സ്കിൻ കാണുന്ന വസ്ത്രങ്ങളല്ല ബോൾഡ്; എനിക്ക് നല്ലതെന്ന് തോന്നുന്ന കാര്യങ്ങൾ ചെയ്യും: ഗോപിക രമേശ്

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് ഗോപിക രമേശ്. അധികം ഡയലോഗുകളില്ലാതെ മൂളലുകളിലൂടെ മാത്രം ഗോപിക കയ്യടി നേടുകയായിരുന്നു. വാങ്ക് എന്ന ചിത്രത്തിലാണ് ഗോപിക പിന്നീട് അഭിയിച്ചതിന്. അതിന് ശേഷം ആമസോൺ പ്രൈമിൽ റിലീസായ സുഴൽ എന്ന വെബ് സീരീസിലും താരം അഭിനയിച്ചിരുന്നു. അതിലെ പ്രകടനവും ഏറെ ശ്രദ്ധനേടിയിരുന്നു.

സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് ഗോപിക രമേശ്. താരം ഇൻസ്റ്റാഗ്രാമിലും യൂട്യുബിലും മറ്റും പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളും അതിവേഗം വൈറലാകാറുണ്ട്. കുറച്ചു നാളുകൾക്ക് മുൻപ് തന്റെ ബോള്‍ഡ് ഫോട്ടോഷൂട്ടിന്റെ പേരില്‍ സോഷ്യല്‍ മീഡിയയുടെ സദാചാര ആക്രമണത്തെ നേരിടേണ്ടി വന്നിരുന്നു ഗോപികയ്ക്ക്. എന്നാല്‍ അതിനെല്ലാം ശക്‌തമായ ഭാഷയിൽ മറുപടി കൊടുക്കാൻ താരത്തിന് കഴിഞ്ഞിരുന്നു. ഗോപികയുടെ മറുപടി കയ്യടി നേടിയിരുന്നു.

അത്തരം വിമർശനങ്ങളെയൊന്നും താൻ ഭയക്കുന്നില്ലെന്ന് പറയുകയാണ്

അത്തരം വിമർശനങ്ങളെയൊന്നും താൻ ഭയക്കുന്നില്ലെന്ന് പറയുകയാണ് ഗോപിക ഇപ്പോൾ. തനിക്ക് ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്ത് മുന്നോട്ട് പോകാനാണ് ആഗ്രഹിക്കുന്നതെന്നും നടി വ്യക്തമാക്കുന്നു. മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിലാണ് ഗോപിക ഇക്കാര്യം പറഞ്ഞത്. ബോൾഡ് ചിത്രങ്ങൾക്ക് ലഭിക്കുന്ന വിമർശനങ്ങളെ കുറിച്ചുള്ള ചോദ്യത്തിന് ആയിരുന്നു പ്രതികരണം. തന്റെ സിനിമാ വിശേഷങ്ങളും താരം പങ്കുവച്ചു. ഗോപിക പറഞ്ഞത് വിശദമായി വായിക്കാം തുടർന്ന്.

'ഞാൻ ഒരു ഫാഷൻ ബിരുദധാരി ആണ്. ബോൾഡ് ആയ ചിത്രങ്ങൾ എന്നുപറഞ്ഞാൽ എന്താണെന്ന് എനിക്ക് മനസിലാകുന്നില്ല. കുറച്ചു കൂടുതൽ സ്കിൻ കാണുന്ന ചിത്രങ്ങൾ ആയിരിക്കും ആളുകൾ ഉദ്ദേശിക്കുന്നത്. ഒരുപക്ഷേ ഇത് ഇവിടെ നോർമൽ അല്ലാത്തതുകൊണ്ടായിരിക്കാം അങ്ങനെ. നമുക്കു ധരിക്കാൻ കംഫർട്ടബിൾ ആയ ഏതു വസ്ത്രവും ബോൾഡ് ആണ്. സ്കിൻ കാണുന്ന വസ്ത്രങ്ങളല്ല ബോൾഡ്, ആത്മവിശ്വാസവും ധൈര്യവും നമുക്ക് ഉള്ളിൽ തോന്നേണ്ട കാര്യമാണ്,'

ഏത് വസ്ത്രം ധരിച്ചാൽ ആത്മവിശ്വാസം കിട്ടുമോ

'ഏത് വസ്ത്രം ധരിച്ചാൽ ആത്മവിശ്വാസം കിട്ടുമോ, അതാണ് നോക്കേണ്ടത്. വിമർശനങ്ങളെ ഭയപ്പെടുന്നില്ല. നല്ലത് ചെയ്താലും ചീത്ത ചെയ്താലും വിമർശിക്കാൻ ആളുണ്ടാകും. എനിക്ക് നല്ലതെന്ന് തോന്നുന്ന കാര്യം ചെയ്യാൻ ആണ് എനിക്ക് താല്പര്യം' ഗോപിക രമേശ് പറഞ്ഞു. ഫോട്ടോഷൂട്ടുകളിലേക്ക് വന്നതിനെ കുറിച്ചും ഗോപിക സംസാരിച്ചു.

