For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മമ്മൂക്കയുടെ ആ ചോദ്യം കേട്ട് ഞാൻ ഞെട്ടി; അദ്ദേഹത്തെ പോലെ തന്നെയാണ് നിവിൻ പോളിയും; ഗ്രേസ് ആന്റണി പറയുന്നു

  |

  വ്യത്യസ്‌ത കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരിയായ നടിയാണ് ഗ്രേസ് ആന്റണി. വളരെ കുറച്ച് സിനിമകളിൽ മാത്രമേ ഇതുവരെ അഭിനയിച്ചിട്ടുള്ളെങ്കിലും എല്ലാ സിനിമകളിലും ഒന്നിനൊന്ന് മികച്ച പ്രകടനമാണ് താരം ഇതുവരെ കാഴ്ച വെച്ചിട്ടുള്ളത്.

  2016 ൽ പുറത്ത് ഇറങ്ങിയ ഹാപ്പി വെഡ്ഡിംഗ് എന്ന ചിത്രത്തിലൂടെ ആയിരുന്നു ഗ്രേസ് ആന്റണിയുടെ സിനിമ അരങ്ങേറ്റം. ചിത്രത്തിൽ ചെറിയ വേഷത്തിലാണ് എത്തിയതെങ്കിലും ശ്രദ്ധനേടാൻ ഗ്രേസിന് കഴിഞ്ഞിരുന്നു. എന്നാൽ 2019 ൽ പുറത്ത് ഇറങ്ങിയ കുമ്പളങ്ങി നൈറ്റ്സിലൂടെയാണ് താരം പ്രേക്ഷകർക്ക് ഇടയിൽ കൂടുതൽ ശ്രദ്ധ നേടുന്നത്.

  Also Read: 'അർബുദം രണ്ടാമതും വന്നപ്പോൾ കീഴടങ്ങാൻ തീരുമാനിച്ചു, ദൈവം തിരിച്ചുവിളിക്കാൻ​ പ്രാർത്ഥിച്ച രാത്രികളുണ്ട്': മംമ്ത

  ശ്രീനാഥ് ഭാസി നായകനായ ചട്ടമ്പി എന്ന സിനിമയിലാണ് ഗ്രേസ് ആന്റണി അവസാനമായി അഭിനയിച്ചത്. നിവിൻ പോളി നായകനായ സാറ്റർഡേ നൈറ്റ്, മമ്മൂട്ടിക്ക് ഒപ്പം റൊഷാക്ക്, സണ്ണി വെയ്ൻ പ്രധാന കഥാപാത്രമാകുന്ന അപ്പൻ തുടങ്ങി ഒരുപിടി ചിത്രങ്ങളാണ് താരത്തിന്റേതായി ഇനി പുറത്തിറങ്ങാൻ ഇരിക്കുന്നത്.

  ഇപ്പോഴിതാ, മമ്മൂട്ടിയെയും നിവിൻ പോളിയെയും കുറിച്ച് ഗ്രേസ് ആന്റണി പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്. റൊഷാക്കിലേക്ക് മമ്മൂട്ടി തന്നെ കാസ്റ്റ് ചെയ്യാൻ പറഞ്ഞതിനെ കുറിച്ചും അതേ കുറിച്ച് അദ്ദേഹത്തോട് ചോദിച്ചപ്പോൾ ഉണ്ടായ അനുഭവവുമാണ് ഗ്രേസ് പങ്കുവച്ചത്. പോപ്പർ സ്റ്റോപ്പ് മലയാളം എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഗ്രേസ് ആന്റണി.

  Also Read: ടിവി സീരീസ് കണ്ട് മെസേജ് അയച്ചു ചാറ്റിങ്ങായി, മുംബൈയിൽ പോയി പ്രപ്പോസ് ചെയ്തു; സിജുവിന്റെ പ്രണയകഥ!

  'കെട്ട്യോളാണെന്റെ മാലാഖ സംവിധായകൻ നിസാമിക്ക വിളിച്ചിട്ട്, പുതിയ ഒരു സിനിമ ചെയ്യുന്നുണ്ട്, മമ്മൂക്കയാണ് നായകൻ അതിലൊരു റോളുണ്ടെന്ന് പറഞ്ഞു. ചെറിയ റോളാകും എന്നാണ് കരുതിയത്. മമ്മൂക്ക തന്നെയാണ് പ്രൊഡക്ഷൻ എന്ന് പറഞ്ഞു. പടം എന്തായാലും ഇറങ്ങും എന്ന് മനസിലായി. അതുകഴിഞ്ഞ് മമ്മൂക്കയുടെ പെയറാണ് ഞാനെന്ന് നിസാമിക്ക പറഞ്ഞു. എ.. ഞാനോ, മമ്മൂക്ക ഇത് അറിഞ്ഞോ എന്ന് ചോദിച്ചു. അപ്പോൾ മമ്മൂക്കയാണ് പറഞ്ഞതെന്ന് പുള്ളി പറഞ്ഞു, ഞാൻ ഫുൾ സൈലന്റായി പോയി. കാണുമ്പോൾ നേരിട്ട് ചോദിച്ചോളൂ എന്നും പറഞ്ഞു,'

