ജീവിതത്തില്‍ സന്തോഷവും കരിയറില്‍ സങ്കടവും; കല്യാണം മാറ്റിവെക്കണോ എന്ന് ചോദിച്ചു!

മലയാളികളുടെ പ്രിയപ്പെട്ട താരജോഡിയാണ് ഗോവിന്ദ് പത്മസൂര്യയും ഗോപിക അനിലും. ഇരുവരുടേയും വിവാഹം ഈയ്യടുത്തായിരുന്നു നടന്നത്. നടനും അവതാരകനുമായ ജിപി മലയാളത്തില്‍ മാത്രമല്ല തെലുങ്കിലും താരമാണ്. ഗോപികയാകട്ടെ ബാലതാരമായി അഭിനയം ആരംഭിച്ച് സാന്ത്വനം പരമ്പരിയലെ അഞ്ജലിയായി പ്രേക്ഷക മനസില്‍ ഇടം നേടിയ താരവും.

എന്നാല്‍ ജിപിയുടേയും അഞ്ജലിയുടേയും ബന്ധത്തെക്കുറച്ചും വിവാഹത്തെക്കുറിച്ചുമൊക്കെ ആരാധകര്‍ അറിയുന്നത് വിവാഹ നിശ്ചയത്തോടെ മാത്രമാണ്. വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു.

Govind Padmasurya

ഇപ്പോഴിതാ തങ്ങളുടെ വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് ഗോപികയും ജിപിയും. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഇരുവരും രസകരമായ പല കാര്യങ്ങളും തുറന്നു പറയുന്നുണ്ട്. തിരിച്ചറിഞ്ഞ പോസിറ്റീവ് വൈബ്‌സ് എന്തൊക്കെയാണെന്ന ചോദ്യത്തിന് ജിപിയും ഗോപികയും മറുപടി നല്‍കുന്നുണ്ട്. ആ വാക്കുകള്‍ വായിക്കാം.

''രണ്ടുപേരും എക്‌സ്ട്രീം ഓപ്പോസിറ്റ് ആണ്. പക്ഷെ എന്നെ കൃത്യമായി മനസിലാക്കുന്നുണ്ടെന്ന് തിരിച്ചറിഞ്ഞു. ജീവിതത്തില്‍ സന്തോഷവും കരിയറില്‍ സങ്കടവും. അങ്ങനെ ഒരു മാനസികാവസ്ഥയിലൂടെയാണ് വിവാഹത്തിലേക്ക് ഞാനെത്തിയത്. മൂന്നരവര്‍ഷം അഞ്ജലിയായാണ് ജീവിച്ചത്. ഷൂട്ടിങ് തീര്‍ന്നതോടെ ഭയങ്കര വിഷമമായി. ജീവിതത്തിലും ആ കഥാപാത്രമായി മാറിയിരുന്നു. പെട്ടെന്ന് ഇല്ലാതാകുന്ന എന്നോര്‍ത്തപ്പോള്‍ തകര്‍ന്നു. അതിനിടയില്‍ സാന്ത്വനത്തിന്റെ സംവിധായകന്‍ ആദിത്യന്‍ സാറിന്റെ മരണം'' ഗോപിക പറയുന്നു.

കല്യാണം മാറ്റിവെക്കണോ താന്‍ ഓക്കെ ആയിട്ട് മതിയോ എന്നൊക്കെ പറഞ്ഞ് ചേട്ടന്‍ ഒപ്പം നിന്നു. പിന്നെ ഞാന്‍ ഇന്‍ട്രോവേര്‍ട്ടിന്റെ അങ്ങേയറ്റമാണ്. അതുണ്ടാക്കുന്ന സമ്മര്‍ദ്ദവും കൃത്യമായി മനസിലാക്കി. ഇപ്പോ ഇത്രയോ പറയാനുള്ളൂ. തുടങ്ങിയിട്ടല്ലേയുള്ളൂവെന്ന് ഗോപിക പറയുന്നു. പിന്നാലെ ജിപി ഗോപികയെക്കുറിച്ച് സംസാരിക്കുകയാണ്.

മനസില്‍ ഉള്ളത് അതുപോലെ ഗോപികയുടെ മുഖത്തു കാണും. കൃത്യമായി തുറന്നു പറയും. ഇത്രയും ടെന്‍ഷനിലൂടെ മുന്നോട്ട് പോകുമ്പോള്‍ ഏതോ സോഷ്യല്‍ മീഡിയ റിപ്പോര്‍ട്ടറുടെ ചോദ്യം, എന്താണ് കല്യാണ വിശേഷങ്ങള്‍? കട്ടപ്പൊകയാണെന്ന് എനിക്കു മനസ്സിലായി. ഗോപിക തിരഞ്ഞു നിന്നൊരു ഡയലോഗ്. ഞങ്ങളുടെ കല്യാണക്കാര്യം ഞങ്ങളുടെ ചാനലില്‍ പറഞ്ഞോളാം. ഭാഗ്യം അതില്‍ നിര്‍ത്തിയല്ലോ എന്നു കരുതിയപ്പോള്‍ അടുത്ത ഡയലോഗ് കുറച്ചു സമാധാനം തരുമോ? അവര്‍ അതുപോലെ തന്നെ ആ വീഡിയോ പോസ്റ്റ് ചെയ്തുവെന്നാണ് ജിപി പറയുന്നത്.

Govind Padmasurya

താഴെ കമന്റിന്റെ പൂരം. ഗോപിക അത് സത്യസന്ധമായി പറഞ്ഞതാണ്. കേള്‍ക്കുന്നവര്‍ക്ക് ജാഡയെന്ന് തോന്നുമെന്നും ജിപി പറയുന്നു. അതേസമയം ഞങ്ങളുടെ അഞ്ജലിയെ ഇനി അഭിനയിപ്പിക്കില്ലേ എന്ന് ചോദിക്കുന്ന വീട്ടമ്മമാര്‍ക്കും ജിപി മറുപടി നല്‍കുന്നുണ്ട്. കല്യാണം കഴിക്കുന്നതു കൊണ്ട് ജോലി ചെയ്യാന്‍ സമ്മതിക്കാതെ ഇരിക്കുന്നത് എന്തിനാണ്? ഞാന്‍ ജോലി നിര്‍ത്തുന്നില്ലല്ലോ. അതുപോലെ തന്നെയല്ലേ ഗോപിക എന്നായിരുന്നു ജിപിയുടെ മറുപടി.

ജിപി നായകനാകുന്ന അടുത്ത മലയാള സിനിമ മനോരാജ്യമാണ്. അതേസമയം ഗോപികയെ തേടി സിനിമയില്‍ നിന്നും തമിഴ് സീരിയലുകൡ നിന്നും പരസ്യങ്ങളില്‍ നിന്നും ക്ഷണം എത്തിയിട്ടുണ്ട്. തങ്ങള്‍ പഴയതു പോലെ മലയാളികളുടെ മുന്നിലുണ്ടാകുമെന്നും ജിപി പറയുന്നു.

More from Filmibeat

Read more about: govind padmasurya
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X