For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പോയി പണി നോക്കെടോ! സിനിമ നിനക്ക് പറ്റിയ പണിയല്ലെന്ന് പറഞ്ഞവരോട് ഗ്രേസിന് പറയാനുള്ളത്‌

  |

  മലയാള സിനിമ ഏറെ പ്രതീക്ഷയോടെ നോക്കിക്കാണുന്ന നായികയായി മാറിയിരിക്കുകയാണ് ഗ്രേസ് ആന്റണി. ഹാപ്പി വെഡ്ഡിംഗിലൂടെ അരങ്ങേറിയ ഗ്രേസ് കുമ്പളങ്ങി നൈറ്റ്‌സിലൂടെയാണ് ശ്രദ്ധേയയായി മാറിയത്. പിന്നാലെ വന്ന ഹലാല്‍ ലവ് സ്റ്റോറിയടക്കമുള്ള സിനിമകളിലെ ഗ്രേസിന്റെ പ്രകടനം ഏറെ പ്രശംസിക്കപ്പെട്ടു. ഇപ്പോഴിതാ ഈയ്യടുത്ത് ഒടിട് പ്ലാറ്റ്‌ഫോമായ ഹോട്ട്‌സ്റ്റാറിലൂടെ റിലീസ് ചെയ്ത കനകം കാമിനി കലഹം എന്ന ചിത്രത്തിലെ ഗ്രേസിന്റെ പ്രകടനവും കയ്യടി നേടുകയാണ്. കോമഡി ചെയ്യുന്നതിലെ ഗ്രേസിന്റെ ഒതുക്കവും ഏറെ പ്രശംസിക്കപ്പെടുന്നുണ്ട്.

  ബുര്‍ജ് ഖലീഫയെ കപ്പിലാക്കി മംമ്ത; പുത്തന്‍ ചിത്രങ്ങള്‍

  വളരെ കുറച്ച് സിനിമകള്‍ കൊണ്ട് തന്നെ തന്നിലെ പ്രതിഭയെ അടയാപ്പെടുത്താന്‍ ഗ്രേസിന് സാധിച്ചിട്ടുണ്ട്. ആരുടേയും സഹായമില്ലാതെയാണ് താന്‍ സിനിമയില്‍ എത്തിയതെന്നും അത് വളരെ ത്രില്ലിംഗ് ആയിരുന്നുവെന്നും ഗ്രേസ് പറയുന്നു. ഇപ്പോഴിതാ റെഡ് എഫ് എമ്മിന് ഗ്രേസ് നല്‍കിയ അഭിമുഖം ചര്‍ച്ചയായി മാറിയിരിക്കുകയാണ്. തന്റെ സിനിമയാത്രയെക്കുറിച്ചും ജീവിതത്തെക്കുറിച്ചുമെല്ലാം ഗ്രേസ് അഭിമുഖത്തില്‍ തുറന്നു പറയുകയാണ്. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

  തന്‌റെ യഥാര്‍ത്ഥ പേര് മേരി ഗ്രേസ് ആണെന്ന് താരം തുറന്നു പറയുകയാണ്. എസ്എസ്എല്‍സി പുസ്തകത്തിലുളള പേര് മേരി ഗ്രേസ് എന്നാണ്. സിനിമയിലെത്തിയപ്പോള്‍ അത് താന്‍ ഗ്രേസ് ആന്റണി എന്നാക്കുകയായിരുന്നു. തന്റെ പേരിലെ ഗ്രേസും അപ്പന്റെ പേരിലെ ആന്റണിയും ചേര്‍ത്തുവെക്കുകയായിരുന്നുവെന്നും ഗ്രേസ് പറയുന്നു. പിന്നാലെ തന്റെ ഇരട്ടപ്പേരും താരം പങ്കുവെക്കുന്നുണ്ട്. ചിലര്‍ തന്നെ ചാണ്ടിയെന്ന് വിളിച്ചിട്ടുണ്ടെന്നാണ് ഗ്രേസ് പറയുന്നത്. എന്നാല്‍ അതിന്റെ കാരണം തനിക്കറിയില്ലെന്നും ഗ്രേസ് ചിരിച്ചു കൊണ്ട് പറയുന്നു.

