'അഭിമാനകരമായ നിമിഷം, ഇപ്പോഴാണ് ശരിക്കും പുതുവർഷം ആയത്'; അമൃതയ്ക്ക് പിന്തുണയുമായി ഗോപി സുന്ദർ
ഗായിക അമൃത സുരേഷും സംഗീത സംവിധായകൻ ഗോപി സുന്ദറും തമ്മിലെ പ്രണയവും അകൽച്ചയും കഴിഞ്ഞ കുറച്ചു നാളുകളായി സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ചാവിഷയങ്ങളിൽ ഒന്നാണ്. മാസങ്ങളായി അമൃതയും ഗോപിയും കൂടിയുള്ള പോസ്റ്റുകളോ ചിത്രങ്ങളോ ഒന്നും തന്നെ ആരാധകർ കണ്ടിട്ടില്ല. അതിനാൽ തന്നെ ഇരുവരും വേർപിരിഞ്ഞു എന്ന നിഗമനത്തിലാണ് ആരാധകർ. രണ്ടുപേരും അവരുടേതായ യാത്രകളിലും കരിയർ തിരക്കുകളിലുമൊക്കെയാണ്.
അതേ സമയം കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അമൃതയുടെ പേര് നിരന്തരം വാർത്തകളിൽ നിറയുന്നുണ്ട്. അമൃതയുടെ മുൻ ഭർത്താവ് ബാല നടത്തിയ ചില ആരോപണങ്ങളാണ് ഇതിനു കാരണം. അമൃതയെ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടു, മകളെ കാണാൻ അനുവദിക്കുന്നില്ല. തനിക്കെതിരെ പോക്സോ കേസ് ചുമത്തി എന്നിങ്ങനെ വിവിധ ആരോപണങ്ങളാണ് പല അഭിമുഖങ്ങളിലായി ബാല നടത്തിയത്.

ഇപ്പോഴിതാ ബാല ഉയർത്തിയ ആരോപണങ്ങൾക്കുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് അമൃത. ഇന്ന് രാവിലെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വിഡീയോയിലൂടെയാണ് അമൃതയുടെ പ്രതികരണം. തന്റെ അഭിഭാഷകർക്കൊപ്പമെത്തിയാണ് അമൃത കാര്യങ്ങൾ വിശദമാക്കിയത്. ഒരിക്കലും മകളെ കാണിക്കില്ല എന്ന് പറഞ്ഞു എന്നതും, താൻ കുഞ്ഞിന്റെ ചുമതല പിടിച്ചുവച്ചിട്ടുണ്ട് എന്നതുമായ ബാലയുടെ ആരോപണങ്ങൾ അമൃത തീർത്തും നിഷേധിച്ചു.
കോടതി നിശ്‌ചയിച്ച പ്രകാരമാണ് താൻ കാര്യങ്ങൾ മുന്നോട്ടു കൊണ്ടുപോകുന്നത് എന്ന് അമൃത സുരേഷ് വ്യക്തമാക്കി. അനുവദിച്ചിട്ടും ബാല കുഞ്ഞിനെ കാണാൻ വന്നിട്ടില്ല എന്ന് അമൃത പറഞ്ഞു. പരസ്പരസമ്മതത്തോടെയുള്ള വിവാഹമോചനശേഷം വ്യക്തികൾ തമ്മിൽ തേജോവധം നടത്താനോ വ്യക്തിഹത്യ നടത്താനോ പാടില്ലെന്നും അത്തരമൊരു കരാരിൽ ഇരുവരും ഒപ്പുവച്ചതാണെന്നും എന്നാൽ അതെല്ലാം ലംഘിച്ചുകൊണ്ടുള്ള പ്രവൃത്തികളാണ് കഴിഞ്ഞ കുറേ വർഷങ്ങളായി ബാലയുടെ ഭാഗത്തു നിന്നും ഉണ്ടാകുന്നതെന്നും അമൃതയുടെ അഭിഭാഷകർ വ്യക്തമാക്കി.
അതിനു പിന്നാലെ അമൃതയ്ക്ക് പിന്തുണയുമായി എത്തിയിരിക്കുകയാണ് ഗോപി സുന്ദർ. അമൃത അഭിഭാഷകർക്കൊപ്പം വന്നു പറഞ്ഞ കാര്യങ്ങൾക്കാണ് ഗോപി സുന്ദറിന്റെ പിന്തുണ. അമൃതയുടെ വീഡിയോ പോസ്റ്റ് ഷെയർ ചെയ്തുകൊണ്ടാണ് ഗോപി സുന്ദറിന്റെ പ്രതികരണം. 'അഭിമാനകരമായ നിമിഷം. ഹാപ്പി ട്രൂ ന്യൂ ഇയർ' എന്നാണ് ഗോപി സുന്ദർ കുറിച്ചത്. പോസ്റ്റിന് അമൃത സുരേഷ് ലൈക്ക് ചെയ്തിട്ടുണ്ട്.

അതേ സമയം കമന്റ് ബോക്സ് ഓഫ് ചെയ്തുകൊണ്ടാണ് ഗോപി സുന്ദർ വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. അമൃതയുമായി പിരിഞ്ഞെന്ന വർഷകൾക്ക് ശേഷം വ്യാപക സൈബർ ആക്രമണമാണ് ഗോപി സുന്ദർ നേരിടുന്നത്. അതിനാൽ അടുത്തിടെയായി കമന്റ് ബോക്സ് ഓഫ് ചെയ്തുകൊണ്ടാണ് ഗോപി സുന്ദർ പോസ്റ്റുകൾ പങ്കുവെക്കുന്നത്. കമന്റ് ചെയ്യാൻ കഴിയാത്തതിനാൽ റിയാക്ഷൻ മാത്രമാണ് ഇദ്ദേഹത്തിന്റെ പോസ്റ്റുകൾക്കുള്ള പ്രതികരണം.
നേരത്തെ ഗോപിക്കെതിരെയും ബാല ചില പരസ്യപ്രതികരണങ്ങൾ നടത്തി രംഗത്തെത്തിയിരുന്നു. ഗോപി സുന്ദർ തെറ്റായ രീതിയിൽ ജീവിക്കുന്നു എന്നായിരുന്നു ബാലയുടെ ആരോപണങ്ങളിൽ പ്രധാനപ്പെട്ടത്. അതുകൊണ്ട് കൂടിയാകാം ബാലയ്‌ക്കെതിരെയുള്ള അമൃതയുടെ വീഡിയോ ഗോപി സുന്ദർ പങ്കുവെച്ചത് എന്നാണ് ആരാധകർ കരുതുന്നത്.


Click it and Unblock the Notifications