പെണ്ണുകാണലിന് ശേഷം കല്യാണം മുടങ്ങി, സുഹൃത്തുമായുള്ള പ്രണയം; ഞാന്‍ ആരേയും ചതിച്ചിട്ടില്ല!
സോഷ്യല്‍ മീഡിയയിലെ താരമാണ് ഗ്ലാമി ഗംഗ. തന്റെ ചാനലിലൂടെ ഗ്ലാമി ഗംഗ പങ്കുവെക്കുന്ന വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്. ഈയ്യടുത്ത് ഗംഗയുടെ ജീവിതകഥയും വൈറലായി മാറിയിരുന്നു. ജോഷ് ടോക്ക്‌സിലൂടെയാണ് ഗംഗ തനിക്ക് ജീവിതത്തില്‍ നേരിടേണ്ട വന്ന വെല്ലുവിളികളെക്കുറിച്ച് തുറന്ന് സംസാരിച്ചത്. ഇതിനിടെ ഇപ്പോഴിതാ ഗ്ലാമി ഗംഗ പങ്കുവച്ച ക്യു ആന്റ് എ വീഡിയോ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുകയാണ്.
തന്റെ ജീവിതത്തെക്കുറിച്ചും പ്രണയ തകര്‍ച്ചയെക്കുറിച്ചുമൊക്കെ ഗംഗ വീഡിയോയില്‍ സംസാരിക്കുന്നുണ്ട്. ജീവിതത്തില്‍ താന്‍ പ്രാധാന്യം നല്‍കുന്നത് സന്തോഷത്തിനാണെന്നാണ് ഗംഗ പറയുന്നത്. മറ്റുള്ളവര വേദനിപ്പിക്കാതെ തന്റെ സന്തോഷത്തിനും മനസമാധാനത്തിനുമാണ് താന്‍ പ്രാധാന്യം നല്‍കുന്നതെന്നാണ് ഗ്ലാമി ഗംഗ പറയുന്നത്. അതേസമയം മോശം സ്വഭാവമുള്ളവരുമായുള്ള സൗഹൃദം ഉപേക്ഷിക്കാന്‍ താനൊരു മടിയും കാണിക്കാറില്ലെന്നും താരം വ്യക്തമാക്കുന്നു.

