ഇയാള്‍ക്ക് ആരുടേയും കൂടെ ഫോട്ടോ എടുത്തൂടെ! ഗോപി സുന്ദറിനെതിരെ വീണ്ടും സദാചാരവാദികള്‍

മലയാളികളുടെ പ്രിയപ്പെട്ട സംഗീത സംവിധായകനാണ് ഗോപി സുന്ദര്‍. ആരാധകരുടെ മനസില്‍ എന്നെന്നും ഇടം നേടിയ ഒരുപാട് പാട്ടുകള്‍ ഒരുക്കിയിട്ടുണ്ട് ഗോപി സുന്ദര്‍. മലയാളത്തിന് പുറമെ മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലും ഗോപി സുന്ദര്‍ സംഗീതം ഒരുക്കിയിട്ടുണ്ട്. ഗോപി സുന്ദറിന്റെ സംഗീതം പോലെ തന്നെ അദ്ദേഹത്തിന്റെ വ്യക്തി ജീവിതവും എന്നും വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്.

ഇപ്പോഴിതാ ഗോപി സുന്ദറിനൊപ്പമുള്ള ഗായിക പുണ്യ പ്രദീപ് പങ്കുവച്ച ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറുകയാണ്. സംഗീത റിയാലിറ്റി ഷോയിലൂടെയാണ് പുണ്യ ശ്രദ്ധ നേടുന്നത്. സരിഗമപായിലൂടെയാണ് പുണ്യ പ്രദീപ് ആരാധകരുടെ പൂപ്പിയായി മാറുന്നത്. ഗോപി സുന്ദറിനെപ്പം സ്വിറ്റ്‌സര്‍ലന്റിലെ സംഗീത പരിപാടികളില്‍ പങ്കെടുക്കാന്‍ പുണ്യയുമുണ്ട്.

Gopi Sundar

പരിപാടിക്കിടെ നടത്തിയ യാത്രയില്‍ നിന്നുമുള്ള ചിത്രമാണ് പുണ്യ പങ്കുവച്ചിരിക്കുന്നത്. ബോസ് ഗോപി സുന്ദര്‍ സര്‍ എന്ന അടിക്കുറിപ്പോടെയാണ് പുണ്യ ചിത്രം പങ്കുവച്ചിരിക്കുന്നത്. അധികം വൈകാതെ തന്നെ ചിത്രം വൈറലായി മാറുകയും ചെയ്തു. എന്നാല്‍ ആശംസകളും പ്രശംസകളും മാത്രമല്ല പുണ്യയുടെ പോസ്റ്റിന് ലഭിച്ചത്. മറിച്ച് വിമര്‍ശനങ്ങളും സദാചാര ആക്രമണവും നേരിടേണ്ടി വന്നിരിക്കുകയാണ് ഈ ചിത്രങ്ങള്‍ക്ക്.

കഴിഞ്ഞ ദിവസം പ്രിയ നായര്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ചതിന് പിന്നാലെ ഗോപി സുന്ദറിനെതിരെ ചില സദാചാര വാദികള്‍ രംഗത്തെത്തിയിരുന്നു. പിന്നാലെയാണ് പുണ്യയ്‌ക്കൊപ്പമുള്ള ചിത്രങ്ങളുടെ പേരിലു ഗോപി സുന്ദറിന് വിമര്‍ശനങ്ങള്‍ നേരിടേണ്ടി വരുന്നത്. തെറ്റായ അര്‍ത്ഥത്തിലാണ് ചിത്രങ്ങളെ പലരും സമീപിച്ചിരിക്കുന്നത്. ഏതൊരു സ്ത്രീയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചാലും പുതിയ ആളെ കിട്ടിയോ എന്ന അര്‍ത്ഥത്തിലാണ് സോഷ്യല്‍ മീഡിയ ഗോപി സുന്ദറിനെ അധിക്ഷേപിക്കുന്നത്.

അതേസമയം ചിലര്‍ ഗോപി സുന്ദറിന് പിന്തുണയുമായി എത്തിയിട്ടുണ്ട്. ഇയാള്‍ക്ക് ആരുടേയും കൂടെ ഫോട്ടോ എടുത്തൂടെ എന്നാണ് സദാചാര വാദികളോട് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. ആ കൊച്ച് ഗോപി സുന്ദറിന്റെ കൂടെ ഫോട്ടോ എടുത്തതിന് എന്തിനാണാവോ ഇങ്ങനെ ബാഡ് കമന്റ്‌സ് ഇടുന്നത്. ഗോപി സുന്ദര്‍ ഷോയില്‍ പങ്കെടുക്കാന്‍ പോയതല്ലേ. ഗോപി സുന്ദര്‍ അമൃത വിഷയം ഇതില്‍ എന്തിനാ വലിച്ചിടുന്നത്. പുണ്യ എന്ന കുട്ടിയെ സംബദ്ധിച്ച് കുട്ടിയുടെ ഗുരു ആണെന്ന് മാത്രമേ പറയാന്‍ ഉള്ളൂ. എല്ലാത്തിനും നെഗറ്റീവ് ഇടാതെ ചിലതൊക്കെ നല്ല കണ്ണോടു കൂടി കാണു സുഹൃത്തുക്കളെ എന്നായിരുന്നു മറ്റൊരു കമന്റ്.

Gopi Sundar

തനിക്കെതിരെയുള്ള സദാചാര ആക്രമണങ്ങള്‍ക്കെതിരെ കഴിഞ്ഞ ദിവസം ഗോപി സുന്ദര്‍ രംഗത്തെത്തിയിരുന്നു. ഇവിടെ ആര്‍ക്കും ഒരു പ്രശ്‌നവുമില്ല. ഒരു പരാതിയും ഇല്ല. ആരും ആരേയും ചതിച്ചിട്ടുമില്ല. എല്ലാവരും ഹാപ്പിയായി പോകുന്നു. നിങ്ങള്‍ക്കൊന്നും ഒരു പണിയും ഇല്ലേ എന്നായിരുന്നു ഗോപി സുന്ദര്‍ ചോദിച്ചത്.

പിന്നെ ഒരു കാര്യം ചോദിക്കട്ടെ, ഈ ലോകത്ത് ഒരാളുമായി ഫോട്ടോ പോസ്റ്റ് ചെയ്താല്‍ അതിനെ പെണ്ണുപിടി എന്ന ഒരു കാര്യം ആയി കാണാന്‍ നിങ്ങള്‍ക്ക് എങ്ങനെയാണ് കഴിയുന്നത്? നമിച്ചുവെന്നും ഗോപി സുന്ദര്‍ പറഞ്ഞിരുന്നു. അരി തീര്‍ന്നെങ്കില്‍ അണ്ണന്മാര്‍ക്ക് മാസം അരി ഞാന്‍ വാങ്ങിച്ചു തരാം എന്നും ഗോപി സുന്ദര്‍ തന്റെ കുറിപ്പില്‍ പറഞ്ഞിരുന്നു.

Read more about: gopi sundar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X