For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പാപ്പുവിന് സർപ്രൈസ് നൽകി ഗോപി സുന്ദർ, മകളുടെ പിറന്നാൾ കളറാക്കി അമൃത; വീഡിയോ വൈറൽ

  |

  സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്ന താരങ്ങളാണ് സംഗീത സംവിധായകൻ ഗോപി സുന്ദറും ഗായിക അമൃത സുരേഷും. അടുത്തിടെയാണ് ​അമൃത സുരേഷും ഗോപി സുന്ദറും തങ്ങളുടെ പ്രണയം പരസ്യമാക്കിയത്. പെട്ടെന്നുള്ള പ്രഖ്യാപനത്തിൽ രണ്ടു പേരുടെയും ആരാധകർ ഞെട്ടിയിരുന്നു. സോഷ്യൽ മീഡിയയും വലിയ രീതിയിൽ ഇവരുടെ പ്രണയം ചർച്ച ചെയ്തിരുന്നു.

  നടൻ ബാലയുമായുള്ള വിവാഹ മോചനത്തിന് ശേഷം മകളാണ് തന്റെ ലോകമെന്ന് പറഞ്ഞു കൊണ്ട് സിംഗിൾ മദറായി ജീവിക്കുകയായിരുന്നു അമൃത. ​ഗോപി സുന്ദർ‌ ആവട്ടെ ​​ഗായിക അഭയ ഹിരൺമയിയുമായി പത്ത് വർഷത്തോളം ലിവിങ് റിലേഷനിലായിരുന്നു. ഈ ബന്ധം പിരിഞ്ഞതിന് പിന്നാലെയാണ് അമൃതയുമായി പ്രണയത്തിലായത്.

  Also Read: മമ്മൂക്കയുടെ ആ ചോദ്യം കേട്ട് ഞാൻ ഞെട്ടി; അദ്ദേഹത്തെ പോലെ തന്നെയാണ് നിവിൻ പോളിയും; ഗ്രേസ് ആന്റണി പറയുന്നു

  ആരാധകരുടെ പ്രിയപ്പെട്ട താര ജോഡികളായി മാറിയിരിക്കുകയാണ് ഇപ്പോൾ അമൃതയും ഗോപിയും. അതേസമയം പ്രണയം വെളിപ്പെടുത്തിയത് മുതല്‍ സോഷ്യല്‍ മീഡിയയില്‍ ചിലരിൽ നിന്നൊക്കെ നിരന്തരമായ സൈബര്‍ ആക്രമണം നേരിടുന്നുണ്ട് ഇരുവരും. ഒരുമിച്ചുള്ള ചിത്രങ്ങള്‍ക്കും വീഡിയോകൾക്കുമെല്ലാം വലിയ രീതിയിലുള്ള നെഗറ്റീവ് കമന്റുകള്‍ നേരിടേണ്ടി വരാറുണ്ട് ഇരുവര്‍ക്കും.

  എന്നാൽ ഇതൊന്നും വകവെയ്ക്കാതെയാണ് ഇവർ മുന്നോട്ട് പോകുന്നത്. ഇരുവരും തങ്ങളുടെ ജീവിതത്തിലെ മനോഹരമായ നിമിഷങ്ങളും വിശേഷങ്ങളുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി പങ്കുവെക്കാറുണ്ട്. കഴിഞ്ഞ ദിവസം അമൃതയുടെ മകൾ പാപ്പുവിന്റെ പിറന്നാൾ ഇവർ ആഘോഷമാക്കിയിരുന്നു. ഇതിന്റെ ചിത്രങ്ങൾ താരങ്ങള്‍ പങ്കുവച്ചിരുന്നു. ഇപ്പോഴിതാ, അമൃതം ഗമയ് എന്ന യൂട്യൂബ് ചാനലിലൂടെ പിറന്നാൾ ആഘോഷത്തിന്റെ വീഡിയോയും പങ്കുവച്ചിരിക്കുകയാണ്.

