കൂടെയുള്ളത് പുതിയ ആളാണോ? പട്ടിയെ പോലും വെറുതെ വിടില്ലേ? പരിഹാസത്തിന് ഗോപി സുന്ദറിന്റെ മറുപടി

മലയാളികളുടെ പ്രിയപ്പെട്ട സംഗീത സംവിധായകന്‍ ആണ് ഗോപി സുന്ദര്‍. ദേശീയ പുരസ്‌കാരം അടക്കം നേടിയിട്ടുള്ള പ്രതിഭ. എന്നാല്‍ കഴിഞ്ഞ കുറേ നാളുകളായി സോഷ്യല്‍ മീഡിയ ഗോപി സുന്ദറിന്റെ പ്രതിഭയല്ല ചര്‍ച്ച ചെയ്യുന്നത്, മറിച്ച് അദ്ദേഹത്തിന്റെ വ്യക്തി ജീവിതമാണ്. ഗോപി സുന്ദറിന്റെ സ്വാകര്യ ജീവിതത്തിലേക്ക് ഒളിഞ്ഞു നോക്കുന്നതും വിമര്‍ശിക്കുന്നതുമൊക്കെ പതിവാക്കി മാറ്റിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ.

തന്റെ റിലേഷന്‍ഷിപ്പുകളുടെ പേരില്‍ നിരന്തരം സോഷ്യല്‍ മീഡിയയുടെ വിമര്‍ശനം നേരിടുന്നയാളാണ് ഗോപി സുന്ദര്‍. താരത്തെ സോഷ്യല്‍ മീഡിയ പിന്തുടര്‍ന്ന് അവഹേളിക്കുകയാണ്. ഏതൊരു പെണ്‍കുട്ടിയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചാലും സോഷ്യല്‍ മീഡിയ പരിഹാസവുമായി എത്തും. എന്നാല്‍ ഇതിനെയൊക്കെ ശക്തമായി നേരിട്ടു കൊണ്ട് മുന്നോട്ട് പോവുകയാണ് ഗോപി സുന്ദര്‍.

Gopi Sundar

ഇതിനിടെ ഇപ്പോഴിതാ ഗോപി സുന്ദര്‍ പങ്കുവച്ച ചിത്രം വൈറലാവുകയാണ് തന്റെ വളര്‍ത്തു നായയ്‌ക്കൊപ്പമുള്ള ചിത്രമാണ് ഗോപി സുന്ദര്‍ പങ്കുവച്ചിരിക്കുന്നത്. ആരുടെ കൂടെ ഫോട്ടോ ഇട്ടാലും അവരെ എല്ലാം എന്റെ പുതിയ കാമുകിമാരായി കാണുന്ന എല്ലാ മുഖമില്ലാത്ത കമന്റോളികള്‍ക്കും നന്ദി. ഇവളാണ് എന്റെ കല്യാണിക്കുട്ടി എന്നാണ് ഫോട്ടോയ്ക്ക് ഗോപി സുന്ദര്‍ നല്‍കിയ ക്യാപ്ഷന്‍. പോസ്റ്റും ഫോട്ടോയും അതിവേ?ഗത്തില്‍ സോഷ്യല്‍മീഡിയ ഏറ്റെടുത്തു. പിന്നാലെ നിരവധി പേരാണ് കമന്റുമായി എത്തിയിരിക്കുന്നത്. കമന്റുകള്‍ക്കുള്ള മറുപടിയെന്ന നിലയില്‍ ഗോപി സുന്ദറിന് കയ്യടിക്കുന്നവരാണ് മിക്കവരും.

എന്നാല്‍ ചിലര്‍ ഗോപി സുന്ദറിനെ പരിഹസിക്കുകയും ചെയ്യുന്നുണ്ട്. ഇത്തരം ചില കമന്റുകള്‍ക്ക് ഗോപി സുന്ദര്‍ ചുട്ട മറുപടിയും നല്‍കുന്നുണ്ട്. ബൈ ദുബായ്, കൂടെയുള്ളത് പുതിയ ആളാണോ? എന്നായിരുന്നു ഒരു കമന്റ്. അതെ. നിന്റെ ബന്ധുവാണ് എന്നായിരുന്നു ഇതിനുള്ള ഗോപി സുന്ദറിന്റെ മറുപടി. കൂട്ട് കൂടുന്നത് കൊള്ളാം എല്ലാം പുറകില്‍ നിന്ന് മാത്രം എന്നായിരുന്നു മറ്റൊരു കമന്റ്. അനുഭവം പറഞ്ഞതിന് നന്ദി എന്നായിരുന്നു അതിനുള്ള ഗോപി സുന്ദറിന്റെ മറുപടി.

Gopi Sundar

ഊട്ടുബര്‍മാര് ഇനി എന്ത് ചെയ്യും? കല്യാണി കുട്ടിയോട് എങ്ങിനെ ചോദ്യങ്ങള്‍ക്ക് ഉത്തരം കിട്ടും എന്നായിരുന്നു മറ്റൊരു കമന്റ്. ഇന്റര്‍വ്യുകള്‍ നല്‍കാന്‍ കല്യാണിക്കുട്ടി റെഡിയാണ്. എല്ലാവര്‍ക്കും സ്വാഗതം എന്നായിരുന്നു ഗോപി സുന്ദറിന്റെ മറുപടി. ഡോഗ് ലോക്ക് ആവാതെ നോക്കണം. താങ്ക്യു എന്നായിരുന്നു മറ്റൊരാളുടെ കമന്റ്. അനുഭവം ഉണ്ടല്ലേ. എന്തായാലും പറഞ്ഞത് നന്നായി. നിന്റെ തറവാട്ടിലെ വളര്‍ത്തു നായകളുടെ കഥ നാട്ടില് പാട്ടായി എന്നായിരുന്നു അതിന് ഗോപി സുന്ദര്‍ നല്‍കിയ മറുപടി.

പട്ടിയെ പോലും വെറുതെ വിടില്ലേ നീ എന്നായിരുന്നു മറ്റൊരു കമന്റ്. ഇല്ല വിട്ടു തരില്ല ഞാന്‍. നിനക്ക് കിട്ടില്ല അവളെ. നിന്റെ മനസിലിരുപ്പ് എനിക്ക് മനസിലായി. ഇത്രയും ആക്രാന്തം പാടില്ലെടാ എന്നായിരുന്നു ഗോപി സുന്ദറിന്റെ മറുപടി. പിന്നാലെ അടുത്ത പോസ്റ്റിലൂടേയും കമന്റോളികള്‍ക്ക് ഗോപി സുന്ദര്‍ മറുപടി നല്‍കുന്നുണ്ട്.

More from Filmibeat

Read more about: gopi sundar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X