Don't Miss!
- Sports
IPL 2023: ഏറ്റവും ദൈര്‍ഘ്യമേറിയ സിക്സര്‍, അത് അവനുതന്നെ- ബട്ലര് പറയുന്നു
- News
തൃശൂരിനെ ഞെട്ടിച്ച് റിട്ട. അധ്യാപികയുടെ കൊല; പ്രതിയെ മണിക്കൂറിനുള്ളില്‍ അകത്താക്കി പൊലീസ്
- Lifestyle
ശനി-സൂര്യ സംയോഗം നല്‍കും സൗഭാഗ്യകാലം; നല്ലകാലം അടുത്തെത്തി, സമ്പത്തില്‍ ഇരട്ടി വര്‍ധന
- Automobiles
'ഹൃദയം' മാറ്റിവെച്ച് റെനോ കാറുകള്‍; ഒപ്പം നിരവധി സേഫ്റ്റി ഫീച്ചറുകളും
- Finance
റിസ്കില്ലാതെ 18 ലക്ഷം സ്വന്തമാക്കാന്‍ ആവര്‍ത്തന നിക്ഷേപം; ആര്‍ഡി തുടങ്ങുമ്പോള്‍ 4 കാര്യങ്ങള്‍ ശ്രദ്ധിക്കാം
- Travel
വിശാഖപട്ടണം- പടിഞ്ഞാറൻ തീരം ഒരുക്കിയ അത്ഭുത കാഴ്ച, നരസിംഹത്തിന്റെ നാട്
- Technology
'ഏറെ കഷ്ടപ്പെട്ടുകാണും പാവം'! എയർടെൽ 359 രൂപ പ്ലാനിന്റെ വാലിഡിറ്റി കൂട്ടി, എത്രയെന്നോ?
മമ്മൂക്ക ഫുള്‍ ടൈം വെള്ളമാണെന്നല്ല ഞാന്‍ പറഞ്ഞത്; ട്രോളുകളോട് ഗ്രേസ് പറയുന്നു...
മമ്മൂട്ടി നായകനായി എത്തിയ പുതിയ സിനിമയാണ് റോഷാക്ക്. തീര്‍ത്തും വ്യത്യസ്തമായൊരു അവതരണ ശൈലിയുമായെത്തിയ സിനിമ മിന്നും വിജയമായി മാറിയിരിക്കുകയാണ്. മമ്മൂട്ടിയുടെ പ്രകടനവും നിസാമിന്റെ സംവിധാനവുമൊക്കെ കയ്യടി നേടിക്കൊണ്ടിരിക്കുകയാണ്. ചിത്രത്തിലൊരു പ്രധാന വേഷത്തില്‍ യുവനടി ഗ്രേസ് ആന്റണിയുമെത്തുന്നുണ്ട്. ഗ്രേസും കയ്യടി നേടുകയാണ്.
ഇതിനിടെ ചിത്രത്തിന്റെ പ്രൊമോഷന് പരിപാടിക്കിടെ ഗ്രേസ് പറഞ്ഞൊരു വാക്ക് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. മമ്മൂട്ടി വെള്ളം പോലെയാണെന്നായിരുന്നു നേരത്തെ അദ്ദേഹത്തിനൊപ്പമുള്ള അനുഭവത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ഗ്രേസ് പറഞ്ഞത്. എന്നാല്‍ സോഷ്യല്‍ മീഡിയയിലെ ചില വിരുതന്മാര് ഇത് മമ്മൂട്ടി ഫുള്‍ ടൈം വെള്ളമാണെന്ന് ഗ്രേസ് പറഞ്ഞതാക്കി ട്രോളുണ്ടാക്കുകയായിരുന്നു.

ട്രോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയും ചെയ്തു. ഇപ്പോഴിതാ ഇതേക്കുറിച്ച് പ്രതികരണവുമായി ഗ്രേസ് തന്നെ എത്തിയിരിക്കുകയാണ്. താന്‍ പറഞ്ഞതില്‍ വ്യക്തത വരുത്തിയിരിക്കുകയാണ് ഗ്രേസ്. റോഷാക്കിന്റെ പ്രസ് മീറ്റില്‍ സംസാരിക്കുകയായിരുന്നു ഗ്രേസ് ആന്റണി. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.
മമ്മൂട്ടി ഫുള്‍ ടൈം വെള്ളമാണെന്നല്ല താന്‍ ഉദ്ദേശിച്ചത്. മറിച്ച് മമ്മൂട്ടി വെള്ളം പോലെയാണെന്നായിരുന്നു താന്‍ പറഞ്ഞതെന്നാണ് ഗ്രേസ് പറയുന്നത്. അങ്ങനെ പറയാനുണ്ടായ കാരണവും ഗ്രേസ് വ്യക്തമാക്കുന്നുണ്ട്. ''മമ്മൂക്ക ഫുള്‍ ടൈം വെള്ളമാണെന്ന് ഗ്രേസ് ആന്റണി പറഞ്ഞു എന്ന ഒരു ഒരു ട്രോള്‍ വന്നിട്ടുണ്ട്. ഞാനത് ഇന്ന് രാവിലെ മമ്മൂക്കക്ക് അയച്ചുകൊടുത്തു. മമ്മൂക്ക ചിരിച്ചുകൊണ്ടുള്ള ഒരു സ്മൈലി അയച്ചു'' എന്നാണ് ഗ്രേസ് പറയുന്നത്.

