twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഇരിക്കാന്‍ സീറ്റ് പോലും തരില്ല, ഒരുപാട് അവഗണനകള്‍ നേരിട്ടു; അവിടം തനിക്കിഷ്ടമല്ലെന്ന് ഗ്രേസ് ആന്റണി

    |

    മലയാളത്തിലെ യുവനടിമാരില്‍ ശ്രദ്ധയേയാണ് ഗ്രേസ് ആന്റണി. പേരുപോലെ തന്നെ ഗ്രേസുള്ള അഭിനേത്രി. വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ തന്നിലെ പ്രതിഭ തെളിയിക്കാന്‍ ഗ്രേസിന് സാധിച്ചിട്ടുണ്ട്. തുടക്കം ഹാപ്പി വെഡ്ഡിംഗ്‌സിലെ ഒരു സീനിലൂടെയായിരുന്നുവെങ്കിലും ഗ്രേസ് താരമായി മാറുന്നത് കുമ്പളങ്ങി നൈറ്റ്‌സിലൂടെയാണ്. പിന്നീടിങ്ങോട്ട് നായികയായും സഹനടിയുമെല്ലാം ഗ്രേസ് കയ്യടി നേടുകയായിരുന്നു.

    Also Read: 'പെൺപിള്ളേർക്ക് നാല് വയസ് വ്യത്യാസം മാത്രമുള്ളവരെ കല്യാണം കഴിക്കാനാണ് താൽപര്യം, എനിക്ക് 38 വയസുണ്ട്'; ബിജേഷ്Also Read: 'പെൺപിള്ളേർക്ക് നാല് വയസ് വ്യത്യാസം മാത്രമുള്ളവരെ കല്യാണം കഴിക്കാനാണ് താൽപര്യം, എനിക്ക് 38 വയസുണ്ട്'; ബിജേഷ്

    കോമഡി ചെയ്യാനുള്ള ഗ്രേസിന്റെ കഴിവ് ഏറെ പ്രശംസിക്കപ്പെട്ടതാണ്. ഈയ്യടുത്തിറങ്ങിയ മമ്മൂട്ടി ചിത്രം റോഷാക്കിലെ ഗ്രേസിന്റെ പ്രകടനവും കയ്യടി നേടിയിരുന്നു. ഇതിനിടെ ഇപ്പോഴിതാ തനിക്ക് നേരിടേണ്ടി വന്ന അവഗണനകളെക്കുറിച്ച് മനസ് തുറക്കുകയാണ് ഗ്രേസ്. ധന്യ വര്‍മയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഗ്രേസ് മനസ് തുറന്നത്. ആ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

     ബെഞ്ചില്‍ പോലും ഇരുത്തിയിട്ടില്ല

    നാടകത്തിലൂടെയാണ് ഗ്രേസ് അഭിനയത്തിലെത്തുന്നത്. എന്നാല്‍ നാടകത്തില്‍ അഭിനയിക്കുന്നതിന്റെ പേരില്‍ തനിക്ക് അവഗണനകള്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്നാണ് ഗ്രേസ് പറയുന്നത്. സ്‌കൂള്‍ കാലത്തെ ഓര്‍മ്മകളാണ് താരം പങ്കുവെക്കുന്നത്. ഗ്രേസിന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു,

    Also Read: ദേവേട്ടന്റെ ആദ്യ ഭാര്യയെ കാണാന്‍ ഞാനും പോയി, ഞെട്ടിപ്പോയി; മനസ് തുറന്ന് യമുനAlso Read: ദേവേട്ടന്റെ ആദ്യ ഭാര്യയെ കാണാന്‍ ഞാനും പോയി, ഞെട്ടിപ്പോയി; മനസ് തുറന്ന് യമുന

    ''എന്നെ കുട്ടികള്‍ ബെഞ്ചില്‍ പോലും ഇരുത്തിയിട്ടില്ല. നാടകം പ്രാക്ടീസ് കഴിഞ്ഞ് വരാന്‍ എങ്ങനെ പോയാലും ഒരു പിരിയഡ് ഒക്കെ എടുക്കും. നാല് പേര്‍ ഇരിക്കുന്ന ബെഞ്ചാണെങ്കില്‍ ഞാന്‍ എഴുന്നേറ്റ് പോകുമ്പോള്‍ അത് മൂന്നാകും സ്വഭാവികമായി. പക്ഷെ തിരിച്ചുവരുമ്പോള്‍ നാലായിരിക്കും. എനിക്ക് ഇരിക്കാന്‍ പറ്റില്ല. എന്റെ സീറ്റാണല്ലോ എന്ന് കരുതി ഞാനിങ്ങനെ നില്‍ക്കും. പക്ഷെ ഇവരാരും മാറില്ല'' എന്നാണ് ഗ്രേസ് പറയുന്നത്.

