അവസരം കുറയുമെന്ന് പേടിച്ച് കല്യാണം കഴിച്ചത് പറയാത്ത നടിമാരുണ്ട്; ആ അവസ്ഥ മാറണം: ഗ്രേസ് ആന്റണി
മലയാളത്തിലെ യുവനടിമാരില്‍ ശ്രദ്ധേയയാണ് ഗ്രേസ് ആന്റണി. വളരെ ചുരുക്കം സിനിമകള്‍ കൊണ്ടു തന്നെ തന്നിലെ പ്രതിഭയെ അടയാളപ്പെടുത്താന്‍ ഗ്രേസിന് സാധിച്ചിട്ടുണ്ട്. കുമ്പളങ്ങി നൈറ്റ്‌സിലൂടെയാണ് ഗ്രേസ് ശ്രദ്ധ നേടുന്നത്. പിന്നീട് നായികയായും സഹനടിയുമായുമെല്ലാം ഗ്രേസ് കയ്യടി നേടുകയായിരുന്നു. ഇപ്പോഴിതാ പുതിയ സിനിമയായ വിവേകാനന്ദന്‍ വൈറലാണ് റിലീസ് ചെയ്തിരിക്കുകയാണ്.
ഇതിനിടെ ഇപ്പോഴിതാ സിനിമാ മേഖലയില്‍ താന്‍ കാണാന്‍ ആഗ്രഹിക്കുന്ന മാറ്റത്തെക്കുറിച്ച് ഗ്രേസ് തുറന്ന് പറയുകയാണ്. റെഡ് എഫ്എം മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഗ്രേസ് മനസ് തുറന്നത്. വിവാഹ ശേഷം നടിമാര്‍ക്ക് അവസരം കുറയുന്ന പ്രവണത ഇല്ലാതാകണമെന്നാണ് ഗ്രേസ് പങ്കുവെക്കുന്ന ആഗ്രഹം.

ഞാന്‍ ഒരാള്‍ വിചാരിച്ചാല്‍ മാറില്ല. എന്നാലും എനിക്ക് ഒരു ആഗ്രഹമുണ്ട്. നമ്മുടെ സിനിമയില്‍ വിവാഹ ശേഷം സ്ത്രീകള്‍ക്ക് അവസരം കുറയുന്നുണ്ട്. അത് എന്തുകൊണ്ടാണെന്ന് എനിക്ക് ഇപ്പോഴും മനസിലാകുന്നില്ല. ഞാന്‍ ഒരുപാട് സംവിധായകരോടും നിര്‍മ്മാതാക്കളോടും നിങ്ങള്‍ ആ ചിന്താഗതിയുള്ളവരാണോ എന്ന് ചോദിക്കാറുണ്ട്. ഏയ് ഇല്ലെടോ എന്നാണ് അവര്‍ പറയുക എന്നാണ് ഗ്രേസ് പറയുന്നത്.
പക്ഷെ ഇപ്പോഴും എനിക്കറിയാം, വിവാഹം കഴിഞ്ഞിട്ടും അത് പുറത്ത് പറയാത്ത സുഹൃത്തുക്കളുണ്ട്. അവര്‍ക്കത് പുറത്ത് പറയാന്‍ പേടിയാണ്. അവസരങ്ങള്‍ കുറയുമോ എന്ന്. ഞാന്‍ ഒരാള്‍ വിചാരിച്ചാല്‍ മാറുമോ എന്നറിയല്ല. പക്ഷെ മാറണം എന്ന് ഞാന്‍ കരുതുന്ന കാര്യമാണതെന്നും ഗ്രേസ് പറയുന്നു. തന്റെ തടിയെക്കുറിച്ചുള്ള പ്രതികരണങ്ങളെ എങ്ങനെയാണ് സമീപിക്കുന്നതെന്നും ഗ്രേസ് അഭിമുഖത്തില്‍ സംസാരിക്കുന്നുണ്ട്.
തടിയെക്കുറിച്ച് ആളുകള്‍ പറയുന്നത് പോസിറ്റിവ് ആയിട്ടാണ് എടുക്കുന്നത്. ആദ്യമൊക്കെ സങ്കടം തോന്നിയിരുന്നു. പക്ഷെ ഇപ്പോള്‍ അതേക്കുറിച്ചൊന്നും സങ്കടം വരാറില്ലെന്ന് ഗ്രേസ് പറയുന്നു. പിന്നെ പുറമെ നിന്ന് കാണുന്ന പോലെയാകില്ലല്ലോ ഓരോ ആളുകളുടെയും ജീവിതം. ഓരോ ആളുകള്‍ക്കും ഓരോ ആരോഗ്യ സ്ഥിതി ആയിരിക്കും. സാഹചര്യങ്ങള്‍ വ്യത്യസ്തം ആയിരിക്കാം ഇഷ്ടങ്ങള്‍ വ്യത്യസ്തം ആയിരിക്കാമെന്നും ഗ്രേസ് പറയുന്നു.
പിന്നെ നമ്മള്‍ പബ്ലിക്ക് ഫിഗര്‍ ആയിരിക്കുമ്പോള്‍ നമ്മളെ എന്തും പറയാം എന്നൊരു സ്പെയ്സ് ഉള്ളതുകൊണ്ട് ആളുകള്‍ക്ക് പറയാം. അതിനെയെല്ലാം പോസിറ്റീവ് ആയി എടുക്കുന്നുവെന്നും താരം വ്യക്തമാക്കി. നേരത്തെ താന്‍ നായിക വേഷം മാത്രമേ ചെയ്യുകയുള്ളൂ എന്ന നിലപാടുള്ള ആളല്ലെന്നും ഗ്രേസ് വ്യക്തമാക്കിയിരുന്നു. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഗ്രേസ് ഇക്കാര്യം പറഞ്ഞത്.
നായിക വേഷം മാത്രമേ ചെയ്യുകയുള്ളു എന്നൊന്നും എനിക്കില്ല. സിനിമാ നടിയാവാന്‍ വേണ്ടി ജനിച്ച ആളല്ല ഞാന്‍. കഥാനായികയാവാനാണ് എനിക്കാഗ്രഹമെന്നാണ് ഗ്രേസ് പറഞ്ഞഥ്. കഥയിലെ നായികയായിട്ട് ഇരുന്നാലെ എന്നും ആ കഥാപാത്രമായി നമ്മളുണ്ടാവുകയുള്ളുവെന്നും ഗ്രേസ് അഭിപ്രായപ്പെട്ടു. സിനിമാ നടിയാവുകയാണെങ്കില്‍ കുറേ നാള്‍ കഴിയുമ്പോള്‍ അത് മാഞ്ഞ് പോകും. ഒരു അഭിനേതാവ് എന്ന നിലയില്‍ നമുക്കൊരു വളര്‍ച്ചയുണ്ടാവില്ല. കുറേ കാറ് വാങ്ങി, കാണാന്‍ നല്ലതാണ് എന്നൊക്കെ പറയാമെങ്കിലും നടി എന്ന രീതിയില്‍ വളര്‍ച്ചയുണ്ടാവില്ലെന്നാണ് ഗ്രേസിന്റെ അഭിപ്രായം.

