ഒരുപാട് കളിയാക്കലുകള്‍ നേരിട്ടു, എനിക്ക് വേണ്ടി പപ്പയും അമ്മയും വഴക്ക് കേട്ടിട്ടുണ്ട്; ദുരനുഭവം പങ്കിട്ട് ഗ്ര
മലയാള സിനിമയിലെ മുന്‍നിര നായികയാണ് ഗ്രേസ് ആന്റണി. സിനിമയില്‍ വേരുകളോ ബന്ധങ്ങളോ ഇല്ലാതെയാണ് ഗ്രേസ് കടന്നു വരുന്നത്. അതുകൊണ്ട് തന്നെ കരിയറിന്റെ തുടക്കകാലത്ത് ധാരാളം വെല്ലുവിളികള്‍ നേരിടേണ്ടി വന്നിട്ടുണ്ട് ഗ്രേസിന്. ഇപ്പോഴിതാ താന്‍ നേരിട്ട കളിയാക്കലുകളെക്കുറിച്ച് സംസാരിക്കുകയാണ് ഗ്രേസ് ആന്റണി. ഗൃഹലക്ഷ്മിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഗ്രേസ് മനസ് തുറന്നത്.
ഒരുപാട് കളിയാക്കലുകള്‍ നേരിട്ടിട്ടുണ്ട്. എന്റെ ആഗ്രഹത്തിനൊപ്പം നില്‍ക്കുന്നതിന്റെ പേരില്‍ പപ്പയും അമ്മയുമെല്ലാം വഴക്കു കേട്ടിട്ടുണ്ട്. അവര്‍ എന്നെ മാത്രം വിശ്വസിച്ച് കട്ടയ്ക്ക് നിന്നതു കൊണ്ടാണ് ഇന്ന് കാണുന്ന ഗ്രേസ് ആന്റണി ഉണ്ടായത്. പിന്നെ അത്തരം കൡയാക്കലുകള്‍ കൊണ്ടാണ് സിനിമനടിയായി എല്ലാവരുടെ മുന്നിലും അഭിമാനത്തോടെ നില്‍ക്കണമെന്ന് ഒരിക്കല്‍ ഉറപ്പിച്ചതെന്നാണ് ഗ്രേസ് പറയുന്നത്.

ഞങ്ങള്‍ പണ്ട് താമസിച്ച സ്ഥലങ്ങളിലും മറ്റും പോകുമ്പോള്‍ നാട്ടുകാരും ബന്ധുക്കളുമെല്ലാം വന്ന് അമ്മയോട് പുതിയ സിനിമ കണ്ടു. നന്നായി എന്നൊക്കെ പറയും. അപ്പോള്‍ അമ്മ ഓ, യെസ് എന്നൊക്കെ പറഞ്ഞ് അഭിമാനത്തോടെ ഇരിക്കുന്നത് കാണുമ്പോള്‍ എന്റെയുള്ളിലും വല്ലാത്തൊരു സന്തോഷമുണ്ടാകാറുണ്ടെന്നും ഗ്രേസ് പറയുന്നു.
ഒരിക്കല്‍ കണ്ട സ്വപ്‌നമാണ് ഇപ്പോള്‍ എന്റെ ജീവിതം. ചെറുപ്പം മുതലേ ലക്ഷ്യം സിനിമാനടിയാവുക എന്നതായിരുന്നു എന്നാണ് ഗ്രേസ് പറയുന്നത്. എന്നാല്‍ എങ്ങനെ സിനിമയിലെത്തണമെന്നൊന്നും അറിയില്ലായിരുന്നു എന്നാണ് ഗ്രേസ് പറയുന്നത്.
സിനിമ പശ്ചാത്തലങ്ങളൊന്നുമില്ലാത്ത ഇടത്തരം കുടുംബത്തിലാണ് ജനിച്ചത് ഇത്തരമൊരാഗ്രഹം പറയുമ്പോള്‍ എല്ലാവര്‍ക്ക് അത് നടക്കുമോ എന്ന സംശയമായിരുന്നു. എങ്ങനെ സിനിമയില്‍ കയറുമെന്നും അത് നമുക്ക് പറ്റിയ മേഖലയാണോ എന്നുമെല്ലാം അച്ഛനും അമ്മയും അടക്കം പലരും സംശയം പ്രകടിപ്പിച്ചിരുന്നു എന്നാണ് ഗ്രേസ് പറയുന്നത്.
ഒരുപാട് പേര്‍ കളിയാക്കിയിട്ടുണ്ട്. സിനിമ എന്നൊന്നും പറഞ്ഞ് വെറുതേ സമയം കളയണ്ട എന്നു പറഞ്ഞവരുണ്ട്. പക്ഷെ അവസാനം ഞാന്‍ സ്വപ്‌നം നേടിയെടുത്തു എന്നും ഗ്രേസ് പറയുന്നു. ഹാപ്പി വെഡ്ഡിംഗ് എന്ന സിനിമയിലൂടെയാണ് ഗ്രേസ് കരിയര്‍ ആരംഭിക്കുന്നത്. പിന്നീട് കുമ്പളങ്ങി നൈറ്റ്‌സ് എന്ന ചിത്രത്തിലൂടെയാണ് താരമായി മാറുന്നത്. പിന്നീട് ഗ്രേസിനെ തേടി നിരവധി സിനിമകളാണ് എത്തിയത്.

കുമ്പളങ്ങി നൈറ്റ്‌സിന് ശേഷം തമാശ, ഹലാല്‍ ലവ് സ്‌റ്റോറി, റോഷാക്ക്, അപ്പന്‍, തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചു. സിനിമയ്ക്ക് പുറമെ ഒടിടിയിലും ഗ്രേസ് സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറിലെ നാഗേന്ദ്രന്‍സ് ഹണിമൂണിലൂടെയാണഅ ഗ്രേസിന്റെ ഒടിടി എന്‍ട്രി. സീരീസിലെ ലില്ലിക്കുട്ടിയായുള്ള പ്രകടനം കയ്യടി നേടുകയും ചെയ്തിരുന്നു. നുണക്കുഴിയാണ് ഗ്രേസിന്റെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ.
ആമിര്‍ പള്ളിക്കല്‍ സംവിധാനം ചെയ്യുന്ന എക്‌സ്ട്രാ ഡീസന്റ് ആണ് ഗ്രേസിന്റെ പുതിയ സിനിമ. മലയാളത്തിന് പുറമെ തമിഴിലും അരങ്ങേറ്റത്തിന് തയ്യാറെടുക്കുകയാണ് ഗ്രേസ് ഇപ്പോള്‍. റാം സംവിധാനം ചെയ്യുന്ന സിനിമയിലൂടെയാണ് ഗ്രേസിന്റെ തമിഴ് അരങ്ങേറ്റം. മലയാളത്തിലും ഗ്രേസിന്റേതായി നിരവധി സിനിമകള്‍ അണിയറയിലുണ്ട്.


Click it and Unblock the Notifications











