ഒറ്റയ്ക്കായോ എന്ന് പരിഹാസം; യുവതിക്കൊപ്പമുള്ള ചിത്രവുമായി ഗോപി സുന്ദര്‍; ഇല്ലെടാ പുല്ലേ!
മലയാളികളുടെ പ്രിയങ്കരനാണ് ഗോപി സുന്ദര്‍. എന്നെന്നും ഓര്‍ത്തിരിക്കുന്ന മനോഹരമായ ഒരുപാട് പാട്ടുകളും പശ്ചാത്ത സംഗീതവുമെല്ലാം ഗോപി സുന്ദര്‍ ഒരുക്കിയിട്ടുണ്ട്. മികച്ച സംഗീത സംവിധായകനുള്ള സംസ്ഥാന-ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളും ഗോപി സുന്ദറിനെ തേടിയെത്തിയിട്ടുണ്ട്. മലയാളത്തില്‍ മാത്രമല്ല മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലും ബോളിവുഡിലുമെല്ലാം സാന്നിധ്യം അറിയിച്ചിട്ടുള്ള സംഗീത സംവിധായകനാണ് ഗോപി സുന്ദര്‍.
എന്നാല്‍ കഴിഞ്ഞ കുറച്ചുകാലമായി സോഷ്യല്‍ മീഡിയ ഗോപി സുന്ദറിന്റെ സംഗീതത്തേക്കാള്‍ വ്യക്തി ജീവിതമാണ് ചര്‍ച്ച ചെയ്യുന്നത്. ഗായികമാരായ അഭയ ഹിരണ്‍മയിയും അമൃത സുരേഷുമായി ഉണ്ടായിരുന്ന പ്രണയ ബന്ധത്തിന്റെ പേരില്‍ നിരന്തരം വേട്ടയാടപ്പെടുകയാണ് ഗോപി സുന്ദര്‍. ഏറെകാലത്തെ ലിവിംഗ് ടുഗദറിന് ശേഷമാണ് ഗോപി സുന്ദറും അഭയയും പിരിയുന്നത്. പിന്നീടാണ് ഗോപി സുന്ദര്‍ അമൃതയുമായി അടുപ്പത്തിലാകുന്നത്.

എന്നാല്‍ ഈ ബന്ധവും പിരിഞ്ഞു. പക്ഷെ തീര്‍ത്തും വ്യക്തിപരമായ ഈ കാര്യങ്ങളാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. താരങ്ങളുടെ സ്വാകര്യതയിലേക്ക് ഒരു ആവശ്യവുമില്ലാതെ കടന്നു ചെന്ന് അഭിപ്രായാനും വിധിക്കാനും അവഹേളിക്കാനുമൊക്കെയാണ് സോഷ്യല്‍ മീഡിയയുടെ ശ്രമം. ഗോപി സുന്ദര്‍ ഏതൊരു പെണ്‍കുട്ടിയുടെ കൂടെ നിന്നുള്ള ഫോട്ടോ പങ്കുവച്ചാലും ഉടനെ സോഷ്യല്‍ മീഡിയ കേട്ടാലറയ്ക്കുന്ന വാക്കുകളുമായി ആക്രമിക്കുന്നത് പതിവായി മാറിയിരിക്കുകയാണ്.
തുടക്കത്തില്‍ ഇത്തരം കമന്റുകളെ അവഗണിച്ചിരുന്ന ഗോപി സുന്ദര്‍ പക്ഷെ ഇപ്പോള്‍ മിണ്ടാതിരിക്കാന്‍ ഒരുക്കമില്ല. പലപ്പോഴായി തനിക്കെതിരെയുള്ള അശ്ലീല കമന്റുകള്‍ക്കെതിരെ അദ്ദേഹം രംഗത്തെത്തിയിട്ടുണ്ട്. ഇപ്പോഴിതാ ഗോപി സുന്ദര്‍ നല്‍കിയൊരു മറുപടി ശ്രദ്ധ നേടുകയാണ്. കഴിഞ്ഞ ദിവസം സ്വതാന്ത്ര്യദിനാശംസകള്‍ നേര്‍ന്നു കൊണ്ട് ഗോപി സുന്ദര്‍ തന്റെ ഫോട്ടോ പങ്കുവച്ചിരുന്നു. പിന്നാലെ ചിലര്‍ പതിവ് പോലെ മോശം കമന്റുമായി എത്തുകയായിരുന്നു.
ഇതില്‍ ഒരാളുടെ കമന്റ് ഒറ്റയ്ക്കായോ? എന്നായിരുന്നു. പിന്നാലെയാണ് ഗോപി സുന്ദര്‍ മറുപടിയുമായി എത്തുന്നത്. ഇല്ലെടാ പുല്ലേ, സമാധാനം ആയോ നിനക്ക് എന്നായിരുന്നു ഗോപി സുന്ദറിന്റെ മറുപടി. ഒപ്പം ഒരു പെണ്‍കുട്ടിയ്‌ക്കൊപ്പമുള്ള തന്റെ ചിത്രവും ഗോപി സുന്ദര്‍ പങ്കുവച്ചിട്ടുണ്ട്. നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. ഗോപി സുന്ദറിന് പിന്തുണയുമായി ആളുകളെത്തുന്നുണ്ട്.