കരിയറില്‍ ചെറിയൊരു വളര്‍ച്ച ഉണ്ടാവുമ്പോള്‍ തന്നെ എങ്ങനെയാണ് മുന്നോട്ട് പോകേണ്ടതെന്ന് നമ്മള്‍ ചിന്തിക്കണമെന്നും ഗ്രേസ് പറഞ്ഞിരുന്നു. ഇപ്പോള്‍ ഞാന്‍ ചെയ്യുന്നത് ലീഡ് റോളുകളാണെങ്കില്‍ നാളെ ക്യാരക്ടര്‍ റോള്‍ വന്നാല്‍ ചെയ്യില്ലെന്ന് അര്‍ഥമില്ലെന്നും താരം പറഞ്ഞിരുന്നു. അങ്ങനൊന്ന് വന്നാല്‍ തീര്‍ച്ചയായിട്ടും ചെയ്യും. എന്നെ കാറ്റഗറസൈസ് ചെയ്യാന്‍ ഞാന്‍ ആരെയും അനുവദിച്ചിട്ടില്ലെന്നും ദഗ്രേസ് പറയുന്നുണ്ട്.
എന്റെ ഫ്യൂച്ചര്‍ ഞാനിപ്പോഴേ മുന്നില്‍ കാണുന്നുണ്ട്. അങ്ങനെയാണ് പോകുന്നതും. കുഴിയിലേക്ക് കാല് നീട്ടിയിരിക്കുമ്പോഴും ഞാന്‍ അമ്മൂമ്മയായിട്ട് അഭിനയിക്കും. അതിന് ഞാന്‍ മെന്റലി തയ്യാറാണ്. ഞാനൊരു വലിയ സിനിമാ നടിയാണ്. എന്നെ ഈ രീതിയില്‍ പരിഗണിക്കപ്പെടണം എന്നൊരു ഈഗോ വന്നാല്‍ ഇതൊന്നും നടക്കില്ലെന്നാണ് ഗ്രേസ് പറയുന്നത്. ഇതാണ് നമ്മുടെ പ്രൊഫഷന്‍ എന്ന് തീരുമാനിച്ചാല്‍ പിന്നെ സിനിമ എവിടെ കൊണ്ട് നിര്‍ത്തുന്നോ അവിടെ പോകണമെന്നാണ് ഗ്രേസ് പറയുന്നത്. അല്ലാതെ എന്നെ ഇവിടെ തന്നെ പ്ലേസ് ചെയ്യണമെന്ന് വിചാരിക്കാന്‍ പാടില്ല. അതിനോട് ശാരീരികമായിട്ടും മാനസികമായിട്ടും തയ്യാറായിരിക്കണമെന്നും ഗ്രേസ് ആന്റണി കൂട്ടിച്ചേര്‍ക്കുന്നു.


Click it and Unblock the Notifications