  Also Read: 'അർബുദം രണ്ടാമതും വന്നപ്പോൾ കീഴടങ്ങാൻ തീരുമാനിച്ചു, ദൈവം തിരിച്ചുവിളിക്കാൻ​ പ്രാർത്ഥിച്ച രാത്രികളുണ്ട്': മംമ്ത

  അമൃതയും ഗോപി സുന്ദറും പ്രണയത്തിലാണെന്ന് അറിയിച്ചപ്പോൾ സദാചാര വാദികളുടെ ആദ്യത്തെ ഉത്കണ്ഠ അമൃതയുടെ മകളെ കുറിച്ചായിരുന്നു. അമൃത മകളെ ഒഴിവാക്കി എന്ന് വരെ ചിലർ പറഞ്ഞുണ്ടാക്കിയിരുന്നു. എന്നാൽ അത്തരം ആരോപണങ്ങളെയെല്ലാം അസ്ഥാനത്താക്കുന്നതാണ് ഇവരുടെ പുതിയ വീഡിയോ.

  കുടുംബക്കാർക്ക് ഒപ്പമെല്ലാം ചേർന്ന് വളരെ സന്തോഷത്തോടെയും സ്നേഹത്തോടെയും മകളുടെ പിറന്നാൾ ആഘോഷമാക്കുന്ന അമൃതയും ഗോപി സുന്ദറും ആണ് വീഡിയോയിൽ ഉള്ളത്. പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങൾ പങ്കുവച്ച് കൊണ്ട് തന്നെ വിമർശകർക്ക് ഇവർ മറുപടി കൊടുത്തെങ്കിലും ഇപ്പോൾ അതിനേക്കാൾ ശക്തമായ മറുപടിയാണ് യൂട്യൂബ് വീഡിയോയിലൂടെ നൽകിയിരിക്കുന്നത്.

  Also Read: ടിവി സീരീസ് കണ്ട് മെസേജ് അയച്ചു ചാറ്റിങ്ങായി, മുംബൈയിൽ പോയി പ്രപ്പോസ് ചെയ്തു; സിജുവിന്റെ പ്രണയകഥ!

  അമൃത സുരേഷും ഗോപി സുന്ദറും താമസിയ്ക്കുന്ന ഫ്‌ളാറ്റില്‍ വച്ചായിരുന്നു പിറന്നാള്‍ ആഘോഷം. അമ്മൂമ്മയ്‌ക്കൊപ്പം പാപ്പുവും മറ്റ് ബന്ധുക്കളും വരുന്നതിന് മുൻപ് തന്നെ അമൃതയും അഭിരാമിയും ചേര്‍ന്ന് ഫ്ലാറ്റ് അലങ്കരിക്കുന്നതും. ഫ്‌ളാറ്റിലെത്തി, പാപ്പു ഡോര്‍ തുറക്കുമ്പോൾ ഗോപി സുന്ദര്‍ ബലൂണുമായി ഓടിയെത്തി സർപ്രൈസ് നൽകുന്നതും, സർപ്രൈസിൽ പാപ്പു ഞെട്ടുന്നതുമൊക്കെ വീഡിയോയില്‍ കാണാം.

  ശേഷം അമൃതയുടെയും ഗോപിസുന്ദറിന്റെയും ഒപ്പം നിന്ന് പാപ്പു കേക്ക് മുറിക്കുന്നതും. സദ്യ ഉണ്ണുന്നതെല്ലാം വിഡീയോയിലുണ്ട്. ചോറ് വാരി കൊടുത്തും, ഉമ്മ നൽകിയും പാപ്പുവിനെ ഗോപി സുന്ദർ ചേര്‍ത്ത് നിര്‍ത്തുന്നതും കാണാനാവും. ഒരുപാട് പേർ വീഡിയോക്ക് താഴെ പാപ്പുവിന് ആശംസകൾ നേർന്ന് കമന്റ് ചെയ്തിട്ടുണ്ട്.

  Read more about: amrutha suresh
  English summary
  Gopi Sundar surprises Amrutha Suresh's daughter Pappu on her birthday new vlog goes viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X