സ്ത്രീയായത് കൊണ്ട് മാത്രം നേരിടുന്ന അവഗണന, സെക്‌സിസം ഉണ്ടെന്ന് തുറന്ന് പറയാൻ പലര്‍ക്കും മടി: ഗൗരി കിഷന്‍

തെന്നിന്ത്യന്‍ സിനിമയിലെ യുവതാരമാണ് ഗൗരി ജി കിഷന്‍. മലയാളിയായ ഗൗരി ശ്രദ്ധിക്കപ്പെടുന്നത് തമിഴിലൂടെയാണ്. സൂപ്പര്‍ ഹിറ്റായി മാറിയ 96 ല്‍ കുട്ടി ജാനുവായി ആരാധകരുടെ മനസില്‍ ഇടം നേടിയ നടി. പിന്നീട് മലയാളത്തിലും നായികയായി എത്തി. ഇപ്പോഴിതാ ഒരേസമയം മലയാളത്തിലും തമിഴിലും കയ്യടി നേടുകയാണ് ഗൗരി കിഷന്‍.

നീരജ് മാധവിനൊപ്പം അഭിനയിച്ച ലവ് അണ്ടര്‍ കണ്‍സ്ട്രക്ഷന്‍ ആണ് ഗൗരിയുടെ ഒടുവില്‍ പുറത്തിറങ്ങിയ മലയാളം വെബ് സീരീസ്. ഹോട്ട് സ്റ്റാറില്‍ റിലീസ് ചെയ്ത സീരീസ് മികച്ച പ്രതികരണങ്ങളാണ് നേടുന്നത്. പിന്നാലെ സൂഴല്‍ ടുവിലൂടെ തമിഴിലും ഗൗരി കയ്യടി നേടുകയാണ്. ഇതിനിടെ ഇപ്പോഴിതാ സിനിമാ മേഖലയിലെ സെക്‌സിസത്തെക്കുറിച്ച് സംസാരിക്കുകയാണ് ഗൗരി.

Gouri G Kishan

വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഗൗരി മനസ് തുറക്കുന്നത്. സിനിമാ മേഖലയില്‍ സെക്‌സിസം ഉണ്ടെന്നാണ് ഗൗരി പറയുന്നത്. എന്നാല്‍ പലരും അത് തുറന്ന് പറയാനും സമ്മതിക്കാനും മടിക്കുകയാണെന്നും താരം ചൂണ്ടിക്കാണിക്കുന്നുണ്ട്.

''എല്ലാ മേഖലയിലും എന്ന പോലെ സിനിമയിലും സെക്‌സിസം നിലനില്‍ക്കുന്നു. നിര്‍ഭാഗ്യവശാല്‍ പലരും ഇത് തുറന്ന് പറയാനും സമ്മതിക്കാനും മടിക്കുന്നു. എത്രയൊക്കെ ഇല്ലെന്ന് പറഞ്ഞാലും പല തരത്തിലുള്ള മൈക്രോ ഡിസ്‌ക്രിമിനേഷനുകള്‍ ഇവിടെയുണ്ട്.'' എന്നാണ് ഗൗരി പറയുന്നത്. നമ്മുടെ അഭിപ്രായങ്ങളെ പാടെ അവഗണിക്കുന്ന തരത്തിലുള്ള പെരുമാറ്റങ്ങള്‍ നേരിട്ടിട്ടുണ്ടെന്നും താരം പറയുന്നു. നമ്മള്‍ പറയുന്ന കാര്യങ്ങള്‍ നിസാരമായതു കൊണ്ടല്ല. മറിച്ചു പറയുന്നതൊരു സ്ത്രീയായതു കൊണ്ടാണ് അങ്ങനെ എന്നാണ് ഗൗരി അഭിപ്രായപ്പെടുന്നത്.

ഡബ്ബ കാര്‍ട്ടല്‍ പോലെയുള്ള വെബ് സീരീസുകള്‍ ലീഡ് ചെയ്യുന്നത് സ്ത്രീകളാണ്. എന്നിട്ടും ഇവിടെ പലപ്പോഴും സിനിമയുടെ മാര്‍ക്കറ്റ് നിശ്ചയിക്കുന്നത് നായകന്മാരാണ് എന്നും ഗൗരി ചൂണ്ടിക്കാണിക്കുന്നു. സ്ത്രീകള്‍ ഇത്രയേറെ പ്രൂവ് ചെയ്തിട്ടും എന്തുകൊണ്ടാണ് ആളുകളുടെ സമീപനത്തില്‍ മാറ്റമില്ലാത്തത് എന്ന ചോദ്യം എന്നെ അലട്ടാറുണ്ട് എന്നും ഗൗരി പറയുന്നു. വളര്‍ന്നു വരുന്ന താരമെന്ന നിലയില്‍ തന്നെ അലട്ടുന്ന പ്രധാന വെല്ലുവിളികളെക്കുറിച്ചും ഗൗരി സംസാരിക്കുന്നുണ്ട്.

