twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    രണ്ട് തബല ഉണ്ടല്ലോ? ഡബ്ബിള്‍ മീനിംഗ് കമന്റിന് ഗോപി സുന്ദറിന്റെ മറുപടി, കയ്യടിച്ച് ആരാധകരും!

    |

    മലയാളികള്‍ക്ക് പ്രിയപ്പെട്ട സംഗീത സംവിധായകനാണ് ഗോപി സുന്ദര്‍. ദേശീയ പുരസ്‌കാരം അടക്കം നേടിയിട്ടുള്ള ഗോപി സുന്ദര്‍ ഒരുക്കിയ പാട്ടുകള്‍ മലയാളികള്‍ എന്നും നെഞ്ചോട് ചേര്‍ത്തുവെക്കുന്നതാണ്. പാട്ടു പോലെത തന്നെയാണ് ഗോപി സുന്ദറിന്റെ വ്യക്തി ജീവിതവും എന്നും വാര്‍ത്തകളില്‍ നിറയുന്നതാണ്. ഗോപിയുടെ പ്രണയങ്ങളും വിവാഹവുമൊക്കെ എന്നും ആരാധകരുടെ ശ്രദ്ധ നേടിയതാണ്.

    Also Read: ഭ്രാന്തുള്ള ഒരു കഥാപാത്രം ചെയ്യണമെന്നത് വലിയ ആഗ്രഹമാണ്, കുറെയായി കാത്തിരിക്കുന്നു; കാരണം പറഞ്ഞ് ലെനAlso Read: ഭ്രാന്തുള്ള ഒരു കഥാപാത്രം ചെയ്യണമെന്നത് വലിയ ആഗ്രഹമാണ്, കുറെയായി കാത്തിരിക്കുന്നു; കാരണം പറഞ്ഞ് ലെന

    സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് ഗോപി സുന്ദര്‍. താരം പങ്കുവെക്കുന്ന ചിത്രങ്ങളൊക്കെ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടാറുണ്ട്. എന്നാല്‍ നിരന്തരം സോഷ്യല്‍ മീഡിയയുടെ അതിക്രമങ്ങള്‍ക്കും ഗോപി സുന്ദര്‍ നേരിടാറുണ്ട്. ഗായിക അമൃത സുരേഷുമായുള്ള പ്രണയം തുറന്നു പറഞ്ഞതു മുതല്‍ കടുത്ത സൈബര്‍ ആക്രമണമാണ് ഗോപി സുന്ദര്‍ നേരിടുന്നത്. നേരത്തെ ഗോപി ഗായിക അഭയയുമായി പ്രണയത്തിലായിരുന്നു.

    മോശം അര്‍ത്ഥം

    ഇപ്പോഴിതാ ഗോപി സുന്ദര്‍ പങ്കുവച്ച പുതിയ ചിത്രത്തിനും മോശം അര്‍ത്ഥം വച്ചു കൊണ്ടുള്ള കമന്റുമായി ചിലരെത്തിയിരിക്കുന്നത്. തന്റെ കുട്ടിക്കാലത്തു നിന്നുമുള്ളൊരു ചിത്രമാണ് ഗോപി സുന്ദര്‍ പങ്കുവച്ചത്. പിന്നാലെ ചിലര്‍ കമന്റുമായി എത്തുകയായിരുന്നു. വിശദമായി വായിക്കാം തുടര്‍ന്ന്.

    Also Read: 'അച്ഛനമ്മമാർ ഉണ്ടാക്കിയ സ്വർണവുമിട്ട് മണവാട്ടിയായി ഇളിച്ചു നിൽക്കാൻ എങ്ങനെ മനസ് വരുന്നു?'; പെൺകുട്ടികളോട് സരയുAlso Read: 'അച്ഛനമ്മമാർ ഉണ്ടാക്കിയ സ്വർണവുമിട്ട് മണവാട്ടിയായി ഇളിച്ചു നിൽക്കാൻ എങ്ങനെ മനസ് വരുന്നു?'; പെൺകുട്ടികളോട് സരയു

    ഞാനും എന്റെ തബലയും. ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ എന്ന അടിക്കുറിപ്പോടെയാണ് ഗോപി സുന്ദര്‍ തന്റെ ചിത്രം പങ്കുവച്ചത്. ചിത്രത്തില്‍ കുട്ടി ഗോപി സുന്ദര്‍ തബല വായിക്കുകയാണ്. നിരവധി പേരാണ് കമന്റുകളുമായി എത്തിയത്. രാമനാഥന് ഇതും വശമുണ്ടോ എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. ഇതിന് ഒരാള്‍ നല്‍കിയ കമന്റ് ശ്രദ്ധ നേടുകയായിരുന്നു. രണ്ട് തബല ഉണ്ടല്ലോ എന്നായിരുന്നു കമന്റ്. ഡബ്ബിള്‍ മീനിംഗ് കമന്റ് ആരാധകരുടെ ശ്രദ്ധയില്‍ പെട്ടത് പോലെ തന്നെ ഗോപിയുടേയും ശ്രദ്ധ നേടി.

