Don't Miss!
- News
ജാര്‍ഖണ്ഡിലെ ധന്‍ബാദില്‍ വന്‍ തീപ്പിടുത്തം, 14 മരണം, മരിച്ചവരില്‍ 3 കുട്ടികളും
- Lifestyle
ഓരോ രാശിക്കാരും പണം ഇപ്രകാരം സൂക്ഷിക്കൂ: ഫലം നിങ്ങളെ അതിശയിപ്പിക്കും
- Automobiles
ടൊയോട്ട പ്രേമികളെ സന്തോഷവാർത്ത; ക്രിസ്റ്റ സ്വന്തമാക്കാം ഉടൻ തന്നെ
- Travel
തെയ്യങ്ങളുടെയും താലപ്പൊലിയുടെയും കുംഭമാസം..കേരളത്തിലെ ഫെബ്രുവരി ആഘോഷങ്ങൾ
- Sports
IND vs AUS: സെലക്ടര്‍മാര്‍ കണ്ണുപൊട്ടന്മാരോ? തലപ്പത്തുള്ള സഞ്ജുവില്ല! പകരം ഭരതും ഇഷാനും
- Technology
രണ്ടും കൽപ്പിച്ചുതന്നെ! നിരക്ക് കുറച്ച് പുതിയ പ്ലാൻ ഇറക്കി വിഐ, ആവേശക്കൊടുമുടിയിൽ വരിക്കാർ
- Finance
യുപിഐ പണമിടപാടിന് പേടിഎം ആണോ ഉപയോഗിക്കുന്നത്; ക്യാഷ്ബാക്ക് നേടാന്‍ ചെയ്യേണ്ടത് ഇപ്രകാരം
നീ ഭയങ്കര ഓവറാണ് പൊക്കോയെന്ന് പറഞ്ഞു, കരഞ്ഞു കൊണ്ട് അവിടെ നിന്നും ഇറങ്ങിപ്പോന്നു: ഗ്രേസ് ആന്റണി
സിനിമ എന്നത് ഒരുപാട് പേരുടെ സ്വപ്നമാണ്. ക്യാമറയുടെ മുന്നിലും പിന്നിലുമൊക്കെ എത്തിപ്പെടാനും അറിയപ്പെടാനുമൊക്കെ ആഗ്രഹിച്ച് നടക്കുന്നവര്‍ ഒരുപാടുണ്ട്. സിനിമയില്‍ ബന്ധങ്ങളൊന്നുമില്ലാത്തവരെ സംബന്ധിച്ച് സിനിമയിലേക്ക് എത്തുക എന്നത് ഏറെ പ്രയാസപ്പെട്ട താരങ്ങളാണ്. അഭിനേതാവുക എന്ന മോഹവുമായി ഓഡിഷനുകള്‍ കയറിയിറങ്ങുന്നവര്‍ ഒരുപാടുണ്ട്.
ഇന്നത്തെ മിക്ക സൂപ്പര്‍ താരങ്ങളും ഓഡിഷനുകളിലൂടെ സിനിമയിലെത്തിയവരാണ്. എന്നാല്‍ അഭിനയത്തോടും സിനിമയോടുമുള്ള അടങ്ങാത്ത ആഗ്രഹവും പേറി നടക്കുന്നവരെ ചൂഷണം ചെയ്യുന്നവരും ഒരുപാടുണ്ട്. വ്യാജ ഓഡിഷനുകള്‍ നടത്തി പണവും മറ്റും തട്ടിയെടുക്കുന്നവരെക്കുറിച്ച് പലരും തുറന്നു പറഞ്ഞിട്ടുണ്ട്. ഇത്തരക്കാര്‍ക്കെതിരെ സിനിമാ സംഘടനകള്‍ തന്നെ രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്.

ഇപ്പോഴിതാ തനിക്ക് നേരിടേണ്ടി വന്നൊരു വ്യാജ ഓഡിഷന് അനുഭവം പങ്കുവെക്കുകയാണ് നടി ഗ്രേസ് ആന്റണി. സിനിമയില്‍ വേരുകളൊന്നുമില്ലാതെ കടന്നു വരികയും ഇന്ന് സ്വന്തമായൊരു ഇടം നേടിയെടുക്കുകയും ചെയ്ത താരമാണ് ഗ്രേസ് ആന്റണി. ധന്യ വര്‍മയ്ക്ക് നല്കിയ അഭിമുഖത്തിലാണ് ഗ്രേസ് മനസ് തുറന്നത്. ആ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.
എങ്ങനെയാണ് വ്യാജ ഓഡിഷനും യഥാര്‍ത്ഥ ഓഡിഷനും തിരിച്ചറിയുക എന്ന് ചോദിച്ചപ്പോള്‍ റിയല്‍ ഓഡീഷനാണെങ്കില്‍ അഭിനയിക്കേണ്ട സീന്‍ അവര്‍ തരുമെന്നും ഫേക്കാണെങ്കില്‍ നമ്മളോട് ഇഷ്ടമുള്ളത് അഭിനയിക്കാന്‍ പറയുകയാണ് ചെയ്യുകയെന്നും എന്നാണ് ഗ്രേസ് പറയുന്നത്. പിന്നാലെയാണ് താരം തന്റെ അനുഭവം വെളിപ്പെടുത്തുന്നത്. ഒരിക്കല്‍
ഓഡീഷന് പോയിട്ട് അവിടെ നിന്നും തന്നെ ഒരുപാട് ചീത്ത വിളിച്ചിട്ടുണ്ടെന്നും കരഞ്ഞു കൊണ്ടാണ് അന്ന് ഇറങ്ങി പോന്നതെന്നുമാണ് ഗ്രേസ് പറയുന്നത്.

