പ്രണയ ദിനത്തില്‍ പ്രണയം വെളിപ്പെടുത്തി ഗോപിക രമേശ്; കാമുകനെ തേടിയിറങ്ങി ആരാധകര്‍
തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് ഗോപിക രമേശ്. അധികം ഡയലോഗുകളില്ലാതെ മൂളലുകളിലൂടെ മാത്രം ഗോപിക കയ്യടി നേടുകയായിരുന്നു. ഇപ്പോഴിതാ തന്റെ പ്രണയം വെളിപ്പെടുത്തിയിരിക്കുകയാണ് ഗോപിക. ലോകം വാലന്റൈന്‍സ് ദിനം ആഘോഷിക്കുമ്പോഴാണ് ഗോപികയും തന്റെ പ്രണയം ലോകത്തിന് മുന്നില്‍ വെളിപ്പെടുത്തിയത്.
സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ചിത്രത്തിലൂടെയാണ് ഗോപിക തന്റെ കാമുകനെ ആരാധകരെ പരിചയപ്പെടുത്തുന്നത്. എന്നാല്‍ ചിത്രത്തില്‍ ഗോപികയുടെ പ്രണയിതാവിന്റെ മുഖം വെളിപ്പെടുത്തിയിരുന്നില്ല. മാസ്‌ക് ധരിച്ചിരിക്കുന്നതിനാലായിരുന്നു മുഖം കാണാന്‍ സാധിക്കാതെ വന്നത്്. പക്ഷെ സോഷ്യല്‍ മീഡിയയ്ക്ക് അതൊന്നും ഒരു തടസമായില്ല. അധികം വൈകാതെ തന്നെ ആളെ കണ്ടെത്തിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ.

ഹരികൃഷ്ണന്‍ ആണ് ഗോപികയുടെ കാമുകന്‍. ഗോപികയെ പോലെ തന്നെ ഹരികൃഷ്ണനും കാലാകാരനാണ്. നൃത്തത്തിലാണ് ഹരികൃഷ്ണന് താല്‍പര്യം എന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. എപ്പോള്‍ പ്രോപ്പോസ് ചെയ്യും, ഏതാണ്ട് ഒരു വര്‍ഷം എന്നീ ഹാഷ്ടാഗുകളോടെയാണ് ഗോപിക ചിത്രം പങ്കുവച്ചിരിക്കുന്ന്ത്. ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്.
ഇരുവര്‍ക്കും ആശംസകള്‍ നേരുകയാണ് ആരാധകര്‍. അതേസമയം മോശം കമന്റുകളുമായി എത്തുന്ന സോഷ്യല്‍ മീഡിയയില സദാചാര വാദികള്‍ക്ക് മുന്നറിയിപ്പ് നല്‍കാനും ട്രോളൊരുക്കി കാത്തിരിക്കാനും ചിലര്‍ എത്തിയിട്ടുണ്ട്. സെഡ് ആയി ഞാന്‍, ഇങ്ങനെ ഒന്നും ഇടല്ലേ കെട്ടോ എന്നായിരുന്നു ഒരാളുടെ കമന്റ്. നിഷ്‌കുകളായ സാദാചാര നന്മയോളികള്‍ വന്നോ മക്കളേ എന്നായിരുന്നു മറ്റൊരാളുടെ കമന്റ്.
ഗിരീഷ് എഡി സംവിധാനം ചെയ്ത തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ എന്ന ചിത്രത്തിലൂടെയായിരുന്നു ഗോപികയുടെ അരങ്ങേറ്റം. ചിത്രത്തിലെ സ്റ്റെഫി എന്ന വികാരമില്ലാത്ത കാമുകിയായി ഗോപിക കയ്യടി നേടുകയായിരുന്നു. പിന്നാലെ വന്നത് വാങ്ക് ആയിരുന്നു. ഈ ചിത്രത്തിലെ കഥാപാത്രവും ശ്രദ്ധ നേടിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് ഗോപിക. തന്റെ ബോള്‍ഡ് ഫോട്ടോഷൂട്ടിന്റെ പേരില്‍ ഈയ്യടുത്ത് സോഷ്യല്‍ മീഡിയയുടെ സദാചാര ആക്രമണത്തെ നേരിടേണ്ടി വന്നിരുന്നു ഗോപികയ്ക്ക്. എന്നാല്‍ അതിനെയെല്ലാം മറി കടക്കാനും ഗോപികയ്ക്ക് സാധിച്ചിരുന്നു. സദാചാര വാദികളോടുള്ള ഗോപികയുടെ മറുപടി കയ്യടി നേടിയിരുന്നു. താരത്തിന്റെ ഡാന്‍സ് വീഡിയോകളും കയ്യടി നേടാറുണ്ട്. ഏറെ പ്രതീക്ഷയോടെയാണ് ഗോപികയെ സിനിമാ ലോകം ഉറ്റു നോക്കുന്നത്.


Click it and Unblock the Notifications