താനതില്‍ ഉദ്ദേശിച്ചത് എന്താണെന്നും ഗ്രേസ് പറയുന്നത്. ചിത്രത്തില്‍ തനിക്ക് കൂടുതലും മമ്മൂക്കയായിട്ടാണ് കോമ്പിനേഷന്‍ സീന്‍സ് ഉള്ളത്. അദ്ദേഹവുമായിട്ട് ഏറ്റവും കൂടുതല്‍ കോണ്‍വര്‍സേഷന്‍ നടത്താനും അടുത്തിരിക്കാനും എനിക്കാണ് ഭാഗ്യം ഉണ്ടായിട്ടുള്ളത്. എന്റെ കൂടെ സംസാരിക്കുമ്പോള്‍ ഇക്ക എന്റെ പ്രായത്തിലേക്ക് വരും. അതേ സമയത്ത് ഒരു സീനിയര്‍ ആര്‍ട്ടിസ്റ്റ് വരുമ്പോള്‍ ഇക്ക നേരെ അവരുടെ ലെവലിലേക്കെത്തുമെന്നാണ് ഗ്രേസ് പറയുന്നത്. തന്നെ അവരങ്ങനെയാണോ അപ്രോച്ച് ചെയ്യുന്നത് ഇക്ക ആ ലെവലിലേക്ക് എത്തുമെന്നും താനിതെല്ലാം കണ്ടിട്ടുണ്ടെന്നും ഗ്രേസ് പറയുന്നു.

എങ്ങനെയാണ് ഈ മനുഷ്യന് ട്വിസ്റ്റാകുന്നതെന്നെന്ന് താന്‍ എപ്പോഴും ചിന്തിക്കാറുണ്ടെന്നും അത്രയും പെട്ടെന്നാണ് ആളു മാറുന്നതെന്നും ഗ്രേസ് പറയുന്നു. സംസാരിക്കുന്നതിനിടയില്‍ പെട്ടെന്ന് ആക്ഷന്‍ പറഞ്ഞാല്‍ അദ്ദേഹം ലൂക്കയാകും. അപ്പോള്‍ തന്നെ ഞാന്‍ അടുത്ത് പോയാല്‍ മമ്മൂട്ടിയായി മാറുമെന്നും ഗ്രേസ് സാക്ഷ്യപ്പെടുത്തുന്നുണ്ട്.
ഒരാള്‍ക്ക് അടുത്തയാളായി മാറാന്‍ കുറച്ച് സമയമൊക്കെ വേണ്ടേ എന്നാല്‍ അദ്ദേഹം സെക്കന്റ് വെച്ചാണ് മാറുന്നതെന്നാണ് ഗ്രേസ് ആശ്ചര്യത്തോടെ പറയുന്നത്. അതിനാല്‍ അക്കാര്യം വച്ചിട്ടാണ് മമ്മൂട്ടി വെള്ളം പോലെയാണ്, ഇങ്ങനെയൊഴുകി പോകുമെന്ന് പറഞ്ഞത്. അല്ലാതെ മമ്മൂക്ക വെള്ളമാണെന്നല്ല ഞാന്‍ പറഞ്ഞതെന്ന് ഗ്രേസ് വ്യക്തമാക്കുന്നുണ്ട്.

നിസാം ബഷീറാണ് റോഷാക്ക് ഒരുക്കിയിരിക്കുന്നത്. സമീര്‍ അബ്ദുള്‍ ആണ് സിനിമയുടെ തിരക്കഥ രചിച്ചിരിക്കുന്നത്. മമ്മൂട്ടിയ്ക്കൊപ്പം ബിന്ദു പണിക്കര്‍, ഗ്രേസ് ആന്റണി, ഷറഫുദ്ദീന്, കോട്ടയം നസീര്‍, ജഗദീഷ് തുടങ്ങിയവരും ചിത്രത്തിലെ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. നിമീഷ് രവി ഛായാഗ്രഹണം നിര്വ്വഹിക്കുമ്പോള് മിഥുന് മുകുന്ദന് ആണ് സംഗീതം ഒരുക്കിയിരിക്കുന്നത്.
-
വിവാഹത്തോടെയാണ് പ്രശാന്ത് തകർന്നത്; വിക്രം ഇന്നും തുറന്ന് പറയാത്ത ആ ബന്ധം; നടന്റെ വീഴ്ചയ്ക്ക് പിന്നിൽ
-
റിയാസിനെയും ദില്‍ഷയെയും വിവാഹനിശ്ചയത്തിന് വിളിക്കില്ല; ബിഗ് ബോസിലേക്കിനി ആരതി വിടില്ലെന്നും റോബിന്
-
കയറിപ്പിടിക്കാൻ ശ്രമിച്ച അധ്യാപകനോട് സംസാരിക്കാൻ പറഞ്ഞുവിട്ട അച്ഛൻ! സിനിമയിൽ നിന്നും ദുരനുഭവം: മാലാ പാർവതി