ആരാടാ ബ്രേക്കപ്പ് ആയത്? അവര്‍ പിരിഞ്ഞില്ല, ഇനി മറ്റുള്ളവര്‍ക്ക് പിരിഞ്ഞ് പോകാം; മറുപടി നല്‍കി താരങ്ങള്‍
മലയാളികള്‍ക്ക് സുപരിചിതരാണ് ഗായിക അമൃത സുരേഷും സംഗീത സംവിധായകന്‍ ഗോപി സുന്ദറും. ഇരുവരുടേയും സംഗീതം മാത്രമല്ല വ്യക്തിജീവിതവും എപ്പോഴും വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. തങ്ങള്‍ പ്രണയത്തിലാണെന്ന് പരസ്യപ്പെടുത്തിയതോടെ സോഷ്യല്‍ മീഡിയയില്‍ നിന്നും ആശംസകളും അത്ര തന്നെ വിമര്‍ശനങ്ങളും ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. ഇപ്പോള്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഗോപി സുന്ദറും അമൃതയും വാര്‍ത്തകളില്‍ ഇടം നേടുകയാണ്.
അമൃതയും ഗോപി സുന്ദറും പിരിയാന്‍ പോകുന്നുവെന്ന തരത്തിലുള്ള പ്രചരണമാണ് സോഷ്യല്‍ മീഡിയയില്‍ കുറച്ച് ദിവസങ്ങളായി നടക്കുന്നത്. താരങ്ങള്‍ തങ്ങളുടെ പ്രണയം വിളിച്ചു പറഞ്ഞ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ നിന്നും ഡിലീറ്റ് ചെയ്തിരുന്നു. ഇതാണ് സംശയങ്ങള്‍ക്ക് ഇടയാക്കിയത്. പിന്നാലെ അമൃതയുടെ പോസ്റ്റുകളിലെല്ലാം സോഷ്യല്‍ മീഡിയ ഈ ചോദ്യവുമായി എത്തിയിരുന്നു.

എന്നാല്‍ ഗോപി സുന്ദറിന്റേയും അമൃത സുരേഷിന്റേയും ആരാധകര്‍ക്ക് നിരാശിക്കേണ്ടി വരില്ല. ഇപ്പോഴിതാ അമൃതയുമൊത്തുള്ള മനോഹരമായൊരു ചിത്രം പങ്കുവച്ചിരിക്കുകയാണ് ഗോപി സുന്ദര്‍. അമൃതയെ ചേര്‍ത്തുപിടിച്ചു നില്‍ക്കുന്ന ചിത്രമാണ് ഗോപി സുന്ദര്‍ പങ്കുവച്ചിരിക്കുന്നത്. ഇരുവരും പിരിയുകയാണെന്നും അകന്നാണ് കഴിയുന്നതെന്നുമൊക്കെയുള്ള സംശയങ്ങളുടെ കടയ്ക്ക് തന്നെ കത്തിവെക്കുന്നതാണ് ഗോപി സുന്ദര്‍ പങ്കുവച്ച ചിത്രം. പിന്നാലെ നിരവധി പേരാണ് പ്രതികരണങ്ങളുമായി എത്തിയത്.
മലയാളികളുടെ ഉറക്കം ഇല്ലാത്ത രാത്രികള്‍ക്ക് സമാപനം,
അമൃതയുടെ മൂന്നാം കെട്ടിന്റെ ജാതകം വരെ നോക്കിയവര്‍ ഉണ്ട്. കഷ്ടം പിരിഞ്ഞ് പോണം മിഷ്ടര്‍., ഇതിലും ബേധം ഞങ്ങളെ അങ്ങ് കുത്തികൊല്ലുന്നതായിരുന്നു ചേട്ടായി. ഞങ്ങള്‍ മലയാളികള്‍ എന്തോരം സ്വപ്നം കണ്ടതാ എന്നാലും ഈ ചതി ഞങ്ങളോട് വേണ്ടായിരുന്നു എത്ര നാളായി ഒരു നല്ല ഡിവോഴ്‌സ് സ്റ്റോറി കേട്ടിട്ട്. ഈ ഫോട്ടോ ഇട്ടത്തോടെ ഞങ്ങളെ സ്വപ്നങ്ങളെ ആണ് തല്ലി ഉടച്ചത്, ഇവര്‍ പിരിഞ്ഞില്ല അപ്പോ ബാക്കി ഉളളവര്‍ പിരിഞ്ഞു പോവേണ്ടതാണ്, ഓണ്‍ലൈന്‍ മാമ ടീംസ് എന്തെല്ലാം സ്റ്റോറി പ്ലാന്‍ ചെയ്തതായിരുന്നു എല്ലാം ഗുദാ ഗവ ആയില്ലേ... എന്നാലും ഞങ്ങളോടിത് വേണ്ടായിരുന്നു എന്നൊക്കെയാണ് സോഷ്യല്‍ മീഡിയയുടെ കമന്റുകള്‍.

അതേസമയം നേരത്തെ ഗോപി സുന്ദറിന്റെ മുന്‍ കാമുകിയായിരുന്ന ഗായിക അഭയഹിരണ്‍മയിയുടെ പോസ്റ്റും ശ്രദ്ധ നേടിയിരുന്നു. ഗോപി സുന്ദറും അമൃത സുരേഷും പിരിഞ്ഞുവെന്ന വാര്‍ത്തകള്‍ പുറത്ത് വരുന്ന സമയത്ത് അഭയ പങ്കുവച്ച ചില ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയുടെ വിമര്‍ശനങ്ങള്‍ക്ക് കാരണമായത്. ഇതോടെ അഭയ നേരിട്ട് പ്രതികരണവുമായി എത്തുകയായിരുന്നു.
'നിങ്ങള്‍ നിങ്ങളുടെ ജീവിതം ജീവിക്കൂ, എന്നെ എന്റേതായി ജീവിക്കാന്‍ അനുവദിക്കൂ' എന്നാണ് അഭയ പറഞ്ഞത്. തനിക്ക് മറ്റുള്ളവരുടെ കാര്യത്തില്‍ ഇടപെടാനോ, ശ്രദ്ധിക്കാനോ സമയമില്ല. താന്‍ തന്റേതായ ലക്ഷ്യങ്ങള്‍ക്ക് പിന്നാലെയാണ് എന്നും അഭയ പറഞ്ഞു. എനിക്ക് മറ്റുള്ളവരുടെ ജീവിതത്തില്‍ ഇടപെടാനോ കാര്യങ്ങള്‍ അന്വേഷിക്കാനോ ഒട്ടും താല്‍പ്പര്യമില്ല, എനിക്ക് ചെയ്യാന്‍ എന്റേതായ ലക്ഷ്യങ്ങളും എന്റേതായ ജോലികളും ഉണ്ട്. എന്റെ പോസ്റ്റുകളും സ്റ്റോറീസും ആരുടെയെങ്കിലും ജീവിതവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് കരുതുന്നത് തന്നെ അതി ദയനീയമാണെന്നും അഭയ പറയുന്നുണ്ട്.


Click it and Unblock the Notifications