ഒറ്റയ്ക്ക് വന്നാല്‍ മതി, പാരന്റിനെ കൂട്ടണ്ട എന്ന് പറഞ്ഞു; ദുരനുഭവം വെളിപ്പെടുത്തി ഗ്രേസ് ആന്റണി

മലയാളത്തിലെ യുവനടിമാരില്‍ മുന്‍നിരക്കാരിയാണ് ഗ്രേസ് ആന്റണി. സിനിമയില്‍ മുന്‍ പരിചയങ്ങളോ ബന്ധുബലമോ ഒന്നുമില്ലാതെ കടന്നു വരികയും വളരെ ചുരുങ്ങിയ സമയത്തിനുളളില്‍ തന്നെ സ്വന്തമായൊരു ഇടം നേടിയെടുക്കുകയും ചെയ്ത താരമാണ് ഗ്രേസ് ആന്റണി. അതേസമയം തന്റെ കരിയറിന്റെ തുടക്കകാലത്ത് ധാരാളം വെല്ലുവിളികള്‍ നേരിടേണ്ടി വന്നിട്ടുണ്ട് ഗ്രേസിന്.

ഇപ്പോഴിതാ തന്റെ ആദ്യ ഓഡിഷനെക്കുറിച്ചും തുടക്കകാലത്തെ മോശം അനുഭവങ്ങളുമൊക്കെ പങ്കുവെക്കുകയാണ് ഗ്രേസ് ആന്റണി. ധന്യ വര്‍മയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഗ്രേസ് മനസ് തുറന്നത്. ആ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

ഹാപ്പി വെഡ്ഡിംഗ്

ആദ്യത്തെ ഓഡിഷന്‍ ഹാപ്പി വെഡ്ഡിംഗ് ആയിരുന്നു. ആദ്യത്തേത് തന്നെ കിട്ടി. ഇതിന് കൊടുത്തില്ലെങ്കില്‍ ശരിയാകില്ലെന്ന് ദൈവത്തിന് തോന്നിക്കാണും. പപ്പയാണ് കൂടെ വന്നത്. വലിയൊരു ഹാളാണ്. പത്തറുപത് കുട്ടികളും അവരുടെ പാരന്റ്‌സുമുണ്ട്. സ്‌ക്രിപ്റ്റ് തന്നു. സിനിമയില്‍ ചെയ്ത സീന്‍ തന്നെയായിരുന്നു. അത് ചെയ്യാന്‍ പറഞ്ഞു. എല്ലാവരും നന്നായിട്ടാണ് ചെയ്യുന്നത്. നന്നായി പാടാന്‍ ശ്രമിക്കുകയാണ് എല്ലാവരും. അതു കണ്ടപ്പോള്‍ തോന്നി ഞാന്‍ നന്നായി ചെയ്തിട്ട് കാര്യമില്ല, എന്തെങ്കിലും വ്യത്യസ്തമായിട്ട് ചെയ്യണമെന്ന്. ആ പ്രായത്തില്‍ ആ ബുദ്ധി എങ്ങനെ വന്നുവെന്ന് അറിയില്ല.

പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല


പപ്പ ഒരു സൈഡിലിരുന്ന് കാണുന്നുണ്ട്. എല്ലാ പാരന്റ്‌സും അവരവരുടെ കുട്ടികള്‍ നന്നായി ചെയ്യുന്നത് കണ്ട് ആസ്വദിക്കുന്നത്. പക്ഷെ ചിരി എവിടേയുമില്ല. ഞാന്‍ കയറി. നല്ല വെറുപ്പിച്ച് പാടി. എല്ലാവരും ചിരിച്ചു തുടങ്ങി. അപ്പോഴാണ് നമ്മള്‍ ചെയ്താല്‍ ആള്‍ക്കാര്‍ ചിരിക്കുമെന്ന് മനസിലാകുന്നത്. ഒരു പാട്ടു കൂടെ പാടാന്‍ പറഞ്ഞു. അതും വെറുപ്പിച്ച് പാടി. എല്ലാവരും ചിരിച്ചു. വേറെ ആരോടും ചോദിച്ചിരുന്നില്ല. തിരിച്ചു പോന്നു.