തനിക്ക് നല്ല അടുത്ത ബന്ധമുള്ളവരാണെങ്കിലും നെഗറ്റീവ് വൈബ് വന്നാല്‍ ഒഴിവാക്കുമെന്ന് തന്നെയാണ് ഗ്ലാമി ഗംഗ തീര്‍ത്തു പറയുന്നത്. ജീവിതത്തില്‍ താന്‍ ഏറ്റവും കൂടുതല്‍ അറിഞ്ഞ വേദന വിശപ്പിന്റെ വേദനയാണെന്നാണ് ഗംഗ പറയുന്നു. വിശപ്പാണ് തന്നെ ഏറ്റവും കൂടുതല്‍ കരയിപ്പിച്ചത്. അതെത്രയെന്ന് പറയാന്‍ പോലും സാധിക്കില്ലെന്നാണ് താരം പറയുന്നത്. തന്റെ സന്തോഷം തന്റെ മാത്രം നിയന്ത്രണത്തിലുള്ളതാണെന്നും അതിന് താന്‍ മറ്റാരേയും അനുവദിക്കാറില്ലെന്നും ഗംഗ പറയുന്നു.
ഒറ്റയ്ക്ക് യാത്ര ചെയ്തും, ഇഷ്ടമുള്ള ഭക്ഷണം കഴിച്ചുമൊക്കെയാണ് താന്‍ വിഷമങ്ങള മറി കടക്കാറുള്ളതെന്നും ഗംഗ പറയുന്നു. അതേസമയം തന്നേക്കാള്‍ വിഷമുള്ളവരും വിശപ്പുള്ളവരും ഉണ്ടെന്നും അവരുടെ അവസ്ഥയൊന്നും തനിക്ക് വന്നില്ലല്ലോ എന്നോര്‍ത്ത് ആശ്വസിക്കുകയാണ് ഗംഗ ചെയ്യാറുള്ളത്. തന്റെ അച്ഛനെക്കുറിച്ചും ഗംഗ സംസാരിക്കുന്നുണ്ട്. തന്നെ ഏറ്റവും കൂടുതല്‍ വേദനിപ്പിച്ച, ഏറ്റവും പ്രിയപ്പെട്ട പുരുഷന്‍ എന്നാണ് അച്ഛനെക്കുറിച്ച് ഗ്ലാമി ഗംഗ പറയുന്നുണ്ട്.
അച്ഛനെ താന്‍ ഇഷ്ടപ്പെട്ടിരുന്നു. ബന്ധുക്കള്‍ അച്ഛനെക്കുറിച്ച് സംസരിക്കുമ്പോള്‍ തനിക്ക് വിഷമം വന്നിരുന്നുവെന്നും താരം പറയുന്നു. എന്നാല്‍ അച്ഛന്റെ മദ്യപാനം തങ്ങള്‍ക്ക് സമ്മാനിച്ചത് കടുത്ത ട്രോമയാണെന്നും ഗംഗ പറയുന്നുണ്ട്. ജീവിതത്തില്‍ എന്തും നേരിടാന്‍ പറ്റും എന്ന തോന്നലുണ്ടാകുന്നത് പോലും അച്ഛന്റെ മദ്യാപനം കാരണമുണ്ടായ ട്രോമയെ അതിജീവിക്കാന്‍ സാധിച്ചത് മൂലമാണെന്നും ഗംഗ പറയുന്നു.
തന്റെ മുടങ്ങിപ്പോയ വിവാഹത്തെക്കുറിച്ചും ഗംഗ സംസാരിക്കുന്നുണ്ട്. യൂട്യൂബില്‍ ഒരു പെണ്ണുകാണല്‍ വീഡിയോ ഇട്ടിരുന്നു. പിന്നീട് ഇതേക്കുറിച്ചൊന്നും പറയാതിരുന്നതിനെക്കുറിച്ചാണ് ഗംഗ സംസാരിക്കുന്നത്. ആ വിവാഹം മുടങ്ങിപ്പോവുകയായിരുന്നു. തന്നെ പെണ്ണുകാണാന്‍ ഒരു കൂട്ടര്‍ വന്നിരുന്നു. വിവാഹം നടത്താം എന്നായിരുന്നു തീരുമാനം. എന്നാല്‍ അത് മുടങ്ങിയെന്നും പക്ഷെ മുടങ്ങാനുള്ള കാരണം താന്‍ മറ്റൊരു സാഹചര്യത്തില്‍ പറയാമെന്നുമാണ് ഗ്ലാമി ഗംഗ പറയുന്നത്. അതേസമയം താന്‍ ഒരിക്കലും ഒരാളോടും ഒരു തെറ്റും ചെയ്തിട്ടില്ലെന്നും ആരേയും ചതിച്ചിട്ടില്ലെന്നും താരം വ്യക്തമാക്കുന്നു.

വളരെ അടുത്ത സുഹൃത്തിനെയാണ് വിവാഹം കഴിക്കാനിരുന്നത്. പക്ഷെ കല്യാണം ആയപ്പോഴാണ് മനസിലായത് ആള്‍ക്ക് താന്‍ അങ്ങനെയായിരുന്നില്ല എന്ന്്. എന്തുകൊണ്ടാണ് വിവാഹം വേണ്ടെന്ന് വച്ചതെന്ന് അറിഞ്ഞാല്‍ ഉപേക്ഷിച്ചത് നന്നായെന്നേ ആളുകള്‍ പറയുകയുള്ളൂവെന്നും താരം പറയുന്നു. ഇനിയൊരു വിവാഹം ഉണ്ടാകും. പക്ഷെ അത് സത്യസന്ധനായ മനുഷ്യനുമായിട്ടായിരിക്കുമെന്നും ഗംഗ പറയുന്നു.
പ്രണയം പരാജയം വേദനിപ്പിച്ചിട്ടുണ്ട്. താന്‍ കാണുമ്പോള്‍ കാമുകന്‍ അമ്പി ആയിരുന്നു. അയാളുടെ ഉള്ളില്‍ ഒരു റെമോ ഉണ്ടെന്ന് തിരിച്ചറിയാന്‍ വൈകിപ്പോയെന്നാണ് ഗംഗ പറയുന്നത്. അന്യന്‍ ആണെന്ന് താന്‍ പറയില്ല, അന്യന് കുറച്ചൊക്കെ എത്തിക്‌സ് ഉണ്ടെന്നും ഗംഗ കൂട്ടിച്ചേര്‍ക്കുന്നു. അയാള്‍ക്ക് സെക്കന്റ് ചാന്‍സ് കൊടുത്തതാണ് ജീവിതത്തില്‍ താന്‍ ചെയ്ത ആകെയൊരു തെറ്റെന്നും ഗംഗ പറയുന്നു. അതേസമയം ജീവിതത്തില്‍ പ്രണയവും വിവാഹവും ഒന്നുമല്ല വലുത്, അതിലും വലിയ ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ട് തനിക്കെന്നും ഗംഗ പറയുന്നു.


Click it and Unblock the Notifications