അവന് എന്റെ അമ്മയെ വേണമെന്നാണ് പറയുന്നത്! കേട്ടാലറയ്ക്കുന്ന കമന്റിട്ടവനെ പൊക്കി ഗോപി സുന്ദര്‍

മലയാള സിനിമയിലെ മുന്‍നിര സംവിധായകന്‍ ആണ് ഗോപി സുന്ദര്‍. നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുള്ള ഒരിക്കലും മറക്കാത്ത പാട്ടുകളും പശ്ചാത്തല സംഗീതവും ഒരുക്കിയിട്ടുള്ള പ്രതിഭ. മലയാളത്തില്‍ മാത്രമല്ല മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലും ബോളിവുഡിലുമെല്ലാം സാന്നിധ്യം അറയിച്ചിട്ടുണ്ട് ഗോപി സുന്ദര്‍. എന്നാല്‍ ഗോപി സുന്ദറിന്റെ സംഗീതത്തേക്കാള്‍ കൂടുതല്‍ വ്യക്തിജീവിതമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകാറുണ്ട്.

തന്റെ പ്രണയ ബന്ധങ്ങളുടെ പേരില്‍ സോഷ്യല്‍ മീഡിയയുടെ നിരന്തരമുള്ള ആക്രമണങ്ങള്‍ നേരിടേണ്ടി വരാറുണ്ട് ഗോപി സുന്ദര്‍. ഇപ്പോഴിതാ തനിക്ക് ലഭിച്ച അതിരുവിട്ട കമന്റിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് ഗോപി സുന്ദര്‍. കമന്റിന്റെ സ്‌ക്രീന്‍ഷോട്ട് പങ്കുവച്ചു കൊണ്ടായിരുന്നു ഗോപി സുന്ദറിന്റെ പ്രതികരണം. കേട്ടാലറയ്ക്കുന്ന ഭാഷയിലുള്ള കമന്റാണ് താരം തുറന്നു കാണിച്ചിരിക്കുന്നത്.

Gopi Sundar

''സുധി എസ് നായര്‍ക്കു എന്റെ അമ്മയെ വേണം എന്നാണ് പറയുന്നത്. എന്ത് പറയണമെന്ന് എനിക്കറിയില്ല. നിഷ്‌കളങ്കയായ എന്റെ അമ്മയെ അവന്‍ അപമാനിച്ചതില്‍ എനിക്ക് സങ്കടമുണ്ട്. പ്രിയപ്പെട്ട കൂട്ടുകാരേ, ഇവനെ നിങ്ങള്‍ തന്നെ എന്തെങ്കിലും ചെയ്യണം. ഞാന്‍ ഇല്ലേ. ദൈവം ഇവനെ അനുഗ്രഹിക്കട്ടെ'' എന്നാണ് ഗോപി സുന്ദര്‍ പറയുന്നത്. പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. താരത്തോട് പരാതിപ്പെടാനാണ് സോഷ്യല്‍ മീഡിയ ആവശ്യപ്പെടുന്നത്.

'പരാതിപ്പെടണം ഇന്നത്തെ ദിവസങ്ങളില്‍ വളരെ കൂടുതല്‍ ആയി കാണുന്ന ഒരു പ്രവണത ആണിത് പ്രതികരിക്കാതെ വിട്ടു കളയരുത്. എല്ലാ അഭിപ്രായത്തോടും സഹിക്കുന്നതിന്റെ നെല്ലിപ്പടി വരെ പോയിട്ടും വളരെ മാന്യമായാണ് അങ്ങ് ഇത് വരെ പ്രതികരിച്ചിട്ടുള്ളത്. പക്ഷെ ഇത് അങ്ങനെ ഒഴിവാക്കി കളയരുത്' എന്നായിരുന്നു ഒരു കമന്റ്. പക്ഷെ പൊലീസ് സ്വമേധയാ കേസ് എടുക്കട്ടെ അല്ലേ എന്നായിരുന്നു ഗോപി സുന്ദറിന്റെ മറുപടി. ധാരാളം പേരാണ് താരത്തിന് പിന്തുണയുമായി എത്തിയിരിക്കുന്നത്.

Gopi Sundar

ഇവന്റെ വീട്ടിലെ ഇവന്റെ അമ്മയുടേയും സഹോദരി മാരുടെയും അവസ്ഥ ഒന്നോര്‍ത്തെ. സ്വന്തം അമ്മയുടെ പ്രായം ഉള്ളവരെ കുറിച്ച് ഇങ്ങനെയൊക്കെ തോന്നണം എങ്കില്‍ അത് ചില്ലറ സൂക്കേടല്ല അവന്റെ, അമ്മയെ പറഞ്ഞത് തെറ്റായ്‌പ്പോയി. മനുഷ്യന്റെ ശരീരവും മൃഗത്തിന്റെ മനസ്സും, അയാളുടെ അമ്മയുടെ അവസ്ഥ ആണ് ഞാന്‍ ഓര്‍ക്കുന്നത്, സ്ര്വന്തം അമ്മയെ ഇങ്ങനെ പറയുന്നവനെ അടപടലം ഒന്ന് പൂട്ടണം ഗോപി ചേട്ടാ. ഒന്നും ഇല്ലെങ്കില്‍ ഒരു 15 ദിവസം. എറണാകുളം ജില്ലാ ഹോസ്പിറ്റലില്‍ ജോലി മേടിച് കൊടുക്കണം.. അവിടന്ന് പഠിക്കട്ടെ എന്നിങ്ങനെയാണ് കമന്റുകള്‍.

ഇങ്ങനെ അല്ലാതെ കേസ് ആക്കി അവനെതീരെ ആക്ഷന്‍ എടുപ്പിക്കാന്‍ പറ്റില്ലേ.. ഇനി മേലാല്‍ ഇമ്മാതിരി കാര്യം ആരോടും പറയാന്‍ തോന്നാത്ത അത്ര പാഠം പഠിപ്പിക്കണം , കേസ് കൊടുക്കണം, ഈ ഞരമ്പനെ നിയമപരമായി കൈകാര്യം ചെയ്യണം. മറ്റുള്ളവര്‍ക് ഒരു താക്കീതാവും എന്നും ചിലര്‍ പറയുന്നു. ഗോപി സുന്ദറിന് പിന്തുണയുമായി നിരവധി പേരാണ് മുന്നോട്ട് വന്നിരിക്കുന്നത്.

Read more about: gopi sundar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X