For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അമൃതയ്ക്കും അഭിരാമിക്കുമൊപ്പമുള്ള ചിത്രവുമായി ഗോപി സുന്ദർ, ബെസ്റ്റ് ടൈം അണ്ണാ എന്ന് കമന്റ്; വായടപ്പിച്ച് താരം

  |

  മലയാളികൾക്ക് ഏറെ സുപരിചിതനായ സംഗീത സംവിധായകനാണ് ഗോപി സുന്ദർ. കഴിഞ്ഞ പത്ത് വർഷത്തിനിടെ നിരവധി ഹിറ്റ്‌ ഗാനങ്ങളാണ് അദ്ദേഹം മലയാള സിനിമയ്ക്ക് സമ്മാനിച്ചിരിക്കുന്നത്. മലയാളികൾ എന്നും പാടി നടക്കുന്ന നിരവധി ഗാനങ്ങളാണ് അദ്ദേഹം ഒരുക്കിയിരിക്കുന്നത്.

  സംഗീത സംവിധായകൻ, ഗായകൻ എന്നതിനുപരി സംഗീത റിയാലിറ്റി ഷോയിലെ ജഡ്ജായും ജനശ്രദ്ധ നേടാൻ ഗോപി സുന്ദറിന് കഴിഞ്ഞിട്ടുണ്ട്. സോഷ്യൽ മീഡിയയിലും സജീവമാണ് അദ്ദേഹം.

  Also Read: വിവാഹം അടുത്തിരിക്കെ ഫോട്ടോകൾ നീക്കം ചെയ്ത് മഞ്ജിമ; പിന്നാലെ ആരാധകരുടെ ചോദ്യങ്ങൾ

  അടുത്തിടെ ഗായികയും മുന്‍ ബിഗ് ബോസ് താരവുമായ അമൃത സുരേഷുമായി താന്‍ പ്രണയത്തിലാണെന്ന് ഗോപി സുന്ദര്‍ ആരാധകരെ അറിയിച്ചിരുന്നു. സംഗീത റിയാലിറ്റി ഷോയിലൂടെയും ബിഗ് ബോസിലൂടെയും പ്രേക്ഷകർക്ക് സുപരിചിതയാണ് അമൃത സുരേഷ്. അതുകൊണ്ട് തന്നെ ആരാധകർക്കിടയിൽ വളരെയധികം ചർച്ച ചെയ്യപ്പെട്ടിരുന്നു ഇവരുടെ പ്രഖ്യാപനം.

  അമൃത സുരേഷിനോട് ചേര്‍ന്നുനിന്നുള്ളൊരു ഫോട്ടോ പങ്കുവെച്ചാണ് ഗോപി സുന്ദര്‍ പ്രണയം പരസ്യമാക്കിയത്. അതിന് പിന്നാലെ വലിയ രീതിയിലുള്ള വിമർശനങ്ങളും സൈബർ ആക്രമങ്ങളും ഇവർക്ക് നേരിടേണ്ടി വരുകയും ചെയ്തിരുന്നു. എന്നാൽ ഇതിനെയെല്ലാം അവഗണിച്ചു കൊണ്ട് മുന്നോട്ട് പോവുകയാണ് ഇരുവരും.

  മനോഹരമായ പ്രണയകഥയാണ് ഞങ്ങളുടേതെന്ന് ഇരുവരും പറഞ്ഞിരുന്നു. ഇപ്പോഴത്തെ ജീവിതത്തില്‍ സന്തോഷവും സമാധാനവുമുണ്ടെന്നും സംഗീത കുടുംബത്തിലേക്ക് തിരിച്ച് കയറിയത് പോലെയാണ് തോന്നുന്നത് എന്നുമാണ് ഗോപി സുന്ദറുമായി പ്രണയത്തിലായ ശേഷം അമൃത പറഞ്ഞത്. ഇരുവരും തങ്ങളുടെ ജീവിതത്തിലെ മനോഹരമായ നിമിഷങ്ങളും വിശേഷങ്ങളുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി പങ്കുവെക്കാറുണ്ട്.

