പ്രണയം തോന്നിയില്ല, വിവാഹിതരാകണോ എന്ന് പോലും സംശയിച്ചു; കല്യാണക്കഥ പറഞ്ഞ് ജിപിയും ഗോപികയും
ഈയ്യടുത്താണ് ജനപ്രീയ താരങ്ങളായ ഗോപിക അനിലും ഗോവിന്ദ് പത്മസൂര്യയും വിവാഹിതരാകുന്നത്. ഇരുവരും വിവാഹിതാരാകാന്‍ പോകുന്ന കാര്യം വിവാഹ നിശ്ചയത്തോടെയാണ് ആരാധകര്‍ അറിയുന്നത് പോലും. അതുവരെ തങ്ങളുടെ അടുപ്പം ഇരുവരും സോഷ്യല്‍ മീഡിയയില്‍ നിന്നും ആരാധകരില്‍ നിന്നുമെല്ലാം മറച്ചുവച്ചിരുന്നു. വിവാഹ വിശേഷങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായി മാറിയിരുന്നു.
തങ്ങളുടെ വിവാഹത്തിന്റെ കഥ ജിപിയും ഗോപികയും യൂട്യൂബ് ചാനലിലൂടെ പങ്കുവെക്കുകയും ചെയ്തിരുന്നു. അവതാരകനും നടനുമാണ് ജിപി. അതേസമയം ഗോപികയാകട്ടെ സാന്ത്വനം പരമ്പരയിലെ അഞ്ജലിയായി വന്ന് പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ താരവും. ജിപിയുടെ മേമയും ഗോപികയുടെ വല്യമ്മയും തമ്മിലുള്ള സൗഹൃദമാണ് ഇരുവരുടേയും വിവാഹത്തിലേക്ക് എത്തുന്നത്.

തങ്ങള്‍ മുമ്പ് കണ്ടിട്ടുണ്ടെങ്കിലും പരിചയപ്പെട്ടിരുന്നില്ലെന്നാണ് ജിപിയും ഗോപികയും പറയുന്നത്. അങ്ങനെ മേമയും വല്യമ്മയും പറഞ്ഞത് അനുസരിച്ചാണ് ഇരുവരും കാണുന്നത്. ഇപ്പോഴിതാ വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ തങ്ങളുടെ ആദ്യ കൂടിക്കാഴ്ചയെക്കുറിച്ചും വിവാഹത്തെക്കുറിച്ചുമൊക്കെ സംസാരിക്കുകയാണ് ഗോപികയും ജിപിയും.
മേമ പറഞ്ഞെങ്കിലും ഞാന്‍ കാണാന്‍ പോയില്ല. ഒന്നാമത്തെ കാര്യം തിരുവനന്തപുരത്തെ കോഫി ഷോപ്പില്‍ വച്ച് കണ്ടാല്‍ വെറുതെ ഗോസിപ്പ ആകണ്ടല്ലോ. പിന്നെ മേമയുടെ മെസേജുകളില്‍ സ്‌നേഹം കുറഞ്ഞു. ഓഹോ ഞാന്‍ പറഞ്ഞാല്‍ നീ അനുസരിക്കില്ലല്ലോ. അങ്ങനെ വലിയ താല്‍പര്യമില്ലാതെ കാണാന്‍ തയ്യാറാവുകയായിരുന്നുവെന്നാണ് ജിപി പറയുന്നത്. ഏട്ടനോട് ഒന്നര മാസം മുമ്പേ പറഞ്ഞെങ്കിലും എന്നോട് ഒരാഴ്ച മുന്നേയാണ് ജിപി കാണാന്‍ വരുന്നുവെന്ന കാര്യം വല്യമ്മ പറയുന്നത്. ചേട്ടന്‍ വിളിച്ചപ്പോള്‍ ഞാന്‍ ചെന്നൈയിലായിരുന്നു. അങ്ങോട്ടു വരട്ടെയെന്ന് ചോദിച്ചു. ഞാന്‍ സമ്മതവും നല്‍കിയെന്ന് ഗോപിക പറയുന്നു.
ഞങ്ങള്‍ കാണുന്നതുവരെ മേമയെ ബോധിപ്പിക്കാനായി നടത്തിയ യാത്ര മാത്രമായിരുന്നു അത്. ഗോപിക താമസിച്ചിരുന്ന സ്ഥലത്തു നിന്നും അരമണിക്കൂര്‍ ദൂരമുണ്ട് ക്ഷേത്രത്തിലേക്ക്. അടുത്തുള്ള വെജ് ഹോട്ടലില്‍ വച്ച് കണ്ടാലോയെന്ന് ഞാന്‍ ചോദിച്ചു. വേണ്ട ക്ഷേത്രത്തിലേക്ക് വരാമെന്ന മറുപടി ഇഷ്ടമായെന്ന് ജിപി പറയുന്നു. അതേസമയം ആദ്യ കാഴ്ചയില്‍ പ്രണയം ഒന്നും തോന്നിയില്ലെന്നാണ് ഗോപിക പറയുന്നത്.

പ്രണയം ഒന്നും തോന്നിയില്ല. സത്യം പറഞ്ഞാല്‍ വിവാഹിതരാകണോ എന്ന കാര്യത്തില്‍ പോലും ഞങ്ങള്‍ക്ക് സംശയമുണ്ടായിരുന്നു. കുറച്ചുനാള്‍ സംസാരിക്കാം എന്നു തീരുമാനിച്ചു. പക്ഷെ ഒരു ഘട്ടത്തില്‍ വച്ചു തിരിച്ചറിഞ്ഞു, ഏട്ടനെ വിവാഹം കഴിക്കാം എന്നാണ് ഗോപിക പറയുന്നത്. ശരിക്കും മൂന്ന് സ്റ്റേജ് ഉണ്ടെന്നാണ് ജിപി പറയുന്നത്. ആദ്യ ഘട്ടത്തില്‍ ഞങ്ങള്‍ രണ്ടു പേരും വിവാഹം കഴിക്കുന്നില്ല എന്ന തീരുമാനമായിരുന്നുവെന്നും ജിപി പറയുന്നു.
സംസാരിച്ചതോടെ രണ്ടാം ഘട്ടം തുടങ്ങി. പക്ഷെ അപ്പോള്‍ ഗോപികയ്ക്ക് ഈ വിവാഹം വേണോ വേണ്ടയോ എന്ന കാര്യത്തില്‍ വലിയ സംശമായിരുന്നുവെന്നും ജിപി പറയുന്നു. ഒരു ഘട്ടത്തില്‍ വച്ച് ഞാന്‍ തീരുമാനിച്ചു, വിവാഹത്തിലേക്ക് എത്തിക്കാന്‍ വെറുതെ ഒരുപാട് സമയം ചെലവഴിക്കണ്ട. കരിയര്‍ സ്വപ്‌നങ്ങളിലേക്ക് തിരികെ പോകാം എന്ന്. അതായിരുന്നു മൂന്നാം ഘട്ടം. ഞാന്‍ ഈ തീരുമാനം പറഞ്ഞതോടെ അതുവരെ വിവാഹം വേണ്ടെന്ന് പറഞ്ഞ ഗോപിക പെട്ടെന്ന് പോസിറ്റീവായി. ഈ വിവാഹം നടക്കുമെന്നും വര്‍ക്കൗട്ട് ആകും എന്നും പറഞ്ഞുവെന്നും ജിപി പറയുന്നു.


Click it and Unblock the Notifications