  'അപ്പോൾ തന്നെ കഥ കേട്ട് ഞാൻ ഒക്കെ പറഞ്ഞിരുന്നു. അതുകഴിഞ്ഞ് ഞാൻ അമ്മയുടെ മീറ്റിങിന് പോയിരുന്നു. അവിടെ വച്ച് മമ്മൂക്ക എന്നെ കണ്ടു. അദ്ദേഹം എന്റെ അടുത്ത് വന്നു. എവിടെയോ കണ്ടിട്ടുണ്ടല്ലോ എന്ന് ചോദിച്ചു. ഞാൻ ഗ്രേസ് ആന്റണി എന്ന് പറഞ്ഞു. ആന്റ്ണിയോ എന്നൊക്കെ ചോദിച്ചു കളിപ്പിച്ചു. എന്നിട്ട് ശരി കാണാം എന്ന് പറഞ്ഞ് പുള്ളി പോയി. അപ്പോൾ എന്റെ ചങ്കിടിപ്പ് കൂടി,'

  Also Read: മരിക്കുന്നതിന് രണ്ട് ദിവസം മുമ്പ് കണ്ടപ്പോഴും പറഞ്ഞത് നീ വന്നില്ലല്ലോയെന്ന്; പുനീതിനെക്കുറിച്ച് ഭാവന

  'ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാൻ ഇരിക്കുന്ന സമയത്ത് മമ്മൂക്ക അങ്ങോട്ട് വന്നു. ഞാൻ എഴുന്നേറ്റ് മമ്മൂക്കയുടെ അടുത്തേക്ക് ചെന്നു. എന്നിട്ട് ഇക്കാ നിസാമിക്ക എന്നെ വിളിച്ചിരുന്നു, ഇങ്ങനെ ഒരു പടം ചെയ്യുന്ന കാര്യം പറഞ്ഞു. ഇത് കേട്ട് എന്നോട് എടുത്ത വായ്ക്ക് ചോദിച്ചത്, അതെന്നാ എന്റെ കൂടെ പടം ചെയ്യാൻ താൽപര്യമില്ലേയെന്നാണ്. ഞാനെന്താ പറയുക? അയ്യോ ഇക്ക അങ്ങനെയല്ല എന്ന് പറഞ്ഞു. ബാക്കി കാര്യങ്ങൾ അവർപറയുമെന്ന് ഇക്ക പറഞ്ഞു. അങ്ങനെ പിന്നെ മമ്മൂക്കയെ റൊഷാക്കിന്റെ സെറ്റിലാണ് ഞാൻ കാണുന്നത്,' ഗ്രേസ് ആന്റണി ഓർത്തു.

  നിവിൻ പോളിക്ക് ഒപ്പം അഭിനയിച്ച അനുഭവവും പങ്കുവച്ചു. 'നിവിൻ ചേട്ടൻ ഒരു സീറ്റ് ഹാർട്ടാണ് അത് പറയാതിരിക്കാനാകില്ല. കനകം കാമിന് കലഹം ഷൂട്ട് ചെയ്യുന്ന സമയത്ത് മാനസികമായി എ ല്ലാവരും വളരെ നിരാശയിലായിരുന്നു. സിനിമയും വർക്കുമൊന്നുമില്ലാത്തതിന്റെ പ്രശ്നങ്ങൾ എല്ലാവർക്കും ഉണ്ടായിരുന്നു,'

  Also Read: 'എല്ലാം ശരിയാവുമെന്ന് സ്വയം പറഞ്ഞ് ജീവിച്ച് തീർക്കാൻ നോക്കുമ്പോൾ, വീണ്ടും ഇരുട്ടിലേക്ക് വിടുന്നവർ'; ഭാവന

  'മമ്മൂക്ക എല്ലാവരെയും ചില്ലാക്കുന്ന പോലെ തന്നെയാണ് നിവിൻ ചേട്ടനും. സെറ്റിൽ എല്ലാവരെയും വല്ലാതെ ഓമനിച്ചുകൊണ്ടുനടക്കുന്നയാളാണ് നിവിൻ ചേട്ടൻ, അഭിനേതാക്കൾ തമ്മിലുണ്ടാകേണ്ട കൊടുക്കൽ വാങ്ങലുകളുടെ കാര്യത്തിൽ ഞാൻ ഒരുപാട് ബഹുമാനിക്കുന്ന വ്യക്തി കൂടിയാണ് അദ്ദേഹം. സീനിൽ നമുക്ക് വേണ്ടത് എന്താണെന്ന് പറഞ്ഞാൽ അദ്ദേഹം അതുപോലെ ചെയ്യും. നമ്മുടെ നിർദേശങ്ങൾ കേൾക്കും. അത്തരത്തിൽ മികച്ച ക്വാളിറ്റിയുള്ള ഒരു വ്യക്തിയും നടനുമാണ് നിവിൻ ചേട്ടൻ,' ഗ്രേസ് ആന്റണി പറഞ്ഞു.

  Read more about: grace antony
  English summary
  Grace Antony shares her experience working with Mammootty and Nivin Pauly goes viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X