ആരെന്തു പറഞ്ഞാലും ഒരിക്കലും മനസിലേക്ക് എടുക്കരുത് ഭായ്. നിങ്ങള്‍ക്ക് ഒരു സ്റ്റാന്‍ഡേര്‍ഡ് ഉണ്ട് അത് കളയരുത്. എന്നായിരുന്നു ഒരാളുടെ മകന്റ്. ഇതിന് ഗോപി സുന്ദര്‍ മറുപടി നല്‍കുകയും ചെയ്യുന്നുണ്ട്. ചിലപ്പോല്‍ മറുപടി കൊടുക്കാന്‍ ഒരു മൂഡ് വരും. അപ്പോള്‍ പിന്നെ ഞാന്‍ നിലവാരം നോക്കാറില്ല. അചാര വെടിയ്ക്ക് ഇതാ ബെസ്റ്റ് എന്നായിരുന്നു ഗോപി സുന്ദറിന്റെ മറുപടി. അതേസമയം നിരവധി പേരാണ് ഗോപി സുന്ദറിനെ പരിഹസിക്കുന്ന കമന്റുകളുമായി എത്തുന്നത്.
ഒരുപാട് പേര്‍ക്ക് സ്വാതന്ത്രം കൊടുത്ത മഹാന്‍, സ്വാതന്ത്രദിനാശംസകള്‍. ഇനിയും ഒരുപാട് പേര്‍ക്ക് സ്വാതന്ത്രം കൊടുക്കാന്‍ സാധിക്കട്ടെ,
അണ്ണന് കിട്ടിയ അത്ര സ്വാതന്ത്രദിനങ്ങള്‍ മറ്റൊരു മലയാളിക്ക് കിട്ടിയിട്ടില്ല അണ്ണാ. ഗോപി അണ്ണന്‍ കലണ്ടര്‍ തൂക്കിയിടുന്ന ആണി പോലെയാണ് അണ്ണന്‍. ആണി എന്നും അവിടെ കാണും. പക്ഷേ കലണ്ടറുകള്‍ എല്ലാ വര്‍ഷവും മാറിക്കൊണ്ടിരിക്കും, അണ്ണന് കിട്ടിയ അത്ര സ്വാതന്ത്രദിനങ്ങള്‍ മറ്റൊരു മലയാളിക്ക് കിട്ടിയിട്ടില്ല അണ്ണാ, എന്തായാലും ഗാന്ധിജി നേടിത്തന്ന സ്വാതന്ത്ര്യം ഏറ്റവും കൂടുതല്‍ ഉപകരിച്ചത് നിങ്ങള്‍ക്കാണ് ആ സ്വാതന്ത്ര്യം വെച്ച് നിങ്ങളാണ് അര്‍മാദിക്കുന്നത്. വേറെ ഒരാള്‍ക്കും കൊടുക്കാത്ത സ്വാതന്ത്ര്യം ഗാന്ധിജി നിങ്ങള്‍ക്ക് ആയി മാത്രം വാങ്ങിച്ചു തന്ന പോലെയാണ് എന്നിങ്ങനെയാണ് ചില കമന്റുകള്‍.


Click it and Unblock the Notifications