For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കലോത്സവത്തില്‍ ഒന്നാം സമ്മാനം കാശ് കൊടുക്കുന്നവര്‍ക്ക്; വാശിയ്ക്ക് ഞാന്‍ ഡാന്‍സ് ടീച്ചറായി: ഗ്രേസ്

  |

  വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ മലയാളത്തിലെ മുന്‍നിര നായികയായി മാറിയിരിക്കുകയാണ് ഗ്രേസ് ആന്റണി. കുമ്പളങ്ങി നൈറ്റ്‌സിലൂടെ കയ്യടി നേടിയ ഗ്രേസ് പിന്നീട് ഹലാല്‍ ലവ് സ്റ്റോറി, കനകം കാമിനി കലഹം, റോഷാക് തുടങ്ങിയ സിനിമകളിലൂടെ തന്റെ പ്രതിഭ തെളിയിക്കുകയായിരുന്നു. ഇന്ന് ഏറെ പ്രതീക്ഷയോടെയാണ് സിനിമാ ലോകം ഗ്രേസിനെ ഉറ്റു നോക്കുന്നത്.

  Also Read: 'കുഞ്ഞുണ്ടാകാൻ ‍ഞാൻ ഒരു തിയ്യതി നേരത്തെ തീരുമാനിച്ചിട്ടുണ്ട്, ചായിക്കും അത് സമ്മതാണ്'; സാമന്ത അന്ന് പറഞ്ഞത്!

  ഇതിനിടെ ഇപ്പോഴിതാ താന്‍ ഡാന്‍സ് ടീച്ചറായതിന് പിന്നിലെ കഥ പങ്കുവെക്കുകയാണ് ഗ്രേസ്. ധന്യ വര്‍മയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഗ്രേസ് മനസ് തുറന്നത്. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

  Grace Antony

  സ്‌കൂളില്‍ പഠിക്കുമ്പോള്‍ ഡാന്‍സിലൊക്കെ പങ്കെടുക്കുമായിരുന്നു. കലാതിലകം ആകണം. കലാതിലകം ആയാലേ നടിയാകാന്‍ പറ്റുള്ളൂ. അപ്പനും അമ്മയും ഇല്ലാത്ത കാശ് മുടക്കിയാണ് ഡാന്‍സ് പഠിപ്പിക്കുന്നത്. മത്സരങ്ങള്‍ക്ക് ചെല്ലുമ്പോഴാണ് അറിയുന്നത് സമ്മാനം ഒക്കെ നേരത്തെ ഫിക്‌സ്ഡ് ആണെന്ന്. ഇപ്പോള്‍ വാര്‍ത്തകള്‍ കാണുമ്പോള്‍ എനിക്ക് ആ പാരന്റ്‌സിനോട് സഹതാപമാണ് തോന്നുന്നതെന്നാണ് ഗ്രേസ് പറയുന്നത്.

  കാരണം, ഞാന്‍ ഇത്രയും കാലം മുമ്പ് ഞാന്‍ തിരിച്ചറിഞ്ഞ കാര്യം അവര്‍ ഇപ്പോഴും മനസിലാക്കിയിട്ടില്ല. അവര്‍ക്ക് മറ്റുള്ളവരുടെ മുന്നില്‍ ആരോ ആകാന്‍ വേണ്ടി കുട്ടികളെ തള്ളി വിടുകയാണ്. നേരത്തെ തന്നെ സമ്മാനങ്ങളൊക്കെ നിശ്ചയിച്ചിട്ടുണ്ടാകും. അതിനൊരു തുക വിധി കര്‍ത്താക്കള്‍ വാങ്ങിയിട്ടുണ്ട്. ബാക്കി കുട്ടികള്‍ വന്ന് പെര്‍ഫോം ചെയ്യുന്നതും അപ്പീല്‍ പോകുന്നതുമൊക്കെ വേസ്റ്റാണെന്നും ഗ്രേസ് പറയുന്നു.

  അങ്ങനൊരു വാശിപ്പുറത്താണ് ഞാന്‍ ഡാന്‍സ് ടീച്ചറാകുന്നത്. നന്നായി കളിക്കുന്നവര്‍ക്ക് മാത്രം സമ്മാനം കൊടുക്കണം. കാരണം ഞാന്‍ ആ ഘട്ടത്തിലൂടെയൊക്കെ കടന്നു പോയതാണ്. ക്ലാസിനൊപ്പം നമ്മളേയും ജഡ്ജ് ചെയ്യാന്‍ വിടുമായിരുന്നു. അപ്പോഴാണ് നമ്മളെ മാതാപിതാക്കള്‍ അപ്രോച്ച് ചെയ്യുന്നത്. അപ്പോഴാണ് ഇങ്ങനൊരു കാര്യമുണ്ടെന്ന് അറിയുന്നത്. എനിക്ക് ഓഫര്‍ ചെയ്ത പാരന്റ്‌സിന് കയ്യും കണക്കുമില്ലെന്നും ഗ്രേസ് തുറന്നു പറയുന്നു.

