പൂച്ചകളെ കൂട്ടത്തോടെ കൊന്നു കളഞ്ഞു! ആരാണെന്ന് അറിയാം, പക്ഷെ തെളിവില്ല; കണ്ണീരോടെ ഗ്ലാമി ഗംഗ

ബ്യൂട്ടി വ്‌ളോഗുകളിലൂടെ സോഷ്യല്‍ മീഡിയയില്‍ താരമായ മാറിയ സുന്ദരിയാണ് ഗ്ലാമി ഗംഗ. തന്റെ ജീവിതത്തിലെ നിമിഷങ്ങളും ഗംഗ വീഡിയോകളിലൂടെ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ വളരെ സങ്കടത്തോടെയുള്ള വീഡിയോ പങ്കുവച്ചിരിക്കുകയാണ് ഗ്ലാമി ഗംഗ. തന്റെ വീട്ടിലെ പൂച്ചകളുടെ തുടര്‍ച്ചയായ മരണങ്ങളെക്കുറിച്ചാണ് ഗ്ലാമി ഗംഗ വീഡിയോയില്‍ സംസാരിക്കുന്നത്. തന്റെ പൂച്ചകള്‍ തുടര്‍ച്ചയായി മരിച്ചു വീഴുന്നുവെന്നാണ് ഗംഗ പറയുന്നത്.

ഇന്നത്തെ വീഡിയോ ഒരുപാട് ദുഖവും ചെറിയ സന്തോഷവുമുള്ളതാണ്. എനിക്ക് ഒരുപാട് പൂച്ചകളുണ്ടായിരുന്നു. രണ്ട് മൂന്ന് കൊല്ലമായി 25 പൂച്ചകള്‍ വരെ ഉണ്ടായിരുന്നു. പൂച്ചകള്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഈ കഴിഞ്ഞ ഒരാഴ്ചയായി എന്റെ പൂച്ചകള്‍ തുരുതുരാന്ന് മരിക്കുകയാണ്. ഇതുവരെ അഞ്ച് പൂച്ചകള്‍ മരിച്ചു. അസുഖമൊന്നും ഉണ്ടായിരുന്നില്ല. ആരോ വിഷം വച്ചതാണ്. രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ പൂച്ച മരിച്ചു കിടക്കുന്നതാണ് കാണുക എന്നാണ് ഗംഗ പറയുന്നത്.

Glamy Ganga

ഏകദേശം ആരാണ് വിഷം വച്ചതെന്ന് അറിയാം. പക്ഷെ പറയാന്‍ തെളിവുകളൊന്നുമില്ല. ശല്യം ആയതു കൊണ്ടാകും വിഷം വച്ചതാകാമെന്നാണ് പറയുന്നത്. പക്ഷെ ഇതുവരെ എന്റെ പൂച്ചകള്‍ ആരുടേയും വീട്ടില്‍ കയറി മോഷ്ടിക്കുകയൊന്നും ചെയ്തിട്ടില്ല. ഒരു വാണിംഗ് തന്നിരുന്നുവെങ്കില്‍ ഞങ്ങള്‍ മാറ്റിയേനെ. ഇന്നലെയൊന്നും ഉറങ്ങിയിട്ടേയില്ല, പേടിച്ചിട്ട്. മിണ്ടാപ്രാണികളാണ്. അവര്‍ക്ക് അറിഞ്ഞൂടാ, ഭക്ഷണത്തില്‍ വിഷം വെക്കരുത്. എവിടേലും കൊണ്ട് കളഞ്ഞോളൂ എന്നും ഗംഗ പറയുന്നു.

നിങ്ങളോ നിങ്ങളുടെ മക്കളോ വിശന്നിട്ട് ഭക്ഷണം കഴിക്കുമ്പോള്‍ അതില്‍ വിഷമുണ്ടെങ്കില്‍ ഒന്ന് ആലോചിച്ച് നോക്കിയേ. കുറച്ച് മനുഷ്യപ്പറ്റ് കാണിക്കുക. ഞങ്ങള്‍ക്ക് ഇനി ഇതൊന്നും കാണാന്‍ വയ്യ. അതിനാല്‍ പൂച്ചകളെ ഒരു സംഘടനയ്ക്ക് നല്‍കുകയാണ്. എട്ട് പൂച്ചകളുണ്ട് ഇപ്പോള്‍ ഞങ്ങള്‍ക്ക്. എട്ടിനേയും കൊടുക്കുകയാണെന്നാണ് താരം പറയുന്നത്.

Glamy Ganga

ഈ ദിവസം ഞാന്‍ മറക്കില്ല. മനസ് വേദനിക്കു്‌മ്പോള്‍ പാഠം പഠിക്കുമെന്ന് പറയില്ലേ, ഞങ്ങള്‍ മൂന്ന് പേരും പാഠം പഠിച്ചു. കൂടെ നിന്ന മനുഷ്യരൊക്കെ കുത്തുകയും ചതിക്കുകയും ചെയ്തിട്ടുണ്ട്. സ്‌നേഹിച്ച് വളര്‍ത്തിയ മൃഗങ്ങള്‍ ചതിച്ചിട്ടില്ലെന്നും ഗംഗ പറയുന്നു.വീഡിയോയില്‍ ഗംഗയുടെ അമ്മയേയും സഹോദരിയേയും കാണാം. പൂച്ചകളെ നഷ്ടമായ സങ്കടത്തില്‍ കരയുകയാണ് അമ്മയും സഹോദരിയുമെല്ലാം. നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്.

'ജീവനുള്ള എല്ലാവര്‍ക്കും ഈ ഭൂമിയില്‍ ജീവിക്കാന്‍ അര്‍ഹത ഉണ്ട് ????
ആര് എന്ത് തെറ്റ് ചെയ്താലും അവര്‍ അനുഭവിക്കും, ഞാന്‍ പൂച്ചയെ ഒന്നും വളര്‍ത്തുന്നില്ല എന്നാലും അടുത്ത വീട്ടിലെ പൂച്ചകള്‍ ഞാന്‍ മീന്‍ നന്നാക്കുമ്പോള്‍ ഓടി വരും ഞാന്‍ കൊടുക്കും.. ഒരു ദിവസം കണ്ടില്ലെങ്കില്‍ സങ്കടം പോലെ ആണ്, ഈ വിഡിയോ കണ്ടു ഞാന്‍ തന്നെ കരഞ്ഞുപോയി ഒരിക്കലും ഒരാളും ഇങെനെയൊന്നും ചെയ്യരുത് അവര്‍ക്കും കുടി ഉള്ള ഭൂമി ആണ് ജീവജാലങ്ങള്‍ക്കും ഇവിടെ ജീവിക്കണം മനുഷര്‍ക്ക് മാത്രം അല്ല ആരായാലും അവര്‍ക്കു ഉള്ള ശിക്ഷ ദൈവം കൊടുത്തോളും' എന്നാണ് സോഷ്യല്‍ മീഡിയയുടെ പ്രതികരണങ്ങള്‍.

Read more about: social media
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X