എവിടെ പീസ് എവിടെ? അമൃതയെക്കുറിച്ചുള്ള അശ്ലീല ചോദ്യത്തിന് ഗോപി സുന്ദര്‍ നല്‍കിയ മറുപടി

മലയാളികളുടെ പ്രിയപ്പെട്ട താരജോഡിയാണ് ഗോപി സുന്ദറും അമൃത സുരേഷ്. ഗായികയായും സംഗീത സംവിധായകന്‍ ആയും മലയാളികളുടെ മനസ് കവര്‍ന്ന ഇരുവരും ഈയ്യടുത്തായിരുന്നു തങ്ങളുടെ പ്രണയം ആരാധകരോട് വെളിപ്പെടുത്തിയത്. സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായി മാറിയതായിരുന്നു ഈ വെളിപ്പെടുത്തല്‍. തുടര്‍ന്നിങ്ങോട്ട് നിരന്തരം തങ്ങളുടെ ഒരുമിച്ചുള്ള ചിത്രങ്ങളും വീഡിയോകളുമൊക്കെ പങ്കുവെക്കാറുണ്ട് ഗോപി സുന്ദറും അമൃത സുരേഷും.

അതേസമയം സ്ഥിരമായി സോഷ്യല്‍ മീഡിയയുടെ സദാചാര ആക്രമണം നേരിടുന്നവരാണ് ഗോപി സുന്ദറും അമൃത സുരേഷും. ഇരുവരുടേയും ജീവിതത്തില്‍ നേരത്തെയും പ്രണയങ്ങളും വിവാഹവുമുണ്ടായിട്ടുണ്ടെന്നതാണ് സോഷ്യല്‍ മീഡിയയിലെ സദാചാരവാദികളെ അലട്ടുന്ന പ്രശ്‌നം. പ്രണയം തുറന്ന് പറഞ്ഞത് മുതല്‍ക്കു തന്നെ പലതരത്തിലുള്ള വിമര്‍ശനങ്ങളും അതിക്രമങ്ങളും നേരിടുന്നുണ്ട് ഗോപി സുന്ദറും അമൃത സുരേഷും.

'എവിടെ പീസ് എവിടെ'

എന്നാല്‍ വിമര്‍ശനങ്ങളെയൊക്കെ അവഗണിച്ചു കൊണ്ട് ജീവിതത്തില്‍ ഒരുമിച്ച് നീങ്ങുകയാണ് ഗോപിയും അമൃതയും. ഇരുവരും ഒരുമിച്ച് നടത്തിയ യാത്രയുടേയും മറ്റും ചിത്രങ്ങള്‍ ഈയ്യടുത്ത് സോഷ്യല്‍ മീഡിയയിലൂടെ താരങ്ങള്‍ പങ്കുവെക്കുകയും വൈറലായി മാറുകയും ചെയ്തിരുന്നു. ഇതിനിട ഇപ്പോഴിതാ അമൃതയെ അധിക്ഷേപിച്ചയാള്‍ക്ക് ഗോപി സുന്ദര്‍ നല്‍കിയ മറുപടി സോഷ്യല്‍ മീഡിയയുടെ കയ്യടി നേടുകയാണ്. വിശദമായി വായിക്കാം തുടര്‍ന്ന്.

ഈയ്യടുത്തായി അമൃതയോടൊപ്പമുളള ചിത്രങ്ങളാണ് ഗോപി സുന്ദര്‍ കൂടുതലും സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം താരം തന്റേത് മാത്രമായൊരു ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുകയായിരുന്നു. ഇതിന് ഒരാള്‍ നല്‍കിയ കമന്റും അതിന് ഗോപി സുന്ദര്‍ നല്‍കിയ മറുപടിയുമാണ് ഇപ്പോള്‍ വൈറലായി മാറുന്നത്. 'എവിടെ പീസ് എവിടെ' എന്നായിരുന്നു ഒരാളുടെ കമന്റ്. 'ദയവ് ചെയ്ത് വീട്ടിലൊന്ന് പോയി നോക്കൂ, നിങ്ങളുടെ പീസ് അവിടെ ഉണ്ടാവും' എന്നായിരുന്നു ഇയാള്‍ക്ക് ഗോപി സുന്ദര്‍ നല്‍കിയ മറുപടി

