ആ ഭയം എന്നെ ഡിപ്രഷനിലാക്കി, സന്തോഷം ഇല്ലാതായി; സിനിമ ഇല്ല, സൗഹൃദങ്ങളില്ല, ഫോണില്ല!

മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഗായത്രി സുരേഷ്. നിരവധി സിനിമകളില്‍ അഭിനയിച്ച് മലയാളത്തില്‍ മാത്രമല്ല, മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലും ഗായത്രി സാന്നിധ്യം അറിയിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലെ താരമാണ് ഗായത്രി. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ നിന്നും വലിയ തോതിലുള്ള ട്രോളുകളും ആക്രമണവുമൊക്കെ നേരിടേണ്ടി വരികയും ചെയ്യാറുണ്ട് ഗായത്രിയ്ക്ക്. ഗായത്രിയുടെ അഭിമുഖങ്ങളും വൈറലായി മാറാറുണ്ട്.

ഇപ്പോഴിതാ സോഷ്യല്‍ മീഡിയ ട്രോളുകളെക്കുറിച്ചും തന്നെ അത് വിഷാദത്തിലേക്ക് തള്ളിയിട്ടതിനെക്കുറിച്ചുമൊക്കെ തുറന്ന് സംസാരിക്കുകയാണ് ഗായത്രി സുരേഷ്. മൈല്‍സ്‌റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് ഗായത്രി സുരേഷ് മനസ് തുറന്നത്. മറ്റുള്ളവരുടെ സന്തോഷത്തിന് വേണ്ടി സ്വയം മാറാന്‍ ശ്രമിച്ചുവെന്നും തുടര്‍ന്ന് താന്‍ വിഷാദത്തിലായെന്നുമാണ് ഗായത്രി സുരേഷ് പറയുന്നത്.

Gayatri Suresh

താന്‍ ചെയ്യുന്ന കാര്യങ്ങളിലൊന്നും സന്തോഷം കണ്ടെത്താന്‍ കഴിയാത്ത അവസ്ഥയായി. ഇതോടെ മറ്റുള്ളവരുട സെന്തോഷത്തിന് തന്നെ മാറ്റുന്ന അവസ്ഥയായി. അതോടെ തനിക്ക് ഡിപ്രഷന്‍ വന്നുവെന്നാണ് ഗായത്രി പറയുന്നത്. മറ്റുള്ളവരുടെ സംതൃപ്തിപ്പെടുത്താന്‍ നോ പറയാന്‍ പറ്റാതായെന്നും ഇതോടെ തന്റെ സന്തോഷമാണ് ഇല്ലാതായതെന്നും ഗായത്രി പറയുന്നുണ്ട്.

താന്‍ എങ്ങനെയാണ് ഡിപ്രഷനില്‍ നിന്നും പുറത്ത് കടന്നതെന്നും ഗായത്രി പറയുന്നുണ്ട്. അതിനായി ഗായത്രി കണ്ടെത്തിയ വഴി എല്ലാ ബന്ധങ്ങളില്‍ നിന്നും പിന്മാറി, വീട്ടില്‍ സ്വസ്തമായി ഇരിക്കുക എന്നതായിരുന്നു. സിനിമ ഇല്ല, സൗഹൃദങ്ങളില്ല, ഫോണില്ല , ഒന്നും ഇല്ലാതിരിക്കുമ്പോള്‍ ഇഷ്ടമുള്ളത് എന്തെങ്കിലുമൊക്കെ ചെയ്യാന്‍ തോന്നും. അങ്ങനെ സ്വയം തന്നിലേക്ക് മടങ്ങുകയായിരുന്നു താനെന്നാണ് ഗായത്രി പറയുന്നത്. തന്റെ ഇഷ്ടങ്ങള്‍ ചെയ്യാന്‍ തുടങ്ങിയതോടെ താന്‍ ആ വിഷാദത്തില്‍ നിന്നും പുറത്ത് കടന്നുവെന്നും ഗായത്രി പറയുന്നു.

അതേസമയം നമുക്ക് വേണ്ടി സമയം കണ്ടെത്തണമെന്നാണ് ഗായത്രി പറയുന്നത്. നമ്മള്‍ക്കൊപ്പം സമയം ചെലവഴിക്കുക എന്നത് വളരെ അത്യാവശ്യമാണെന്നാണ് ഗായത്രി പറയുന്നത്. കാര്യങ്ങളെ വിശകലനം ചെയ്യാനും സ്വയം മെച്ചപ്പെടാനും അത് സഹായിക്കുമെന്നും ഗായത്രി അഭിപ്രായപ്പെടുന്നുണ്ട്. ഈ സമയത്ത് താന്‍ പുസ്തകങ്ങള്‍ വായിക്കുകയും സിനിമ കാണുകയുമൊക്കെയായിരുന്നു ചെയ്തിരുന്നത്. ചിന്തകളിലെ ആശങ്കകള്‍ ക്ലിയര്‍ ചെയ്യാനും സാധിച്ചു. അതോടെ താന്‍ സന്തുഷ്ടയായെന്നും ഗായത്രി പറയുന്നുണ്ട്.

Gayatri Suresh

ഡിപ്രഷനുള്ള കാരണവും ഗായത്രി തുറന്ന് പറയുന്നുണ്ട്. ഭയം ആയിരുന്നു കാരണമെന്നാണ് ഗായ്ത്രി പറയുന്നത്. എനിക്ക് അത് നഷ്ടപ്പെടുമോ, ഇത് കിട്ടാതെ പോകുമോ, അവരെന്നെ കുറിച്ച് അങ്ങനെ ചിന്തിയ്ക്കുമോ, ഇങ്ങനെ പറയുമോ എന്നൊക്കെയുള്ള ഭയമായിരുന്നു വിഷാദത്തിന്റെ കാരണം. എന്നാല്‍ ഇപ്പോള്‍ തനിക്ക് അതിന് പുറത്ത് കടക്കാന്‍ സാധിച്ചുവെന്നാണ് ഗായത്രി പറയുന്നത്.

അതേസമയം വിവാഹത്തെക്കുറിച്ച് തനിക്കുള്ള കാഴ്്ചപ്പാടും ഗായത്രി പങ്കുവെക്കുന്നുണ്ട്. വിവാഹം കഴിക്കാന്‍ തനിക്ക് ഇഷ്ടമാണ്. എന്നാല്‍ നല്ല സുഹൃത്തായിരിക്കണം എന്നാണ് ഗായത്രി പറയുന്നത്. ആരെയെങ്കിലും കല്യാണം കഴിച്ചാല്‍ മതിയെന്നല്ലെന്നും ഈ മനുഷ്യനാണ് ഇനി ജീവിതം എന്ന് ചിന്തിക്കാന്‍ പറ്റുന്ന ഒരാള് വേണമെന്നാണ് ഗായത്രി പറയുന്നത്.

Read more about: gayathri suresh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X