വ്യക്തിപരമായി നേരിടുന്ന പ്രധാന വെല്ലുവിളി ഇന്‍ഡസ്ട്രിയില്‍ നിലനില്‍ക്കുന്ന ബ്യൂട്ടി സ്റ്റാന്‍ഡേര്‍ഡുകളാണെന്നാണ് ഗൗരി പറയുന്നത്. സൗന്ദര്യത്തിനേറെ പ്രാധാന്യം നല്‍കുന്ന ഇന്‍ഡസ്ട്രി ആയതിനാല്‍ നമ്മള്‍ മറന്നാലും നമ്മുടെ കുറവുകളെ എടുത്തു കാണിക്കാന്‍ മറ്റുള്ളവര്‍ മറക്കാറില്ലെന്നും താരം പറയുന്നു.

Gouri G Kishan

''പൊതു ഇടങ്ങളിലേക്ക് ഇറങ്ങുമ്പോള്‍ ഒരുപാട് കാര്യങ്ങള്‍ ശ്രദ്ധിക്കണം. ആരോഗ്യകാര്യങ്ങളില്‍ ശ്രദ്ധ കുറയുന്നു എന്നതാണ് മറ്റൊരു പ്രശ്‌നം. സോഷ്യല്‍ മീഡിയ നല്‍കുന്ന പ്രഷറും കൂടുതലാണ്. ആക്ടീവ് ആയി പോസ്റ്റുകള്‍ ഇടുക. ആളുകള്‍ക്ക് ഇഷ്ടമുള്ള കണ്ടന്റുകള്‍ നിര്‍മ്മിക്കുക. അവയൊക്കെ കൃത്യസമയങ്ങളില്‍ പോസ്റ്റ് ചെയ്യുക തുടങ്ങിയ കാര്യങ്ങളില്‍ ഞാനല്‍പ്പം വീക്ക് ആണ്'' എന്നും ഗൗരി പറയുന്നു.

96 ലൂടെയാണ് ഗൗരി കരിയര്‍ ആരംഭിക്കുന്നത്. തൃശ്ശൂര്‍ സ്വദേശിയാണെങ്കിലും തുടക്കം തമിഴിലൂടെയായിരുന്നു. ചിത്രം വലിയ വിജയം നേടി. ഗൗരിയും ആരാധകരുടെ മനസില്‍ ഇടം നേടി. ഇന്നും ആരാധകര്‍ക്ക് ഗൗരി ജാനുവാണ്. പിന്നീട് മലയാലത്തിലെത്തി. മാര്‍ഗ്ഗംകളിയാണ് ആദ്യ മലയാളസിനിമ. തുടര്‍ന്ന് വിജയ് ചിത്രം മാസ്റ്ററിലും ധനുഷ് ചിത്രം കര്‍ണനിലും അഭിനയിച്ചു. സണ്ണി വെയ്‌നൊപ്പം അഭിനയിച്ച അനുഗ്രഹീതന്‍ ആന്റണിയും കയ്യടി നേടിക്കൊടുത്ത സിനിമയാണ്.

തമിഴിനും മലയാളത്തിനും പുറമെ തെലുങ്കിലും ഗൗരി കയ്യടി നേടിയിട്ടുണ്ട്. സിനിമകള്‍ക്ക് പുറമെ വെബ് സീരീസ് ലോകത്തും സാന്നിധ്യം അറിയിച്ചു. പേപ്പര്‍ റോക്കറ്റ് ആണ് ആദ്യ വെബ് സീരീസ്. പിന്നീട് ചെയ്തതാണ് ലവ് അണ്ടര്‍ കണ്‍സ്ട്രക്ഷനും സൂഴല്‍ 2വും. ഒടുവിലായി പുറത്തിറങ്ങിയ സിനിമ ബോട്ട് ആണ്.

More from Filmibeat

Read more about: gouri g kishan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X