മറ്റുള്ളവരുടെ ജീവിതത്തില്‍ എന്ത് നടക്കുന്നുവെന്ന് കഥ മെനയുന്നവരോട്; 'കക്കൂസ് പ്രതിഷേധ'വുമായി ഗോപി സുന്ദർ

ദേശീയ പുരസ്‌കാരം അടക്കം നേടിയിട്ടുള്ള സംഗീത സംവിധായകന്‍ ആണ് ഗോപി സുന്ദര്‍. മലയാളത്തില്‍ മാത്രമല്ല തമിഴിലും തെലുങ്കിലും ഹിന്ദിയിലുമെല്ലാം ഹിറ്റ് പാട്ടുകളൊരുക്കിയിട്ടുള്ള പ്രതിഭ. സിനിമയുടെ ആത്മാവായി മാറിയ പശ്ചാത്തല സംഗീതവും അദ്ദേഹം ഒരുക്കിയിട്ടുണ്ട്. ഇപ്പോഴും പല ഭാഷകളിലായി സംഗീത സംവിധാന രംഗത്ത് നിറഞ്ഞു നില്‍ക്കുന്നു. ഹിറ്റുകള്‍ സമ്മാനിക്കുന്നു.

എ്ന്നാല്‍ സോഷ്യല്‍ മീഡിയയ്ക്ക് താല്‍പര്യം ഗോപി സുന്ദറിന്റെ സംഗീത ജീവിതത്തോടല്ല, മറിച്ച് വ്യക്തി ജീവിതത്തോടാണ്. ഗോപി സുന്ദര്‍ ഏതെങ്കിലും പെണ്‍കുട്ടിയുടെ കൂടെ ഫോട്ടോ പോസ്റ്റ് ചെയ്താല്‍ ഉടനെ അശ്ലീല കമന്റുകളുമായി സോഷ്യല്‍ മീഡിയ എത്തും. ഗായികമാരായ അഭയ ഹിരണ്‍മയി, അമൃത സുരേഷ് എന്നിവരുമായി ഉണ്ടായിരുന്ന ബന്ധത്തിന്റെ പേരിലാണ് ഇപ്പോഴും ഗോപി സുന്ദര്‍ ആക്രമിക്കപ്പെടുന്നത്.

gopi-sundar-1

കഴിഞ്ഞ ദിവസം താന്‍ പുതുതായി അവതരിപ്പക്കുന്ന ഗായികയ്‌ക്കൊപ്പമുള്ള ചിത്രവും ഗോപി സുന്ദര്‍ പങ്കുവച്ചിരുന്നു. പിന്നാലെ പതിവ് പോലെ നിരവധി പേര്‍ മോശം കമന്റുകളുമായി എത്തി. ചില കമന്റുകള്‍ക്ക് ഗോപി സുന്ദര്‍ മറുപടി നല്‍കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ തനിക്കെതിരെയുള്ള ആക്രമണത്തിന് ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ മറുപടി നല്‍കിയിരിക്കുകയാണ് ഗോപി സുന്ദര്‍. ഒരു ക്ലോസറ്റിന്റെ ചത്രം പങ്കുവച്ചു കൊണ്ടായിരുന്നു ഗോപി സുന്ദറിന്റെ പ്രതികരണം.

''മറ്റുള്ളവരുടെ ജീവിതത്തില്‍ എന്ത് സംഭവിക്കുന്ന എന്ന് അറിയാന്‍ ആകാംഷയുള്ളവര്‍ സ്വയം എഴുതുന്ന കഥകളും തിരക്കഥകളും ഇവിടെ നിക്ഷേപിക്കുക. ഞാന്‍ ഫ്‌ളഷ് ചെയ്‌തോളാം. എന്റെ സെപ്റ്റിക് ടാങ്ക് ഫുള്ളാകുമെന്ന് അറിയാം. പക്ഷെ ഞാനത് മാറ്റിക്കോളാം'' എന്നായിരുന്നു ഗോപി സുന്ദര്‍ കുറിച്ചത്. പിന്നാലെ നിരവധി പേര്‍ ഗോപി സുന്ദറിന് പിന്തുണയുമായി മുന്നോട്ട് വന്നു.

