For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഇന്‍ഡസ്ട്രിയിലെ മിക്കവര്‍ക്കും ഈ പ്രശ്‌നമുണ്ട്, പക്ഷെ അവരാരും പറയുന്നില്ല! തുറന്ന് പറഞ്ഞ് ഗ്രേസ്

  |

  മലയാളത്തിലെ യുവനടിമാരില്‍ ശ്രദ്ധേയയാണ് ഗ്രേസ് ആന്റണി. വളരെ ചുരുങ്ങിയ സിനിമകളിലൂടെ തന്നെ മലയാള സിനിമയില്‍ തന്റേതായൊരു സ്ഥാനം നേടിയെടുക്കാന്‍ ഗ്രേസിന് സാധിച്ചിട്ടുണ്ട്. കോമഡി ചെയ്യാനുള്ള ഗ്രേസിന്റെ കഴിവിനെ എല്ലാവരും പ്രശംസിക്കാറുണ്ട്. സോഷ്യല്‍ മീഡിയയിലും സജീവമാണ് ഗ്രേസ്. നല്ലൊരു നര്‍ത്തകി കൂടിയാണ് ഗ്രേസ് എന്ന് താരം തെളിയിച്ചിട്ടുണ്ട്.

  Also Read: 'അയ്യോ, ഈ കൊച്ചാണോ എന്റെ കൂടെ അഭിനയിക്കാൻ പോകുന്നത്'; ആദ്യ കാഴ്ചയിൽ സത്യൻ പറഞ്ഞതോർത്ത് ഷീല

  ഇപ്പോഴിതാ താന്‍ നേരിട്ട ബോഡി ഷെയ്മിംഗിനെക്കുറിച്ചും തന്റെ ശാരീരിക ബുദ്ധിമുട്ടിനെക്കുറിച്ചുമൊക്കെ ഗ്രേസ് ആന്റണി മനസ് തുറക്കുകയാണ്. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലാണ് ഗ്രേസ് മനസ് തുറന്നത്. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

  ബോഡി ഷെയ്മിംഗ് കിട്ടിയിട്ടുള്ള ഒരാളാണ്. ഒരു ദിവസം ഒരു ലൊക്കേഷനില്‍ ഷോട്ട് എടുത്ത ശേഷം പോവുകയായിരുന്ന എന്റെ അടുത്തേക്ക് ഒരു ചേട്ടന്‍ വന്നു. വളരെ സ്‌നേഹത്തോടെയായിരുന്നു ഓടി വന്നത്. എന്തോ പറയാനാണ് വന്നതെന്ന് ഞാന്‍ കരുതി. ഗ്രേസേ സിനിമകളൊക്കെ നന്നായിട്ടുണ്ട് പക്ഷെ ഒത്തിരി വണ്ണം വച്ചല്ലോ എന്നായിരുന്നു പറഞ്ഞത്. ഞാന്‍ ആ ഷോട്ട് കഴിഞ്ഞ് വളരെ സന്തോഷത്തോടെ വരികയായിരുന്നു. സംവിധായകന്‍ പ്രശംസിച്ചതിന്റെ സന്തോഷത്തിലായിരുന്നു.

  Also Read: കൈയ്യിൽ കിട്ടിയതൊക്കെ വലിച്ചെറിഞ്ഞിട്ട് സീരിയലിൽ നിന്നും ഇറങ്ങി പോയി; അന്നുണ്ടായ പ്രശ്‌നത്തെ കുറിച്ച് അര്‍ച്ചന

  ആ വരവിലാണ് സംഭവം. ആ സന്തോഷത്തെ അവിടെ വച്ച് കട്ട് ചെയ്യുകയായിരുന്നു. ഈ ചേട്ടന് 6.7 ന്റെ അടുത്ത ഉയരമുണ്ട്. ഞാന്‍ ചോദിച്ചു, ചേട്ടാ ഈ ഉയരം ഒന്ന് കുറയ്ക്കാന്‍ പറ്റുമോ എന്ന്. അയ്യോ ഗ്രേസേ അതൊരു വല്ലാത്ത ചോദ്യമായി പോയല്ലോ എന്നായിരുന്നു അയാളുടെ മറുപടി. സെയിം ചോദ്യം തന്നെയാണ് ചേട്ടന്‍ എന്നോട് ചോദിച്ചത് ബായ് എന്ന് പറഞ്ഞുകൊണ്ട് ഞാന്‍ അവിടെ നിന്നും പോന്നു. ഇവരോടൊക്കെ എന്ത് പറയാനാണ്.

  Also Read: കുടുംബത്തെ കൂട്ടാതെയുള്ള യാത്ര, സ്ട്രോങായി നിന്ന് സുഹാന, കരച്ചിലടക്കാനാവാതെ മഷൂറ, ബഷീറും ഇമോഷണലായി!

