വിമർശകർക്ക് അൽപം വിശ്രമിക്കാം! കമന്റ് ബോക്സ് ഓഫ് ചെയ്ത് ഗോപി സുന്ദർ; സുഹൃത്തിനൊപ്പമുള്ള ചിത്രം വൈറൽ

മലയാളികൾക്ക് ഏറെ സുപരിചിതനായ സംഗീത സംവിധായകനാണ് ഗോപി സുന്ദർ. നിരവധി ഹിറ്റ്‌ ഗാനങ്ങളാണ് അദ്ദേഹം മലയാള സിനിമയ്ക്ക് സമ്മാനിച്ചിരിക്കുന്നത്. മലയാളത്തിന് പുറമെ മറ്റു തെന്നിന്ത്യൻ ഭാഷകളിലും സംഗീതം ഒരുക്കിയിട്ടുള്ള ഗോപി സുന്ദർ ബോളിവുഡിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്. സംഗീത സംവിധായകൻ, ഗായകൻ എന്നതിനുപരി സംഗീത റിയാലിറ്റി ഷോയിലെ ജഡ്ജായും ജനശ്രദ്ധ നേടാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. സോഷ്യൽ മീഡിയയിലും സജീവമാണ് ഗോപി സുന്ദർ.

അതേ സമയം സോഷ്യല്‍ മീഡിയയില്‍ നിന്നും കയ്യടികള്‍ മാത്രമല്ല ഗോപി സുന്ദറിന് ലഭിക്കാറുള്ളത്. നിരന്തരം സൈബർ ആക്രമണങ്ങൾ നേരിടേണ്ടി വരുന്ന സെലിബ്രിറ്റികളിൽ ഒരാളാണ് അദ്ദേഹം. ഗോപി സുന്ദറിന്റെ വ്യക്തിജീവിതവും ദാമ്പത്യവുമെല്ലാം എന്നും സോഷ്യല്‍ മീഡിയയുടെ വിചാരണയ്ക്ക് വിധിക്കപ്പെടാറുണ്ട്. ഗായിക അഭയ ഹിരണ്‍മയിയുമായും അമൃത സുരേഷുമായുള്ള ഗോപി സുന്ദറിന്റെ പ്രണയങ്ങളും ജീവിതവുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വലിയ ചർച്ചയായി മാറിയതാണ്.

Gopi Sundar

അതിനു ശേഷം ഒരു പെണ്‍കുട്ടിയ്‌ക്കൊപ്പമുള്ള ചിത്രം പോലും പങ്കുവെക്കാന്‍ പറ്റാത്ത അവസ്ഥയിലാണ് ഗോപി സുന്ദർ. ഏതെങ്കിലും പെണ്‍കുട്ടിയ്‌ക്കൊപ്പമുള്ള ചിത്രങ്ങള്‍ പോസ്റ്റ് ചെയ്താല്‍ ഉടനെ തന്നെ സോഷ്യല്‍ മീഡിയ തങ്ങളുടെ സദാചര ആക്രമണവുമായി എത്തും. ട്രോളുകളും, പരിഹാസങ്ങളും നിറയും. അടുത്തിടെ മയോനി അഥവാ പ്രിയ നായർ എന്ന യുവതിക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചതിന് ശേഷം ഗോപി സുന്ദറിനും ആ പെൺകുട്ടിക്കും നേരിടേണ്ടി വന്ന സൈബർ ആക്രമണം അതിരൂക്ഷമായിരുന്നു.

