എനിക്ക് വണ്ണം കൂടുതലാണെന്ന് പറഞ്ഞവരുണ്ട്, അതിന്റെ കാരണം അവര്‍ക്കറിയില്ല: ഗ്രേസ് ആന്റണി

വളരെ ചുരുങ്ങിയ സിനിമകള്‍ കൊണ്ട് തന്നെ മലയാള സിനിമയില്‍ തന്നെ അടയാളപ്പെടുത്താന്‍ സാധിച്ച നടിയാണ് ഗ്രേസ് ആന്റണി. സിനിമയില്‍ വേരുകളും പിന്തുണയുമില്ലാതെയാണ് ഗ്രേസ് ആന്റണി കടന്നു വരുന്നത്. തുടര്‍ച്ചയായി മികച്ച പ്രകടനങ്ങള്‍ കാഴ്ച്ച വച്ചു കൊണ്ടാണ് ഗ്രേസ് തന്നെ അടയാളപ്പെടുത്തുന്നത്. ഹാപ്പി വെഡ്ഡിങ് ആയിരുന്നു ഗ്രേസിന്റെ ആദ്യ സിനിമ. ഇതിലൂടെ തന്നെ കയ്യടി നേടി. എന്നാല്‍ പിന്നീട് വന്ന കുമ്പളങ്ങി നൈറ്റ്‌സോടെ കരിയര്‍ മാറി മറിയുകയായിരുന്നു.

മലയാളത്തില്‍ കോമഡി ചെയ്യാന്‍ സാധിക്കുന്ന നായിക നടിമാര്‍ കുറഞ്ഞു കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഗ്രേസ് കടന്നു വരുന്നത്. കോമഡിയില്‍ ഗ്രേസിനുള്ള മികവിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരമാണ് നാഗേന്ദ്രന്‍സ് ഹണിമൂണ്‍ എന്ന വെബ് സീരീസ്. സുരാജ് വെഞ്ഞാറമൂട് പ്രധാന വേഷത്തിലെത്തുന്ന ഹോട്ട്‌സ്റ്റാര്‍ സീരീസിലെ ഗ്രേസിന്റെ പ്രകടനത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്.

Grace Antony

അതേസമയം തന്റെ കരിയറിന്റെ തുടക്കത്തില്‍ നേരിടേണ്ടി വന്ന കളിയാക്കലുകളും ബോഡി ഷെയ്മിംഗും ഗ്രേസിന് അതിജീവിക്കേണ്ടി വന്നിരുന്നു. അതേക്കുറിച്ച് വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഗ്രേസ് ആന്റണി തുറന്ന് സംസാരിക്കുന്നുണ്ട്. ഒരു കുട്ടി അത്‌ലീറ്റ് ആകാന്‍ ആഗ്രഹിക്കുന്നു എന്ന് വയ്ക്കൂ. നീ പിടി ഉഷ ആകാന്‍ പോവുകയാണോ എന്നായിരിക്കും ആളുകള്‍ ചോദിക്കുക. പിടി ഉഷ അത്‌ലീറ്റ് ആകാന്‍ ആഗ്രഹിച്ച കുട്ടിയായിരുന്നു എന്ന് ആരും ഓര്‍ക്കില്ലെന്നാണ് ഗ്രേസ് പറയുന്നത്.

അറിവില്ലായ്മ കൊണ്ടോ ആഗ്രഹിച്ചത് സാധിക്കാതെ പോകുന്നതിന്റെ അസ്വസ്ഥത കൊണ്ടോ ആയിരിക്കാം ആളുകള്‍ മറ്റുള്ളവരെ കളിയാക്കുന്നതും നിരുത്സാസഹപ്പെടുത്തുന്നതും. അതിന് ചെവി കൊടുക്കാതിരിക്കുകയാണ് ചെയ്യേണ്ടതെന്നും താരം പറയുന്നു. എനിക്ക് വണ്ണം കൂടുതലാണ് എന്ന് പറഞ്ഞവരുണ്ട്. അവര്‍ക്ക് അറിയില്ല കുമ്പളങ്ങിയിലെ കഥാപാത്രത്തിന് വേണ്ടിയാണ് ഞാന്‍ വണ്ണം വച്ചതെന്ന്. നമ്മള്‍ വണ്ണം വയ്ക്കുന്നതിനും മെലിയുന്നതിനും പല കാരണങ്ങളുണ്ടാകുമെന്നും ഗ്രേസ് പറയുന്നു.