  സോഷ്യല്‍മീഡിയയിലൂടെ ഇവര്‍ പങ്കുവയ്ക്കുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറുകയും ചെയ്യാറുണ്ട്. ഇപ്പോഴിതാ, ഗോപി സുന്ദർ പങ്കുവച്ച ഏറ്റവും പുതിയ ചിത്രമാണ് ശ്രദ്ധനേടുന്നത്. അമൃതയ്ക്കും സഹോദരി അഭിരാമിക്കും ഒപ്പമുള്ള ചിത്രമാണ് ഗോപി സുന്ദര്‍ പങ്കുവച്ചത്. എറണാകുളം മേനക ജംഗ്ഷനിൽ നിന്ന് അമൃതയ്ക്കും അഭിരാമിക്കും ഒപ്പമുള്ള സെല്‍ഫിയാണ് ഗോപി സുന്ദര്‍ പോസ്റ്റ് ചെയ്തത്.

  വളരെ സന്തോഷത്തോടെ ചിരിച്ചുകൊണ്ടാണ് മൂവരെയും ചിത്രത്തിൽ കാണുന്നത്. നിരവധി പേർ ചിത്രത്തിന് കമന്റ് ചെയ്തിട്ടുണ്ട്. മൂവരെയും ഒരുമിച്ച കണ്ടതിലെ സന്തോഷം പങ്കുവച്ചുള്ള ആരാധകരുടെ കമന്റുകളാണ് കൂടുതലും. അതിനിടയിൽ ഇവർക്കെതിരെയുള്ള ചില മോശം കമന്റുകളും വന്നിട്ടുണ്ട്. അതിന് ഒന്നിന് ഗോപി സുന്ദർ നൽകിയ മറുപടിയും ശ്രദ്ധനേടുകയാണ്. ഒരു കമന്റിന് അഭിരാമിയും മറുപടി നല്കിയിട്ടുണ്ട്.

  'ബെസ്റ്റ് ടൈം അണ്ണാ' എന്നായിരുന്നു ഒരാള്‍ ചിത്രത്തിന് താഴെയായി കമന്റ് ചെയ്തത്. 'നിന്റെ വീട്ടില്‍ നിനക്ക് നല്ല സമയം ഞാന്‍ ആശംസിക്കുന്നു' എന്നായിരുന്നു ഗോപി സുന്ദറിന്റെ മറുപടി. താരത്തിന്റെ മറുപടിക്ക് നിരവധി പേരാണ് കയ്യടിക്കുന്നത്. ഇത് ചോദിച്ച് വാങ്ങിയതാണെന്നാണ് പലരും പറയുന്നത്. സ്വകാര്യ ജീവിതത്തിലെ കാര്യങ്ങള്‍ പറഞ്ഞ് അനാവശ്യമായി ചൊറിയാന്‍ പോയാല്‍ ഇങ്ങനെയിരിക്കുമെന്നും ചിലർ കമന്റ് ചെയ്തിട്ടുണ്ട്.

  Also Read: അന്നത്തെ ഷാനുവിനെ ഓർമ്മ വരും; അവൻ വന്നത് തയ്യാറെടുപ്പുകളോടെ; വിനീത് ശ്രീനിവാസൻ

  അതേസമയം, രണ്ടും എന്ന് ചോദിച്ച് കമന്റ് ചെയ്ത ഒരാളോട് എന്താ? എന്നായിരുന്നു അഭിരാമിയുടെ ചോദ്യം. ഒരുപാട് പേർ ഗോപിയെ പിന്തുണച്ച് കമന്റ് ചെയ്യുന്നുണ്ട്. വ്യക്തി ജീവിതത്തിലെ കാര്യങ്ങളെക്കുറിച്ച് ചോദിച്ചുള്ള അനാവശ്യ കമന്റുകള്‍ തന്നെ അസ്വസ്ഥയാക്കാറുണ്ടെന്ന് അമൃത നേരത്തെ പറഞ്ഞിരുന്നു.

  അടുത്തിടെ മകളെക്കുറിച്ചും മാതാപിതാക്കളെക്കുറിച്ചുമൊക്കെ പറഞ്ഞുള്ള കമന്റുകള്‍ കൂടിയപ്പോൾ ശക്തമായി പ്രതികരിച്ചുകൊണ്ട് താരങ്ങൾ രംഗത്ത് എത്തിയിരുന്നു. പരാതി നല്കാൻ ഒരുങ്ങുകയാണ് എന്ന് ചൂണ്ടിക്കാട്ടി അഭിരാമി രംഗത്ത് എത്തിയിരുന്നു.

  Read more about: gopi sundar
  English summary
  Gopi Sundar Gives Befitting Reply To One Who Put Bad Comment On His Latest Photo With Amrutha Suresh And Abhirami
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X