എല്ലാവര്‍ക്കും ചിരിയാണ്, പക്ഷെ എനിക്ക് ജഗതിച്ചേട്ടനൊപ്പം അഭിനയിക്കാന്‍ ഭയമാണ്: ഗായത്രി വര്‍ഷ

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ജഗതി ശ്രീകുമാര്‍. മലയാള സിനിമയുടെ ഹാസ്യ സാമ്രാട്ട്. താരമാകുന്നത് കോമഡിയിലൂടെയാണെങ്കിലും എല്ലാതരം വേഷങ്ങളും ആ കരങ്ങളില്‍ ഭദ്രമാണ്. തന്റെ പ്രകടനം കൊണ്ട് ജഗതി അനശ്വരമാക്കിയ രംഗങ്ങളും സിനിമകളും എണ്ണിയാലൊടുങ്ങില്ല. എന്നാല്‍ ഇന്ന് അദ്ദേഹത്തിന്റെ പ്രകടനങ്ങള്‍ മലയാളി വല്ലാതെ മിസ് ചെയ്യുന്നുണ്ട്.

കാറപകടത്തില്‍ ഗുരുതുര പരുക്കേറ്റ ജഗതിയ്ക്ക് ഇപ്പോഴും സംസാരിക്കാന്‍ പോലും സാധ്യമായിട്ടില്ല. ഒരുനാള്‍ അദ്ദേഹം തിരികെ വരുമെന്ന പ്രതീക്ഷയോടെ ആരാധകര്‍ അദ്ദേഹത്തിന്റെ സുഖപ്രാപ്തിയ്ക്കായി പ്രാര്‍ത്ഥിക്കുകയാണ്. അതേസമയം, കൂടെ അഭിനയിക്കുന്നവരെ പോലും ഞെട്ടിക്കുന്ന അദ്ദേഹത്തിന്റെ പ്രതിഭയെക്കുറിച്ച് മലയാള സിനിമ ഇന്നും സംസാരിക്കുന്നുണ്ട്.

Jagathy Sreekumar

ഇപ്പോഴിതാ ജഗതിയെക്കുറിച്ചുള്ള നടി ഗായത്രി വര്‍ഷയുടെ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. മീശമാധവനില്‍ ജഗതിയോടൊപ്പമുള്ള ഗായത്രിയുടെ രംഗങ്ങള്‍ വലിയ ഹിറ്റായി മാറിയവായിരുന്നു. ഇന്നും ആരാധകര്‍ ഓര്‍ത്തിരിക്കുന്ന കോമ്പോയാണ് പിള്ളേച്ചനും സരസുവും. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലാണ് ഗായത്രി ജഗതിയെക്കുറിച്ച് മനസ് തുറന്നത്.

''ജഗതിച്ചേട്ടന്റെ കൂടെ അഭിനയിക്കുമ്പോള്‍ എല്ലാവര്‍ക്കുമുള്ള പ്രശ്‌നമാണ് ചിരിക്കും എന്നത്. പക്ഷെ എനിക്കൊന്നും ചിരിക്കാനേ ഒരിക്കലും പറ്റാറില്ല. ജഗതിച്ചേട്ടന്റെ കൂടെ നിന്ന് അഭിനയിക്കുമ്പോള്‍ എനിക്ക് ആത്യന്തികമായി ഉള്ളത് ഭയങ്കരമായ ഭയമാണ്. ഹെഡ്മാസ്റ്ററിന്റെ മുമ്പില്‍ ഒരു കുട്ടി നില്‍ക്കുന്ന ഭയത്തോടെയായിരിക്കും നില്‍ക്കുക'' ഗായത്രി പറയുന്നു.

''എട്ട് തവണ റിഹേഴ്‌സ് ചെയ്താല്‍ എട്ട് തവണയും എട്ട് സാധനങ്ങളായിരിക്കും. അഭിനയത്തിന്റെ എട്ട് തലങ്ങളായിരിക്കും അത്. എവിടെ നിന്നു കൊണ്ടും സെയ്മിം സ്‌കെയിലില്‍, സെയിം ടൈമിംഗില്‍, സെയിം മെഷര്‍മെന്റില്‍. പക്ഷെ മറ്റാരേയും ബുദ്ധിമുട്ടിക്കാതെ ഒരു കാന്‍വാസിന് അകത്തു നിന്നാണ് എട്ട് ഭാവങ്ങളും തരിക. നമ്മളിങ്ങനെ നിന്നു പോകും. നമ്മളുടെ റിയാക്ഷന്‍ പോലും മറന്നു ഹോ ഇതെന്താണ് കാണിക്കുന്നത് എന്നോര്‍ത്ത് നിന്നു പോകും'' എന്നും ഗായത്രി പറയുന്നു.

നേരത്തെ തനിക്കൊരു മുതിര്‍ന്ന നടനില്‍ നിന്നുമുണ്ടായ മോശം അനുഭവം ഗായത്രി പങ്കുവച്ചിരുന്നു. മറ്റൊരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഈ തുറന്നു പറച്ചില്‍.

Jagathy Sreekumar

''ക്യാരക്ടര്‍ റോളുകള്‍ ചെയ്യുന്ന, കോമഡി ചെയ്യുന്ന ഒരു നടന്‍ എന്റെ ഏതോ ഒരു തിരഞ്ഞെടുപ്പ് പ്രചരണത്തിലെ പ്രസംഗം കണ്ട് വേഗം എന്നെ വിളിച്ചു. ഓ താന്‍ ഇത്രയൊക്കെ സംസാരിക്കുമോ? താന്‍ പുസ്തകമൊക്കെ വായിക്കുമോ? താന്‍ ഭയങ്കര മിടുക്കിയാണല്ലോ എന്ന് പറഞ്ഞു. താന്‍ ഇവിടെ നിന്നാല്‍ പോരെ, നല്ല നല്ല വേഷങ്ങള്‍ ചെയ്ത് തെളിഞ്ഞ് വരണം എന്നും പറഞ്ഞു. അടുത്ത സിനിമയില്‍ സംവിധായകനോട് ഞാന്‍ പറയാമെന്നും പറഞ്ഞു'' ഗായത്രി പറയുന്നു. .

സന്തോഷം ചേട്ടാ എന്ന് ഞാന്‍ പറഞ്ഞു. വിളിച്ചതില്‍ സന്തോഷമെന്നും പറഞ്ഞു. പക്ഷെ കാണേണ്ടത് പോലെ കാണണം എന്നായിരുന്നു മറുപടി. ചേട്ടാ നിങ്ങള്‍ ക്യാമറ കാണുന്നതിന് മുമ്പേ ക്യാമറ കണ്ടതാണ് ഞാന്‍. ഇതിലും വലിയ സൂപ്പര്‍ താരങ്ങളുടേയും സംവിധായകരുടേയും കൂടെ അഭിനയിച്ചതാണ്. അവരെയാരേയും വേണ്ടത് പോലെ കാണേണ്ടാത്തതു കൊണ്ട് ഇപ്പോഴും ഇവിടെ നില്‍ക്കുന്നൊരു ഗായത്രിയുണ്ട്. വെച്ചിട്ട് പോടാ എന്ന് പറഞ്ഞ് നിര്‍ത്തിയ ആളാണ് ഞാനെന്നാണ് ഗായത്രി പറയുന്നത്.

Read more about: jagathy sreekumar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X