ബിപിഡി എന്ന പ്രശ്‌നമാണ് എനിക്ക്; മെന്റല്‍ ഹെല്‍ത്തിനെപ്പറ്റി ഗൗരി; സൈബര്‍ അറ്റാക്കും തെറിവിളികളുമുണ്ട്!

സംഗീത ലോകത്ത് തന്റേതായൊരു ഇടം കണ്ടെത്തിയ ഗായികയാണ് ഗൗരി ലക്ഷ്മി. നന്നേ ചെറിയ പ്രായത്തില്‍ തന്നെ സംഗീത ലോകത്തേക്ക് കടന്നു വന്ന ഗൗരി ഇന്ന് സ്വന്തമായൊരു വിലാസം കണ്ടെത്തിയിരിക്കുകയാണ്. തനതായ ശൈലി കൊണ്ട് തനിക്ക് മുന്നിലെ ആള്‍ക്കൂട്ടത്തെ തനിക്കൊപ്പം സംഗീതയാത്രയിലേക്ക് കൊണ്ടു പോകാന്‍ ഗൗരിയ്ക്ക് സാധിക്കുന്നു.

ഈയ്യടുത്ത് തന്റെ മാനസികാരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ച് സംസാരിച്ചും ഗൗരി വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ഇപ്പോഴിതാ ഗൃഹലക്ഷ്മിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അതേക്കുറിച്ച് സംസാരിക്കുകയാണ് ഗൗരി ലക്ഷ്മി. താരത്തിന്റെ വാക്കുകളിലേക്ക്.

Gowri Lakshmi

അതങ്ങനെ മുന്‍കൂട്ടി തീരുമാനിച്ച് പറഞ്ഞതല്ല. സംഭവിച്ചു പോയതാണ്. അത്തരമൊരു ചോദ്യം വന്നപ്പോള്‍ പറയുന്നത് നല്ലതാണെന്ന് തോന്നി. ബിപിഡി (ബോര്‍ഡര്‍ലൈന്‍ പേഴ്‌സണാലിറ്റി ഡിസോര്‍ഡര്‍) എന്ന പ്രശ്‌നമാണ് എനിക്കുള്ളത്. അതിന്റെ കൂടെത്തന്നെ ഒസിപിഡി (ഒബ്‌സെസീവ് കംപല്‍സീവ് പേഴ്‌സണാലിറ്റി ഡിസോര്‍ഡര്‍)യും ഉണ്ട്. കുറച്ചുകാലമായി കൃത്യമായ ചികിത്സയും തെറാപ്പിയും ചെയ്യുന്നു. ആ അവസ്ഥയെക്കുറിച്ചുള്ള തുറന്നു പറച്ചില്‍ ഒരുപാട് പേര്‍ക്ക് പ്രയോജനപ്പെട്ടു എന്നതില്‍ സന്തോഷമുണ്ട്.

നിരവധി പേര്‍ എനിക്ക് മെസേജ് അയച്ചു. സമാന അവസ്ഥയിലൂടെ കടന്നു പോകുന്ന ഒരുപാട് പേര്‍. തെറാപ്പിസ്റ്റ് തന്നെ പറഞ്ഞിട്ടുണ്ട് ഗൗരി റഫര്‍ ചെയ്ത് ഒരുപാട് പേര്‍ കൗണ്‍സലിങ്ങിനായി വരുന്നുണ്ട് എന്നത്. അതൊരു നല്ല മാറ്റമാണ്. മാനസികാരോഗ്യത്തിലുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ക്ക് കൃത്യമായി ചികിത്സ തേടിയാല്‍ മാത്രമേ സന്തോഷകരമായി ജീവിക്കാന്‍ പറ്റൂവെന്നാണ് ഗൗരി പറയുന്നത്.

മനുഷ്യര്‍ക്കുണ്ടാകുന്ന അത്തരം പ്രശ്‌നങ്ങളെ നിസാരവത്കരിക്കാതെ തിരിച്ചറിയുകയും കൃത്യമായ ചികിത്സ നല്‍കി പിന്തുണയ്ക്കുകയുമാണ് പങ്കാളിയായാലും മാതാപിതാക്കളായാലും ചെയ്യേണ്ടത്. ആ രീതിയിലേക്ക് കാര്യങ്ങള്‍ മാറുന്നുണ്ട് എന്നത് ശുഭസൂചനയാണെന്നും ഗൗരി പറയുന്നു. ചികിത്സ വഴി തനിക്ക് ലഭിച്ച ആശ്വാസത്തെക്കുറിച്ചും ഗൗരി സംസാരിക്കുന്നുണ്ട്.

മനസില്‍ സമാധാനം നിറഞ്ഞുവെന്നാണ് ഗൗരി പറയുന്നത്. മനസിലുള്ള വലയും പൊടിയുമൊക്കെ തെറാപ്പിയിലൂടെ നീങ്ങുമ്പോഴാണ് യഥാര്‍ത്ഥത്തില്‍ നമ്മളുടെ ഉള്ളിലെന്താണെന്ന് തിരിച്ചറിയുന്നതെന്നാണ് ഗൗരി പറയുന്നത്. വൃക്തിത്വവൈകല്യങ്ങള്‍ക്ക് കൃത്യമായി തേടിയില്ലെങ്കില്‍ ഒരുപാട് മാനസിക പിരിമുറുക്കം അനുഭവിക്കും. എന്താണ് ഉള്ളില്‍ സംഭവിക്കുന്നതെന്ന് മനസിലാകില്ലെന്നും ഗൗരി പറയുന്നു.

പൊടി പിടിച്ച് നാശകോശമായി കിടക്കുന്ന ഒരു വീട് വൃത്തിയാക്കും പോലെയാണ് തെറാപ്പിയില്‍ മനസിനെ ശരിയാക്കുന്നത്. അങ്ങനെ വൃത്തിയായി വരുമ്പോള്‍ നമ്മളാരാണെന്ന് കൃത്യമായി തിരിച്ചറിയാന്‍ കഴിയുമെന്നും ഗൗരി പറയുന്നുണ്ട്.

Gowri Lakshmi

അതേസമയം തനിക്ക് നല്ല സൈബര്‍ അറ്റാക്കുണ്ടെന്നാണ് ഗൗരി പറയുന്നത്. തെറിവിളി കേള്‍ക്കുന്നുണ്ട്. അതെല്ലാം അതിന്റെ വഴിക്ക് പോകട്ടെ. നമ്മള്‍ക്ക് നമ്മുടെ വഴിക്കും പോകാം. പ്രതികരണം സംഗീതത്തിലൂടെ അറിയിക്കുക എന്നതാണ് തന്റെ രീതിയെന്നാണ് ഗൗരി പറയുന്നത്. എല്ലാ കാര്യവും പാഷനേറ്റ് ആയി ചെയ്യുക. ഭക്ഷണക്കാര്യം മുതല്‍ പങ്കാളിയുമൊത്തുള്ള ബന്ധത്തില്‍ വരെ അങ്ങനെയായിരിക്കണമെന്നാണ് ഗൗരി പരയുന്നത്.

കൂടാതെ താനിപ്പോള്‍ മുറിവ് എന്ന ആല്‍ബത്തിന്റെ വര്‍ക്കിലാണെന്നും ഗൗരി പറയുന്നുണ്ട്. പിന്നാലെ ഇടി മഴ കാറ്റ് എന്ന സിനിമയ്ക്കും സംഗീതം ഒരുക്കുന്നുണ്ടെന്നും ഗൗരി പറഞ്ഞു.

Read more about: social media
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X