  Also Read: 'പേഴ്സണൽ ട്രിപ്പിലേക്കാണ് അജിത്ത് സാർ എന്നെ ക്ഷണിച്ചത്, ആദ്യം സന്തോഷിച്ചെങ്കിലും പിന്നെ സംശയമായി'; മഞ്ജു!

  എന്റെ ഭാഗ്യം എന്റെ മാതപിതാക്കള്‍ക്ക് വേണ്ട് ഞാന്‍ അണിഞ്ഞൊരുങ്ങി സ്റ്റേജില്‍ കയറി പെര്‍ഫോം ചെയ്താല്‍ മതിയായിരുന്നു എന്നതാണ്. പക്ഷെ എന്റെ മനസില്‍ അപ്പോഴും പെര്‍ഫോം ചെയ്തിട്ടും ഫസ്റ്റ് കിട്ടുന്നില്ല എന്നതാണ്. ജഡജ് ആയിട്ട് പോയപ്പോള്‍ 20000, 30000, 50000 രൂപയൊക്കെ ഓഫര്‍ ചെയ്തിട്ടുണ്ട്. പക്ഷെ ഇത് അങ്ങോട്ട് പറഞ്ഞ് വാങ്ങുന്നവരുമുണ്ട്. പാരന്റ്‌സിനെ ബോധിപ്പിക്കാന്‍ അവര്‍ കുട്ടികളുടെ ചെറിയ ചെറിയ കുറ്റങ്ങളൊക്കെ കണ്ടു പിടിക്കും.

  Grace Antony

  ഒരിക്കല്‍ സ്റ്റേജില്‍ കയറാനായി നില്‍ക്കുകയാണ്. രണ്ടാം സ്ഥാനത്തിനായിട്ടാണ് നമ്മള്‍ മത്സരിക്കുന്നതെന്ന് ടീച്ചര്‍ പറഞ്ഞു. ഫസ്റ്റ് കിട്ടുന്ന കുട്ടിയുടെ ഡ്രസില്‍ പച്ചക്കളറുള്ള പോക്കന്റുണ്ടെന്ന് ടീച്ചര്‍ എവിടെ നിന്നോ അറിഞ്ഞു. അതോടെ ഞങ്ങളെല്ലാവരും ഈ കുട്ടിയുടെ ഡാന്‍സ് കാണാന്‍ പോയി നില്‍ക്കുകയാണ്. ഞങ്ങള്‍ക്കറിയില്ല ഇത് കാശ് കൊടുത്തിട്ടാണെന്ന്. നോക്കുമ്പോള്‍ എല്ലാ കുട്ടികളും കളിക്കാന്‍ വന്നത് പച്ചക്കളര്‍ പോക്കറ്റുമായിട്ടാണെന്നാണ് ഗ്രേസ് ഓർക്കുന്നത്.

  എങ്ങനോ ന്യൂസ് ലീക്കായത്. പക്ഷെ എന്റെ ടീച്ചര്‍ക്ക് സത്യസന്ധത ഉണ്ടായിരുന്നതിനാല്‍ ഞാന്‍ മാത്രം പച്ച പോക്കറ്റില്ലാതെയാണ് കളിച്ചത്. അന്നു പക്ഷെ കാശ് കൊടുത്ത കുട്ടിക്കല്ല സമ്മാനം കിട്ടിയത്. ജഡ്ജിന് ആളെ മനസിലായില്ല. ഇതൊന്നും കളിക്കുന്ന കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കും മനസിലായിട്ടില്ല. മാതാപിതാക്കള്‍ കുട്ടികളെ സമ്മര്‍ദ്ധത്തിലാക്കുകയാണ്. കല മനോഹരമാണ്. പക്ഷെ ഒരാളെ തഴഞ്ഞിട്ടാകരുത് ജയിക്കുന്നത്. അങ്ങനെയാണ് ഞാന്‍ ഡാന്‍സ് ടീച്ചറാകുന്നത് എന്നാണ് ഗ്രേസ് പറയുന്നത്.

  അതേസമയം സാറ്റർഡെ നെെറ്റ്സ് ആണ് ഗ്രേസിന്റെ അവസാനം പുറത്തിറങ്ങിയ സിനിമ. നിരവധി സിനിമകളാണ് ഗ്രേസിന്റേതായി അണിയറയിലുള്ളത്.

  Read more about: grace antony
  English summary
  Grace Antony Reveals How She Became A Dance Teacher And Its Related To Her Childhood
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X