നിങ്ങള്‍ അടിപൊളിയാണ്. മോശം കമന്റുകളെ അവഗണിക്കുക,നിങ്ങളുടെ ജീവിതം ഉയര്‍ത്തി പിടിക്കൂ എന്നായിരുന്നു ഒരു കമന്റ്. ഞാന്‍ ഗൗനിക്കാറേയില്ല. പക്ഷെ ചില സമയം പ്രതികരിക്കാന്‍ എനിക്ക് നല്ല മൂഡായിരിക്കും. വീഡിയോ ഗെയിം കളിക്കുന്നത് പോലെ. അതെനിക്ക് ഇഷ്ടമാണ് എന്നായിരുന്നു അതിന് ഗോപി സുന്ദര്‍ നല്‍കിയ മറുപടി.

gopi-sundar

ഗോപി ചേട്ടാ എല്ലാവര്‍ക്കും അസൂയയാണ്. നിങ്ങള്‍ നല്ലതു മാത്രം നോക്കി എഞ്ചോയ് ചെയ്തു യാത്ര തുടരണം. എന്തിന് വെറുതെ നെഗറ്റീവ് നോക്കണം. സമയ നഷ്ടം എന്നായിരുന്നു മറ്റൊരു കമന്റ്. അവര്‍ ഡെപ്പോസിറ്റ് ചെയ്യട്ടെ എന്നാണ് ഇതിന് ഗോപി സുന്ദര്‍ മറുപടി നല്‍കിയത്. അതേസമയം താരത്തെ വിമര്‍ശിച്ചും ആളുകളെത്തുന്നുണ്ട്.

കയ്യിലിരിപ്പ് ശരിയല്ലെങ്കില്‍ ആള്‍ക്കാര്‍ പലതും പറയും അതുകേട്ട് സങ്കടം വരുന്നുണ്ടെങ്കില്‍ ആ ക്ലോസറ്റില്‍ വെള്ളം എടുത്ത് ഒന്ന് നന്നായിട്ട് മുഖം കഴുകിയാല്‍ മതി മാറിക്കോളും! എന്നായിരുന്നു ഒരു കമന്റ്. ചേട്ടന് വിഷമം വരുമ്പോ ചെയ്യുന്നതെല്ലാം ഇങ്ങനെ പുറത്തു പറയല്ലേ എന്നാണ് ഗോപി സുന്ദര്‍ നല്‍കിയ മറുപടി. അണ്ണാ അണ്ണന്റെ അച്ഛന്റെ മുഖം പോലെ ഇരിക്കുന്നു ഈ ഫോട്ടോ കണ്ടിട്ട്, അണ്ണന്റെ പെണ്‍പിള്ളേരും ഇങ്ങനെ തന്നെ അന്ന്. അണ്ണന്‍ കക്കൂസില്‍ കാവല്‍ ഇരിക്കുവാണോ ഓരോരുത്തന്‍ ഇടുന്നത് ഫ്‌ലഷ് ചെയ്യാന്‍, അത്രയും താല്പര്യം ആണേല്‍ എറണാകുളം ബസ്റ്റാന്‍ഡില്‍ പബ്ലിക് ടോയ്‌ലറ്റ് ഉണ്ട്, അണ്ണന് നിരത്തി ഫ്‌ലഷ് അടിക്കാം എന്നായിരുന്നു മറ്റൊരു കമന്റ്. നിങ്ങളേയും ഞാന്‍ അതിലിട്ടു തന്നെ ഫ്‌ളഷ് ചെയ്യാം എന്നാണ് ഇതിന് ഗോപി സുന്ദര്‍ നല്‍കിയ മറുപടി.

Read more about: gopi sundar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X