മോനേ നൂറു മോനേ... കമന്റിനെതിരെ മറുപടിയുമായി ​ഗോപി സുന്ദർ; 'പുതിയത് ആണോ' എന്നാണ് ആരാധകരുടെ ചോദ്യം

സം​ഗീത സംവിധായകൻ ​ഗോപി സുന്ദർ സൈബർ ബുള്ളിയിം​ഗിന്റെ ഇരയാണ്. ഏതൊരു പോസ്റ്റ് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചാലും ഇപ്പോഴും താരത്തെ ആക്രമിക്കാൻ ആളുകൾക്ക് വലിയ ആവേശമാണ്. ഒരു പെൺകുട്ടിക്കൊപ്പമുള്ള ചിത്രം പോലും പോസ്റ്റ് ചെയ്യാൻ പറ്റാത്ത അവസ്ഥയാണ്. ഇപ്പോൾ ഒരാൾ ​ഗോപി സുന്ദറിനെ ടാ​ഗ് ചെയ്ത് ഇൻസ്റ്റഗ്രാമിൽ പുതിയ പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്. അതിലെ ചില കമന്റുകളും ​ഗോപി സുന്ദറിന്റെ മറുപടിയും ശ്രദ്ധനേടുന്നു.

"എന്റെ അടുത്ത പാട്ട് ഞാൻ ഗോപിച്ചേട്ടനു വേണ്ടി പാടി. ഈ മനോഹരമായ മെലഡി എനിക്ക് സമ്മാനിച്ചതിനു ഒരുപാട് നന്ദിയുണ്ട്." ചിത്രത്തിനു താഴെ ഭദ്ര കുറിച്ച വാക്കുകളാണ് ഇത്. ഭദ്ര രജിൻ എന്ന പെൺകുട്ടിയാണ് ഈ പോസ്റ്റ് പങ്കുവെച്ചത്. ചിത്രത്തിൽ ഭദ്രയെ കാണാം. ​ഗോപി സുന്ദറിന്റെ സ്റ്റുഡിയോക്കു മുന്നിൽ നിന്ന് എടുത്ത ചിത്രമാണ് ഇത്. ഒരു നന്ദി പ്രകടനം തന്നെയായിരുന്നു ഭദ്രയുടെ വാക്കുകളിലൂടെ തോന്നുന്നത്. എന്നാൽ അതിനു താഴെ വന്ന കമന്റുകളാണ് അസഹനീയം.

Gopi Sunder

ഇതിൽ ഒരാൾ കമന്റ് ചെയ്തത് "ബി കെയർ ഫുൾ" എന്നാണ്. അതിനു ​ഗോപി സുന്ദറിന്റെ മറുപടി ശ്രദ്ധേയമായിരുന്നു. "മോനേ.. നൂറു മോനേ.. അവൾ എന്റെ സ്വന്തം അനുജത്തിയെ പോലെയാണ്. ദയവ് ചെയ്ത് തെറ്റിദ്ധരിക്കരുത്. ഇതൊക്കെ ഒരുപാട് വിഷമം ഉണ്ടാക്കുന്നുണ്ട്. എന്തായാലും എന്റെ സഹോദരിയോട് കാണിച്ച ഈ കരുലിന് നന്ദി." മറ്റൊരാൾ ചോദിച്ചത് "പുതിയത് ആണോ" എന്നാണ്. "ഒന്നും പറയാൻ ഇല്ല സഹോ" എന്നാണ് ആ കമന്റിന് ​ഗോപിയുടെ മറുപടി.

"സൂക്ഷിച്ചാൽ ദുഖിക്കേണ്ട. അടുത്തത് നീ. ഗോപി മോനെ ഞങ്ങൾ കമന്റ്‌ ചെയ്യാൻ പറ്റിയ ഒരു പോസ്റ്റ്‌ ഇടാമോ, ഒന്ന് അടിച്ചു കേറി വരാൻ." ഇത്തരത്തിലുള്ള കമന്റുകളാണ് പോസ്റ്റിനു കീഴെ വരുന്നത്. പലരും പഴയ പോസ്റ്റുകളെ ഓർമിപ്പിക്കുന്ന തരത്തിലാണ് കമന്റ് ചെയ്യുന്നത്. ​ഗോപി സുന്ദറിന്റെ വാളിൽ വരുന്ന ഏത് ചിത്രങ്ങളും പ്രത്യേകിച്ച് സ്ത്രീകൾ ആണെങ്കിൽ അവരെയും ആളുകൾ ആക്രമിക്കുന്നത് ഈ ഒരു രീതിയിലാണ്. ഇത് സത്യത്തിൽ തെറ്റായ രീതിയാണ്.

ഒരാൾക്ക് വ്യക്തിപരമായി ഒന്നിൽ കൂടുതൽ ബന്ധങ്ങൾ ഉണ്ടായതിനാൽ അയാൾക്ക് എല്ലാ സ്ത്രീകളോടും അത്തരത്തിൽ ബന്ധമുണ്ട് എന്ന ധാരണ സമൂഹത്തിനുണ്ട്. ഈയിടെ 'താനാര' എന്ന ചിത്രത്തിലേക്ക് പാട്ട് പാടാൻ അവസരം ലഭിച്ച പ്രിയ നായർ എന്ന പെൺകുട്ടി ​ഗോപി സുന്ദറിന് നന്ദി പറഞ്ഞ് ഒരു പോസ്റ്റിട്ടിരുന്നു. ഇതിലും മോശം കമന്റുകളായിരുന്നു ആ പോസ്റ്റിനു കീഴെ വന്നത്.

Gopi Sunder

ഭദ്ര രജിൻ മികച്ച ​ഗോയികയാണ്. നല്ല ഒരുപിടി പാട്ടുകൾ ഭദ്ര പാടിയിട്ടുണ്ട്. ഹൃദയം സിനിമയിലെ 'പുതിയൊരു ലോകം', 'രാ രാ രക്കമ്മ' എന്ന പാട്ടിന്റെ മലയാളം വേർഷൻ ഭദ്രയാണ് പാടിയത്. ജയ് ​ഗണേഷിലെ 'നേരം' എന്നു തുടങ്ങുന്ന ​ഗാനവും ഭദ്ര പാടിയിട്ടുണ്ട്. ഇതു മാത്രമല്ല അന്യഭാഷ സിനിമകളിലെ മലയാളം വേർഷനുകളിലെ പാട്ടുകളെല്ലാം പാടാൻ ഭദ്രക്കു സാധിച്ചിട്ടുണ്ട്.

ഈ വർഷം കൂടുതലും തെലു​ഗു സിനിമകൾക്ക് വേണ്ടിയാണ് ​ഗോപി സുന്ദർ സം​ഗീതം നൽകിയത്. തുണ്ട്, പെരുമാനി എന്ന ചിത്രത്തിലും വർക്ക് ചെയ്തിട്ടുണ്ട്. ഇനിയും മികച്ച നിരവധി സിനിമകളിലൂടെ ​ഗോപിയുടെ സം​ഗിതം ഒരുങ്ങുന്നുണ്ട്. തെലു​ഗിലും മലയാളത്തിലും ​ഗോപി സുന്ദർ ഒരുപോലെ സം​ഗീത സംവിധാനം ചെയ്യുന്നുണ്ട്.

More from Filmibeat

Read more about: gopi sunder
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X