    മറുപടി

    പിന്നാലെ ഗോപി സുന്ദര്‍ മറുപടി നല്‍കുകയും ചെയ്തു. ആദ്യം നീ പോയി ഒരു തബലയുടെ ഫോട്ടോ കണ്ടുപഠിക്കൂവെന്നായിരുന്നു ഗോപി സുന്ദറിന്റെ മറുപടി. ്അതേസമയം ഗോപി സുന്ദറിനെ അനൂകലിച്ചും ധാരാളം പേരെത്തിയിട്ടുണ്ട്. ആവശ്യത്തിനുളള കാശ് നിങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ടെന്ന് വിശ്വസിക്കുന്നു. ഇനി നിങ്ങള്‍ക്ക് സംഗീതത്തില്‍ മാത്രം ശ്രദ്ധിക്കാനും നല്ല പാട്ടുകള്‍ ഉണ്ടാക്കാനും ശ്രമിച്ചുകൂടെ. തലമുറകള്‍ നിലനില്‍ക്കുന്ന നല്ല പാട്ടുകള്‍ നിങ്ങള്‍ക്കുണ്ടാക്കാനാകുമെന്നായിരുന്നു മറ്റൊരു കമന്റ്. ഐ ലവ് യു എന്നാണ് ഇതിന് ഗോപി സുന്ദര്‍ നല്‍കിയ മറുപടി.

     സോഷ്യല്‍ മീഡിയ


    കഴിഞ്ഞ ദിവസം ഫില്‍മിബീറ്റ് മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സോഷ്യല്‍ മീഡിയ ആക്രമങ്ങളെ താന്‍ നേരിടുന്നതിനെക്കുറിച്ച് ഗോപി സുന്ദര്‍ മനസ് തുറന്നിരുന്നു. ജന്മനാ ഞാനിങ്ങനെയാണ്. മറ്റുള്ളവര്‍ എന്ത് പറയും എന്ന് കരുതി ജീവിക്കുന്ന രീതി കുഞ്ഞുവാവയായിരുന്ന, നിങ്ങള്‍ക്കൊന്നും എന്നെ അറിയാതിരുന്ന കാലത്തും എനിക്കില്ല എന്നാണ് ഗോപി സുന്ദര്‍ പറയുന്നത്.

    എന്റെ സഹന ശേഷിയെ ബാധിക്കുന്ന തരത്തില്‍ ഒന്നും എത്താറില്ല. ചിലപ്പോള്‍ ചിലരെന്തെങ്കിലും പറയുമ്പോള്‍ തീര്‍ച്ചയായും വിഷമം വരും. അവരോട് പറയാനുള്ളത് നിങ്ങള്‍ എന്റെ വീട്ടിലേക്ക് കുടുംബസമേതം വരികയും കുടുംബകാര്യങ്ങള്‍ ചര്‍ച്ച ചെയ്യുകയുമാകാം. അങ്ങനെ നമുക്കെല്ലാവര്‍ക്കും ഉന്നമനത്തിലേക്ക് എത്താമെന്നാണ് ഗോപി സുന്ദര്‍ പറഞ്ഞത്. അല്ലാതെ പബ്ലിക്കായിട്ട് പറഞ്ഞിട്ടൊരു കാര്യമില്ലെന്നും ഗോപി സുന്ദര്‍ അഭിപ്രായപ്പെടുന്നു.

    25 വര്‍ഷമായി ഈ പണി ചെയ്യുന്നു

    25 വര്‍ഷമായി ഈ പണി ചെയ്യുന്നു. ഒരു മുറിയുടെ മൂലയ്ക്ക് നില്‍ക്കുന്ന പയ്യനായിട്ട് തുടങ്ങിയതാണ്. അല്ലാതെ ഒരു സുപ്രഭാതത്തില്‍ നാഷണല്‍ അവാര്‍ഡ് വിന്നറായി വന്ന് കയ്യും കെട്ടി നിന്നതല്ലെന്നാണ് താരം തന്റെ യാത്രയെക്കുറിച്ച് പറയുന്നത്. ഒരു വിദ്യാഭ്യാസവുമില്ലാത്ത, പാവപ്പെട്ട, വലിയ വലിയ ആളുകള്‍ കൂടുന്നിടത്ത് അവര്‍ക്ക് മദ്യം ഒഴിച്ച് കൊടുത്തിരുന്നൊരു ഗോപി സുന്ദറിനെ ആര്‍ക്കും അറിയില്ല. അവനെ അറിയുന്നവര്‍ എന്നെ ഇങ്ങനെ വിളിക്കില്ലെന്നും അദ്ദേഹം പറയുന്നു.

    എനിക്ക് എന്നെ അറിയാം. ഞാന്‍ ആരേയും ബുദ്ധിമുട്ടിച്ചിട്ടില്ല. ആരുമായും പ്രശ്നമുണ്ടാക്കിയിട്ടില്ലെന്നാണ് അദ്ദേഹം പറയുന്നത്. നമുക്ക് അടുത്ത വീട്ടിലെ ചേട്ടനുമായൊരു പ്രശ്നമുണ്ടെങ്കില്‍ വീട്ടില്‍ ചെന്ന് സംസാരിക്കുകയല്ലേ ചെയ്യുക. അല്ലാതെ കവലയില്‍ പോയി നിന്ന് കുറ്റം പറയുകയല്ലല്ലോ. അത് എന്ത് സംസ്‌കാരമാണെന്ന് എനിക്കറിയില്ല. അത് ഒട്ടും ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നുണ്ട്.

    Read more about: gopi sundar
    English summary
    Gopi Sundar Shut Down A Netizen Who Try To Moke Him On His New Photo
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X