ഭക്ഷണം ഇഷ്്ടമാണെങ്കില്‍ നിങ്ങള്‍ കഴിക്കുക. മറ്റുള്ളവര്‍ പറയുന്നത് കേട്ട് ഇഷ്ടം മാറ്റി വെക്കേണ്ട. ആളുകളുടെ നെഗറ്റീവ് അഭിപ്രായങ്ങള്‍ മനസിലേക്ക് എടുത്താല്‍ അതാലോചിച്ച് വിഷമിക്കാനേ നേരം കാണൂവെന്നും താരം പറയുന്നു. അതേസമയം പിന്തുണയില്ലാതെ കടന്നു വരുന്നവര്‍ക്ക് നേരിടേണ്ടി വരുന്ന ദുരനുഭവങ്ങളെക്കുറിച്ചും ഗ്രേസ് സംസാരിക്കുന്നുണ്ട്.

Grace Antony

''അക്കാര്യത്തില്‍ എനിക്ക് ഭാഗ്യമുണ്ട്. എന്റെ ഫസ്റ്റ് ഓഡിഷനായിരുന്നു ഹാപ്പി വെഡ്ഡിങ്. നല്ല ടീമായിരുന്നു. ദുരനുഭവങ്ങള്‍ക്ക് സാധ്യത ഏത് മേഖലയിലും ഉണ്ട്. സിനിമ ആഗ്രഹിക്കുന്ന പത്തു പേരില്‍ നാല് പേര്‍ക്കെ അവസരം ലഭിക്കുകയുള്ളൂ. അതില്‍ രണ്ട് പേര്‍ക്കെ ശരിയായ ടാലന്റ് ഉണ്ടായി എന്നു വരൂ. കഴിവുണ്ടെങ്കിലും ആഗ്രഹം കൊണ്ട് ആലോചന ഇല്ലാതെ പോകരുത്. വാഗ്ദാനങ്ങളില്‍ വീണു പോകരുത്. നന്നായി ആലോചിച്ച് അന്വേഷിച്ച് മാത്രം അവസരങ്ങള്‍ എടുക്കണം'' എന്നാണ് ഗ്രേസ് പറയുന്നത്.

ആഗ്രഹിച്ച പലതും നേടാന്‍ കഴിഞ്ഞുവെന്നാണ് ഗ്രേസ് പറയുന്നത്. ചെറു പ്രായതില്‍ തന്നെ കരിയര്‍ സെറ്റ് ചെയ്ത് വീട്ടുകാരെ സംരക്ഷിക്കാന്‍ കഴിയുന്നു. അവരില്ലാതെ എനിക്ക് പറ്റില്ല എന്നതു കൊണ്ട് മുളന്തുരുത്തിയില്‍ നിന്നും കാക്കനാടേക്ക് ഞാന്‍ അവരെ പറിച്ചു നട്ടുവെന്നും താരം പറയുന്നു. ചേച്ചി സെലീന വിവാഹം കഴിഞ്ഞ് പച്ചാളത്ത് താമസിക്കുന്നു. ചേച്ചിയ്ക്ക് ഒരു മകനുണ്ട്. ഇന്തായി എന്നാണ് എന്നെ വിളിക്കുന്നത്. കുഞ്ഞാന്റി എന്നാണ് അവന്‍ ഉദ്ദേശിക്കുന്നത്. എന്നെ മാത്രമേ അവനു പേടിയുള്ളൂവെന്നും ഗ്രേസ് പറയുന്നു.

More from Filmibeat

Read more about: grace antony
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X