ഞാനൊരു വായ് നോക്കിയല്ല. പക്ഷെ പെണ്‍കുട്ടികളെ ഇംപ്രസ് ചെയ്യാന്‍ ഇഷ്ടമാണ്: ഗോവിന്ദ് പത്മസൂര്യ

മലയാളികള്‍ക്ക് സുപരിചിതനായ താരമാണ് ഗോവിന്ദ് പത്മസൂര്യ. ഇപ്പോഴിതാ തന്നെക്കുറിച്ചുള്ള ഗോസിപ്പുകളെക്കുറിച്ച് മനസ് തുറന്നിരിക്കുകയാണ് ജിപി എന്ന ഗോവിന്ദ് പത്മസൂര്യ. ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്. ദിവ്യ പിള്ളയുമായുള്ള ഗോസിപ്പുകളെക്കുറിച്ചായിരുന്നു അവതാരക ജിപിയോട് ചോദിച്ചത്. പിന്നാലെ താരം മനസ് തുറക്കുകയായിരുന്നു.

സീ കേരളത്തിലെ ഒരു ഫിനാലെയില്‍ അഭിനയിച്ചതാണ്. ജീവിതത്തില്‍ ആദ്യമായിട്ടൊന്ന് ഭംഗിയായിട്ട് അഭിനയിച്ചതാണ്. അത് കയറിയങ്ങി കൊളുത്തി. എല്ലാവരും കരുതിയത് അത് റിയല്‍ ആണെന്നായിരുന്നുവെന്നാണ് ജിപി മറുപടി നല്‍കിയത്. ഇങ്ങനെ പറഞ്ഞ് പറഞ്ഞ് പ്രണമായവരുണ്ടെന്ന് അവതാരക ചൂണ്ടിക്കാണിച്ചു. അപ്പോള്‍ എനിക്ക് നല്ല പ്രേമമായിരുന്നു. ആ ഒരു സംഭവത്തോടെ അതങ്ങ് പോയിക്കിട്ടി എന്നായിരുന്നു തമാശയായി ജിപി പറഞ്ഞത്. വാര്‍ത്തകള്‍ കണ്ട് വീട്ടുകാര്‍ ഞെട്ടിയോ എന്ന് ചോദിച്ചപ്പോള്‍ അച്ഛനും അമ്മയും ഞെട്ടിയില്ല. അവര്‍ക്ക് എന്നെ അറിയാമല്ലോ എന്നായിരുന്നു താരത്തിന്റെ മറുപടി.

Govind Padmasurya

''ഞാനൊരു വായ് നോക്കിയല്ല. പക്ഷെ എനിക്ക് പെണ്‍കുട്ടികളെ ഇംപ്രസ് ചെയ്യാന്‍ ഇഷ്ടമാണ്. ദൂരെ നിന്നു കൊണ്ട് ഒരു പെണ്‍കുട്ടിയുടെ സൗന്ദര്യം ആസ്വദിക്കുന്നതിനേക്കാള്‍ എനിക്കിഷ്ടം സംസാരിച്ച് വീഴ്ത്താനാണ്. ഞാനൊരു സംസാര പ്രിയനാണ്. അതിനര്‍ത്ഥം ഞാന്‍ പെണ്‍കുട്ടികളോട് മാത്രമേ സംസാരിക്കൂവെന്നല്ല. എനിക്ക് എത്രത്തോളം പെണ്‍ സുഹൃത്തുക്കളുണ്ടോ അത്ര തന്നെ ആണ്‍ പിള്ളേരും സുഹൃത്തുക്കളായുണ്ട്. രണ്ടും തുല്യമാണ്. അത് എന്റെ കോളേജിലൊന്നും അധികം കണ്ടിട്ടില്ല. അതുകൊണ്ട് തന്നെ ആണ്‍കുട്ടികള്‍ പലപ്പോഴും ഇത്തരം വിശേഷണങ്ങള്‍ എനിക്ക് നല്‍കിയിട്ടുണ്ട്. ഞാന്‍ അതേക്കുറിച്ച് ചിന്തിക്കാറില്ല''. എന്നും ജിപി പറഞ്ഞു.

''നല്ല കാര്യം എന്തെന്നാല്‍ ആ കുട്ടികളൊക്കെ ഇപ്പോഴും എന്റെ സുഹൃത്തുക്കളാണ്. അവരില്‍ പലരുടേയും കല്യാണമൊക്കെ കഴിഞ്ഞു പോയി. പക്ഷെ എനിക്ക് ഇപ്പോഴും അവരുമായി സൗഹൃദമുണ്ട്. ഇടയ്ക്ക് കാണാറുമുണ്ട്. ആ സൗഹൃദം എനിക്ക് വിശദീകരിക്കാന്‍ സാധിക്കില്ല. ഒരു പെണ്‍കുട്ടിയെ കാണുമ്പോല്‍ വായ് നോക്കാന്‍ അല്ല, മറിച്ച് ഒരു ബന്ധമുണ്ടാക്കിയെടുക്കാനാണ് ഞാന്‍ നോക്കാറുള്ളത്. എനിക്കതിലാണ് താല്‍പര്യം''. എന്നും താരം പറഞ്ഞു.

''എന്റെ കൂടെ ഗോസിപ്പുകളിലൊക്കെ പേര് വന്ന പെണ്‍കുട്ടികളുമായൊക്കെ ഞാനിപ്പോഴും നല്ല സൗഹൃദത്തിലാണ്. ഉദാഹരണത്തിന്് ഡി ഫോറിന്റെ സമയത്ത് പേളി മാണി, പ്രിയാ മണി, മിയ തുടങ്ങിയ പേരുകള്‍ മലയാളക്കരയില്‍ ഒരുപാട് കേട്ടിരുന്നു. പക്ഷെ ഞാനിപ്പോഴും അവരൊക്കെയായും നല്ല സൗഹൃദം കാത്തുസൂക്ഷിക്കുന്നുണ്ട്. അവരുടെയൊക്കെ കല്യാണവും കഴിഞ്ഞു. അവരൊക്കെ ഇന്നും എന്റെ നല്ല സുഹൃത്തുക്കളാണെന്നതാണ് എന്റെ ഈശ്വരാനുഗ്രഹം. മിയയെയൊക്കെ ഞാനിപ്പോഴും കാണാറുണ്ട്. വീട്ടില്‍ പോകാറുണ്ട്. ഞാന്‍ ഈയടുത്ത് അവളുടെ വീട്ടില്‍ പോയി വ്‌ളോഗ് ചെയ്തിരുന്നു. അതൊരു ഭാഗ്യമാണ്. അതെന്റെ ക്യാരക്ടറിന്റെ ഭാഗമാണ്''. എന്നായിരുന്നു താരം പറഞ്ഞത്.

നേരത്തെ, ഡിപിയുടെ കാര്യം ചോദിച്ചപ്പോള്‍ ഞാനിപ്പോഴൊരു തമാശയായി പ്രണയത്തിലായിരുന്നുവെന്ന് പറഞ്ഞില്ലേ, അത് പറയാനുള്ള ധൈര്യം എനിക്ക് കിട്ടുന്നത് ഡിപിയ്ക്ക് എന്നെ അറിയാവുന്നത് കൊണ്ടാണെന്നും ജിപി വ്യക്തമാക്കി.

More from Filmibeat

Read more about: govind padmasurya
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X