നായികയ്ക്കുളള ഓഡിഷനാണ് പോകുന്നത്. രണ്ടാഴ്ച കഴിഞ്ഞിട്ടും കോളൊന്നും വന്നില്ല. അത് കഴിഞ്ഞ് അവര്‍ വിളിച്ചിട്ട് സെലക്ട് ആയെന്ന് പറഞ്ഞു. സിനിമയില്‍ നായികയായി എന്ന് ഞാന്‍ കരുതി. നായിയാകാനുള്ള ലുക്കും ഫിസിക്കും ഒന്നും ഗ്രേസിനില്ല, അതിനാല്‍ ഇതിലേതൊരു ക്യാരക്ടര്‍ റോളാണെന്ന് അവര്‍ പറഞ്ഞു. എനിക്കതില്‍ ഇപ്പോള്‍ പ്രശ്‌നമില്ല. പക്ഷെ അന്ന് ചെറിയ വിഷമം തോന്നി. എന്നാലും ഓക്കെ ചേട്ടാ ഞാന്‍ അഭിനയിക്കാമെന്നു പറഞ്ഞു. പോയി അഭിനയിച്ചു. പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ലെന്നാണ് ഗ്രേസ് പറയുന്നത്.

നോ പറയുക

നോ പറയുക എന്നത് സിനിമയില്‍ വലിയ ബുദ്ധിമുട്ടുള്ള കാര്യമാണെന്നാണ് ഗ്രേസ് പറയുന്നത്. ഞാന്‍ അഭിനയിച്ചൊരു സിനിമയില്‍ 15 ദിവസത്തെ ഷൂട്ടുണ്ടെന്നാണ് പറഞ്ഞത്. പാരന്റിനോടാണല്ലോ ആദ്യം സംസാരിക്കുക. പിന്നെ പറയും ആക്ടറോട് സംസാരിക്കണമെന്ന്. അതിന് ശേഷം പാരന്റിനോട് സംസാരിക്കുകയേയില്ല. അത് പെണ്‍കുട്ടിയാണെങ്കില്‍ മാത്രമാണ്. ആണ്‍കുട്ടിയാണെങ്കില്‍ പ്രശ്‌നമേയില്ല.

ഒറ്റയ്ക്ക് വന്നാല്‍ മതി

അതെല്ലാം കഴിഞ്ഞ് വരികയാണെങ്കില്‍ ഇവര്‍ പറയും, കുറേ കുട്ടികള്‍ അഭിനയിക്കാന്‍ വരുന്നുണ്ട്. ഒറ്റയ്ക്ക് വന്നാല്‍ മതി പാരന്റ് വന്നാല്‍ താമസസൗകര്യം ബുദ്ധിമുട്ടായിരിക്കുമെന്ന്. ഞാന്‍ പറഞ്ഞു, ചേട്ടാ എനിക്ക് അഭിനയിക്കാന്‍ താല്‍പര്യമില്ല ഞാന്‍ വരുന്നില്ല. അപ്പോള്‍ അവര്‍ പറഞ്ഞത് കുഴപ്പമില്ല റൂം ശരിയാക്കാമെന്നാണ്. ഞാന്‍ പപ്പയുമായി പോയി. ഒരു കുഴപ്പവുമുണ്ടായില്ല. അന്നേ നോ പറഞ്ഞത് കൊണ്ട് കുഴപ്പമില്ലെന്നാണ് ഗ്രേസ് പറയുന്നത്.

അവസരങ്ങള്‍ നഷ്ടമായി

നോ പറഞ്ഞതിനെ തുടര്‍ന്ന് അവസരങ്ങള്‍ നഷ്ടമായിട്ടുണ്ടെന്നാണ് ഗ്രേസ് പറയുന്നത്. ഒരിക്കല്‍ ഒരു പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ കണ്ടപ്പോള്‍ ഗ്രേസ് അഭിനയം നിര്‍ത്തിയോ എന്ന് ചോദിച്ചു. ഇല്ലല്ലോ എന്ന് പറഞ്ഞപ്പോള്‍ ഇന്ന പ്രൊഡക്ഷന്‍ കണ്‍ട്രോളറും സംവിധായകനും പറഞ്ഞത് ഗ്രേസ് അഭിനയം നിര്‍ത്തിയെന്നാണെന്നും അതിനാലാണ് ആ സിനിമയിലേക്ക് വിളിക്കാതിരുന്നതെന്നും അദ്ദേഹം പറഞ്ഞുവെന്നും ഗ്രേസ് ഓര്‍ക്കുന്നു. അതൊരു നല്ല സിനിമയായിരുന്നുവെന്നും നായിക വേഷമാണ് നഷ്ടമായതെന്നും ഗ്രേസ് പറയുന്നുണ്ട്.

Read more about: grace antony
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X