വിശ്വസിച്ചവര്‍ ചതിച്ചു, പഴയ ട്രോമ വേട്ടയാടുന്നു; ആത്മഹത്യ ചെയ്യാത്തത് ഭാഗ്യമെന്ന് ഗ്ലാമി ഗംഗ

സോഷ്യല്‍ മീഡിയയിലെ മിന്നും താരമാണ് ഗ്ലാമി ഗംഗ. ബ്യൂട്ടി വ്‌ളോഗര്‍ ആയ ഗ്ലാമി ഗംഗയുടെ യൂട്യൂബ് ചാനലിന് ധാരാളം ആരാധകരുണ്ട്. തന്റെ ജീവിതത്തില്‍ നേരിടേണ്ടി വന്ന ദുരനുഭവങ്ങള്‍ ഗംഗ മുമ്പ് തുറന്ന് പറഞ്ഞിട്ടുണ്ട്. അച്ഛനില്‍ നിന്നും നേരിടേണ്ടി വന്ന പീഡനങ്ങളെക്കുറിച്ചുള്ള ഗംഗയുടെ വെളിപ്പെടുത്തല്‍ ചര്‍ച്ചയായി മാറിയിരുന്നു.

ഇപ്പോഴിതാ തന്റെ മനസികാരോഗ്യത്തെക്കുറിച്ചും സൈക്കാര്‍ട്ടിസ്റ്റിനെ കണ്ടതിനെക്കുറിച്ചും സംസാരിക്കുകയാണ് ഗ്ലാമി ഗംഗ. തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് ഗംഗ മനസ് തുറന്നത്. താരത്തിന്റെ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

Glammy Ganga

ഞാനിത് പറയണം എന്ന് കരുതിയതല്ല. പക്ഷെ ആരെങ്കിലും ഇതുപോലൊരു സാഹചര്യത്തിലൂടെ കടന്നു പോകുന്നുണ്ടെങ്കില്‍ അവരെ സഹായിക്കണം എന്ന് കരുതി. ഞാന്‍ ആദ്യമായി ഒരു സൈക്കാട്രിസ്റ്റിനെ കണ്ടു. എന്റെ ജീവിതത്തില്‍ ഒരുപാട് ട്രോമയും ദുഖങ്ങളും തീരാവേദനകളും ഉണ്ടായിട്ടുണ്ട്. ചിലതൊക്കെ ഞാന്‍ സ്വയം മാറ്റിയെടുത്തു. ചിലത് കാലക്രമേണ മാറി. 2021 വരെ ഞാന്‍ ഹാപ്പിയായിരുന്നു. എന്നാല്‍ 2021 ലാണ് ആദ്യമായി സൈക്കോളജിസ്റ്റിനെ കാണുന്നത്. അന്ന് ജീവിതത്തിലൊരു സംഭവമുണ്ടായി. എനിക്കത് തീരെ ഉള്‍ക്കൊള്ളാന്‍ സാധിച്ചിരുന്നുല്ലെന്നാണ് ഗംഗ പറയുന്നത്.

എന്താണ് കാര്യമെന്ന് ഞാന്‍ പറയുന്നില്ല. എന്റെ കൂടെയുള്ളവര്‍ ഇത് സ്വാഭാവികമാണെന്നായിരുന്നു. പക്ഷെ എനിക്ക് അംഗീകരിക്കാനാകില്ല. അതോടെ എനിക്ക് ഉറക്കമില്ലാതായി. അങ്ങനെയാണ് സൈക്കോളജിസ്റ്റിനെ കാണുന്നത്. ഇത് ഇന്നത്തെ കാലത്ത് നോര്‍മല്‍ ആണെന്ന് അവരും പറഞ്ഞു. പക്ഷെ എന്റെ ജീവിതം അമ്മയുടേത് പോലെയാകുമോ, ഞാനും അമ്മയെ പോലെയാകുമോ അമ്മയെപ്പോലെ എന്നേയും എടുത്തിട്ട് അടിക്കുമോ, എനിക്ക് ഗാര്‍ഹിക പീഡനം നേരിടേണ്ടി വരുമോ എന്നായിരുന്നു എന്റെ ചിന്ത എന്നാണ് ഗംഗ പറയുന്നത്.

