നീ സിനിമയില്‍ പോയാല്‍ ഞാന്‍ മരിക്കും എന്ന് അച്ഛന്‍; പെണ്‍കുട്ടികള്‍ക്ക് സുരക്ഷിതമല്ലെന്ന് കരുതി
മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഗായത്രി സുരേഷ്. കുഞ്ചാക്കോ ബോബന്‍ നായകനായ ജമ്‌നാപ്യാരി എന്ന ചിത്രത്തിലൂടെയായിരുന്നു ഗായത്രിയുടെ അരങ്ങേറ്റം. പിന്നീട് മലയാളത്തിലും മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലുമൊക്കെയായി സജീവ സാന്നിധ്യമായി മാറുകയാണ്. അതേസമയം അഭിനയിച്ച സിനിമകളേക്കാള്‍ തന്റെ സോഷ്യല്‍ മീഡിയ പ്രതികരണങ്ങളും അഭിമുഖങ്ങളുമാണ് ഗായത്രിയെ താരമാക്കുന്നത്.
തന്റെ പ്രസ്താവനകളുടെ പേരില്‍ നിരന്തരം വാര്‍ത്തകളില്‍ നിറയാറുണ്ട് ഗായത്രി. അതേസമയം താരത്തിന്റെ പല പരാമര്‍ശങ്ങളും വിവാദങ്ങളായി മാറാറുണ്ട്. സോഷ്യല്‍ മീഡിയയുടെ ട്രോളുകളും വിമര്‍ശനങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട് ഗായത്രിയ്ക്ക്. പക്ഷെ അതിനെയെല്ലാം മറികടന്ന് മുന്നോട്ട് പോവുകയാണ് ഗായ്ത്രി. ഇപ്പോഴിതാ അഭിനേത്രിയാവുക എന്ന ആഗ്രഹത്തിന് എതിരായി തന്റെ അച്ഛന്‍ നിന്നതെക്കുറിച്ച് സംസാരിക്കുകയാണ് ഗായത്രി.

വീട്ടില്‍ അച്ഛനും അമ്മയും അനിയത്തിയുമുണ്ട്. അച്ഛന്റെ പേര് സുരേഷ്. ബിസിനസാണ്. അമ്മ രേഖ അധ്യാപികയാണ്. അനിയത്തിയുടെ പേര് കല്യാണി. അവള്‍ ഒരു കമ്പനിയില്‍ ജോലി ചെയ്യുന്നു. അമ്മ ടീച്ചര്‍ ആയിരുന്നെങ്കിലും അത്ര കര്‍ക്കശക്കാരിയൊന്നും അല്ല. സിനിമയിലേക്ക് വരുമ്പോള്‍ അമ്മ നല്ല സപ്പോര്‍ട്ട് ആയിരുന്നുവെന്നും ഗായത്രി സുരേഷ് പറയുന്നു.
എന്നാല്‍ അച്ഛന് ഒട്ടും താല്‍പര്യം ഇല്ലായിരുന്നുവെന്നാണ് ഗായത്രി പറയുന്നത്. സിനിമാ മേഖലയെക്കുറിച്ച് അക്കാലത്തൊക്കെ മോശം അഭിപ്രായങ്ങളല്ലേ കേട്ടിരുന്നത്. പെണ്‍കുട്ടികള്‍ക്കു സുരക്ഷിതമല്ല എന്നാണ് അച്ഛന്‍ കരുതിയിരുന്നത്. നീ സിനിമയില്‍ പോയാല്‍ ഞാന്‍ മരിക്കും എന്നാണ് അച്ഛന്‍ എന്നോട് പറഞ്ഞത് എന്നാണ് ഗായത്രി പറയുന്നത്. അതേസമയം അതൊന്നും അച്ഛന്‍ ചെയ്യില്ലെന്ന് തനിക്ക് അറിയാമായിരുന്നു എന്നാണ് ഗായത്രി പറയുന്നത്.
ജമ്‌നപ്യാര വന്നപ്പോള്‍ ഞാനും അമ്മയും കുറേ പറഞ്ഞു. അച്ഛാ എനിക്ക് ഒരു സിനിമയില്‍ അഭിനയിച്ചാല്‍ മതി. ഇതെന്താണെന്ന് ഒന്നു അറിയാനാണ് എന്നൊക്കെ പറഞ്ഞ് സമ്മതിപ്പിച്ചു. സെറ്റിലേക്ക് അച്ഛനും അമ്മയും വരാറുണ്ടായിരുന്നു. സിനിമ റിലീസ് ആയപ്പോള്‍ എന്റെ സുഹൃത്തുക്കള്‍ക്കും കുടുംബക്കാര്‍ക്കും കുടുംബ സുഹൃത്തുക്കള്‍ക്കും ഒക്കെ വേണ്ടി ആദ്യ ദിവസം അച്ഛന്‍ തൃശ്ശൂരിലെ ഒരു തിയറ്റര്‍ ഹാള്‍ മുഴുവനായി ബുക്ക് ചെയ്തു. അച്ഛന് സിനിമ ഇഷ്ടപ്പെട്ടു. പിന്നെ മനസിലായി കൂടെ നില്‍ക്കുന്നത് നല്ലത്. ഇവളെന്തായാലും മുന്നോട്ടു പോകും എന്ന് എന്നാണ് ഗായത്രി പറയുന്നത്.

തന്റെ അഭിമുഖങ്ങളെക്കുറിച്ചും ട്രോളുകളെക്കുറിച്ചും ഗായത്രി സംസാരിക്കുന്നുണ്ട്. നേരത്തെയൊക്കെ ഇന്റര്‍വ്യുകളില്‍ പങ്കെടുക്കുമ്പോള്‍ ഞാന്‍ പ്രത്യേകിച്ചൊന്നും ആലോചിക്കാതെ എനിക്കപ്പോള്‍ തോന്നിയതങ്ങു പറയും. ആ സമയത്ത് എന്റെ മാനസികാവസ്ഥ എന്താണ് എന്നതനുസരിച്ചിരിക്കും. പിന്നെ അത് ട്രോള്‍ ആയി മാറും. പക്ഷെ എന്റെ വീട്ടുകാര്‍ക്കും കൂട്ടുകാര്‍ക്കും അറിയാമല്ലോ അതല്ല ഞാന്‍ എന്ന്. അപ്പോള്‍ അവര്‍ ചോദിക്കും, നീ എന്താ ഈ കാണിക്കുത് എന്നാണ് ഗായത്രി പറയുന്നത്.
എന്റെ പൊന്നു ഗായത്രി ഒന്ന് മിണ്ടാതിരിക്ക് എന്ന് അമ്മ പറയുമെന്നും ഗായത്രി പറയുന്നുണ്ട്. അതേസമയം ട്രോളുകളും വിമര്‍ശനങ്ങളുമൊക്കെ ആദ്യമൊക്കെ വിഷമിപ്പിച്ചിട്ടുണ്ടെങ്കിലും എന്റെ ആത്മവിശ്വാസം കൂടാന്‍ അതെല്ലാം കാരണമായിരുന്നുവെന്നും ഗായത്രി പറയുന്നു. അഥേസമയം എല്ലാ കാലത്തും താന്‍ പറയുന്ന കാര്യങ്ങള്‍ തനിക്ക് ബോധ്യമുണ്ടെന്നും ഗായത്രി പറയുന്നു.


Click it and Unblock the Notifications