  പിന്നാലെ തന്റെ ആദ്യ പ്രണയത്തെക്കുറിച്ചും ഗ്രേസ് തുറന്നു പറയുന്നുണ്ട്. അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോഴായിരുന്നു ഗ്രേസിന്റെ ആദ്യ പ്രണയം. അവിടെ നല്ല സുന്ദരനായ പയ്യനുണ്ടായിരുന്നുവെന്നും എന്നാല്‍ ഇപ്പോള്‍ എവിടെയാണെന്ന് അറിയില്ലെന്നും ഗ്രേസ് പറയുന്നു. പിന്നാലെ സിനിമയില്‍ എത്തുന്നതിന് മുമ്പ് തനിക്കൊരു പ്രണയമുണ്ടായിരുന്നതായും താരം വെളിപ്പെടുത്തുന്നു. ആ പ്രണയം ഒരു വര്‍ഷമേ നിലനിന്നുള്ളൂവെന്നും പിരിഞ്ഞുവെന്നും പറയുന്ന ഗ്രേസ് താനിപ്പോള്‍ സിംഗിള്‍ ആണെന്നും വ്യക്തമാക്കുകയാണ്. താന്‍ പങ്കാളിയ്ക്ക് വേണമെന്ന് ആഗ്രഹിക്കുന്ന യോഗ്യതകളും ഗ്രേസ് പങ്കുവെക്കുന്നുണ്ട്. ജെനുവിന്‍ ആയിരിക്കുകയെന്നതാണ് ഗ്രേസ് ആദ്യം മുന്നോട്ട് വെക്കുന്ന ഘടകം. പിന്നെ വൃത്തിയ്ക്ക് വസ്ത്രം ധരിച്ച് വന്നാല്‍ കൊള്ളാല്‍ എന്നും ഗ്രേസ് പറയുന്നു.

  സിനിമയില്‍ അവസരങ്ങള്‍ ചോദിക്കാറുണ്ടോ എന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു ഗ്രേസിന്റെ മറുപടി. പിന്നെ എങ്ങനെയാണ് സിനിമകള്‍ ഗ്രേസിലേക്ക് എത്തുക എന്ന ചോദ്യത്തിന് ചെയ്യുന്ന സിനിമകള്‍ വൃത്തിയ്ക്ക് ചെയ്യുകയാണെന്നായിരുന്നു ഗ്രേസിന്റെ കിടിലന്‍ മറുപടി. ഇപ്പോള്‍ പത്തോളം സിനിമകള്‍ കമ്മിറ്റ് ചെയ്തിട്ടുണ്ടെന്നും ഗ്രേസ് പറയുന്നുണ്ട്. താരത്തിന്റെ മെത്തേഡ് വര്‍ക്ക് ഔട്ട് ആണെന്ന് സാരം. ആത്മാര്‍ത്ഥമായി സിനിമയെ സ്‌നേഹിക്കുകയാണെങ്കില്‍ അതിന് വേണ്ടി ഹോം വര്‍ക്ക് ചെയ്താല്‍ വിധിയുണ്ടെങ്കില്‍ സിനിമ എന്ന സ്വപ്‌നം കയ്യില്‍ കിട്ടുമെന്ന് ഗ്രേസ് പറയുന്നു. സിനിമയില്‍ താന്‍ തുടങ്ങിയിട്ടേയുള്ളൂവെന്നും നല്ല സിനിമകളും ധാരാളം കഥാപാത്രങ്ങളും ചെയ്യണമെന്നാണ് ആഗ്രഹമെന്നും ഗ്രേസ് പറയുന്നു.

  'ജലദോഷമുള്ളപ്പോൾ പാടാൻ പറ്റിയ പാട്ട്', വൈറൽ ​ഗാനവുമായി പ്രിയ വാര്യർ

  സഭ്യമായ ഭാഷ ഉപയോഗിച്ചാല്‍ ചുരുളിയുടെ ആത്മാവ് നഷ്ടമാകും- Vinay Forrt

  തന്റെ ജീവിതത്തില്‍ ബോഡി ഷെയ്മിംഗ് നേരിട്ടിട്ടുണ്ടെന്നും ഗ്രേസ് തുറന്നു പറയുന്നുണ്ട്. ബോഡി ഷെയ്മിംഗ് അനുഭവിക്കുമ്പോള്‍ തനിക്ക് അരക്ഷിതാവസ്ഥ തോന്നാറുണ്ടെന്നും ഗ്രേസ് പറയുന്നു. സിനിമ എന്നതിന് പിന്നാലെ പോകുമ്പോള്‍ ഇത് നിനക്ക് പറ്റിയ പണിയല്ല എന്ന് പറഞ്ഞവരുണ്ടെന്നും അവരോട് ഇപ്പോള്‍ എന്താണ് പറയാനുള്ളതെന്ന് ചോദിച്ചപ്പോള്‍ പോയി പണി നോക്കാന്‍ പറയുമെന്നായിരുന്നു ഗ്രേസിന്റെ മറുപടി. താരത്തിന്റെ മറുപടികള്‍ ആരാധകരുടെ കയ്യടി നേടുകയാണ്. നിരവധി പേരാണ് കമന്റുകളിലൂടെ താരത്തിന്റെ പ്രകടനത്തേയും മറുപടികളേയും അഭിനന്ദിച്ചു കൊണ്ട് എത്തിയിരിക്കുന്നത്. സിമ്പിളി സൗമ്യ, പത്രോസിന്റെ പടപ്പുകള്‍ തുടങ്ങിയ സിനിമകളാണ് ഗ്രേസിന്റേതായി ഇനി പുറത്തിറങ്ങാനുള്ളത്.

  Read more about: grace antony
  English summary
  Grace Antony Talks About First Love And Bodyshaming Video Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X