ഗോപി സുന്ദറിന്റെ മറുപടി

ഗോപി സുന്ദറിന്റെ മറുപടി സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. അശ്ലീല ചോദ്യവുമായി എത്തിയ ആള്‍ക്ക് അതേ നാണയത്തില്‍ ഗോപി സുന്ദര്‍ മറുപടി നല്‍കിയതിന് കയ്യടിക്കുകയാണ് സോഷ്യല്‍ മീഡിയ. അതേസമയം ഗോപി സുന്ദറിനൊപ്പം ഫോട്ടോയില്‍ ഇല്ലെങ്കിലും, കമന്റില്‍ അമൃത സുരേഷും എത്തിയിട്ടുണ്ട്. ഭര്‍ത്താവ് എന്നാണ് കമന്റില്‍ അമൃത അഭിസംബോധന ചെയ്തിരിയ്ക്കുന്നത്. താരത്തിന്റെ കമന്റും ആരാധകരുടെ ശ്രദ്ധ നേടിയിട്ടുണ്ട്.

ഇതിനിടെ കഴിഞ്ഞ ദിവസം തന്നെക്കുറിച്ചുള്ള വ്യാജ വാര്‍ത്തയ്‌ക്കെതിരെ അമൃത പങ്കുവച്ച വീഡിയോയും വൈറലായി മാറിയിരുന്നു. 2 വര്‍ഷം മുന്‍പ് പ്രചരിച്ച തന്റെ വിവാഹ വാര്‍ത്ത പങ്കുവെച്ചൊണ് അമൃത എത്തിയത്.. ഓ മൈ ഗോഡ്, 2 വര്‍ഷം മുന്‍പ് വരനെ തപ്പി നടന്നൊരു വീഡിയോ, ഗോപി സുന്ദര്‍ ഇതുകണ്ടോയെന്ന ക്യാപ്ഷനോടെയായാണ് അമൃത സോഷ്യല്‍ മീഡിയയില്‍ തന്റെ വീഡിയോ പങ്കുവെച്ചത്. മുന്‍പ് എജി വ്‌ളോഗ്‌സ് യൂട്യൂബ് ചാനലില്‍ പോസ്റ്റ് ചെയ്ത വീഡിയോയാണ് അമൃത വീണ്ടും പങ്കിട്ടത്.

വിവാഹിതയാവുകയാണെന്ന വാര്‍ത്ത

താന്‍ ഇടയ്ക്ക് ചില ഫോട്ടോഷൂട്ടുകള്‍ ചെയ്തപ്പോഴും ഇതേപോലെ വിവാഹിതയാവുകയാണെന്ന വാര്‍ത്ത പ്രചരിച്ചിരുന്നുവെന്നും അമൃത പറയുന്നു. ജീവിതത്തില്‍ ചെയ്ത മിസ്റ്റേക്കുകളൊക്കെ എന്നെ കുറേ കാര്യങ്ങള്‍ പഠിപ്പിച്ചു. ഞാനിനിയൊരു നെക്സ്റ്റ് സ്റ്റെപ്പിലേക്ക് പോവുകയാണെന്നും പറഞ്ഞിരുന്നു. ഇതിനോടൊപ്പം തന്റെ ഫോട്ടോഷൂട്ടും ചേര്‍ത്തുവച്ചായിരിക്കാം വാര്‍ത്തയുണ്ടാക്കിയതെന്നാണ് അമൃത ചൂണ്ടിക്കാണിക്കുന്നത്.

എന്റെ കല്യാണം

എന്റെ കല്യാണം മൂന്നാല് വട്ടം ഫിക്‌സ് ചെയ്തിട്ടുള്ളതാണ്. സാംസന്റെ കൂടെ വീഡിയോ ചെയ്തപ്പോള്‍ ഇവളിത്ര തരംതാഴാന്‍ പാടില്ലെന്ന് പറഞ്ഞിരുന്നു. പാവം സാംസന് ഭാര്യയും കുട്ടികളുമൊക്കെയാണെന്ന് അമൃത മുമ്പത്തെ ഒരു വ്യാജ വാര്‍ത്ത ചൂണ്ടിക്കാണിച്ച് പറയുന്നുണ്ട്. പിന്നീടൊരിക്കല്‍ എന്റെ കസിന്റെ ഫോട്ടോ വെച്ച് ഞങ്ങളുടെ കല്യാണമാണെന്നുള്ള വാര്‍ത്ത വന്നിരുന്നുവെന്നും അമൃത പറയുന്നു. എന്നാല്‍ ഇപ്പോള്‍ താനിതൊക്കെ ആസ്വദിക്കുകയാണെന്നും അമൃത പറയുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X