ഇപ്പോഴിതാ സദാചാരവാദികളുടെ ശല്യം കുറയ്ക്കാനായി കമന്റ് ബോക്സ് പൂട്ടിയിടാൻ തീരുമാനിച്ചിരിക്കുകയാണ് ഗോപി സുന്ദർ. കമന്റ് ബോക്സ് ഓഫാക്കി മറ്റൊരു സുഹൃത്തിനൊപ്പമുള്ള ചിത്രം പങ്കുവെച്ചിരിക്കുകയാണ് താരം. ഗ്രീനി ഡേ എന്ന ക്യാപ്‌ഷനോടെ ആദ്യം സ്റ്റോറിയയാണ് സുഹൃത്തിനൊപ്പമുള്ള ചിത്രം ഗോപി സുന്ദർ പങ്കുവെച്ചത്. പിന്നീട് പോസ്റ്റായി മറ്റൊരു ചിത്രവും പങ്കുവെച്ചു. ആളെ ടാഗ് ചെയ്യാതെ ആയിരുന്നു ആദ്യം പോസ്റ്റ് പങ്കുവെച്ചത്. പിന്നീട് ആളെ ടാഗ് ചെയ്യുകയും ചെയ്തിട്ടുണ്ട്. കമന്റ് ചെയ്യാൻ അവസരം ഇല്ലെങ്കിലും ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.

നേരത്തെ കമന്റ് ബോക്സ് ഓഫാക്കിയിടുന്ന പതിവില്ലാതിരുന്ന ആളാണ് ഗോപി സുന്ദർ. സദാചാരവാദികൾക്കും വിമർശകർക്കും കമന്റിലൂടെ തന്നെ ചുട്ടമറുപടി നൽകുകയും ചെയ്തിരുന്നു. അടുത്തിടെ തന്നെ സ്നേഹിക്കാൻ പഠിപ്പിച്ചയാൾ എന്ന് പറഞ്ഞ്, ഗോപിക്കൊപ്പമുള്ള ഒരു ചിത്രം പ്രിയ നായർ പോസ്റ്റ് ചെയ്യുകയും അദ്ദേഹത്തെ ടാഗ് ചെയ്യുകയും ചെയ്തിരുന്നു. കമന്റ്റ് ബോക്സ് ഓഫ് ചെയ്തുകൊണ്ടായിരുന്നു പ്രിയയുടെ പോസ്റ്റ്. ചിത്രത്തിന് താഴെ കമന്റിടാൻ കഴിയാതെ വന്നതോടെ ഗോപി സുന്ദറിന്റെ പഴയ പോസ്റ്റുകളിലേക്ക് വന്നായിരുന്നു വിമർശകരുടെ കമന്റുകൾ.

Gopi Sundar

അതേ സമയം ഗായിക അമൃത സുരേഷുമായുള്ള ബന്ധം അവസാനിപ്പിച്ചെന്ന അഭ്യൂഹങ്ങൾക്ക് തൊട്ടുപിന്നാലെയാണ് ഗോപി സുന്ദറിന്റെയും പ്രിയയുടെയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകാൻ തുടങ്ങിയത്. ഗോപി സുന്ദർ പുതിയ പ്രണയം കണ്ടെത്തി എന്നായിരുന്നു സോഷ്യൽ മീഡിയയുടെ പ്രചാരണം. ഇതാണ് വിമർശനങ്ങളുടെ കാഠിന്യം കൂട്ടിയത്. വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമായ ഗോപി സുന്ദർ വിവാഹബന്ധം അവസാനിപ്പിച്ച ശേഷമാണ് അഭയ ഹിരണ്മയിയുമായി പ്രണയത്തിലായത്.

അഭയയുമായി ഏകദേശം പത്തുവർഷക്കാലം ലിവിങ് ടുഗെതറിൽ ആയിരുന്ന ഗോപി സുന്ദർ കഴിഞ്ഞ വർഷമാണ് അമൃതയുമായി പ്രണയത്തിലായത്. എന്നാൽ ഒരു വർഷം മാത്രമാണ് ഗോപി സുന്ദർ അമൃതയുമായി പ്രണയത്തിലായിരുന്നത്. പിരിഞ്ഞതായി ഇരുവരും ഇതുവരെ തുറന്നു പറഞ്ഞിട്ടില്ലെങ്കിലും കഴിഞ്ഞ കുറച്ചു കാലമായി ഇരുവരെയും ഒന്നിച്ചു കാണാറില്ല.

Read more about: gopi sundar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X