    പല അവഗണനകളും


    ഞാന്‍ നാടകത്തിന് പോകുന്നത് കൊണ്ടാണ്. അങ്ങനെയുള്ള പല അവഗണനകളും കിട്ടിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഞാന്‍ പ്ലസ് വണ്ണും പ്ലസ് ടുവും പഠിച്ച സ്‌കൂള്‍ എനിക്ക് ഇഷ്ടമല്ലെന്നും ഗ്രേസ് പറയുന്നുണ്ട്. എന്നാല്‍ ഇത് തന്റെ മാത്രം അനുഭവമല്ലെന്നും മിക്ക കലാകാരന്മാര്‍ക്കും ജീവിതത്തില്‍ മറ്റുള്ളവരില്‍ നിന്നും അവഗണനകള്‍ നേരിടേണ്ടി വന്നിട്ടുണ്ടാകുമെന്നാണ് ഗ്രേസ് പറയുന്നത്.

    ഞാന്‍ വിശ്വസിക്കുന്നൊരു കാര്യം, ഒരു കലാകാരന് ഇത്തരത്തിലുള്ള അവഗണകള്‍ എല്ലാം അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ടാകും. എനിക്ക് മാത്രമല്ല ഒട്ടുമിക്ക ആള്‍ക്കാര്‍ക്കും. ഇവരുടെയൊക്കെ മുന്നില്‍ വലിയ ആളാകണം എന്ന ഫീല്‍ എനിക്ക് അന്നും വന്നിട്ടില്ല. എനിക്ക് എന്റെ മതാപിതാക്കള്‍ ഹാപ്പിയാണ്. അതിനാല്‍ ഞാനും ഹാപ്പിയാണ്. ഇപ്പോഴും അവര്‍ ഹാപ്പിയാണെന്നാണ് ഗ്രേസ് പറയുന്നത്.

    ഡാന്‍സ് ടീച്ചറായതിനെക്കുറിച്ചും


    നേരത്തെ താന്‍ ഡാന്‍സ് ടീച്ചറായതിനെക്കുറിച്ചും ഗേസ് മനസ് തുറന്നിരുന്നു. കുട്ടിയായിരിക്കെ കലാതിലകം ആവുക അത് വഴി സിനിമയിലെത്തുക എന്നതായിരുന്നു ഗ്രേസിന്റെ ആഗ്രഹം. അങ്ങനെയാണ് നൃത്തം പഠിക്കുന്നത്. എന്നാല്‍ സ്ഥിരമായി തനിക്ക് രണ്ടാം സ്ഥാനമായിരുന്നു ലഭിച്ചിരുന്നതെന്നാണ് ഗ്രേസ് പറയുന്നത്. ഒന്നാം സ്ഥാനം ഒക്കെ കാശ് കൊടുക്കുന്നവര്‍ക്ക് തീരുമാനിക്കപ്പെട്ടിട്ടുണ്ടാകുമെന്നും താരം ഓര്‍ക്കുന്നുണ്ട്.

    തന്റെ ആ അനുഭവങ്ങളാണ് ഒരു നൃത്ത അധ്യാപികയാകണം എന്ന തീരുമാനത്തിലേക്ക് ഗ്രേസിനെ എത്തിക്കുന്നത്. അധ്യാപികയായ ശേഷം താന്‍ വിധികര്‍ത്താവായി കലോത്സവങ്ങളില്‍ പോകുമ്പോള്‍ ചില കുട്ടികളുടെ മാതാപിതാക്കള്‍ തനിക്ക് പണം വാഗ്ദാനം ചെയ്തു കൊണ്ട് സമീപിച്ചിട്ടുണ്ടെന്നാണ് ഗ്രേസ് പറയുന്നത്.

    അണിയറയിലുള്ളത്

    പോയ വർഷം ഇറങ്ങിയ റോഷാക്കിലെ ഗ്രേസിന്റെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മമ്മൂട്ടി പ്രധാന വേഷത്തിലെത്തിയ ചിത്രത്തിലെ നായികയായിരുന്നു ഗ്രേസ്. സാറ്റര്‍ഡെ നൈറ്റ് ആയിരുന്നു ഗ്രേസിന്റെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. നിരവധി സിനിമകളാണ് ഈ വര്‍ഷം ഗ്രേസിന്റേതായി അണിയറയിലുള്ളത്. സിമ്പിളി സൗമ്യ, കുഞ്ചാക്കോ ബോബന്‍ നായകനായ ചിത്രം തുടങ്ങിയവ അണിയറയിലുണ്ട്. വ്യത്യസ്തമായ കഥാപാത്രങ്ങളാണ് വരാനിരിക്കുന്നതെന്നാണ് ഗ്രേസ് പറയുന്നത്. മലയാള സിനിമ പ്രതീക്ഷയോടെയാണ് ഗ്രേസിനെ ഉറ്റു നോക്കുന്നത്.

    Read more about: grace antony
    English summary
    Grace Antony Recalls The Insults She Faced In School And Why She Doesn't Like There
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X