പ്ലാൻ ചെയ്യാതെ സംഭവിച്ചതാണ്. ഫാഷൻ ഡിസൈനിങ്ങിൽ നാലുവർഷത്തെ ബിരുദം ചെയ്യുകയായിരുന്നു. എന്റെ ഗ്രാജ്വേഷൻ സെറിമണിക്ക് ഞാൻ ഒരു സാരി ധരിച്ചിരുന്നു, ആ സാരി ധരിച്ച കുറച്ചു ചിത്രങ്ങൾ എടുക്കാം എന്ന് കരുതി. അങ്ങനെ ചിത്രങ്ങൾ എടുത്തപ്പോൾ എന്തുകൊണ്ട് മറ്റു ഡ്രസ്സുകൾ ധരിച്ച് കുറച്ചു ചിത്രങ്ങൾ എടുത്തുകൂടാ എന്നു തോന്നി. അങ്ങനെ പല ലുക്കിലുള്ള ചിത്രങ്ങൾ എടുക്കുകയായിരുന്നുവെന്ന് ഗോപിക പറഞ്ഞു.

സുഴലിൽ അഭിനയിച്ച അനുഭവവും പുതിയ പ്രോജക്ടുകളെ കുറിച്ചും

സുഴലിൽ അഭിനയിച്ച അനുഭവവും പുതിയ പ്രോജക്ടുകളെ കുറിച്ചും ഗോപികസംസാരിക്കുന്നുണ്ട്. 'തണ്ണീർമത്തൻ ദിനങ്ങൾ കണ്ടിട്ടാണ് എന്നെ സുഴലിലേക്ക് വിളിച്ചത്. ഓഡിഷൻ ചെയ്തുതന്നെയാണ് തിരഞ്ഞെടുത്തത്. സുഴലിനൊപ്പം മൂന്നു വർഷത്തെ യാത്രയായിരുന്നു. ഷൂട്ടിങ് തുടങ്ങി കുറച്ചു കഴിഞ്ഞപ്പോൾ കോവിഡ് തുടങ്ങി. അങ്ങനെ ഒരു വലിയ ഇടവേള വന്നു. സുഴൽ പോലെ ഒരു വെബ് സീരിസിൽ അഭിനയിച്ചതും അത് ഒരുപാട് കഴിവുറ്റ കലാകാരന്മാരോടൊപ്പം ആയതും എന്നെപ്പോലെ ഒരു തുടക്കക്കാരിക്ക് കിട്ടാവുന്ന ഏറ്റവും വലിയ ഭാഗ്യമാണ്'

വളരെ പ്രധാനപ്പെട്ട ഒരു വേഷമായിരുന്നു സുഴലിലേത്

'വളരെ പ്രധാനപ്പെട്ട ഒരു വേഷമായിരുന്നു സുഴലിലേത്. ഒരുപാടു കാര്യങ്ങൾ പഠിക്കാൻ കഴിഞ്ഞു. പാർഥിപൻ സാറിനൊപ്പം അഭിനയിച്ചത് നല്ല എക്സ്പീരിയൻസ് ആയിരുന്നു. ഞാൻ ആയിരുന്നു സെറ്റിൽ ഏറ്റവും ചെറുത്. ഒരു തുടക്കക്കാരിക്ക് കിട്ടാവുന്നതിൽ വച്ച് ഏറ്റവും വലിയ പ്രോജക്റ്റ് ആയിരുന്നു സുഴൽ. അഭിനയിക്കാൻ എനിക്ക് ഇഷ്ടമാണ്. നല്ല പ്രോജക്ടുകൾ വന്നാൽ ഉറപ്പായും ചെയ്യും. നല്ല കഥാപാത്രങ്ങൾക്കായി കാത്തിരിക്കുകയാണ്,' ഗോപിക പറഞ്ഞു.

Read more about: actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X