ്ടേയിരുന്നു. എനിക്ക് തോന്നുന്ന കാര്യങ്ങള്‍ തുറന്നടിച്ച് പറയുന്നതില്‍ എനിക്ക് കുഴപ്പം തോന്നിയിട്ടില്ലെന്നും ഗായത്രി പറയുന്നു. ഇതിനിടെ പ്രണവ് മോഹന്‍ലാലിനെ ഇഷ്ടമാണെന്നും വിവാഹം കഴിക്കാന്‍ ആഗ്രഹമുണ്ടെന്നും ഗായത്രി പറഞ്ഞിരുന്നു. ആ ആഗ്രഹം ഇപ്പോഴും മനസിലുണ്ടെന്നും ഗായത്രി പറഞ്ഞിരുന്നു. താരത്തിന്റെ ഈ ആഗ്രഹവും സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍ക്ക് ഇടയാക്കിയിരുന്നു. മിസ് കേരള പട്ടം നേടിയാണ് ഗായത്രി സിനിമയിലേക്ക് എത്തുന്നത്. ജമ്‌ന പ്യാരിയായിരുന്നു ആദ്യ സിനിമ. ജമ്‌നാപ്യാരിക്ക് ശേഷം കരിങ്കുന്നം സിക്‌സസ്, ഒരേ മുഖം, ഒരു മെക്‌സിക്കന്‍ അപാരത, സഖാവ്, കല വിപ്ലവം പ്രണയം, നാം, ചില്‍ഡ്രണ്‍സ് പാര്‍ക്ക് തുടങ്ങിയ ചിത്രങ്ങളിലും ?ഗായത്രി സുരേഷ് അഭിനയിച്ചു.

    Read more about: gayathri suresh
    English summary
    Gayatri Suresh Talks About Trolls Being Banned In Russia Gets Trolled Again
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X