''ഫേക്ക് ഓഡീഷനാണെങ്കില്‍ എന്തെങ്കിലും ചെയ്യാന്‍ അറിയുന്നത് ചെയ്യാന്‍ പറയും. പക്ഷെ റിയല്‍ ഓഡീഷന് നമുക്ക് കൃത്യമായിട്ട് അഭിനയിക്കേണ്ട സീന്‍ അവര്‍ തരും. ഹാപ്പി വെഡിങ്ങിന്റെ ഫസ്റ്റ് ഓഡീഷനില്‍ അങ്ങനെയാണ് ഉണ്ടായത്. അത് കഴിഞ്ഞ എന്റെ സെക്കന്റ് ഓഡീഷന് ചെന്നപ്പോള്‍ ആദ്യം എന്നെക്കുറിച്ച് പറയാന്‍ പറഞ്ഞു. അത് കഴിഞ്ഞപ്പോള്‍ എനിക്ക് അറിയാവുന്ന എന്തെങ്കിലും ചെയ്യാന്‍ പറഞ്ഞു. അപ്പോഴാണ് നാടകം ചെയ്യുന്നത് കൊണ്ട് അതിലെ ഒരു സീന്‍ ഞാന്‍ അഭിനയിച്ചത്.'' ഗ്രേസ് പറയുന്നു.
താന്‍ സ്കൂളില്‍ അഭിനയിക്കുകയും മികച്ച നടിക്കുള്ള സമ്മാനം നേടുകയും ചെയ്ത നാടകത്തിലെ ഭാഗമായിരുന്നു ഗ്രേസ് അഭിനയിച്ചത്. ''ഞാന്‍ ഇത് ചെയ്ത് കൊണ്ടിരിക്കുമ്പോള്‍ ഓഡീഷന് ചെയ്യുന്ന ആള് പെട്ടെന്ന് നിര്‍ത്താന്‍ പറഞ്ഞു. എന്ത് ഡ്രാമാറ്റിക് ആണ്, എന്ത് ഓവറാണെന്നൊക്കെ എന്നെ നോക്കി പറഞ്ഞു. ഞാന്‍ ആകെ ടെന്‍ഷനായി. സാര്‍ എന്താണ് ചെയ്യേണ്ടതെന്ന് പറഞ്ഞ് തന്നില്ലെന്ന് ഞാന്‍ അവരോട് പറഞ്ഞു'' ഗ്രേസ് പറയുന്നു.

''ഇങ്ങനെയാണോ അഭിനയിക്കുക, താന്‍ ഭയങ്കര ഓവറാണ്, പോക്കോണം എന്ന് എന്നോട് പറഞ്ഞു. അപ്പോഴും ഫേക്കാണെന്ന് എനിക്ക് മനസിലായില്ല. എന്റെ കണ്ണൊക്കെ നിറഞ്ഞ് ഞാന്‍ ഇറങ്ങി പോയി. കിട്ടില്ലെന്ന് ഞാന്‍ പപ്പയോട് പറഞ്ഞു. പിന്നെയാണ് മനസിലായത് ഫേക്ക് ഓഡീഷനാണെന്ന്,'' എന്നാണ് ഗ്രേസ് പറയുന്നത്. ഫേക്ക് ഓഡിഷനുകള്‍ ഫീസായി വരുന്നവരില്‍ നിന്നും പണം വാങ്ങുമെന്നും പിന്നീട് അങ്ങനൊരു സിനിമ ഇറങ്ങുക പോലും ചെയ്യില്ലെന്നുമാണ് ഗ്രേസ് പറയുന്നത്.

ഹാപ്പി വെഡ്ഡിംഗ് എന്ന സിനിമയിലൂടെയാണ് ഗ്രേസ് അഭിനേത്രിയായി മാറുന്നത്. ഓഡിഷനിലൂടെയാണഅ താരം ഈ ചിത്രത്തിലേക്ക് എത്തുന്നത്. എന്നാല്‍ ചിലപ്പോഴൊക്കെ തന്നോട് നായികയാകാനുള്ള ലുക്കില്ലെന്ന് പറഞ്ഞ് ഒഴിവാക്കിയിട്ടുണ്ടെന്നും ഗ്രേസ് പറയുന്നു. ഹാപ്പി വെഡ്ഡിംഗിന്റെ ഓഡിഷന് അനുഭവവും ഗ്രേസ് പങ്കുവെക്കുന്നുണ്ട്. പിന്നീട് കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രത്തോടെയാണ് ഗ്രേസ് താരമായി മാറുന്നത്.
സാറ്റര്‍ഡെ നൈറ്റ് ആണ് ഗ്രേസിന്റെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. നിരവധി സിനിമകളാണ് ഗ്രേസിന്റേതായി പുറത്തിറങ്ങാനുള്ളത്. സിമ്പിളി സൗമ്യ, കുഞ്ചാക്കോ ബോബന് നായകനായ ചിത്രം തുടങ്ങിയവയാണ് അണിയറയിലുള്ള സിനിമകള്‍.