ഓക്കെയാകാന്‍ എനിക്ക് ഒരു കൊല്ലത്തോളം വേണ്ടി വന്നു. വലിയൊരു ട്രസ്റ്റ് ആയിരുന്നു അന്ന് ബ്രേക്ക് ആയത്. പിന്നീട് എന്റെ ജീവിതത്തിലേക്ക് ഫേക്ക് ആയിട്ടുളള ആളുകള്‍ വന്നു. നുണ പറയുന്ന, ഗോസിപ്പുകള്‍ ഇറക്കുന്ന ആളുകളുടെ ഇടയില്‍ പെട്ടു പോയി. അത് എനിക്ക് ഭയങ്കര വിഷമമായി. ഭയങ്കര ഫേക്ക് ആയവരായിരുന്നു അവര്‍. അതിന് മുമ്പ് വര്‍ഷങ്ങളായുള്ളൊരു സുഹൃത്ത് ഫേക്കാണെന്ന് മനസിലാക്കിയ അവസ്ഥയുണ്ടായിരുന്നു. അതിന് ശേഷമാണ് ഇത്. അതോടെ എല്ലാവരേയും ഒരകലം പാലിച്ച് നിര്‍ത്താന്‍ തുടങ്ങി എന്നും താരം പറയുന്നു.

അച്ഛന്റെ പീഡനം ചെറുപ്പം മുതലേ സഹിക്കുന്നത് കൊണ്ട് തന്നെ, രാത്രി ലൈറ്റ് അണച്ച് കിടക്കാന്‍ പേടിയാണ്. ഒരു നിഴല്‍ കണ്ടാല് പോലും എന്നെ കൊല്ലാന്‍ വരികയാണോ എന്ന പേടിയില്‍ അലറി വിളിക്കുമെന്നാണ് ഗംഗ പറയുന്നത്. രാത്രി ഉറക്കമുണ്ടായിരുന്നില്ല. മാറ്റാന്‍ പലതും ചെയ്‌തെങ്കിലും രക്ഷയുണ്ടായില്ല. ഇതിന് പുറമെയാണ് വിശ്വസിച്ച ഒരാളില്‍ നിന്നും മുറിവേല്‍ക്കുന്നത്. അതോടെ തന്റെ ഇന്‍സെക്യൂരിറ്റി വീണ്ടും കൂടിയെന്നാണ് ഗംഗ പറയുന്നത്.

Glammy Ganga

ഇതിനിടെയാണ് ജീവിതത്തിലേക്ക് കുറച്ച് സ്ത്രീ സുഹൃത്തുക്കള്‍ വരുന്നത്. എന്നാല്‍ അവരില്‍ നിന്നും മോശം അനുഭവം നേരിട്ടതോടെ താന്‍ വിഷാദത്തിന്റെ ലാസ്റ്റ് സ്‌റ്റേജിലേക്ക് എത്തിയെന്നാണ് ഗംഗ പറയുന്നത്. ഈ സമയത്താണ് ഗംഗ കാര്‍ത്തിക് സൂര്യയ്ക്കും മറ്റും ഒപ്പം ദുബായിലേക്ക് യാത്ര നടത്തുന്നത്. അവിടെ വച്ചുണ്ടായ സംഭവവും ഗംഗ പറയുന്നുണ്ട്.

ഒരു ദിവസം രാത്രി അദ്ദേഹത്തിന്റെ നിഴല്‍ കണ്ട് അലറി കരഞ്ഞു. തുടര്‍ന്ന് ഒരു സൈക്കോളജിസ്റ്റിന് കാണുന്നതാണ് നല്ലത്, എന്തായാലും കാണണം കാര്‍ത്തിക്കേട്ടന്‍ നിര്‍ബന്ധിച്ചുവെന്നും താന്‍ അങ്ങനെ സൈക്കോളജിസ്റ്റിനെ കണ്ടുവെന്നുമാണ് ഗംഗ പറയുന്നത്. സൈക്കോളജിസ്റ്റാണ് തനിക്ക് സൈക്കാട്രിസ്റ്റിനെ നിര്‍ദ്ദേശിക്കുന്നത്. പഴയ ട്രോമകളാണ് തന്നെ വേട്ടയാടുന്നത് എന്ന് മനസിലായെന്നും താരം പറയുന്നു.

അതേസമയം, സൈക്കാര്‍ട്ടിസ്റ്റിനെ കണ്ടതിന് ശേഷം ഇപ്പോള്‍ എനിക്ക് വലിയ മാറ്റം തോന്നുന്നുണ്ടെന്നും താരം പറയുന്നു. കുുതെ, തന്റെ അവസ്ഥ പോലെ ആരെങ്കിലും കടന്ന് പോകുന്നുണ്ടെങ്കില്‍, സൈക്കോളജിസ്റ്റിനെയോ, സൈക്കാര്‍ട്ടിസ്റ്റിനെയോ കാണണമെന്നും ഗംഗ പറയുന്നു. തീര്‍ച്ചയായും മാനസികാരോഗ്യം വളരെ പ്രധാനമാണ് എന്നും താരം കൂട്ടിച്ചേര്‍ക്കുന്നുണ്ട്. നിരവധി പേരാണ് ഗംഗയുടെ വീഡിയോയ്ക്ക് കമന്റുമായി എത്തിയിരിക്കുന്നത്.

Read more about: social media
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X