  വണ്ണം വെക്കുന്നതൊക്കെ ഒരാളുടെ വ്യക്തിപരമായ കാര്യമാണ്. വണ്ണം വെക്കുന്നതിലും മെലിഞ്ഞിരിക്കുന്നതിലും ഒരുപാട് കാരണങ്ങളുണ്ടാകും. ഞാന്‍ തുറന്ന് പറയാം, എനിക്ക് ഹൈപ്പോ തൈറോയ്ഡ് ഉണ്ട്. പറയുന്നതില്‍ എനിക്ക് ബുദ്ധിമുട്ടില്ല. ഈ പ്രശ്‌നമുള്ളവര്‍ക്ക് അറിയാം. എല്ലാമൊന്നും കഴിക്കാനാകില്ല. വര്‍ക്കൗട്ട് ഒക്കെ വേണം. എനിക്ക് ചോറ് കഴിക്കാന്‍ പറ്റില്ല. വീറ്റ്, റവ, മൈദ, ഓഡ്‌സ് ഒന്നും കഴിക്കാനാകില്ല. ഷുഗര്‍ കഴിക്കാന്‍ പറ്റില്ല. കല്ലുപ്പ് പറ്റില്ല, കോളിഫ്‌ളവര്‍ പറ്റില്ല, ക്യാബേജ് പറ്റില്ല. ഒരു നേരം ചോറ് കഴിച്ചാല്‍ വരെ അത് ശരീരത്തില്‍ പ്രതിഫലിക്കും.

  ഇങ്ങനെയിരിക്കുമ്പോഴാണ് വന്നിട്ട് അങ്ങനെയാണ് ഇങ്ങനെയാണ് എന്നൊക്കെ പറയുന്നത്. ഇന്‍ഡസ്ട്രിയിലെ മിക്കവര്‍ക്കും ഈ പ്രശ്‌നമുണ്ട്. പക്ഷെ അവരാരും തുറന്ന് പറയുന്നില്ല. ഇന്‍ഫിബിഷന്‍ ആയിരിക്കും. പക്ഷെ എനിക്കിത് കേട്ടു കേട്ട് ഭയങ്കരവിഷമമുണ്ട്. ഞാന്‍ എന്റെ സോഷ്യല്‍ മീഡിയയിലൊക്കെ പറഞ്ഞിട്ടുണ്ട്. സ്‌ട്രെച്ച് മാര്‍ക്കിന്റെ കാര്യം വരെ ഞാന്‍ പറഞ്ഞിട്ടുണ്ട്. മെലിയുമ്പോള്‍ ശരീരത്തില്‍ നോര്‍മല്‍ ആയി വരുന്നതാണ്ത്. എന്റെ ഓരോ സ്‌ട്രെച്ച് മാര്‍ക്കും എന്റെ ഗ്രെയ്ഡ് ആണ് എനിക്ക്. ഞാന്‍ മെലിയുന്നുവെന്ന് എന്റെ ശരീരം എനിക്ക് കാണിച്ചു തരുന്നതാണ്. ഇങ്ങനെ ചോദിക്കുന്നവരോട് സഹതാപം മാത്രമേയുള്ളൂവെന്നാണ് ഗ്രേസ് പറയുന്നത്.

  ഹാപ്പി വെഡ്ഡിംഗ് എന്ന സിനിമയിലൂടെയായിരുന്നു ഗ്രേസ് ആന്റണി സിനിമയിലെത്തുന്നത്. പിന്നീട് കുമ്പളങ്ങി നൈറ്റ്‌സിലൂടെയാണ് താരമായി മാറുന്നത്. തുടര്‍ന്ന് തമാശ, ഹലാല്‍ ലവ് സ്റ്റോറി, കനകം കാമിനി കലഹം, തുടങ്ങിയ സിനിമകൡലൂടെ താരമായി മാറുകയായിരുന്നു. ചട്ടമ്പിയാണ് ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. നിവിന്‍ പോളിക്കൊപ്പം വീണ്ടുമെത്തുന്ന സാറ്റര്‍ഡെ നൈറ്റ് ആണ് പുതിയ സിനിമ. പിന്നാലെ മമ്മൂട്ടിയോടൊപ്പം അഭിനയിക്കുന്ന റൊഷാക്ക്, സിമ്പിളി സൗമ്യ, കുഞ്ചാക്കോ ബോബന്‍ ചിത്രം എന്നിവയും അണിയറയിലുണ്ട്.

  Read more about: grace antony
  English summary
  Grace Antony Opens Up A Disturbing Question She Faced During A Film Shooting
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X