അമ്മയ്‌ക്കൊപ്പമുള്ള ചിത്രം; ഒരു സ്ത്രീയോടെങ്കിലും മര്യാദ കാണിക്കെന്ന് കമന്റ്! ചുട്ട മറുപടി നൽകി ഗോപി സുന്ദർ
മലയാളത്തിലെ മികച്ച സംഗീത സംവിധായകരിൽ ഒരാളാണ് ഗോപി സുന്ദർ. കരിയറിൽ മികച്ച നേട്ടങ്ങൾ സ്വന്തമാക്കിയിട്ടുള്ള ഗോപി സുന്ദറിന്റെ സംഗീത ജീവിതത്തേക്കാൾ സ്വകാര്യ ജീവിതമാണ് അടുത്ത കാലത്തായി ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്നത്. വിവാഹബന്ധത്തിനു ശേഷം രണ്ടു തവണ ലിവിങ് റിലേഷൻഷിപ്പിലായ താരം പലകുറി വാർത്തകളിൽ നിറഞ്ഞു. ഏറ്റവും ഒടുവിൽ ഗായിക അമൃത സുരേഷുമായുള്ള പ്രണയത്തിന്റെ പേരിലാണ് ഗോപി സുന്ദർ ചർച്ചയായത്.
ഇതിന്റെ പേരിൽ ഒരുപാട് വിമർശനങ്ങളും ഗോപി സുന്ദറിന് കേൾക്കേണ്ടി വരാറുണ്ട്. വിമർശനങ്ങൾ അതിരു കടക്കുമ്പോൾ ചുട്ട മറുപടി നൽകാൻ ഗോപി സുന്ദർ മടിക്കാറില്ല. മോശം കമന്റുകൾക്കെല്ലാം അത് അർഹിക്കുന്ന രീതിയിലുള്ള മറുപടി താരം നൽകാറുണ്ട്. ഇപ്പോഴിതാ അത്തരത്തിൽ തന്റെയൊരു പോസ്റ്റിന് താഴെ വന്ന കമന്റിന് ഗോപി സുന്ദർ നൽകിയ മറുപടി സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയാണ്.

കഴിഞ്ഞ കുറച്ചു ആഴ്ചകളായി ഗോപി സുന്ദറും അമൃതയും വേർപിരിഞ്ഞു എന്ന അഭ്യൂഹങ്ങൾ സോഷ്യൽ മീഡിയയിൽ സജീവമാണ്. ഇൻസ്റ്റഗ്രാമിൽ ഇരുവരും പരസ്പരം അൺഫോളോ ചെയ്തതും ഒരുമിച്ചുള്ള ചില ചിത്രങ്ങൾ നീക്കം ചെയ്തതുമുതലാണ് ഇരുവരും വേർപിരിഞ്ഞു എന്ന ചർച്ചകൾ സജീവമായത്. ഇതിനുശേഷം വലിയ രീതിയിലുള്ള വിമർശനമാണ് ഗോപി സുന്ദറിനെതിരെ സോഷ്യൽ മീഡിയയിൽ ഉയരുന്നത്. ഇതിന്റെ ഭാഗമായി താരം പങ്കുവയ്ക്കുന്ന പോസ്റ്റുകൾക് താഴെയെല്ലാം മോശം കമന്റുകൾ വരുന്നുണ്ട്.
ഒടുവിൽ ഗോപി സുന്ദർ പങ്കുവച്ച അമ്മയ്‌ക്കൊപ്പമുള്ള ചിത്രത്തിന് താഴെയാണ് കമന്റുകൾ വന്നത്. അമ്മ ലവ് എന്ന കുറിപ്പോടെയാണ് താരം അമ്മയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചത്. "ഈ അമ്മയോട് എന്തെങ്കിലും ബഹുമാനം തോന്നണമെങ്കിൽ താൻ ആദ്യം ഒരു സ്ത്രീയോട് എങ്കിലും മര്യാദ കാണിക്ക്" എന്നായിരുന്നു പോസ്റ്റിന് താഴെ വന്ന കമന്റ്. കമന്റ് ശ്രദ്ധയിൽപ്പെട്ട ഗോപി സുന്ദർ ഉടൻ തന്നെ മറുപടിയുമായി രംഗത്തെത്തി.
'തൽക്കാലം നിങ്ങൾ സ്വന്തം കാര്യം നോക്ക്. നിങ്ങളുടെ മര്യാദ കാണിക്ക്. ആരും നിങ്ങളോട് വിഷമം പറയാനോ രക്ഷിക്കാനോ സമാധാനിപ്പിക്കാനോ പറഞ്ഞിട്ടില്ലാത്ത പക്ഷം, മര്യാദയെ കുറിച്ച് അതും മറ്റൊരാളുടെ മര്യാദയെ കുറിച്ച് എന്തിനാണ് വെറുതെ ജഡ്ജ് ചെയ്യുന്നത് ?', എന്നാണ് ഗേപി സുന്ദർ നൽകിയ മറുപടി.
കഴിഞ്ഞ ദിവസങ്ങളിൽ താരം ഇട്ട പോസ്റ്റുകൾക്ക് താഴെയും മോശം കമന്റുകൾ വന്നിരുന്നു. അവയ്ക്കെല്ലാം കുറിക്ക് കൊള്ളുന്ന മറുപടിയാണ് ഗോപി സുന്ദർ നൽകിയത്. ഗായികയെ അന്വേഷിച്ചു കൊണ്ടുള്ള പോസ്റ്റ് ഗോപി സുന്ദറിൻറെ ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാം പേജിലും പ്രത്യക്ഷപ്പെട്ടതും ഇതിനു വന്ന കമന്റും ഏറെ ചർച്ച വിഷയമായിരുന്നു.

അതേസമയം ഗോപി സുന്ദറിനൊപ്പം അമൃതയെ കാണാത്തത് ആരാധകർക്കിടയിൽ ഇപ്പോഴും ചർച്ചയാണ്. കഴിഞ്ഞ ദിവസം മകൾ പാപ്പുവിനൊപ്പമുള്ള അവധി ആഘോഷത്തിന്റെ ചിത്രങ്ങൾ അമൃത പങ്കുവച്ചപ്പോൾ ഗോപി സുന്ദർ എവിടെയെന്ന ചോദ്യവുമായി പലരും എത്തിയിരുന്നു. ഇടക്കാലത്ത് അമൃതയുടെ സോഷ്യൽ മീഡിയ പേജുകളിൽ നിന്ന് ഇരുവരും ഒന്നിച്ചുള്ള ചില ചിത്രങ്ങൾ അപ്രത്യക്ഷമായതാണ് വേർപിരിയൽ ചർച്ചകൾക്ക് തുടക്കമിട്ടത്.
എന്നാൽ, അമൃതയ്‌ക്കൊപ്പമുള്ള ചിത്രം വീണ്ടും പങ്കുവച്ച് ഗോപി ഈ ചർച്ചകൾ അവസാനിപ്പിച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെ പുതിയ ഗായികയെ തിരഞ്ഞ് ഗോപി സുന്ദർ പോസ്റ്റിട്ടതും പിന്നാലെ മറ്റൊരു പെൺകുട്ടിക്കൊപ്പമുള്ള ചിത്രങ്ങൾ പ്രചരിക്കുകയും ചെയ്തതോടെയാണ് ഇവർ വേർപിരിഞ്ഞെന്ന ചർച്ചകൾ വീണ്ടും സജീവമായത്.


Click it and Unblock the Notifications