ഗ്ലാമര്‍ ഫോട്ടോസ് ഇടുന്നത് ചാന്‍സ് കിട്ടാനോ? എന്റെ ലൈഫ് അതല്ല; കമന്റുകളോട് ഗൗരി ജി കിഷന്‍
താന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തെ ജനങ്ങള്‍ ഏറ്റെടുക്കുക, അവരുടെ സ്‌നേഹം എന്നും ലഭിക്കുക എന്നതൊക്കെ ഏതൊരു അഭിനേതാവും ആഗ്രഹിക്കുന്ന കാര്യമാണ്. അതേസമയം, ഒരു കഥാപാത്രത്തിന്റെ ഇമേജില്‍ കുടുങ്ങി കിടക്കുക എന്നത് പലപ്പോഴും താരങ്ങള്‍ക്ക് വെല്ലുവിൡയായി മാറാറുണ്ട്. ഓണ്‍ സ്‌ക്രീനിലെ കഥാപാതമായി തന്നെ ഓഫ് സ്‌ക്രീനിലും ആളുകള്‍ കാണുന്നത് ഒരു പരിധി കടക്കുമ്പോള്‍ താരങ്ങള്‍ക്ക് പ്രതിസന്ധികള്‍ സൃഷ്ടിക്കാറുണ്ട്.
അത്തരത്തിലുള്ള അവസ്ഥ നേരിട്ടിട്ടുള്ള നടിയാണ് ഗൗരി ജി കിഷന്‍. ഗൗരിയെ ഇന്നും ആളുകള്‍ കാണുന്നത് 96 ലെ ജാനുവായിട്ടാണ്. അതുകൊണ്ട് തന്നെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുന്ന ഗ്ലാമറസ് ചിത്രങ്ങളുടെ പേരില്‍ പലപ്പോഴും ഗൗരിയ്ക്ക് സൈബര്‍ ആക്രമണം നേരിടേണ്ടി വരാറുണ്ട്. ഇപ്പോഴിതാ അതേക്കുറിച്ച് സംസാരിക്കുകയാണ് ഗൗരി. പോപ്പര്‍ സ്റ്റോപ്പ് മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഗൗരി മനസ് തുറന്നത്.

ജാനു എന്ന കഥാപാത്രം പലരുടേയും ഹൃദയത്തോട് ചേര്‍ന്നു നില്‍ക്കുന്നതാണ്. തങ്ങളുടെ ആദ്യ പ്രണയത്തെയാണ് അവര്‍ ജാനുവിലൂടെ കണ്ടത്. അതുകൊണ്ടാണ് ഇപ്പോഴും അങ്ങനെ കാണുന്നത്. പക്ഷെ എന്റെ ജീവിതം അതുപോലെയല്ല. അതൊരു കഥാപാത്രമായിരുന്നു. പലരും കരുതിയിരുന്നത് ആ കഥാപാത്രം ചെയ്യുമ്പോള്‍ ഞാന്‍ പത്താം ക്ലാസിലായിരുന്നുവെന്ന്. അതൊക്കെ കേള്‍ക്കുമ്പോള്‍ സന്തോഷം തോന്നാറുണ്ട്. അത്രയും ബിലീവബിള്‍ ആയി ചെയ്യാന്‍ സാധിച്ചുവല്ലോ എന്നു കരുതി.
പക്ഷെ കമന്റുകളില്‍ കാണുന്നത് അസഹിഷ്ണുതയാണെന്നും അതിനാല്‍ താനതിനെ ഗൗനിക്കാറില്ലെന്നും ഗൗരി പറയുന്നു. തന്റെ ചുറ്റുമുള്ള സുഹൃത്തുക്കള്‍ക്കും കുടുംബത്തിനും കമന്റുകള്‍ വായിക്കുമ്പോള്‍ വിഷമം തോന്നാറുണ്ട്. പക്ഷെ ഞാനതിന് മറുപടി നല്‍കി അതിനെ വലുതാക്കാന്‍ ആഗ്രഹിക്കുന്നില്ല. എന്റൈറ്റില്‍ഡ് ആയൊരു സമീപനമാണത്. ഗ്ലാമര്‍ എന്തിനാണ്? സിനിമ കിട്ടാനാണോ എന്നൊക്കെ ചോദിക്കുന്നത്. അത്തരം കമന്റുകള്‍ തനിക്ക് മാത്രമല്ല മിക്ക നടിമാര്‍ക്കും ലഭിക്കാറുണ്ടെന്നും ഗൗരി പറയുന്നു.
സോഷ്യല്‍ മീഡിയ ഒരു ക്രിയേറ്റീവ് സ്‌പേസ് ആണ്. നമ്മള്‍ നമ്മളെ തന്നെ അവതരിപ്പിക്കുകയാണ്. അത് എങ്ങനെയാകണം എന്നത് നമ്മളുടെ ചോയ്‌സ് ആണെന്നും ഗൗരി പറയുന്നു. താന്‍ സോഷ്യല്‍ മീഡിയയ്ക്ക് മുഖ്യ പരിഗണന നല്‍കുന്ന ഒരാളല്ല. താനൊരു ഇന്‍ഫ്‌ളുവന്‍സറല്ല, നടിയാണ്. സോഷ്യല്‍ മീഡിയയെ പണമുണ്ടാക്കാന്‍ ഉപയോഗിക്കുന്നവരുണ്ട്. അതൊരു തെറ്റല്ല. പക്ഷെ താന്‍ അറിയപ്പെടാന്‍ ആഗ്രഹിക്കുന്നത് അഭിനേത്രി എന്ന നിലയിലാണെന്നും ഗൗരി വ്യക്തമാക്കി.

നെഗറ്റിവിറ്റിയെ തന്നെ ബാധിക്കാന്‍ അനുവദിക്കാറില്ല. വല്ലാതെ അപമാനിക്കുന്ന തരത്തിലാണെങ്കില്‍ താന്‍ ബ്ലോക്ക് ചെയ്യുകയോ റിപ്പോര്‍ട്ട് ചെയ്യുകയോ ചെയ്യും. സൈബര്‍ സ്‌പേസില്‍ എന്ത് വേണമെങ്കിലും പറയാം എന്ന് കരുതുന്നവരുണ്ട്. ഫേക്ക് അക്കൗണ്ടുകളിലൂടെ അബ്യൂസുകള്‍ നേരിടുന്നവര്‍ നിരവധിയുണ്ട്. അത് എന്തായാലും ഫൈറ്റ് ചെയ്യണം. അത് തുടര്‍ന്നു കൊണ്ടിരിക്കുന്നൊരു പോരാട്ടമാണെന്നും ഗൗരി പറയുന്നു.
എന്നാല്‍ വ്യക്തിപരമായി തന്നെ അതൊന്നും ബാധിക്കാറില്ല. സോഷ്യല്‍ മീഡിയയില്‍ നിന്നും ലഭിക്കുന്ന സ്‌നേഹം മാത്രമാണ് ഞാന്‍ ഫോക്കസ് ചെയ്യുന്നത്. തന്റെ കയ്യില്‍ സീ ദ ഗുഡ് എന്നൊരു ടാറ്റുവുണ്ട്. അതാണ് തന്റെ ജീവിതത്തിലെ മോട്ടോ എന്നും ഗൗരി പറയുന്നു.


Click it and Unblock the Notifications











